Robert Wallace സംസാരിക്കുന്നു:
പന്നിപ്പനിയുടെ പേടി ലോകം മൊത്തം വളരുന്ന അവസരത്തില്‍ ലോകാരോഗ്യ സംഘടന അതിന്റെ സാക്രമിക രോഗനില ഉയര്‍ത്തി. വളരെ ഗൌരവകരം എന്ന് WHO യുടെ നേതൃത്വമായ Keiji Fukuda പറഞ്ഞു.
മെക്സിക്കോയിലെ ആരോഗ്യ അധികാരികള്‍ 7 മരണങ്ങള്‍ നടന്നതായി വ്യക്തമാക്കി. എന്നാല്‍ പന്നിപ്പനികാരണം 159 പേര്‍ മരിച്ചതായും 2,500 പേര്‍ രോഗികളായെന്നും സംശയിക്കപ്പെടുന്നു. അമേരിക്ക, Australia, Canada, Spain, Israel, Britain, New Zealand തുടങ്ങിയ രാജ്യങ്ങളിലെ പല നഗരങ്ങളില്‍ നിന്നും പുതിയ കേസുകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. Europe, Asia, Latin America നഗരങ്ങള്‍ സംശയദൃഷ്ടിയിലാണ്.
അമേരിക്കയില്‍ 65 കേസുകള്‍ ഉറപ്പാക്കി. അതില്‍ 45 എണ്ണം ന്യൂയോര്‍ക്കിലാണ്. പ്രസിഡന്റ് ഒബാമ കോണ്‍ഗ്രസിനോട് $150 കോടി ഡോളര്‍ വകയിരുത്താന്‍ ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്ര സഭയുടെ Food and Agriculture Organization ഒരു സംഘം അന്വേഷകരെ മെക്സിക്കോയിലേക്ക് അയച്ച് മനുഷ്യരിലേക്ക് പടര്‍ന്ന ഈ സാങ്ക്രമിക രോഗത്തിന്റെ സ്രോതസ് വ്യാവസായിക പന്നി ഫാമുകളാണോ എന്ന് പരിശോധിക്കും. അണേരിക്കയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള പന്നി ഇറച്ചി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി പല രാജ്യങ്ങളും നിര്‍ത്തി വെച്ചിരിക്കുകയാണ്. പനിയുടെ ഈ വകഭേദത്തിന്റെ പേരില്‍ പന്നി വ്യവസായത്തിന് വ്യാകുലതകളുണ്ട്. ഈ വൈറസിനെ അതിന്റെ ശാസ്ത്രീയ പേരായ H1N1 എന്ന പേരില്‍ വിളിക്കാനായി അവര്‍ സ്വാധീനമാണ് ചെലുത്തുന്നത്.
പന്നിപ്പനി ഒരു influenza ആണ്. അത് influenza A H1N1 ആണ്. അതില്‍ “H” എന്നത് hemagglutinin തന്‍മാത്രയെ സൂചിപ്പിക്കുന്നു. influenza യുടെ ഉപരിതലത്തിലുള്ള ഒരു തന്‍മാത്രയാണിത്. വൈറസിന് അത് ഉന്നംവെക്കുന്ന കോശത്തിലേക്ക് കയറാന്‍ ഇത് സഹായിക്കുന്നു. “N” എന്നത് neuraminidase നെ സൂചിപ്പിക്കുന്നു. അതും influenza യുടെ ഉപരിതലത്തിലുള്ള ഒരു തന്‍മാത്രയാണ്. പെറ്റുപെരുകിയ കോശത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഈ തന്‍മാത്ര സഹായിക്കുന്നു. 16 വ്യത്യസ്ഥ തരത്തിലുള്ള H hemagglutinins ഉം 9 വ്യത്യസ്ഥ തരത്തിലുള്ള neuraminidases ഉം ഉണ്ട്. അവ പല രീതിയില്‍ യോജിക്കുന്നു. അതിലൊന്നാണ് നമുക്കിപ്പോഴുള്ള H1N1.
ആ രോഗാണു ആണ് 1918 ലെ pandemic ന് കാരണമായത്. 5 കോടി മുതല്‍ 10 കോടി വരെ ആളുകള്‍ അന്ന് മരിച്ചു. പിന്നീട് ആ pandemic strain കുറഞ്ഞ virulent ആകുകയും seasonal influenza ആയി മാറുകയും ചെയ്തു. തണുപ്പ് കാലത്ത് നമ്മളില്‍ ചിലര്‍ക്ക് പിടിപെടുന്ന influenza.
ഈ H1N1 പൂര്‍ണ്ണമായും വ്യത്യസ്ഥമാണ്. അതിന് H1 ഉണ്ട്. N1 ഉം ഉണ്ട്. എന്നാല്‍ അതിന് മറ്റ് ജീവികളില്‍ നിന്നുള്ള ജീനുകളുമുണ്ട്. അതുകൊണ്ട് അത് വെറും മനുഷ്യന്റെ രോഗാണു മാത്രമല്ല. പന്നികളില്‍ പനിയുണ്ടാക്കുന്ന ജീനുണ്ട്. പക്ഷികളില്‍ പനിയുണ്ടാക്കുന്ന ജീനുണ്ട്. ഒപ്പം മനുഷ്യനില്‍ പനിയുണ്ടാക്കുന്ന ജീനുമുണ്ട്.
Veracruz ല്‍ ആണ് ഈ H1N1 പ്രത്യക്ഷപ്പെട്ടത്. പിന്നീട് അവിടെ നിന്നും പരന്നു. അടുത്തുള്ള സംസ്ഥാനങ്ങളിലൂടെ മെക്സിക്കോ സിറ്റി വരെ എത്തി. അവിടെ നിന്ന് അന്തര്‍ദേശീയ ഗതാഗത നെറ്റ്‌വര്‍ക്കില്‍ കടന്നുകൂടുകയും ലോകം മുഴുവന്‍ പരക്കുകയും ചെയ്തു.
പന്നി വ്യവസായം പറഞ്ഞത് ഒരു രീതിയില്‍ ശരിയാണ്. “പന്നിപ്പനി” എന്നത് കുറച്ച് misnomer ആണ്. അവര്‍ ഉദ്ദേശിച്ച രീതിയിലല്ലെന്ന് മാത്രം. കാരണം പന്നികളെ ബാധിക്കുന്ന, പക്ഷികളെ ബാധിക്കുന്ന, മനുഷ്യരെ ബാധിക്കുന്ന പനി ചേര്‍ന്നതാണത്.
പ്രശ്നം എന്തെന്ന് വെച്ചാല്‍ ഈ പനിയുടെ ഉത്തരവാദിത്തം മുഴുവന്‍ പന്നിയുടെ തലയില്‍ വെക്കുന്നു എന്നതാണ്. അത് അങ്ങനെയല്ല. പന്നികളല്ല ഡ്രൈവര്‍ സീറ്റിലുള്ളത്. സ്വയം സംഘടിച്ച് ലോകം മൊത്തം വ്യാപിച്ച് കിടക്കുന്ന പന്നി നഗരങ്ങള്‍ സൃഷ്ടിക്കാന്‍ അവക്ക് ശേഷിയുമില്ല.
അതറിയാന്‍ നമുക്ക് നമ്മുടെ കന്നുകാലി വിപ്ലവത്തിന്റെ ചരിത്രം നോക്കണം. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ്, അമേരിക്കയില്‍ കോഴിയേയും പന്നിയേയും വീടിന്റെ പിറകിലുള്ള ഫാമുകളിലായിരുന്നു വളര്‍ത്തിയിരുന്നത്. കോഴികളുടെ എണ്ണം കൂടിയാല്‍ 70 വരെ കാണും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സ്വതന്ത്രമായ കന്നുകാലി,കോഴി വളര്‍ത്തല്‍ ഒറ്റ മേല്‍ക്കൂരക്ക് താഴെയാക്കി. Holly Farms, Tyson, Perdue തുടങ്ങിയ കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിന്‍ കീഴിലാക്കി. കന്നുകാലി,കോഴി വളര്‍ത്തലിന്റെ ഭൂമിശാസ്ത്രം മാറി. മുമ്പ് കന്നുകാലികളേയും കോഴികളേയും രാജ്യം മൊത്തം വളര്‍ത്തിയെങ്കില്‍ ഇപ്പോള്‍ അത് അമേരിക്കയുടെ ചില തെക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രീകരിച്ചു. കന്നുകാലി വിപ്ലവത്തിന് ശേഷം കോഴികളേയും പന്നികളേയും വലിയ എണ്ണത്തിലാണ് വളര്‍ത്തിയത്. 70 കോഴി എന്നത് 30,000 എന്ന് ഒറ്റയടിക്ക് ഉയര്‍ന്നു. അതുകൊണ്ട് നമുക്ക് കോഴികളുടേയും പന്നികളുടേയും നഗരങ്ങളുണ്ടായി.
ആ മാതൃകയാണ് ലോകം മുഴുവന്‍ പടര്‍ന്നത്. 1970കള്‍ മുതല്‍ കന്നുകാലി വിപ്ലവം ഏഷ്യയിലേക്കും കൊണ്ടു പോയി. തായ്‌ലാന്റിലെ CP Group ആണ് ലോകത്തെ നാലാം സ്ഥാനത്ത് നില്‍ക്കുന്ന കോഴി കമ്പനി. 1980 ല്‍ ചൈന വാതില്‍ തുറന്നുകൊടുത്തതോയെ ആ കമ്പനി കന്നുകാലി വിപ്ലവം ചൈനയിലേക്ക് കൊണ്ടുപോയി. അങ്ങനെ ലോകം മൊത്തം കോഴിയുടേയും പന്നിയുടേയും നഗരങ്ങളുണ്ടായി.
ലോക ബാങ്കും അന്താരാഷ്ട്ര നാണയ നിധിയും നടപ്പാക്കുന്ന structural adjustment programsഉം ആയി ഒത്തു പോകുന്നതാണ് ഈ പ്രതിഭാസം. അവരായിരുന്നു ഇത് നടപ്പാക്കുന്നതിന് വേണ്ട സഹായം ചെയ്തിരുന്നത്. നിങ്ങള്‍ ഒരു ദരിദ്ര രാജ്യമാണെങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തിക പ്രയാസങ്ങളുണ്ടാവും. രക്ഷപെടാനുള്ള കുറച്ച് പണം സംഘടിപ്പിക്കാന്‍ വായ്പക്കായി നിങ്ങള്‍ക്ക് IMF നെ സമീപിക്കേണ്ടതായി വരും. അതിന് പകരമായി IMF നിങ്ങളുടെ സമ്പദ്‌വ്യവസ്ഥയില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെടും. കാര്‍ഷിക കോര്‍പ്പറേറ്റുകളുള്‍പ്പടെയുള്ള വിദേശ കോര്‍പ്പറേറ്റുകള്‍ക്കായി നിങ്ങളുടെ സമ്പദ്‌വ്യവസ്ഥ തുറന്നു കൊടുക്കണം എന്നതാണ് പ്രധാന ആവശ്യം. അത് നിങ്ങളുടെ തദ്ദേശീയ കൃഷിയെ ബാധിക്കും. വടക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വലിയ കാര്‍ഷിക വ്യവസായവുമായി ദരിദ്ര രാജ്യങ്ങളിലെ ചെറിയ കമ്പനികള്‍ക്ക് മല്‍സരിക്കാനാവില്ല. വലിയ സബ്സിഡികള്‍ കൊടുത്താണ് വടക്കന്‍ രാജ്യങ്ങള്‍ അവരുടെ ഭീമന്‍ കാര്‍ഷിക കോര്‍പ്പറേറ്റുകളെ വളര്‍ത്തുന്നത്. ചെറിയ കമ്പനികള്‍ക്ക് ഒന്നുകില്‍ അവരുടെ അദ്ധ്വാനമോ ഭൂമിയോ വിദേശ കമ്പനികള്‍ക്ക് കൊടുക്കുന്ന കരാറില്‍ ഏര്‍പ്പെടുകമാത്രമേ ചെയ്യാനാവൂ. അല്ലെങ്കില്‍ അവര്‍ക്ക് വ്യവസായം വലിയ കമ്പനികള്‍ക്ക് വിറ്റ് വിരമിക്കാം. കോഴികളുടേയും പന്നികളുടേയും നഗരത്തിന്റെ വളര്‍ച്ച ഉദാരവല്‍ക്കരണ പദ്ധതികളുമായി ചേര്‍ന്ന് പോകുന്ന ഒന്നാണ്.
NAFTA എന്നത് അതിന്റെ അമേരിക്കന്‍ പതിപ്പാണ്. 1993 ലാണ് North American Free Trade Agreement ഒപ്പ് വെച്ചത്. 1994ല്‍ നടപ്പാക്കി തുടങ്ങി. മെക്സിക്കോയില്‍ കോഴികളേയും പന്നികളേയും എങ്ങനെ വളര്‍ത്തണമെന്നതില്‍ അതിന് വലിയ പങ്കുണ്ടായിരുന്നു. ചെറിയ കൃഷിക്കാര്‍ക്ക് ഒന്നികില്‍ തങ്ങളുടെ ഫാം വികസിപ്പിക്കുകയോ പുറത്തുനിന്ന് വന്ന കാര്‍ഷിക വ്യവസായത്തിന് ഫാം വില്‍ക്കുകയോ ചെയ്യേണ്ടിവന്നു. H1N1 ന്റെ സ്രോതസാണെന്ന് കരുതുന്ന Smithfield ശാഖ പുറത്തുനിന്ന് വന്ന ഒരു കോര്‍പ്പറേറ്റിന്റെ ശാഖയാണ്.
അത് ഗൌരവകരമായ സാദ്ധ്യതയാണ്. ഒരു pandemic ആകുമെന്നതില്‍ ഒരു സംശയവുമില്ലാത്ത കാര്യമാണ്. അത് ആ വഴിയിലാണ്. തീവണ്ടി, സ്റ്റേഷന്‍ വിട്ടു. 1918 ലെ pandemic പോലെയാവുമോ ഇത് എന്നത് മാത്രമാണ് ചോദ്യം.
ഈ സമയത്ത് ഇത് ധാരാളം ആളുകളെ കൊന്നില്ലെങ്കിലും, അങ്ങനെയെങ്കില്‍ നാം അതിനോട് നന്ദി പറയണം, അതിന് കാലക്രമത്തില്‍ കൂടുതല്‍ ഭീകരമായ ഒന്നായി പരിണമിക്കാം. 1918 ലെ pandemic വസന്തകാലത്തെ ഒരു പകര്‍ച്ചവ്യാധിയായി തുടങ്ങിയെങ്കിലും പിന്നീട് വന്ന ശീതകാലത്ത് അത് വളരെ അപകടകാരിയായ pandemic ആയി പരിണമിക്കുകയാണുണ്ടായത്. മാറുന്ന ഒരു അവസ്ഥയാണിത്.
_____
Robert Wallace, Visiting professor in the Department of Geography at the University of Minnesota and author of the forthcoming book Farming Human Pathogens: Ecological Resilience and Evolutionary Process. He blogs at Farming Pathogens.
— സ്രോതസ്സ് democracynow.org