പവര്‍ ബോയി

PowerBuoy Ocean Power Technologies, Inc. ന്റെ “smart” buoys കമ്പ്യൂട്ടര്‍ നിയന്ത്രിത hydrodynamics, electronics അടിസ്ഥാനത്തിലുള്ള പ്രകൃത്യായുള്ള ജല തരംഗങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജത്തെ വൈദ്യുതിയായി മാറ്റുന്ന സിസ്റ്റമാണ്. വെള്ളത്തിനടിയിലൂടെയുള്ള കേബിളുകള്‍ വഴി വൈദ്യുതി കരയിലെത്തിക്കുന്നു.

OPT യുടെ പുതിയ പതിപ്പാണ് PB150 PowerBuoy. സ്കോട്ലാന്റിലാണ് 150 kW ന്റെ PowerBuoy നിര്‍മ്മിക്കുന്നത്. സ്കോട്ലാന്റിലെ Orkney Isles ല്‍ പ്രവര്‍ത്തിക്കുന്ന European Marine Energy Centre ല്‍ ഇവ സ്ഥാപിക്കും. ഒറിഗണിലെ Reedsport ല്‍ വേറൊരണ്ണവും സ്ഥാപിക്കുന്നുണ്ട്. ഇത് രണ്ടും കമ്പനിയുടെ വാണിജ്യപരമായ വികസനത്തില്‍ പ്രധാനപ്പെട്ട നാഴികക്കല്ലാണ്.

1.5 മുതല്‍ 7 മീറ്റര്‍ വരെ ഉയരത്തില്‍ വരുന്ന ഓളത്തില്‍ നിന്നാണ് PB150 PowerBuoy വൈദ്യുതി ഉത്പാദിപ്പിക്കുക. പല തരത്തിലുള്ള ഓളങ്ങളിലും ഇത് പ്രവര്‍ത്തിക്കും. സാധാരണ ഇത് രണ്ടോ മൂന്നോ വരികളായാണ് സ്ഥാപിക്കുക.

PB150 PowerBuoy യുടെ കൂടിയ ഊര്‍ജ്ജോത്പാദന ശക്തി 150 kW ആണ്. പവര്‍ ഫാക്റ്റര്‍ -0.9 മുതല്‍ +0.9 വരെ. സാധാരണ capacity factors സ്ഥാപിച്ച പ്രദേശത്തിനനുസരിച്ച് 30% മുതല്‍ 50% വരെ,

ഒരു Underwater Substation Pod (USP) ഉം കൂടി OPT വികസിപ്പിച്ചിട്ടുണ്ട്. പത്ത് PB150 PowerBuoys യില്‍ നിന്നുള്ള വൈദ്യുതി ഒന്നിപ്പിച്ച് തീരത്തേക്ക് കേബിളിലൂടെ കൊണ്ടുപോകാനിതിന് കഴിയും. submarine transmission cable ന്റെ വിലകുറക്കുന്നതിന് ഇത് സഹായിക്കും. കൂടാതെ USP ബന്ധിപ്പിച്ചിട്ടുള്ള എല്ലാ PowerBuoys നെ നിയന്ത്രിക്കുകയും SCADA സംവിധാനം നല്‍കുകയും ചെയ്യുന്നു.

സമുദ്രത്തില്‍ 30 എക്കര്‍ സ്ഥലത്ത് ബോയികള്‍ സ്ഥാപിച്ചാല്‍ ഭാവിയിലെ 10-മെഗാവാട്ട് ഉത്പാദിപ്പിക്കാനാവും. 4,000 വീടുകള്‍ക്ക് ശുദ്ധ വൈദ്യുതി അങ്ങനെ ഉത്പാദിപ്പിക്കാം.

– സ്രോതസ്സ് greencarcongress.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )