North West England ലെ സെല്ലാഫീല്‍ഡിലെ ആണവനിലയത്തില്‍ ഈ രണ്ട് കരാറുകാര്‍ ജൂലൈ 2007 ല്‍ ജോലികിട്ടി. അവര്‍ ആണവ മാലിന്യ സംഭരണി കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തറയില്‍ ദ്വാരമുണ്ടാക്കുകയായിരുന്നു. ആ സ്ഥലം ഓഫീസായി മാറ്റാനായിരുന്നു പദ്ധതി.
സംരക്ഷ മുഖം മൂടിയും വസ്തങ്ങളും അവര്‍ ധരിച്ചിരുന്നു. ആണവ വികിരണം അളക്കാനുള്ള ഉപകരണങ്ങളും അവര്‍ക്കുണ്ടായിരുന്നു.
രണ്ട് വികിരണ ‘hot spots’ കണ്ടെതിന് ശേഷവും പണി തുടരാന്‍ ആ മനുഷ്യര്‍ തീരുമാനിച്ചു. ഒരാള്‍ മുഖം മൂടി മാറ്റി.
ഒരാള്‍ക്ക് 17 milli-sieverts ന്റെ വികിരണമേറ്റു. അനുവദനീയമായ വാര്‍ഷിക തോത് 20 ആണ്.
Amec, AREVA, URS Washington എന്നീ കമ്പനികളുടെ ഉടമസ്ഥതയിലുള്ള സെല്ലാഫീല്‍ഡ് നിലയത്തിന് £75,000 ഫൈന്‍ നല്‍കേണ്ടിവന്നു. കൂടാതെ £26,000 കോടതി ചിലവും.
Nuclear Management Partners Ltd എന്ന പേരിലാണ് Amec, Areva, URS Washington ഉം സെല്ലാഫീല്‍ഡ് നിലയം പ്രവര്‍ത്തിപ്പിക്കുന്നത്. അടുത്ത 17 വര്‍ഷം കൂടി ഈ നിലയം പ്രവര്‍ത്തിപ്പിക്കാനുള്ള കരാര്‍ അവര്‍ക്ക് ലഭിക്കുകയുണ്ടായി. £2200 കോടി പൌണ്ടിന്റേതാണ് ഈ കരാര്‍.
£22,000,000,000 പൌണ്ടിന്റെ കരാറിന് £101,000 പൌണ്ട് പിഴ. തങ്ങള്‍ക്ക് കിട്ടിയ പണത്തിന്റെ 0.00046% കൈമാറ്റം ചെയ്തതില്‍ Nuclear Management Partners Ltd വലിയ സന്തോഷം കാണും. HSE ലെ Mark Bassett ന്റെ അഭിപ്രായത്തില്‍ ‘ഇത് വലിയ’ ശിക്ഷയാമെന്നാണ്. ഉറുമ്പിനേയും അദ്ദേഹത്തിന് ഭീമാകാരമായി തോന്നാം.
– സ്രോതസ്സ് greenpeace.org, telegraph.co.uk