Bethany McLean സംസാരിക്കുന്നു:
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ ബര്‍ണാഡ് മാഡോഫ്(Bernard Madoff) നെ 150 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഏറ്റവും കൂടിയ ജയില്‍ ശിക്ഷ അതാണ്.
നിക്ഷേപകരുടെ $5000 കോടി ഡോളര്‍ തട്ടിയെടുത്ത വിപുലമായ ഒരു Ponzi പദ്ധതി നടത്തിയതിനാണ് ഇയാളെ ശിക്ഷിച്ചത്. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, perjury, Securities and Exchange Commission ന് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും ഉള്‍പ്പടെ 11 criminal counts ആണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയത്.
NASDAQ ന്റെ മുമ്പത്തെ ചെയര്‍മാനായിരുന്ന മാഡോഫ് അര നൂറ്റാണ്ടോളം വാള്‍സ്റ്റ്രീറ്റിലെ ബഹുമാന്യനായ വ്യക്തിയായിരുന്നു. ധാരാളം വര്‍ഷങ്ങളായി വാഷിങ്ടണിലെ നിയന്ത്രണാധികാരികള്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഇയാളില്‍ നിന്ന് ഉപദേശം സ്വീകരിച്ചിരുന്നു.
കോടതി മുറിക്ക് വെളിയില്‍ ഈ Ponzi പദ്ധതിയുടെ ഇരകളായവര്‍ വിധിയെ സ്വാഗതം ചെയ്തു. എന്നാല്‍ ഭാവിയില്‍ ഇത്തരം തട്ടിപ്പ് പദ്ധതികള്‍ ഉണ്ടാകാതെ തടയുന്നതില്‍ ഈ വിധി സഹായിക്കുമെന്ന് സംശയമാണ്.
150 വര്‍ഷം എന്നത് ഏറ്റവും വലിയ പ്രതീകാത്മകമായ ശിക്ഷയാണ്. അയാള്‍ 15 വര്‍ഷമോ അതില്‍ കുറച്ചോ ജീവിച്ചിരിക്കുകയുള്ളു എന്ന് അയാളുടെ വക്കീല്‍ പറഞ്ഞു.
വെള്ള കോളര്‍ കുറ്റകൃത്യങ്ങളില്‍ വലിയ ഒരു വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. അവരുടെ തട്ടിപ്പിന്റെ സംഖ്യയിലും കുറവൊന്നും കാണുന്നില്ല. ആ വിധി വാള്‍സ്റ്റ്രീറ്റിനെ ഒരു ശക്തമായ പാഠം പഠിപ്പിക്കുമെന്നാണ് എന്‍റോണ്‍ (Enron) കേസിന്റെ വിധി വന്നപ്പോള്‍ അധികാരികള്‍ പറഞ്ഞത്. അതായത് ഇരുണ്ട കമ്പോളത്തില്‍ പ്രവര്‍ത്തിക ഇനി സാദ്ധ്യമല്ല, ശിക്ഷ കിട്ടും. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ അത് തെറ്റായിരുന്നു എന്ന് തെളിയിക്കപ്പെട്ടു.
നിക്ഷേപകര്‍ക്ക് വളരേറെ പണം നഷ്ടപ്പെട്ടു. ആളുകളുടെ ജീവിതം തകര്‍ന്നു. എന്നാല്‍ കുറ്റപ്പെടുത്താന്‍ ചിലരുണ്ട്. ചിലരെ ഇതിന്റെ ഉത്തരവാദിത്തത്തിന് “ഇതാ ഈ മനുഷ്യന്‍ വലിയ തിന്‍മയുടെ അവതാരമാണ്” എന്ന് പറഞ്ഞ് അകത്താക്കാം. എന്നാല്‍ വ്യവസ്ഥയുടെ തകര്‍ച്ച, SEC യുടെ തകര്‍ച്ച, തുടങ്ങിയ വലിയ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. സാമ്പത്തിക തകര്‍ച്ചയെ മൊത്തത്തില്‍ നോക്കിയാല്‍ അത് നിക്ഷേപകരുടെ കണക്കാക്കാന്‍ പറ്റാത്ത പണമാണ് തുടച്ചു നീക്കിയത്. ഒരു വ്യക്തിയില്‍ അതിന്റെ ഉത്തരവാദിത്തം ആരോപിക്കാന്‍ ആവില്ല. കാരണം അത്രയേറെ വ്യവസ്ഥയേയും കുറ്റം ആരോപിക്കാനാവും. ആര്‍ക്കെങ്കിലും 150 വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചതിന്റെ പേരില്‍ ആരും ആഹ്ലാദപ്രകടനം നടത്തുന്നില്ല. “നമ്മുടെ ആഗോള സമ്പദ്‌വ്യവസ്ഥക്ക് സംഭവിച്ച കുഴപ്പത്തിന്റെ പൂര്‍ണ്ണ ഉത്തരവാദി ഈ മനുഷ്യനാണ്” എന്ന് പറയാന്‍ വിഷമമാണ് എന്നതാണ് അതിന്റെ കാരണം.
Harry Markopolos ഒരു സ്വതന്ത്ര സാമ്പത്തിക തട്ടിപ്പ് അന്വേകനാണ്. കോണ്‍ഗ്രസിലെ അദ്ദേഹത്തിന്റെ മൊഴി
“എന്റെ സംഘവും ഞാനും SEC യെകൊണ്ട് മാഡോഫിന്റെ പോണ്‍സി പദ്ധിതി അടച്ചുപൂട്ടിപ്പിക്കാന്‍ വളരേറെ ശ്രമിച്ചു. 2000 മുതല്‍ SEC ക്ക് ധാരാളം മുന്നറീപ്പ് കൊടുത്തു. അന്ന് മാഡോഫിന്റെ പോണ്‍സി പദ്ധിതി $300 കോടി ഡോളര്‍ മുതല്‍ $700 കോടി ഡോളര്‍ വരെയുണ്ടായിരുന്നുള്ളു. ധാരാളം മുന്നറീപ്പും ഗണിത തെളിവുകളും SEC ക്ക് നല്‍കി. അതുപയോഗിച്ച് അയാളുടെ പരിപാടികള്‍ ഇല്ലാതാക്കാമായിരുന്നു. $700 കോടി ഡോളറില്‍ താഴയേ അന്ന് നഷ്ടം വരുകയുള്ളു. എന്നാല്‍ SEC ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക അറിവ് കുറവാണ്. 21 ആം നൂറ്റാണ്ടിലെ വ്യാപാരം നടത്തുന്ന സങ്കീര്‍ണ സാമ്പത്തിക ഉപകരണങ്ങള്‍ മനസിലാക്കാനുള്ള കഴിവ് അവര്‍ക്കില്ല.
2001 ഒക്റ്റോബറില്‍ മാഡോഫ് $1200 കോടി ഡോളര്‍ – $2000 കോടി ഡോളര്‍ സീമയിലാണ് പരിപാടികള്‍ നടത്തിക്കൊണ്ടിരുന്നത്. വീണ്ടും SECക്ക് മുന്നറീപ്പ് നല്‍കണമെന്ന് ഞങ്ങള്‍ക്ക് തോന്നി. അന്ന് അയാളെ തടഞ്ഞിരുന്നെങ്കില്‍ നഷ്ടം $2000 കോടി ഡോളറില്‍ നിര്‍ത്താമായിരുന്നു. നവംബര്‍ 2005 ആയപ്പോഴേക്കും മാഡോഫ് $3000 കോടി ഡോളറില്‍ എത്തി. 29 red flags ആണ് SECക്ക് കൈമാറിയത്. അപ്പോഴും SEC അന്വേഷണം നടത്തുന്നതില്‍ പരാജയപ്പെട്ടു. എന്ന് മാത്രമല്ല 2000, 2001, 2005, 2007, 2008 കാലത്ത് ഞാന്‍ കൊടുത്ത പരാതികളിലൊന്നിനു പോലും അവര്‍ മറുപടി തന്നില്ല. അങ്ങനെ നാം ഇന്നത്തെ സ്ഥിതിയിലെത്തി. 2000 ല്‍ $700 കോടി ഡോളറില്‍ നിര്‍ത്താമായിരുന്ന ഒരു സാമ്പത്തിക തട്ടിപ്പ് ഇപ്പോള്‍ $5000 കോടി ഡോളറായി വളര്‍ന്നു”.
സാമ്പത്തിക തട്ടിപ്പുകള്‍ പോലീസ് ചെയ്യുന്നതില്‍ SEC യുടെ കഴിവിനും താല്‍പ്പര്യത്തിനും എതിരെ ദീര്‍ഘകാലമായി പരാതികളുണ്ട്. ധാരാളം നിക്ഷേപകര്‍ കമ്പനികളുടെ തട്ടിപ്പിന്റെ വിശദ വിവരങ്ങള്‍ വെച്ചുകൊണ്ട് SECക്ക് പരാതികള്‍ പലവെട്ടം നല്‍കിയിട്ടുണ്ട്. പക്ഷേ ഒരു നടപടിയും ഉണ്ടായിട്ടില്ല. അവസാനം കമ്പനികള്‍ പാപ്പരാകുകയും നിക്ഷേപകരുടെ പണം തുടച്ചു നീക്കപ്പെടുകയും ചെയ്യപ്പെട്ടു. ഇതില്‍ കൂടുതലും ശ്രദ്ധിക്കപ്പെടാതെ പോകുകയാണുണ്ടായത്. കാരണം അവ ചെറിയ കമ്പനികളായിരുന്നു. ഈ ബിസിനസിനെക്കുറിച്ച് സംശയത്തോടുള്ള ഒരു സമീപനം SECയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല എന്ന് നിക്ഷേപ സമൂഹത്തില്‍ നിന്നുള്ള ദീര്‍ഘകാലമായ ആരോപണമാണ്.
Markopolos ന്റെ മെമ്മോകള്‍ നിങ്ങള്‍ വായിച്ച് നോക്കൂ. താന്‍ പറയുന്നത് ശരിയാണോ എല്ലയോ എന്ന് SECക്ക് പരിശോധിക്കാനുള്ള പേരുകളുടെ ഒരു പട്ടികയാണ് അയാള്‍ നല്‍കിയിരിക്കുന്നത്. SEC അത് പിന്‍തുടര്‍ന്നില്ല. അത് സത്യമാണെന്ന് വിശ്വസിക്കാനും അവര്‍ തയ്യാറായില്ല. SECക്ക് ആഴത്തിലുള്ള ഒരു പ്രശ്നമുണ്ട്. സംശയിക്കാന്‍ വിസമ്മതിക്കുന്നതാണ് അത്. ആളുകള്‍ ഇങ്ങനെയൊക്കെ തട്ടിപ്പ് ചെയ്യും എന്ന് വിശ്വസിക്കാന്‍ വിസമ്മതിക്കുന്നതാണത്. തങ്ങള്‍ പോലീസ് ചെയ്യുന്ന ആളുകളെക്കുറിച്ച് കൂടുതല്‍ സംശയത്തോടെ നോക്കണം എന്നതിന് തയ്യാറാവത്തതാണത്. നിയന്ത്രണ സംവിധാനത്തിന്റെ ഉയര്‍ന്ന സ്ഥാനം എന്നതിന് പകരം SEC ആരെ നിയന്ത്രിക്കുന്നവോ അവരുടെ പക്ഷം പിടിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതും സംരക്ഷിക്കേണ്ടവരെ ഉപേക്ഷിച്ചുകൊണ്ട്.
“ഞാന്‍ ഒരുപാട് സംശയാലുവായിരിക്കുകയാണ്. ഒരു cynical ഓ ദോഷൈകദൃക്കായോ കാണപ്പെടുന്നതിനെ ഞാന്‍ വെറുക്കുന്നു. പക്ഷേ അതാണ് ഞാന്‍. എന്‍റോണിന്റെ സമയത്ത് ഞാന്‍ ചെറുപ്പമായിരുന്നു. അക്കാലത്തെ എഴുത്തുകള്‍ ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഓ ഏറ്റവും വലിയ പാഠമാണ് പഠിച്ചത്. എന്തെങ്കിലും കാര്യം സത്യമാകാന്‍ പറ്റാത്ത വിധം നല്ലതാണെങ്കില്‍ അത് മിക്കവാറം അങ്ങനെയായിരിക്കും. അത് നല്ല ഒരു കാഴ്ചപ്പാടും കണ്ടുപിടുത്തവുമാണ്. കാലാകാലങ്ങളില്‍ ആളുകള്‍ കബളിപ്പിക്കപ്പെടുന്നു. കാരണം സത്യമാകാന്‍ പറ്റാത്ത വിധം നല്ലതായ കാര്യങ്ങളില്‍ മാഡോഫിന്റെ ഇരകള്‍ ഉള്‍പ്പടെയുള്ള ആളുകള്‍ വിശ്വസിക്കാനാഗ്രഹിക്കുന്നു. അതിനെ മുതലാക്കാനുള്ള മറ്റു ചിലരും പുറത്തുണ്ട്.
എന്‍റോണ്‍ കേസില്‍ Jeff Skillingനേയും Ken Lay നേയും ശിക്ഷിച്ചതിന് ശേഷം നിയമങ്ങള്‍ മാറി. grey zone ല്‍ പ്രവര്‍ത്തിക്കുന്നത് ശരിയല്ല എന്ന് ബിസിനസ് സമൂഹത്തിന് മനസിലായി. എന്താണ് നമ്മുടെ സാമ്പത്തിക തകര്‍ച്ച? ഭീമമായ തോതില്‍ ബിസിനസ് സമൂഹത്തിലെ എല്ലാവരും grey zone ല്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമല്ലേ? എന്‍റോണ്‍ കേസ് canary in the coal mine ആണ്. എന്‍റോണ്‍ കേസില്‍ ശിക്ഷ നടപ്പാക്കിയത് ഒരു ഫലവും ചെയ്തില്ല. എല്ലാവരും അതേ വഴിയിലൂടെയാണ് പിന്നീട് പോയത്.
പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിയമങ്ങളിലും നിയന്ത്രണങ്ങളിലും എനിക്ക് വിശ്വാസമില്ല. കാരണം SEC യുടെ കാര്യത്തില്‍ നാം അത് കണ്ടതാണ്. നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ നടപ്പാക്കുന്നവന്റെ താല്‍പര്യത്തെ ആശ്രയിച്ചിരിക്കുന്നത്. ഒബാമ സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ Federal Reserve നെ അമിതമായി വിശ്വസിക്കുന്ന തരത്തിലാണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ ഒരുപാട് പ്രശ്നങ്ങളെ Federal Reserve കാണാതിരുന്നതാണ്. പ്രത്യേകിച്ച് New York Fed. അവരാണ് Citigroup, Merrill Lynch തുടങ്ങിയ ബാങ്കുകളെ നിയന്ത്രിച്ചിരുന്നത് അവരാണ്. അവര്‍ ഈ പ്രശ്നം വരുന്നത് കണ്ടില്ല. നിയന്ത്രണാധികാരികള്‍ നിയന്ത്രിക്കാന്‍ പരാജയപ്പെട്ട ഒരു വ്യവസ്ഥ പറയുന്നത് കൂടുതല്‍ നിയന്ത്രണം ആണ് പരിഹാരം എന്ന്. നിങ്ങള്‍ക്ക് അതിനെക്കുറിച്ച് എന്ത് തോന്നും?
_______
Bethany McLean, a contributing editor at Vanity Fair. She is a former editor-at-large and columnist for Fortune magazine, where she helped expose the 2001 Enron scandal. She is co-author of The Smartest Guys in the Room.
— സ്രോതസ്സ് democracynow