അതി വേഗതയെക്കുറിച്ചുള്ള തെറ്റിധാരണ @ malayal.am

കേരളത്തില്‍ വരാന്‍ പോകുന്ന ഒരു സ്വകാര്യ പാതയെക്കുറിച്ചൊരു ലേഖനം കുറച്ചുനാള്‍ മുമ്പ് എഴുതിയിരുന്നു.

സ്വകാര്യ റോഡിന്റെ സാങ്കേതിക ഗുണങ്ങളേക്കുറിച്ച് malayal.am എഴുതിയതായും കണ്ടു. അതില്‍ പറഞ്ഞ ഒരു പ്രധാന കാര്യം യാത്രയുടെ ഗുണങ്ങളാണ്. മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാവണം. അതുമൂലം, ലൂബ്രിക്കന്റിന്റെയും എണ്ണയുടെയും ഉപഭോഗം, വണ്ടിയുടെ തേയ്‌മാനം, മലിനീകരണത്തിലെ കുറവ്, സമയലാഭം തുടങ്ങിയവ വാഹനമുടമയ്ക്ക് മാത്രമല്ല സമൂഹത്തിനും പല ലാഭങ്ങളുണ്ടാക്കുന്നു.

ഏഴുതിയത് ഹൈവേ എഞ്ചിനീയറാണെങ്കിലും വാഹനങ്ങളേക്കുറിച്ച് അദ്ദേഹത്തിന് വലിയ ധാരണയൊന്നുമില്ലെന്നു തോന്നുന്നു. ഇന്റര്‍ നെറ്റില്‍ ചുമ്മാ speed and engine efficiency എന്ന് തിരഞ്ഞാല്‍ തന്നെ ധാരാളം ലേഖനങ്ങള്‍ ലഭ്യമാകുന്നതാണ്. പക്ഷേ malayal.amലെ ലേഖനത്തിന്റെ ലക്ഷ്യം വേറൊന്നാണല്ലോ.

എണ്ണ എഞ്ജിന്‍ അടിസ്ഥാനമാക്കി ഓടുന്നതാണ് നമ്മുടെ നാട്ടിലെ മിക്ക വാഹനങ്ങളും. അവ വളരെ കുറഞ്ഞ ഒരു സീമയിലേ (range) ഉയര്‍ന്ന ദക്ഷത നല്‍കൂ. (അതും 15% ആണെന്ന് ഓര്‍ക്കുക.) ആ സീമക്ക് താഴെയും മുകളിലും ദക്ഷത കുറവാണ്. വേഗത കൂടുതല്‍ മുകളിലേക്ക് പോകുമ്പോള്‍ കൂടുതല്‍ ഇന്ധന നഷ്ടമാണുണ്ടാകുന്നത്. അതേപോലെ തന്നെയാണ് തേയ്മാനം. അതും കൂടും. മലിനീകരണത്തിന്റെ കാര്യവും അങ്ങനെ തന്നെ. ഇത് എഞ്ജിന്റെ പ്രവര്‍ത്തത്തിലെ കാര്യമാണ്.

ഇനി ഘര്‍ഷണത്തിന്റെ (rolling resistance) കാര്യം നോക്കുക. കാര്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ 5–15% ഘര്‍ഷണത്തെ അതിജീവിക്കാനാണ്. വേഗത കൂടും തോറും ടയറിന്റെ ചൂടുകൂടുകയും അത് ഘര്‍ഷണം കൂട്ടുകയും ചെയ്യും. ഫലമോ കൂടുതല്‍ ഇന്ധനം കത്തിയാലേ മുന്നോട്ടു പോകാനൊക്കൂ. എഞ്ജിന്റെ അകത്തുള്ള മറ്റ് ചെറു ഘടകങ്ങള്‍ക്കും ഇത് ബാധകമാണ്.

അതുപോലെ പ്രധാനമാണ് air resistance. വേഗത കൂടും തോറും ഇതും വര്‍ദ്ധിക്കും. aerodynamic ആയി ഡിസൈന്‍ ചെയ്ത കാറിന് resistance കുറവാണെങ്കിലും അതേ കാറ് കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ വളരെ കുറവ് resistance മാത്രമല്ലേ ഉണ്ടാകൂ. കാര്‍ ചെറുതും, ഭാരം കുറഞ്ഞതും, aerodynamic ആയി ഡിസൈന്‍ ചെയ്തുമാണെങ്കിലേ air resistance കൂറയൂ. എന്നാല്‍ അങ്ങനെ അല്ലാത്ത SUV, ബസ്, ലോറി ഇവക്കെല്ലാം കൂടുയ വേഗത അതിഭീമമായ നഷ്ടമേ ഉണ്ടാക്കൂ.

വാഹനത്തിന്റെ പരിപാലനചിലവും അതിവേഗത കൂട്ടുന്നു. എഞ്ജിനിലെ കത്തല്‍ കൂടുതല്‍ നടക്കുന്നതുകൊണ്ട് എഞ്ജിന്‍ കൂടുതല്‍ ചൂടാകും. അതിനെ തണുപ്പിക്കണം. കൂടുതല്‍ ലൂബ്രിക്കന്റിന്റ് വേണം. അങ്ങനെ നഷ്ടങ്ങളുടെ ഒരു ഘോഷയാത്രയാണ് അതിവേഗത.

സമയലാഭത്തെക്കുറിച്ചുള്ള പരാമര്‍ശം ശരിയാണ്. എന്നാല്‍ ചിലപ്പോള്‍ ജീവിതത്തിന്റെ മൊത്തം സമയലാഭം ഈ അതിവേഗത കാരണമായേക്കാം.

കാറുകള്‍ ഓടിക്കുന്നവരൊന്നും പ്രൊഫഷണല്‍ ഡ്രൈവര്‍മാരല്ല. ഉറക്കം തൂങ്ങിയും മദ്യപിച്ചും യാത്രചെയ്യുന്നവരുണ്ടാക്കുന്ന അപകടം കുറക്കാന്‍ അതിവേഗതക്കോ, വീതിയേറിയ റോഡിനോ കഴിയില്ല.

രസരകമായ വേറൊരു കാര്യമുണ്ട്. 100 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കേണ്ടവര്‍ ചെറിയ ദൂരമായിരിക്കില്ല സഞ്ചരിക്കുന്നത്. ഉദാഹരണത്തിന് അത്തരം 1000 കാറുകള്‍ കേരളത്തില്‍ യാത്ര ചെയ്യുന്നുണ്ടെന്ന് കരുതുക. 1000 പേര്‍ 1000 വാഹനമോടിച്ച് യാത്ര ചെയ്യുന്നതാണോ അതോ ഒരാള്‍ വാഹനമോടിച്ച് 1000 പേരേ 350 കിലോ മീറ്റര്‍ വേഗതയില്‍ കൊണ്ടുപോകുന്നതാണോ അഭികാമ്യം. തീവണ്ടി ഉപയോഗിച്ച് അത് സാധിക്കും.

എന്നാല്‍ സ്വകാര്യ മുതലാളി പണിയുന്ന റോഡ് വന്നാല്‍ മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളുടെ വികസനം തീര്‍ച്ചയായും തടയപ്പെടും. കൂടുതല്‍ ലാഭമുണ്ടാക്കാനായി അയാള്‍ക്ക് ആരേ വേണമെങ്കിലും വിലക്ക് വാങ്ങാനാവശ്യമായ പണം ജനങ്ങള്‍ ടോള്‍ ആയി നല്‍കിയിട്ടുണ്ടാകും. കൂടാതെ ജനങ്ങളുടെ പണം പിഴിയാനുള്ള മാര്‍ഗ്ഗം അയാളുടെ കൈവശമുള്ളതിനാല്‍ ഏത് ബാങ്കും അയാള്‍ എത്ര പണവും കടമായി നല്‍കും. കൂടാതെ സര്‍ക്കാര്‍ ലോണ്‍ ഗ്യാരന്റിയും നല്‍കുന്നുണ്ട്. ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്കുള്ള സ്വകാര്യ ബസുകള്‍ റയില്‍‌വേ വികസനത്തേ തടസപ്പെടുത്തുന്നു എന്ന് എപ്പോഴും വാര്‍ത്ത കേള്‍ക്കാറില്ലേ.

ആ ലേഖനത്തിലെ പണച്ചാക്കുകളേക്കുറിച്ചുള്ള പരാമര്‍ശമാണ് വേറൊന്ന്. കായംകുളം-ഹരിപ്പാട് വഴി കടന്നു പോകുന്ന NH 47 ല്‍ നിന്ന് 4 കിലോമീറ്റര്‍ പടിഞ്ഞാറാണ് എന്റെ വീട്. എന്നാലും NH 47 ന്റെ വശങ്ങളില്‍ വന്‍ വിലക്ക് സ്ഥലം വാങ്ങിക്കൂട്ടിയ ധാരാളം പണച്ചാക്കുകളെ എനിക്കറിയാം. ഈ പണച്ചാക്കുകള്‍ക്ക് 1972-1974 കാലഘട്ടത്തില്‍ ഹൈവേക്ക് വേണ്ടി സ്ഥലം വിട്ടുകൊടുക്കേണ്ടി വന്നവരാണ്. നദീറ, രാജന്‍, അബ്ദുള്‍ സലാം, ചെല്ലപ്പന്‍ പിള്ള തുടങ്ങിവര്‍ പുത്തന്‍ റോഡ് മുക്കിനുള്ള ‘കണ്ണെത്താ ദൂരം’ വരെയുള്ള ഒന്ന്, ഒന്നര, രണ്ട് സെന്റ് ഭൂമിയില്‍ വമ്പന്‍ ‘ഷോപ്പിങ്ങ് മാളുകള്‍’ സൃഷ്ടിച്ച് പണം വാരുകയാണ്. പണം വാരാനുള്ള ആക്രാന്തം കാരണം അവര്‍ ആ സ്ഥാപനങ്ങളുടെ വശത്തെ ഒരു മുറിയല്‍ ജീവിക്കുന്നു. കഷ്ടം.

മാഷേ താങ്കള്‍ ഏത് ലോകത്താണ് ജീവിക്കുന്നത്? പണച്ചാക്കുകള്‍ സ്ഥലം വാങ്ങിക്കുട്ടുന്നുള്ളത് നേരാണ്. എന്നാല്‍ ഹൈവേയുടെ വശത്തുള്ള എല്ലാവരും അങ്ങനെയല്ല. NH47, NH17 സമീപമുള്ള 25 ലക്ഷം ആളുകളേ ആണ് BOT റോഡ് നേരിട്ട് ബാധിക്കുന്നത്. അവരെല്ലാം പണച്ചാക്കുകളാണെന്ന് പറയല്ലേ. പലരുടേയും ജീവിതമാര്‍ഗ്ഗമാണ് റോഡുവഴി ഇല്ലാതാകാന്‍ പോകുന്നത്. അത് വേറൊരു സ്ഥലത്തേക്ക് പറിച്ച് നടാന്‍ അവര്‍ ചെയ്യുന്നത് സര്‍ക്കാര്‍ ജോലിയല്ല.

ഈ റോഡിന്റെ ഏറ്റവും അടിസ്ഥാനപരമായ പ്രശ്നം അത് സ്വകാര്യ മുതലാളിക്ക് വേണ്ടി ജനങ്ങളുടെ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് അയാള്‍ക്ക് കൈമാറി ആജീവനാന്തം ചുങ്കം പിരിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുന്നു എന്നതാണ്. 50 കിലോമീറ്റര്‍ ഇടവിട്ടാണ് ടോള്‍ പോയന്റ്. 5 പേരുടെ ഒരു കാറിന് 150/- രൂപയും ലോറിക്ക് 225/- രൂപയും ആണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. (കമ്പനിയായിരിക്കും അത് നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര നിയമ നിര്‍മ്മാണമനുസരിച്ച് ഇതിനെതിരെ കോടതില്‍ പോലും പോകാന്‍ കഴിയില്ല.) കാറിന് 20 കിലോമീറ്റര്‍ മൈലേജുണ്ടെന്ന് കരുതിയാല്‍ 50 കിലോമീറ്റര്‍ പോകാന്‍ 2.5 ലിറ്റര്‍ എണ്ണ. അതായത് ഒരു ലിറ്റര്‍ എണ്ണക്ക് 60 രൂപാ ചുങ്കം. കേരളത്തില്‍ എത്രപേര്‍ക്ക് ഇതിന് കഴിയും. ലോറികള്‍ക്ക് 225/-രൂപയാണ് ചുങ്കം. ആ പണം ലോറിക്കാര്‍ സ്വന്തം കൈയ്യില്‍ നിന്ന് കൊടുക്കില്ലല്ലോ? അതായത് അവര്‍ കടത്തുന്ന ഉത്പന്നങ്ങളുടെ മുകളിലായിരിക്കും ഈ അധിക ചിലവ് വരുക. എല്ലാ സാധനങ്ങളുടേയും വിലക്കയറ്റമാണ് പരിണിത ഫലം. ഇപ്പോള്‍ ജനങ്ങളും കടത്തുകാരും സൗജന്യമായാണ് ഈ റോഡില്‍ യാത്ര ചെയ്യുന്നതെന്ന് ഓര്‍ക്കുക.

ഈ റോഡ് നമുക്ക് വേണോ? സമ്പന്ന രാജ്യങ്ങളിലെ വിശാല ഭൂപ്രകൃതിയും കുറഞ്ഞജനസംഖ്യയും അവരെ പലതും ചെയ്യാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ ഇപ്പോള്‍ മാറി സുസ്ഥിര വികസന മാര്‍ഗ്ഗങ്ങളിലേക്ക് പൊയ്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ നാം അവര്‍ ദശാബ്ദങ്ങള്‍ മുമ്പ് ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കണോ?

പൊതുജനങ്ങള്‍ക്ക് ഒരുപോലെ ആവശ്യമുള്ള സംവിധാനങ്ങള്‍ പൊതു ഉടമസ്ഥതയിലാവണം. ഉദാഹരണത്തിന് റോഡ്, വൈദ്യുതി, കുടിവെള്ളം, ടെലി കമ്മ്യൂണിക്കേഷന്‍, വിദ്യാഭ്യാസം തുടങ്ങിയവ. അത് ചില മുതലാളിമാര്‍ക്ക് സ്വകാര്യ ലാഭമുണ്ടാക്കാനുള്ള കറവപ്പശുക്കളല്ല.

Indian Road Congress ന്റേയും Highway Research Institute ന്റേയും കണക്കുകള്‍ അനുസരിച്ച് റോഡുപണിയാനുള്ള സ്ഥലം ഇപ്പോള്‍ തന്നെയുണ്ട്. അവിടെ സര്‍ക്കാര്‍ നേരിട്ട് റോഡ് പണിയുക.

സ്വകാര്യ വ്യക്തിയുടെ BOT റോഡിനെതിരെ പ്രതികരിക്കൂ. ശബ്ദിക്കൂ.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

8 thoughts on “അതി വേഗതയെക്കുറിച്ചുള്ള തെറ്റിധാരണ @ malayal.am

 1. i support you. these rods have many other bad aspects. one thing is that it’s built on a high platform. this make difficulty to travel across the rods. it devides the humen’s place.

  1. വികസനത്തിന്റെ പേരില്‍ പാവങ്ങളെ കൊലക്ക് കൊടുക്കുന്ന അതിവേഗ പാതക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ കൂടെ കൂടുന്നു.

 2. വിദേശ രാജ്യങ്ങളിലെ എക്സ്പ്രസ്സ്‌/മോട്ടോര്‍ വേ കളില്‍ ഹൈ സ്പീഡില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ വാഹനങ്ങള്‍ക്ക് വേണ്ട പരിഷ്കാരങ്ങള്‍ വരുത്തേണ്ടി വന്നിട്ടുണ്ട്. നമ്മുടെ നാട്ടല്‍ engine complaint മാത്രമല്ല ഇതുമൂലം ഉണ്ടായിട്ടുള്ളത്. ഉദാഹരണത്തിന് ബോംബേ-പൂന എക്സ്പ്രസ്സ്‌ ഹൈവേയില്‍ ഹൈ സ്പീഡില്‍ വാഹനങ്ങള്‍ ഓടിച്ച് ടയറു പൊട്ടിച്ചത്ത വമ്പന്‍മാര്‍ ധാരാളം. ഓഹരിക്കമ്പോള ഭീമന്‍ ഹര്‍ഷദ് മേത്ത അങ്ങനെ ചത്തതാണ്. അതായത്. നമ്മുടെ ഇപ്പോഴത്തെ ടയറുകള്‍ക്ക് ആ വേഗത താങ്ങാനാവില്ല. ടയര്‍ ഉയര്‍ന്ന ചൂടും ഘര്‍ഷണവും സഹിക്കാന്‍ പറ്റിയ വിധമാക്കണം. തീര്‍ച്ചയായും ഇപ്പോളുള്ളതിനേക്കാള്‍ വില നല്‍കേണ്ടിവരും. അതുപോലെ തന്നയാണ് വാഹനത്തിലകത്തെ ചലിക്കുന്ന ഉപകരണങ്ങള്‍. അവക്കും മാറ്റങ്ങള്‍ വേണം. കൂടുതല്‍ ശക്തമായ ബോഡി ഉള്‍പ്പടെ പലതും. ഇവയെല്ലാം വാഹനത്തിന്റേയും യാത്രയുടേയും ചിലവ് വര്‍ദ്ധിപ്പിക്കുകയേയുള്ളു. ടോള്‍ കൊടുക്കാന്‍ വേറെയും.

  റോഡിന്റെ വശത്ത് താമസിക്കുന്നവരെല്ലാം പണച്ചാക്കുകളെന്നും. 80-100 കിലോമീറ്റര്‍ സ്ഥിര വേഗത ജനങ്ങള്‍ക്ക് ലാഭം ഉണ്ടാക്കുമെന്നുള്ള പ്രചരണ തന്ത്രം തെറ്റാണെന്നെ പറയുന്നുള്ളു. മിത വേഗതയാണെ ലാഭകരം. 55 കിലോമീറ്റിലധികമുള്ള വേഗം നഷ്ടമുണ്ടാക്കുമെന്ന് ഇവരുടെ (https://neritam.com/2010/04/30/313-miles-in-a-single-charge) അനുഭവത്തില്‍ നിന്ന് തിരിച്ചറിയാം. എന്നാല്‍ സമ്പന്നര്‍ക്ക് ഇതൊന്നും ഒരു പ്രശ്നമല്ലല്ലോ. അവര്‍ക്ക് വിദേശ രാജ്യങ്ങളിലെ പോലെ ജീവിക്കാന്‍ ഇവിടെ കഴിയുന്നില്ലെന്നതാണെല്ലോ പൊതുവേ എല്ലാവര്‍ക്കുമുള്ള വിഷമം.

  ഹൈ വേ വന്നാല്‍ അത് നാടിനും നാട്ടാര്‍കും അല്ല നല്ലത്. പണമുള്ളവര്‍ക്ക് മാത്രമാണ്. അവര്‍ക്ക് പണം(അദ്ധ്വാനം/വിഭങ്ങള്‍) പിഴിയാനുള്ള വഴി മാത്രമാണ് നാട്ടുകാര്‍. (ക്ഷമിക്കണം രാഷ്ട്രീയം പറഞ്ഞതിന്)

 3. പ്രിയ പ്രദീപ്,
  “എക്സ്‌പ്രസ് വേ, ആറുവരിപ്പാത, നാലുവരിപ്പാത എന്നിങ്ങനെയുള്ള പെരുമ്പാതകളില്‍ തടസ്സങ്ങളില്ലാതെ മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാവണം. ഇങ്ങനെ നിര്‍മ്മിക്കുന്ന വീഥികളില്‍ എത്ര കുറഞ്ഞാലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലെങ്കിലും സഞ്ചരിക്കാനാവും.”

  “ഒരു നിശ്ചിത വേഗതയില്‍ വാഹനങ്ങള്‍ക്ക് കൂടുതല്‍ സമയവും ദൂരവും സഞ്ചരിക്കാനായാല്‍ പല നേട്ടങ്ങളുമുണ്ട്. ലൂബ്രിക്കന്റിന്റെയും എണ്ണയുടെയും ഉപഭോഗം, വണ്ടിയുടെ തേയ്‌മാനം, മലിനീകരണത്തിലെ കുറവ്, സമയലാഭം തുടങ്ങിയവ വാഹനമുടമയ്ക്ക് മാത്രമല്ല സമൂഹത്തിനും പല ലാഭങ്ങളുണ്ടാക്കുന്നു.”

  താങ്കളുടെ തന്നെ വാചകങ്ങളാണ് മുകളില്‍ കൊടുത്തത്. അതില്‍ നിന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത് താങ്കള്‍ ഉദ്ദേശിക്കുന്ന സ്ഥിര വേഗത 80-100 കിലോ മീറ്റര്‍ എന്നാണ്. അങ്ങലെയല്ല താങ്കള്‍ ഉദ്ദേശിച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായും 80-100 കിലോ മീറ്റര്‍ എന്ന പരാമര്‍ശം ഒഴുവാക്കുകയും പകരം 55 കിലോ മീറ്റര്‍ വേഗത്തിലധികം പോയാല്‍ നഷ്ടം ആണ് ഉണ്ടാകുക എന്ന് വ്യക്തമാക്കണമായിരുന്നു.

  അങ്ങനെ ചെയ്യാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടോ?
  ഒരു അദ്ധ്യാപകന്റെ കഴിവാണ് കുട്ടികള്‍ക്ക് മനസിലാവുന്ന രീതില്‍ പഠിപ്പിക്കുക. ലേഖകന്റെ കാര്യവും അങ്ങനെയാണ്. തെറ്റിധാരണ ഉണ്ടായാല്‍ അത് തിരുത്തി ലേഖനം മെച്ചമാക്കുകയല്ലേ ചെയ്യേണ്ട്.

 4. I support your vision, because this BOT road will mostly affect the poor people.The govt. can made the road with 30 mtrs width.

 5. ഇപ്പോള്‍ നമ്മുടെ റോഡുകളിലൂടെ ചരക്ക് കടത്താന്‍ എണ്ണ മാത്രം ചിലവുള്ളു. ബോട്ട് റോഡുവന്നാല്‍ 50 കിലോമീറ്ററിന് 225/-രൂപയാണ് ചുങ്കം കൊടുക്കേണ്ടി വരുക. ആ പണം ആരുകൊടുക്കും. തീര്‍ച്ചയായും ആ ചരക്ക് വാങ്ങുന്നവന്‍ കൊടുക്കേണ്ടേ. അതായത് സാധനങ്ങളുടെ വില കൂടും.

  ഒരു കിലോമീറ്റര്‍ ചരക്ക് കടത്ത് റോഡിലൂടെ നടത്തിയാല്‍ 6/- രൂപയും, റയില്‍ മാര്‍ഗ്ഗമാണെങ്കില്‍ 1/- രൂപയും, ജലമാര്‍ഗ്ഗമാണെങ്കില്‍ 0.60 രൂപയും ആണ് ചിലവാകുക.
  എങ്കില്‍ നാം ജലമാര്‍ഗ്ഗവും റയിലുമല്ലേ ചരക്ക് കടത്തിന് വികസിപ്പിക്കേണ്ടത്?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s