മിതവേഗതയുടെ ഊര്‍ജ്ജ ലാഭം, ഒരു ടെസ്‌ലാ ഉദാഹരണം

World Solar Challenge പോലെ ആസ്ട്രേലിയില്‍ നടത്തുന്ന ഒരു മത്സരമാണ് Global Green Challenge. വാഹനങ്ങളുടെ ഇന്ധനക്ഷമതയാണ് അവിടെ പരീക്ഷിക്കപ്പെടുന്നത്. ഗതാഗതത്തില്‍ എന്താണ് ഇപ്പോള്‍ സാദ്ധ്യമായതെന്നും ഹരിത ഗതാഗതത്തിന് വേണ്ടി എന്തോക്കെ നടക്കുന്നുവെന്ന് നമുക്കവിടെ കാണാം.

അവിടെ അവസാനത്തെ റിക്കോഡ് വന്നത് 2008 മോഡല്‍ ടെസ്‌ലാ റോഡ്‌സ്റ്റര്‍ എന്ന വൈദ്യുത കാറില്‍ നിന്നാണ്. Simon Hackett ഉം സഹ-ഡ്രൈവറായ Emilis Prelgauskas ഉം കൂടി അവരുടെ റോഡ്‌സ്റ്റര്‍ ഒറ്റ ചാര്‍ജ്ജിങ്ങില്‍ 501 കിലോമീറ്റര്‍ ഓടിച്ചു. ഇന്നുവരെ നിര്‍മ്മിച്ചിട്ടുള്ള ഒറ്റ വൈദ്യുത വാഹനവും ഒറ്റ ചാര്‍ജ്ജിങ്ങില്‍ ഇത്ര ദൂരം പോയിട്ടില്ല. അധികമുള്ള ഒരു യാത്രക്കാരനേയും കൂടി ഒഴിവാക്കിയാല്‍ ആ കാറിന് വീണ്ടും കിലോമീറ്ററുകള്‍ ഓടാന്‍ കഴിയുമായിരുന്നു.

എങ്ങനെ ഇത്രദൂരം ഓടി എന്ന് Simon Hackett പറയുന്നു, “Emilis ഉം ഞാനും ദശാബ്ദങ്ങളായി ഗ്ലൈഡര്‍ പറക്കല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നവാരാണ്. അവിടെ ഉപയോഗിക്കുന്ന ഊര്‍ജ്ജ സംരക്ഷണ ഡ്രൈവിങ്ങ് രീതികള്‍ അവലംബിച്ചാണ് ഈ റിക്കോഡ് സൃഷ്ടിച്ചത്. ഒറ്റച്ചാര്‍ജ്ജില്‍ ഞങ്ങള്‍ 501 കിലോമീറ്റര്‍ ഓടിയെത്തി. മീറ്റില്‍ 5 കിലോമീറ്റര്‍ ഇനിയും ഓടാനുള്ള ചാര്‍ജ്ജുണ്ടെന്ന് കാണിച്ചിരുന്നു. ആലോചിച്ച് നോക്കൂ ഇത്.”

അവര്‍ ശരാശരി വേഗത 55 കിലോമീറ്റര്‍/മണിക്കൂര്‍ എന്ന നിലയില്‍ നിലനിര്‍ത്തിയതുകൊണ്ടാണ് ഇത്രയേറെ ദൂരം കാര്‍ യാത്ര ചെയ്തത്. വായുവിന്റെ പ്രതിരോധം (air resistance) അതിന് മുകളിലുള്ള വേഗതയില്‍ വളരെ കൂടുന്നതിനാല്‍ കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിച്ചെങ്കിലേ കാറിന് മുന്നോട്ടു പോകാനാവൂ. അത് കാറിന്റെ മൈലേജിനെ കുറക്കും.

ഇതിന് മുമ്പുള്ള റിക്കോഡും വേറൊരു റോഡ്‌സ്റ്ററിന്റേതായിരുന്നു. Rallye Monte Carlo d’Énergies Alternatives ല്‍ അത് ഒരു ചാര്‍ജ്ജിങ്ങില്‍ അത് 387.6 കിലോമീറ്റര്‍ ഓടി. 61 km ഓടാനുള്ള ചാര്‍ജ്ജ് ബാക്കിയുണ്ടെന്ന് മീറ്റര്‍ കാണിക്കുന്നുണ്ടായിരുന്നു.

53 kWh ന്റെ ലിഥിയം-അയോണ്‍ ബാറ്ററി ഉപയോഗിക്കുന്ന ടെസ്‌ലാ റോഡ്സ്റ്ററിന്റെ കമ്പനി പറയുന്ന മൈലേജ് ഒരു ചാര്‍ജ്ജിങ്ങില്‍ 390.4 കിലോമീറ്റര്‍ ആണ്.

– from teslamotors.com, news.cnet.com

കഴിയുന്നത്ര പൊതു ഗതാഗതം ഉപയോഗിക്കുക. യാത്ര കഴിവതും ഒഴുവാക്കുക.
Tesla ഒരു ശക്തി പ്രകടനമാണ്. പരിഹാരമല്ല. നമ്മുടെ ആര്‍ഭാടം ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് താങ്ങാനാവില്ല.

4 thoughts on “മിതവേഗതയുടെ ഊര്‍ജ്ജ ലാഭം, ഒരു ടെസ്‌ലാ ഉദാഹരണം

 1. കൊള്ളാം!ഉന്നതി വരുത്തുവാന്‍ എത്രയും പരാധീനം, പിന്നെയങ്ങധോഗതിക്കെത്രയുമെളുപ്പമാം!!2008 മോഡല്‍ ടെസ്‌ലാ റോഡ്‌സ്റ്റര്‍ എന്ന വൈദ്യുത കാറിനെക്കുറിച്ച് എഴുതിയര്തില്‍ സന്തോഷം തോന്നുന്നു. അത്രയും സ്പീഡ് മതി.ഇന്ധന ലഭ്യത വലിയ ഒരു പ്രതിസന്ധിയിലേക്ക് വലിഞ്ഞിഴഞ്ഞു വരുവാന്‍ തുടങ്ങിക്കഴിഞ്ഞ ഈ സാഹചര്യത്തില്‍, ഇതൊക്കെത്തന്നേയേ പ്രതിവിധികള്‍ ഉള്ളൂ താനും.
  PS: if any one interested in a diversion to literature and stories/satires/ironical writes up etc. read this link of mine! Definitely it will enlighten readers as well as brighten them up , their mood!!!

 2. അനില്‍ ഓരോ വാഹനത്തിനും ഓരോ ആകൃതിയായതുകൊണ്ട് അതില്‍ അനുഭവിക്കുന്ന കാറ്റിന്റെ പ്രതിരോധം വ്യത്യാസമായിരിക്കും. ടെസ്‌ലാ റോഡ്‌സ്റ്റര്‍ രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന നല്ല aerodynamic design ഓടു കൂടിയ വാഹനമാണ്. 55 കിലോമീറ്റര്‍ വേഗതയില്‍ അതോടിച്ച് 100 കിലോമീറ്റളിലധികം മൈലേജ് വ്യത്യാസമുണ്ടാക്കാ കഴിഞ്ഞു എന്ന് അവര്‍ അവകാശപ്പെടുന്നു. അതുകൊണ്ട് മറ്റ് വാഹനങ്ങള്‍ക്കും ഇത് ബാധകമാണെന്നാണ് എന്റെ അഭിപ്രായം.

  സോണിക്ക് ബൂം എന്നൊരു പ്രതിഭാസത്തേക്കുറിച്ച് കേട്ടുകാണുമായിരിക്കാം. വേഗത സൂപ്പര്‍ സോണികില്‍ എത്തുമ്പോഴാണിത് സംഭവിക്കുന്നത്. വാഹനത്തിന് മുമ്പില്‍ കട്ടികൂടുന്ന വായൂ പാളി മുറിച്ച് വാഹനം മുമ്പിലേക്ക് കുതിക്കുമ്പോഴാണിത് ഉണ്ടാകുന്നത്. 55 കിലോമീറ്ററില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ശക്തമായ പ്രതിരോധമായിരിക്കും 65 കിലോമീറ്ററില്‍ ഉണ്ടാകുക. എന്നല്‍ IC എഞ്ജിന് ദക്ഷയോടെ പ്രവര്‍ന്നിക്കാന്‍ ഒരു പ്രത്യേക താഴ്ന്ന വേഗതയുണ്ട്. അതില്‍ താഴെ പോയല്‍ നഷ്ടം കൂടുതലായിരിക്കും. അതുകൊണ്ട് എല്ലാ വഹനങ്ങള്‍ക്കും ബാധകമായ ഒരു സ്ഥിര വേഗത ഉണ്ടെന്ന് കരുതുന്നില്ല. ഓരോ വാഹനത്തിനും അതോടിക്കുന്ന വഴിക്കും, കാറ്റിനും ഒക്കെ ബാധകമായിരിക്കും അത്. കാറ്റ് അനുകുലമാണെങ്കില്‍ കുടുതല്‍ വേഗത്തില്‍ പോയാലും നഷ്ടം വരുന്നില്ല. എന്നാല്‍ നാം ഇത്തരം കാര്യങ്ങളില്‍ ബോധവാന്‍മാരല്ല. കാരണം എണ്ണ ഏറെക്കുറെ സൗജന്യമായി ലഭിക്കുന്നതാണല്ലോ. അത് കത്തുമ്പോള്‍ കിട്ടുന്ന വളരേറെ ഊര്‍ജ്ജത്തില്‍ നിന്ന് വെറും 15-20% മാത്രം അല്ലേ ഉപയോഗിക്കുന്നുള്ളു. (അല്ലെങ്കില്‍ പിന്നെ ആര് ഇതൊക്കെ നോക്കുന്നു, ലൈഫ് എന്‍ചോയ് ചെയ്യാനുള്ളതല്ലേ. എന്താണ് എന്‍ചോയ് എന്നത് സിനിമയും, പരസ്യവും പഠിപ്പിക്കും.)

  കൂടാതെ കമ്പനിക്കാര്‍ക്കും പരസ്യക്കാര്‍ക്കും ആളുകള്‍ അതി വേഗതയില്‍ പാഞ്ഞു പോകുന്നത് പ്രചരിപ്പിച്ചാലേ വാഹനത്തിന്റെ പൊങ്ങച്ചം ഉയര്‍ത്തിക്കാട്ടാനുമാവൂ. IC എഞ്ജിനേ സംബന്ധിച്ചടത്തോളം എല്ലാ ദക്ഷതാ പഠനവും എഞ്ജിന്‍ വാഹനത്തില്‍ ഘടിപ്പിക്കുന്നതിന് മുമ്പ് നടത്തുന്നതാണ്. വാഹനത്തില്‍ ഘടിപ്പിച്ചതിന് ശേഷം അതിന് എന്ത് ദക്ഷതയുണ്ടെന്ന് ആര്‍ക്കും പറയാനാവില്ല.

  ശാസ്ത്ര നിയമങ്ങള്‍ നമ്മുടെ സംതൃപ്തിക്കനുസരിച്ചുള്ളതല്ലല്ലോ. മാലി ദ്വീപ് പ്രസിഡന്റ് പറഞ്ഞത് പോലെ you cannot negotiate with the laws of physics. ആ നിയമങ്ങള്‍ നമ്മുടെ താല്‍പ്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതല്ല.

  എന്തായാലും വേഗതയും ദക്ഷതയും ബന്ധമുണ്ടെന്നും, കുറഞ്ഞ വേഗത 80 കിലോമീറ്റര്‍ ആയി സ്ഥിരപ്പെടുത്തുന്ന അതിവേഗം-ബഹുദൂരം റോഡുകള്‍ കൂടുതല്‍ നഷ്ടമുണ്ടാക്കുന്ന വാചാടോപ പ്രോജക്റ്റാണെന്നും വ്യക്തമാണ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )