രണ്ട് പ്രധാന ആണവ നിലയങ്ങള്‍ പ്രശ്നത്തില്‍

ഫ്രാന്‍സിലെ ആണവ ഭീമനായ AREVA ആണവ പുരുദ്ധാരണത്തിന് ശ്രമിക്കുകയാണ്. എന്നാല്‍ ആണവോര്‍ജ്ജത്തിന്റെ നില പരുങ്ങലിലാണെന്നതാണ് യാഥാര്‍ത്ഥ്യം. ടര്‍ക്കി, ക്യാനഡ. ബള്‍ഗേറിയ, തെക്കെ ആഫ്രിക്ക, ടെക്സാസ്, മിസൌറി, ഐഡഹോ, അലബാമ എന്നിവിടങ്ങളിലെ ആണവ നിലയ പദ്ധതികള്‍ ഉപേക്ഷിക്കപ്പെട്ടതിന് ശേഷം ഇതാ ന്യൂയോര്‍ക്കിലെ Nine Mile Point, തെക്കെ ടെക്സാസിലെ നിലയം എന്നിവകൂടി ഉപേക്ഷിക്കപ്പെടുന്നു.

AREVA യുടെ EPR റിയാക്റ്റര്‍ Nine Mile Point ല്‍ സ്ഥാപിക്കാനുള്ള തീരുമാനം കഴിഞ്ഞ വര്‍ഷം UniStar Nuclear Energy പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് Nuclear Regulatory Commission നോട് പരിപാടി താല്‍ക്കാലികമായി ഉപേക്ഷിക്കാന്‍ UniStar ആവശ്യപ്പെട്ടു. എന്തുകൊണ്ട്? പുതിയ ആണവനിലയങ്ങള്‍ പണിയാനുള്ള സര്‍ക്കാരിന്റെ ലോണ്‌ ഗ്യാരന്റിയുടെ ലഭ്യതയെക്കുറിച്ചുള്ള അവ്യക്തതയാണ് കാരണം. അമേരിക്കന്‍ നികുതിദായകര്‍ സാമ്പത്തികമായ ഉറപ്പ് നല്‍കാതെ Unistar ന് നിലയം പണിയാനാവില്ല, അല്ലെങ്കില്‍ പണിയില്ല.

തെക്കെ ടെക്സാസിലെ നിലയത്തിന്റെ രണ്ട് റിയാക്റ്ററുകളുടെ വില $1000 കോടി ഡോളറില്‍ നിന്ന് $1400 കോടി ഡോളറായതാണ് അവിടെത്തെ പ്രശ്നം. അതിനാല്‍ CPS Energy നിലയത്തിന്റെ വിലയെക്കുറിച്ചും അതിന്റെ സഹ നിര്‍മ്മാതാക്കളായ തോഷിബ പദ്ധതിയില്‍ നിന്ന് പിന്‍മാറിയാല്‍ ഉണ്ടാവുന്ന വിലയെക്കുറിച്ചും നിയമപരമായ അന്വേഷണം നടത്തി. അതിനെത്തുടര്‍ന്ന് വിലവര്‍ദ്ധനവിനെക്കുറിച്ചുള്ള മുന്നറീപ്പ് നല്‍കിക്കൊണ്ട് ബോണ്ട് ഇറക്കുന്നത് മാറ്റിവെച്ചു. അത് പദ്ധതിലെ ഒരു പ്രശ്നമായി.

സാമ്പത്തികം എങ്ങനെയാണ് ആണവനിലയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ഉദാഹരണം നാം വീണ്ടും കാണുകയാണ് ഇവിടെ. കുത്തനെ ഉയരുന്ന വിലയും, സര്‍ക്കാര്‍ ധനസഹായവും. ആണവോര്‍ജ്ജ അനുകൂല പ്രചാരവേലക്ക് എന്നാലും ഒരു കുറവുമില്ല.

– സ്രോതസ്സ് greenpeace.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )