മനുഷ്യ നിര്‍മ്മിതമായ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ കൂടുന്നതിന്റെ വലിയൊരു ഭാഗം ആഗിരണം ചെയ്യുന്നത് കടലാണ്. ഇങ്ങനെ സംഭവിക്കുമ്പോള്‍ കടലിന്റെ അമ്ലത്വം വര്‍ദ്ധിക്കുന്നു. കൂടിവരുന്ന ഈ അമ്ലത്വം കാരണത്താല്‍ ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ലോകത്തെ tropical പവിഴപ്പുറ്റുകള്‍ നശിക്കും.
കടലിന്റെ അമ്ലത്വം ഒരു പരിധിയില്‍ കൂടുന്നത് പവിഴപ്പുറ്റുകളെ തകര്‍ക്കും. 2100 ആകുമ്പോള്‍ ഇത് സംഭവിക്കുമെന്നാണ് വാഷിങ്ടണിലെ Carnegie Institution of Science ലെ Jacob Silverman പറയുന്നത്.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കടലില്‍ ലയിച്ച് കാര്‍ബോളിക് ആസിഡ് ആകുന്നു. പവിഴപ്പുറ്റു് ജീവികള്‍ക്ക് അവയുടെ calcium carbonate തോട് നിര്‍മ്മിക്കാനുള്ള കഴിവിനെ ഇത് തകരാറിലാക്കും. തോടാണ് പവിഴപ്പുറ്റാവുന്നത്. തോടില്ലാതാകുമ്പോള്‍ പുറ്റ് വേഗം തകരും.
ഉയരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റേയും അമ്ലത്വത്തിന്റെ 9,000 പവിഴപ്പുറ്റുകളിലുള്ള ഫലം ഗണിത മോഡല്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്.
CO2 ന്റെ അളവ് 560ppm ആകുമ്പോള്‍ എല്ലാ പവിഴപ്പുറ്റുകളും അവയുടെ വളര്‍ച്ച നിര്‍ത്തിവെച്ചിരിക്കുകയോ തകരുയോ ചെയ്യും. 21ആം നൂറ്റാണ്ടിന്റെ അവസാനം ഈ നിലയിലെത്തുമെന്നാണ് കണക്കാക്കുന്നത്. അങ്ങനെ ഏറ്റവും കൂടുതല്‍ ജൈവ വൈവിദ്ധ്യം നല്‍കിയിരുന്ന കടിലെ ഏറ്റവും സമൃദ്ധമായ ഈ ജൈവവ്യവസ്ഥ 100 വര്‍ഷത്തിനകം ഇല്ലാതാകും.
— സ്രോതസ്സ് alternet.org