പണം കടംവാങ്ങുന്നതും വിഷവസ്തുക്കള്‍ അകത്താക്കുന്നതും പോലുള്ള കള്ള പ്രതീക്ഷകളാണ് നമുക്ക് ധാരാളം. പ്രതീക്ഷയുടെ ആ സ്രോതസുകളെല്ലാം പരാജയപ്പെടുന്നു. പണത്തിന് പലിശ കൊടുക്കണം, വിഷവസ്തുക്കള്‍ ആരോഗ്യം കവരുന്നു. എന്നാല്‍ ഭൂമിയിലെ നമ്മുടെ ജീവിതത്തിന് സത്യമായ ഒരേയൊരു പ്രതീക്ഷയേുള്ളു. വിത്തുകളിലാണ് നമ്മുടെ ഒരേയൊരു പ്രതീക്ഷ നിലകൊള്ളുന്നത്. വിത്തുകളില്ലാതെ നമുക്ക് ഭാവിയില്ല.
ഇന്ന് 75% വിത്തുകളും കൈവശപ്പെടുത്തിയിരിക്കുന്നത് 4 കോര്‍പ്പറേറ്റുകളാണ്. മൊണ്‍സാന്റോ(US), ഡൂപോണ്ട്(Dupont (US)), സൈജന്റ (Syngenta (Switzerland)), Groupe Limagrain (France). ഇതില്‍ മൊണ്‍സാന്റോയും ഡൂപോണ്ടും വിത്തുകളുടെ കൂടുതല്‍ അവകാശത്തിന് വേണ്ടി കോടതിയില്‍ യുദ്ധം ചെയ്യുന്നു. ഇത് നമ്മുടം ഭക്ഷ്യസുരക്ഷയെ ശക്തമാക്കുമോ ദുര്‍ബലമാക്കുമോ എന്നതാണ് വിത്തുകള്‍ ഈ നാല് കമ്പനികളുടെ കൈവശം കേന്ദ്രീകരിക്കുമ്പോള്‍ നാം ചോദിക്കേണ്ട ചോദ്യം.
Steve Hixson ഇല്ലിനോയിസിലെ Claremont ല്‍ Seed Conditioner ആയി പ്രവര്‍ത്തിക്കുന്നു. കൃഷിക്കാര്‍ അവരുടെ വിത്തുകള്‍ process ചെയ്യാന്‍ seed Conditioner/cleaner ആണ് ആശ്രയിക്കുന്നത്. അവര്‍ വിത്ത് വൃത്തിയാക്കുന്നു. കൃഷിക്കാര്‍ അതിന് പ്രതിഫലമായി പണം കൊടുക്കും. ഈ വിത്ത് കമ്പനികളുടെ ചരിത്രം നോക്കിയാല്‍ അവയെല്ലാം Seed Conditioner ആയി തുടങ്ങിയവയാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ കൃഷിക്കാരെ നിയന്ത്രിക്കുന്നു. മൊത്തം ജനിതക infrastructure നെ അവര്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്.
1930 ല്‍ അമേരിക്ക ചൈനയില്‍ നിന്ന് 10,000 തരം സോയാബീന്‍ വിത്തുകള്‍ വാങ്ങി. അതിന് ശേഷം ഈ ജനിതക infrastructure വികസിപ്പിച്ചതും പരിപാലിച്ചതും ജനങ്ങളുടെ നികുതിപ്പണത്താലാണ്. സ്വാകാര്യ കമ്പനികള്‍ക്ക് ഇത് കടംവാങ്ങാനുള്ള അനുമതി 1970 ല്‍ സര്‍ക്കാര്‍ നല്‍കി. അവര്‍ പരമ്പരാഗത breading techniques ആയ cross breading, back breading ഒക്കെ ഉപയോഗിച്ച് വളരെ പ്രത്യേകമായ ജനിതക sequence ല്‍ എത്തി. അവ അവരുടെ ലേബലില്‍ മാര്‍ക്കറ്റ് ചെയ്യാനും അനുമതി കിട്ടി. എന്നാല്‍ അത് സ്വന്തമാക്കി വെക്കാനുള്ള അവകാശം കമ്പനികള്‍ക്കില്ലായിരുന്നു. ചെടികള്‍ക്കുള്ള പേറ്റന്റ് 1970കളില്‍ ഉണ്ടായിരുന്നില്ല. ഇത് റോഡ് പോലെ പൊതു infrastructure ആയിരുന്നു.
2000 ല്‍ J.E.M. Ag Supply vs. Pioneer കേസിന് വേണ്ടി അമേരിക്കന്‍ സുപ്രീംകോടതി ഒരു ഓര്‍ഡര്‍ ഇറക്കി. Hybrid International കേസ്. മൊണ്‍സാന്റോയുടെ പഴയ വക്കീലായിരുന്നു ജഡ്ജിയായ Clarence Thomas. 35 U.S.C. 101. ന്റെ അടിസ്ഥാനത്തില്‍ ചെടികള്‍ക്കും പേറ്റന്റ് നല്‍കാനുള്ള അംഗീകാരമായിരുന്നു സുപ്രീം കോടതിയുടെ ഓര്‍ഡര്‍. വിശാലമായ ഒരു ആശയമായിരുന്നു. അതിനാല്‍ എല്ലാ കമ്പനികള്‍ സര്‍വ്വകലാശാലകളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമുള്ള വിത്തുകളെല്ലാം തട്ടിപ്പ് നടത്തി പേറ്റെന്റെടുത്ത് സ്വന്തമാക്കി. പൊതുയിടത്തു നിന്ന് ജീനുകള്‍ മോഷ്ടിക്കുകയാണ് അവര്‍ ചെയ്തത്. അവര്‍ പേറ്റെന്റെടുത്ത ചിലത് 20 ഓ 30 ഓ വര്‍ഷം പഴക്കമുള്ളതാണ്. [അതായത് അവര്‍ പുതിയതായി കണ്ടെത്തിയ ഒന്നുമല്ല.] 30 വര്‍ഷം പഴയ വിത്തിന്റെ ഒരു വകഭേദത്തില്‍ പുതിയതായോ അതുല്യമായോ ഒന്നുമില്ല.
ഒരു വിത്ത് കമ്പനിക്കും പരിണമിക്കാനാവില്ല. അവര്‍ infrastructure മോഷ്ടിക്കുകയാണ് ചെയ്യുന്നത്. അവര്‍ 99% seed conditioner മാരുടേയും പണിയില്ലാതാക്കി. ഇപ്പോള്‍ പുതിയ ഒരു വിത്തുകമ്പനിക്കും തുടങ്ങാനാവില്ല. കമ്പനികളുടെ സംയോജനം ആണ് ഇപ്പോള്‍ നടക്കുന്നത്.
പെഴ്സി ഷ്മെയ്സര്‍ Canola കൃഷിക്കാരനാണ്. 45 വര്‍ഷത്തോളും അദ്ദേഹം Canola വിത്ത് സൂക്ഷിക്കുകയും condition ചെയ്തും തന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ വിത്തുകള്‍ കൃഷിക്ക് ഉപയോഗിച്ചു. എന്നാല്‍ മൊണ്‍സാന്റോയുടെ Roundup ready Canola വിത്തുകള്‍ അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ അതിക്രമിച്ച് കയറിയ അങ്ങനെ അദ്ദേഹത്തിന് 45 വര്‍ഷത്തെ ജീന്‍ സംഭരണി നഷ്ടമായി. മൊണ്‍സാന്റോ അദ്ദേഹത്തിന്റെ കൃഷിയിടം കൈക്കലാക്കി. അവരുടെ വിത്തുകള്‍ക്ക് ജൈവവ്യവസ്ഥയെ മലിനമാക്കാനുള്ള കഴിവുള്ളതാണ്. GMO അതിക്രമിച്ച് കയറുന്ന സ്പീഷീസാണ്.
ഈ അവസ്ഥ ആലോചിച്ച് നോക്കൂ. നിങ്ങള്‍ വാഹനത്തില്‍ വര്‍ക്ഷോപ്പിനരികില്‍ കൂടി സഞ്ചരിക്കുന്നു. വര്‍ക്ഷോപ്പില്‍ നിന്ന് പെയിന്റ് വായുവിലൂടെ പറന്ന് നിങ്ങളുടെ വാഹനത്തില്‍ പതിക്കുന്നു. പേറ്റന്റുള്ള പെയിന്റ് ആയിരുന്നു അത്. നിങ്ങളുടെ വാഹനത്തിന് മേല്‍ അത് പതിച്ചതാല്‍ നിങ്ങള്‍ പേറ്റെന്റ് നിയമം ലംഘിച്ചു. ആര്‍ക്കാണോ പെയിന്റിന്റെ പേറ്റന്റുള്ളത് അവര്‍ക്കാണ് ഇനി നിങ്ങളുടെ വാഹനത്തിന്റെ അവകാശം. ഇതാണ് Percy Schmeiserക്ക് സംഭവിച്ചത്.
സോയാബീന് 66,000 ജീനുകളുണ്ട്. അവര്‍ അതില്‍ ഒരു ജീനും കൂടി കൂട്ടിച്ചേര്‍ത്തൂ. ഏറ്റവും കൂടിയ കേസില്‍ 800-860 ജീനുകളില്‍ മാറ്റം വരുത്തി. ജിനോം മാപ്പിങ് നടത്തിയതാണെങ്കിലും ബാക്കിയുള്ള 66,000 ജീനുകള്‍ എന്തിന് വേണ്ടിയുള്ളതാണെന്ന് കമ്പനിക്കോ മറ്റാര്‍ക്കുമോ അറിയില്ല. Bt പരുത്തിയുടെ കാര്യത്തിലും ഇത് അങ്ങനെയാണ്. നിങ്ങള്‍ അവ അകത്താക്കുന്നു. ആര്‍ക്കും അറിയില്ല അതിന്റെ ദീര്‍ഘകാലത്തെ ഫലം.
ഈ കമ്പനികള്‍ പ്രൊഫഷണല്‍ മോഷ്ടാക്കളും കള്ളംപറയുന്നവരുമാണ്.
വിത്ത് പാക്കറ്റ് തുറക്കുന്നതിന് മുമ്പ് തന്നെ ഒരു user’s agreement ഒപ്പ് വെക്കാന്‍ കര്‍ഷകരോട് വിത്ത് കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ട്. ഡസന്‍കണക്കിന് വക്കീലന്‍മാരാണ് ആ പ്രമാണം എഴുതിയിട്ടുള്ളത്. 30 ല്‍ അധികം താളുകളുണ്ട് അതിന്. കൃഷിക്കാരെ സമീപിക്കുന്നത് വിത്ത് കച്ചവടക്കാരാണ്. അവര്‍ പേറ്റന്റ് വക്കീലന്‍മാരല്ല. പ്രമാണത്തിലെ വ്യവസ്ഥകള്‍ അവര്‍ തെറ്റായാണ് കൃഷിക്കാരെ ധരിപ്പിക്കുക. കൃഷിക്കാര്‍ ആ പാക്കറ്റ് തുറക്കുമ്പോള്‍ സത്യത്തില്‍ അവര്‍ ഭരണഘടന നല്‍കുന്ന ധാരാളം അവകാശങ്ങള്‍ ഉപേക്ഷിക്കയാണ് ചെയ്യുന്നത്. അടുത്ത വര്‍ഷത്തേക്ക് വിത്തുകള്‍ സൂക്ഷിച്ച് വെക്കാന്‍ അവര്‍ക്ക് പിന്നെ അവകാശമില്ല.
കൃഷി ഇന്ന് ഒരു പോലീസ് രാജ് ആയി മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം കൃഷിക്കാരുടെ വിത്തുകള്‍ ശുദ്ധിയാക്കാനായി Steve Hixson കൃഷിയിടങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാറില്‍ മൊണ്‍സാന്റോ ഘടിപ്പിച്ച ഒരു gps ഉപകരണവും അവരുടെ സ്വന്തം ഉപഗ്രഹവും ഉപയോഗിച്ച് ട്രാക്ക് ചെയ്യുകയായിരുന്നു. ട്രാക്ടറുകളില്‍ ഇതേ സാങ്കേതിക വിദ്യ auto steer ന് അവര്‍ ഉപയോഗിക്കുന്നു. അവ കെട്ടുകണക്കിനാണ് വിറ്റഴിക്കുന്നത്. Steve ന്റെ ഉപഭോക്താക്കളായ കര്‍ഷകരെ അവര്‍ സമീപിക്കും. അവര്‍ക്ക് എല്ലായിടവും വാഹനങ്ങളുണ്ട്. സ്വകാര്യ രഹസ്യാന്വേശകര്‍ Steve ന്റെ കര്‍ഷകരെ ചോദ്യം ചെയ്യും. Steve കൃഷിയിടത്തില്‍ 45 മിനിട്ടോളം ചിലവാക്കും. പിന്നീട് തിരിച്ച് പോകുമ്പോള്‍ അവര്‍ അതിവേഗത്തില്‍ കാറോടിച്ച് പിറകേ വന്ന് അദ്ദേഹത്തിന്റെ ഫോട്ടോ എടുത്ത് അതിവേഗം പോകും. കൃഷിക്കാര്‍ക്ക് പേടിയാണ്. Infrastructure പോയി വിത്തിന്‍മേലുള്ള ജനങ്ങളുടെ നിയന്ത്രണം ഇല്ലാതെയായി.
ഇതെല്ലാം സംഭവിക്കുന്നത് സര്‍ക്കാരിന്റെ സഹായത്തോടെയാണ്.
സര്‍ക്കാര്‍ അവരെ പിന്‍താങ്ങുന്നു. മൊണ്‍സാന്റോയുടെ ആള്‍ക്കാര്‍ നീതിന്യായവ്യവസ്ഥയിലും, FDA, USDA യിലുമെല്ലാം ഉണ്ട്. മൊണ്‍സാന്റോയുടെ രണ്ടാമനായ മൈക്കല്‍ ടെയ്‌ലര്‍ (Michael Taylor) ആണ് FDA യുടെ ഒബാമ സര്‍ക്കാന്‍ നിയോഗിച്ച തലവന്‍.
100 വര്‍ഷമായ കമ്പനിയാണ് മൊണ്‍സാന്റോ. രണ്ടാം ലോക മഹായുദ്ധത്തിലും വിയറ്റ്‍നാം യുദ്ധത്തിലും അവര്‍ രാസായുധങ്ങള്‍ നിര്‍മ്മിച്ചു. അതിന് ശേഷം അവര്‍ ആ രാസവസ്തുക്കളില്‍ മാറ്റം വരുത്തി കൃഷിയിടങ്ങളില്‍ ഉപയോഗിച്ചു. കീടനാശിനികളുടെ ചരിത്രമതാണ്. ധാരാളമാളുകള്‍ അതിനാല്‍ കൊല്ലപ്പെടുന്നു. അവര്‍ നിര്‍മ്മിച്ചിട്ടുള്ളതെല്ലാം മരണവുമായി ബന്ധമുള്ളവയാണ്. PCB, Agent Orenge, RBTA. അവര്‍ ഒന്നിനേയും വകവെക്കുന്നില്ല. എങ്ങനെ ചെയ്യുന്നു എന്നതും അവര്‍ വകവെക്കുന്നില്ല. എല്ലാം അധികാരത്തെക്കുറിച്ചുള്ളതാണ്.
സംസ്ഥാന ദേശീയ ഉദ്യോഗസ്ഥരെ അവര്‍ ഉപയോഗിക്കുന്നു. അവരുടെ പഴയ ജോലിക്കാരാണ് കോടതിയില്‍ ഉന്നത സ്ഥാനത്ത്. പേറ്റന്റ് നിയമങ്ങളുപയോഗിച്ച് അവര്‍ കൃഷിക്കാരെ നിയന്ത്രിക്കുന്നു.
— സ്രോതസ്സ് metrofarm.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.
ഇതിനൊക്കെ അറുതി വരുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ . നിരായുധനെ ആക്രമിച്ച്ചുകൊണ്ടേ യിരിക്കാൻ എത്ര കശ്മലൻ വിചാരിച്ചാലും പറ്റില്ല.
>jagadees said: നിരായുധന്‍ അത് തിരിച്ചറിയാത്തടത്തോളം കാലം അത് തുടരും എന്നതാണ് കഷ്ടം.