ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോകാതിരിക്കുക

കണ്ടലില്‍ കുടിയിറക്ക്‌

മിക്കവാറും എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും പരിസ്ഥിതി നാശം ചെയ്യുന്നതാണ്. അവയുടെ നിര്‍മ്മാണം പരിസ്ഥിതി നാശം ഉണ്ടാക്കുന്നു. പിന്നീട് നമ്മള്‍ അവിടെ പോകാനായി വാഹനത്തില്‍ കയറുമ്പോള്‍ തുടങ്ങും അടുത്ത നിര പരിസ്ഥിതി നാശം.

ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോകാതിരിക്കുക. പ്രത്യേകിച്ചും ഈ പാപ്പിനിശ്ശേരി തീം പാര്‍ക്ക്. പേരിന്റെ കൂടെ ഇക്കോ എന്ന് ചേര്‍ത്താല്‍ പ്രശ്നങ്ങളെല്ലാം മാറി എന്നാണ് ഇവറ്റകളുടെ വിചാരം. (ക്ഷമിക്കണം. ആരേയും വ്യക്തിപരമായി അവഹേളിക്കുകയല്ല. ഇപ്പോള്‍ ലോകം മൊത്തമുള്ള ഒരു വ്യാപാര തന്ത്രമാണ് ഇക്കോ എന്ന വാക്ക്. എണ്ണ കമ്പനികളും വണ്ടി കമ്പനികളും സ്വയം പറയുന്നത് അവര്‍ ഇക്കോ ഫ്രണ്ട്‌ലി ആണെന്നാണ്!)

യാത്രകള്‍ കഴിവതും ഒഴുവാക്കുക. 30% ഹരിതഗൃഹ വാതകങ്ങളും മറ്റ് മാരക വിഷങ്ങളും അന്തരീക്ഷത്തിലേക്ക് തള്ളുന്നത് വാഹനങ്ങളാണ്.

Advertisements

2 thoughts on “ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോകാതിരിക്കുക

 1. മനുഷ്യന്റെ സംസ്കാരത്തിന്റെ ചരിത്രം തന്നെ യാത്രകളുടേയും കുടിയേറ്റങ്ങളുടെയും ചരിത്രമാണ്.യാത്ര ഒഴിവാക്കുക എന്നത് പ്രായോഗികമാണെന്നു തോന്നുന്നില്ല.
  പരിസ്ഥിതി പ്രധാനമായ കേന്ദ്രങ്ങള്‍ അത്ര എളുപ്പത്തില്‍ എത്തിപ്പെടാവുന്ന ഒന്നാക്കി മാറ്റാതിരിക്കുകയാണ് അവയെ സം‌രക്ഷിക്കാനുള്ള പ്രധാന മാര്‍ഗം.
  കണ്ണുരിലെ ഗുണ്ടായിസം മാത്രമേ ചിലര്‍ കാണുന്നുള്ളൂ എന്നു തോന്നുന്നു.വയനാട്ടില്‍ നടക്കുന്ന ഭീകര കൃത്യങ്ങള്‍ ആരും കാണുന്നില്ലേ?വയനാട്ടിലെ കാടുകളിലേക്കും മലകളിലേക്കുമെല്ലാം റോഡുകള്‍ വെട്ടിക്കൊണ്ടിരിക്കുന്നു.ചുരത്തിനു സമാന്തരമായി ഒരു റോഡ് പൊങി വന്നത് രണ്ടു ദിവസം കൊണ്ടാണ്.ബാങ്ക്‌ളൂരിലെ ഐ.റ്റി ചെറുപ്പക്കാരുടെ വാരാന്ത്യ വിശ്രമവും വിനോദവും ആണ് വയനാട്ടിലെ കച്ചവടം എന്ന മട്ടിലാണ്.റിസോര്‍ട്ടുകള്‍ കൂണു പോലെയാണ് ഉയര്‍ന്നു പൊങ്ങുന്നത്.നാല്പ്പതു ഡിഗ്രിയിലേറെ ചെരിവുള്ള സ്ഥലങ്ങളില്‍ നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലാത്തതാണ്.
  ഉപരിവര്‍ഗത്തെ അനുകരിക്കുന്ന ശക്തമായ ഒരു മധ്യവര്‍ഗം കേരളത്തില്‍ കൂടുതല്‍ കൂടുതല്‍ പ്രബലമായിക്കൊണ്ടിരിക്കുന്നു.അവരെ ലക്ഷ്യമാക്കിയാണ് തീം പാര്‍ക്കുകളും റിസോര്‍ട്ടുകളുമെല്ലാം ഉയരുന്നത്.

 2. എന്നാല്‍ ഇന്ന് യാത്രക്ക് യഥാര്‍ത്ഥത്തില്‍ വേറൊരര്‍ത്ഥമാണ്. മദ്ധ്യ പൂര്‍‌വ്വേഷ്യയിലെ കുട്ടികളുടെ ചോരകുടിക്കുക എന്ന അര്‍ത്ഥമാണ് ഇന്നതിനുള്ളത്. യാത്ര കുറച്ചാല്‍ കുറച്ച് ചോരയേ വേണ്ടിവരു. മദ്ധ്യ പൂര്‍‌വ്വേഷ്യയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം സമ്പന്ന രാജ്യങ്ങളുടെ എണ്ണക്കൊതിയാണ്.

  കണ്ണൂരിലെ കണ്ടല്‍ പ്രശ്നം മാത്രമല്ല, താങ്കള്‍ പറഞ്ഞ വയനാട്ടിലേയും, മൂന്നാറിലേയും ഉള്‍പ്പടെ സഹ്യപര്‍വ്വത നിരകളിലെ കാടുകളും പ്രശ്നങ്ങളഭിമുഖീകരിക്കുന്നു.

  കുടിയേറ്റ കര്‍ഷകരുടെ പേരില്‍ വനനശീകരണം സംരക്ഷിക്കപ്പെടുന്നു. ഭാവി തലമുറകളുടെ ജീവിത സുരക്ഷിതത്വം പരിസ്ഥിതിയില്‍ ആണ് നിലനില്‍ക്കുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s