3-D സോളാര്‍ പാനല്‍ സിസ്റ്റം എന്ന് വിളിക്കുന്ന ആദ്യത്തെ ഭൂഗര്‍ഭ ഫോടോ വോള്‍ടേയിക് സെല്ലുകള്‍ അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. മേല്‍ക്കീരയും കാറുകളുടേയും പുറത്തുള്ള പാനലുകളെ ഇവ നീക്കം ചെയ്യു. പകടം അത് ഭൂമിക്കടിലേക്കും ഭിത്തികളിലേക്കും നീക്കും. പാനലുകളുടെ സുരക്ഷതത്വത്തിന് ഇത് നല്ലതാണ്.
സാധാരണ പാനലുകള്‍ ഉപയോഗിക്കുന്നതിന് പകരം ഈ സിസ്റ്റം സൂര്യപ്രകാശം സ്വീകരിച്ച് സിങ്ക് ഡയോക്സൈഡ് പൂശിയ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ഉപയോഗിച്ച് വൈദ്യുതിയാക്കുന്നു.
മുടിനാരിന്റെ രണ്ടോ മൂന്നോ ഇരട്ടി വലിപ്പമുള്ള ഈ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ പുരപ്പുറത്തോ കാറിലോ മറ്റെവിടെ വേണമെങ്കിലോ സ്ഥാപിക്കാനാവും. അതിന്റെ അറ്റം മാത്രമേ പുറത്തേക്ക് തുറന്നിരിക്കൂ.
ആ അറ്റത്ത് നിന്ന് സൂര്യപ്രകാശം അകത്തേക്ക് കടന്ന് മറ്റേ അറ്റം വരെ സഞ്ചരിക്കുന്നു. ഈ യാത്രയില്‍ വെച്ച് സൂര്യപ്രകാശം ആഗിരണം ചെയ്യപ്പെടുകയും വൈദ്യുതിയായി മാറ്റപ്പെടുകയും ചെയ്യും. പ്രകാശം അറ്റത്തെത്തിയാല്‍ അവിടെ വെച്ച് പ്രതിഫലിച്ച് വീണ്ടും തിരിച്ച് സഞ്ചരിക്കുന്നു. ആദ്യ യാത്രയില്‍ ആഗിരണം ചെയ്യപ്പെടത്ത ഊര്‍ജ്ജം ശേഖരിക്കാന്‍ സിങ്ക് ഡയോക്സൈഡിന് ഒരവസരം കൂടി ഇത് നല്‍കുന്നു.
ആവശ്യത്തിനനുസരിച്ചുള്ള നീളത്തില്‍ ഫൈബര്‍ മുറിച്ചെടുക്കാം. 10 cm നാര് 0.5 വോള്‍ട്ട് നല്‍കും. 10 വാട്ടിന്റെ ബള്‍ബ് കത്തിക്കാന്‍ 10 cm ന്റെ ഏകദേശം 10,000 നാരുകള്‍ വേണ്ടിവരും. എണ്ണം വലുതാണെങ്കിലും ഒരു പിടി മുടിനാരിന്റെ വലിപ്പമേ ഇതിനുണ്ടാവൂ.
നാര് ചെറുതാണെങ്കിലും ദക്ഷത അത്രയധികമില്ല. 3.3% ആണ് ഇതിന്റെ ദക്ഷത. ചില സിക്കണ്‍ സെല്ലുകള്‍ക്ക് 30% ദക്ഷതയുണ്ടെന്നോര്‍ക്കണം. ഇതിന്റെ ദക്ഷത 8% വരെ വര്‍ദ്ധിപ്പിക്കാമെന്ന് Georgia Institute of Technology ലെ Dr Zhong Wang പറയുന്നു.
നിര്‍മ്മാണം എളുപ്പമാണെന്നതാണ് ഇതിന്റെ ഗുണം. ഉയര്‍ന്ന ദക്ഷതയുള്ള സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുക ചിലവേറിയ വിഷമമുള്ള പണിയാണ്. നൂറ് കണക്കിന് ഡിഗ്രി താപനിലയില്‍ ചൂടാക്കുകയും മറ്റും വേണം. എന്നാല്‍ ഫോടോ വോള്‍ടേയിക് പ്രകാശ നാര് നിര്‍മ്മിക്കാന്‍ എളുപ്പമാണ്. ചായയുടെ താപനിലയില്‍ 70°C സിങ്ക് ഡയോക്സൈഡിനെ ചൂടാക്കി ലായിനിയാക്കുന്നു. അതില്‍ നാരുകള്‍ മുക്കുന്നു. പിന്നീട് ഉണക്കുന്നു.
നാരിന്റെ ഒരറ്റത്ത് പ്രകാശം കാണിക്കും. വൈദ്യുതി ഉടനെ ഒഴുകാന്‍ തുടങ്ങുന്നു.
– സ്രോതസ്സ് abc.net.au