ഗോള്‍ഡ്മന്‍ സാച്ചസിന്റെ (Goldman Sachs) വൈസ് ചെയര്‍മാനും യാഥാസ്ഥിതികനുമായ Lord Griffiths വലിയ ബോണസുകള്‍ കിട്ടിയതിനെ അനുകൂലിച്ച് സംസാരിച്ചു. “കൂടുതല്‍ അവസരങ്ങളുണ്ടാക്കുന്നിനും എല്ലാവരുടേയും അഭിവൃദ്ധിക്കും വേണ്ടി അസമത്വത്തെ നാം ആംഗീകരിക്കണം”, എന്ന് അദ്ദേഹം പറഞ്ഞു.
അക്രമം, കുട്ടി ഗര്‍ഭിണികള്‍, വിദ്യാഭ്യാസ നിലവാരം, മദ്യാസക്തി, മനക്ലേശം, പൊണ്ണത്തടി, മയക്കുമരുന്നുപയോഗം, മാനസിക രോഗങ്ങള്‍ എന്നിവയുമായി നേരിട്ട് ബന്ധമുള്ളതാണ് അസമത്വം. [എല്ലാ സാമൂഹ്യ പ്രശ്നങ്ങള്‍ക്കും അടിസ്ഥാന കാരണം ഇതാണ്]. The Spirit Level എന്ന പുസ്തകത്തില്‍ Richard Wilkinson ഉം Kate Pickett ഉം വലിയ സാമൂഹ്യത്തകര്‍ച്ചയുടെ കാരണം ഇതാണെന്ന് വ്യക്തമാക്കിത്തരുന്നുണ്ട്.
ചരിത്രത്തിലെ ഏറ്റവും വലിയ ബോണസ് നല്‍കല്‍ പരിപാടി ഗോള്‍ഡ്മന്‍ സാച്ചസ് നടത്തിവരുകെയാണ്. സാമ്പത്തിക തകര്‍ച്ചയിലും ഈ ബാങ്കിന് കുഴപ്പമൊന്നും സംഭവിച്ചില്ല. സര്‍ക്കാര്‍ ധനസഹായം വാങ്ങിയോ എന്നതോ നന്നായി പ്രവര്‍ത്തിക്കുന്നുവെന്നതിനോ ഉപരി നമ്മുടെ സമൂഹത്തെ അസമത്വത്തിലാഴ്ത്തുന്നതില്‍ ഈ ബാങ്കിന് വലിയ പങ്കുണ്ട്.
അവര്‍ പണം കമ്പോളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടാവും. നികുതി ഇനത്തില്‍ £200 കോടി public coffers കൊണ്ടുവന്നു എന്നാണ്. എന്നാല്‍ വലിയ ശമ്പളവും ബോണസും ഒക്കെ അവര്‍ ചെയ്തതിനെ മറികടന്ന് സമൂഹത്തിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവിനെ വര്‍ദ്ധിപ്പിക്കുന്നു.
Lord Griffiths അത്യാവശ്യമായി The Spirit Level വായിക്കണം.
— സ്രോതസ്സ് makewealthhistory.org