ഫാദര്‍ റോയ് ബൂര്‍ഷ്വാ (Father Roy Bourgeois) സംസാരിക്കുന്നു:
ഹൊണ്ടോറസിലെ (Honduras) ലെ അട്ടിമറിക്ക് School of the Americas മായി ബന്ധമുണ്ട്. ഇപ്പോള്‍ അതിനെ WHINSEC എന്നാണ് വിളിക്കുന്നത്. ഇതിനെ ലാറ്റിനമേരിക്കയില്‍ അട്ടിമറിയുടെ വിദ്യാലയം, ഏകാധിപതികളുടെ വിദ്യാലയം, പീഡനത്തിന്റെ വിദ്യാലയം എന്നൊക്കെയാണ് അറിയപ്പെടുന്നത്. അവിടെ ഒരു വ്യക്തമായ ബന്ധം നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
ഹൊണ്ടോറസില്‍ പ്രസിഡന്റ് സലേയ (Zelaya) യെ പുറത്താക്കിയതില്‍ രണ്ട് സൈനിക ജനറല്‍മാര്‍ക്ക് പങ്കുണ്ട്. ആ വിദ്യാലയത്തില്‍ പഠിച്ച് പുറത്തിറങ്ങിയവരില്‍ പ്രമുഖരാണ് അവര്‍. commander-in-chief ആയ സൈനിക തലവനായ General Romero Vasquez രണ്ട് പ്രാവശ്യമാണ് വിദ്യാലയത്തില്‍ നിന്ന് ബിരുദമെടുത്തത്. വ്യോമസേനയുടെ തലവനായ General Luis Suazo, 1996 ലാണ് അവിടെ നിന്ന് ബിരുദമെടുത്തത്.
ഇതാണ് അട്ടിമറിയുടെ വിദ്യാലയം. ഒരു കൂട്ടക്കൊലയുണ്ടാകുയോ പീഡനമുണ്ടാകുകയോ മനുഷ്യാവകാശധ്വംസനമുണ്ടാകുകയോ ചെയ്താല്‍ അതിനെ നിങ്ങള്‍ക്ക് നേരിട്ട് ഈ വിദ്യാലയത്തിലേക്ക് ബന്ധിപ്പിക്കാനാവും. ലാറ്റിനമേരിക്കയിലെ 15 രാജ്യങ്ങളില്‍ നിന്നുള്ള 60,000 സൈനികരെ ഈ വിദ്യാലയം പരിശീലിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ നികുതിദായകരാണ് ഈ വിദ്യാലയത്തിന്റെ ചിലവുകള്‍ വഹിക്കുന്നത്.
ധാരാളമാളുകള്‍ ഈ അട്ടിമറികളില്‍ അസംതൃപ്തരാണ്. അത് ഒരു scandal ആണ്. SOA Watch പ്രസ്ഥാനത്തിലെ ലോകം മൊത്തമുള്ള പതിനായിരക്കണക്കിനാളുകളുടെ പ്രതികരണം ഞങ്ങളെ പ്രേത്സാഹിപ്പിക്കുന്നു. അവര്‍ ലാറ്റിനമേരിക്കയിലെ ദരിദ്രരാജ്യമായ ഹൊണ്ടോറസിലെ ജനങ്ങളുമായി ഒത്തുചേരുന്നു.
ഹേയ്തിയില് (Haiti) വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചതും ഇതാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായ അരിസ്റ്റീഡിനെ (Aristide)തിരെ സൈനിക അട്ടിമറി നടന്നു. School of the Americas ലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളല്ല അത് ചെയ്തത്. പകരം അവര്‍ക്ക് പരിശീലനം നല്‍കിയത് Fort Benning ലായിരുന്നു.
ഈ പ്രദേശത്ത് ഈ വിദ്യാലയത്തിന് വലിയ ചരിത്രമുണ്ട്. എല്‍ സാല്‍വഡോറിലും മറ്റ് രാജ്യങ്ങളിലും നടന്നത് ഞങ്ങളെല്ലാം ഓര്‍ക്കുന്നുണ്ട്. ആര്‍ച്ച്ബിഷപ്പ് ഓസ്കാര്‍ റൊമേരോയും(Oscar Romero) ആറ് ജസ്വൂട്ട് (Jesuits) കൊന്നത്, അമേരിക്കക്കാരായ നാല കന്യാസ്ത്രീകളെ ബലാല്ക്കാരം ചെയ്ത് കൊന്നതും ഉള്‍പ്പടെ ആയിരക്കണക്കിന് കേസുകളാണുള്ളത്. ഇന്ന് WHINSEC എന്ന് വിളിക്കുന്ന US Army School of the Americas ലെ ബിരുദധാരികളാണതൊക്കെ ചെയ്തത്.
National Defense Authorization Act ന് കഴിഞ്ഞയാഴ്ച്ച House അംഗീകാരം നല്കി. ബിരുദധാരികളുടെ പേരും അവരുടെ റാങ്കും, അവര്‍ തെരഞ്ഞെടുത്ത കോഴ്സുകളും, അവരുടെ രാജ്യത്തിന്റെ പേരും വെളിപ്പെടുത്താന്‍ പെന്റഗണ്‍ നിര്‍ബന്ധിതമായി. ദേശീയ സുരക്ഷയുടെ പേരില്‍ കഴിഞ്ഞ 5 വര്‍ഷങ്ങളായി ആ വിവരങ്ങള്‍ ഞങ്ങള്‍ക്ക് തരാതിരിക്കുകയായിരുന്ന അവര്‍. സുതാര്യതയും ജനാധിപത്യത്തേയും കുറിച്ച് അവര്‍ പറയുമെങ്കിലും ഈ വിദ്യാലയം ജനാധിപത്യത്തിനും ലാറ്റിനമേരിക്കയില്‍ നടക്കുന്ന മറ്റങ്ങള്ക്കും തടസ്സമാണ്.
കോണ്‍ഗ്രസ്സിലേക്ക് HR 2567 എന്ന ഒരു പുതിയ നിയമം വരുന്നുണ്ട്. സ്കൂളിന്റ എല്ലാ പ്രവര്‍ത്തനവും ഈ നിയമം തടയും. സ്കൂളില്‍ നിന്ന് പുറത്തുവന്ന ബിരുദധാരികള്‍ നടത്തിയ കൊടുയ ദ്രോഹവും അട്ടിമറിയും പൂര്‍ണ്ണമായി അന്വേഷണം നടത്തും. 11 ഏകാധിപതികള്‍ ഈ സ്കൂളില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. ഹൊണ്ടോറസിലെ പോലെ എവിടെ പട്ടാള അട്ടിമറി നടക്കുന്നുവോ അവിടെയെല്ലാം സ്കൂളിലേക്ക് ൊരു നേരിട്ടുള്ള ബന്ധം കാണാനാവും.
കൊലപാതകികളുടെ, സൈനിക അട്ടിമറികളുടെ ഈ സ്കൂള്‍ നിര്‍ത്തലാക്കാന്‍ പ്രസിഡന്റിന് സാധിക്കും. ഈ സ്കൂളിന്റെ ആള്‍ക്കാരുടെ കൈകള്‍ രക്തം നിറഞ്ഞതാണ്. അമേരിക്കയിലെ ജനങ്ങള്‍ പ്രസിഡന്റ് ഒബാമക്ക് ഇത് നിര്‍ത്താന്‍ വേണ്ടി കത്തെഴുതണം. അദ്ദേഹം ഈ സ്കൂള്‍ നിര്‍ത്തട്ടേ എന്ന് പ്രതീക്ഷിക്കുന്നു.
1990 ല്‍ ഞങ്ങളുടെ ഒരു ചെറിയ സംഘം Fort Benning ന്റെ പ്രധന കവാടത്തിന് മുമ്പെത്തി. എല്‍ സാല്വഡോറില് അവര്‍ ആറ് Jesuits കൊന്നതിന്റെ ശേഷമായിരുന്നു. അവിടുത്തെ ദരിദ്രരായ ജനങ്ങളുടെ സമരത്തിനൊപ്പം നിന്ന കത്തോലിക്ക പുരോഹിതന്, രണ്ട് സഹപ്രവര്ത്തകളായ സ്ത്രീകള്‍ ഇവരുും കൊല്ലപ്പെട്ടു. എല്‍ സാല്‍വഡോറിലേക്ക് ദശലക്ഷക്കണക്കിന് പണം അയക്കുന്നു. പ്രതിദിനം പത്ത് ലക്ഷം ഡോളര്‍ എന്ന തോതിലാണ് അവരുടെ സൈന്യത്തിന് നാം സഹായം നല്‍കുന്നത്. ഒരു US congressional task force ഈ കൊലപാതകങ്ങള്‍ അന്വേഷിക്കാനായി അവിടെ പോയിരുന്നു. Fort Benning ലെ US Army School of the Americas പരിശീലനം നല്കിയ ആളുകളാണ് ഈ കൊലപാതകങ്ങള്‍ ചെയ്തതെന്ന് അവര്‍ കണ്ടെത്തി. ഞാന്‍ അവിടെ പോയി ഒരു ക്യാമ്പ് തുടങ്ങി. 1990 ന് ശേഷം ഞാന്‍ അവിടെയാണ് താമസിക്കുന്നത്. Fort Benning ന്റെ പ്രധാന കവാടത്തിന് മുമ്പിലൊരു ചെറിയൊരു വീട്. Charlie Liteky, Kathy Kelly തുടങ്ങി ധാരാളം സുഹൃത്തുക്കളും എന്നോടൊപ്പം ചേര്‍ന്ന് ഈ പ്രസ്ഥാനം തുടങ്ങി.
“ഞങ്ങള്‍ ഗവേഷണം തുടങ്ങി. ലാറ്റിനമേരിക്കയില്‍ ഞങ്ങളുടെ പിന്നാമ്പുറത്ത് നടത്തിവുരുന്ന ഈ കൊലയിളികളുടെ സ്കൂള്‍ ഭൂകരവാദികളെ പരിശീലിപ്പിക്കുകയാണെന്ന് മനസിലാക്കാന്‍ അധികം സമയം എടുത്തില്ല. ദശലക്ഷക്കണക്കിന് ഡോളറ് ഈ സ്കൂളിലേക്കൊഴുക്കുന്നു. അത് നമ്മുടെ നികുതിപ്പണമാണ്. ആ പണം ദരിദ്രരെ സഹായിക്കാനും, പ്രായമേറിയവരെ സഹായിക്കാനും, ആരോഗ്യപരിപാലനത്തിനും, സമൂഹത്തിന്റെ ആവശ്യത്തിനുമൊക്കെ ഉപയോഗിക്കാവുന്നതാണ്.
ആദ്യദിനങ്ങളില്‍ ഞങ്ങളുടെ പ്രസ്ഥാനം പത്ത് പേരില്‍ നിന്ന് വളര്‍ന്നു. ലാറ്റിനമേരിക്കയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അതിന്റെ പ്രധാന കവാടത്തില്‍ ഞങ്ങള്‍ സ്കൂള്‍ അടച്ചുപൂട്ടണമെന്നവശ്യപ്പെട്ടുണ്ടുള്ള സമരം എല്ലാ നവംബറിലും നടത്തുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 20,000 വരുന്ന വിദ്യാര്‍ത്ഥികളും, വിമുക്തഭടന്മാരും, കന്യാസ്ത്രീകളും എല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. soaw.org എന്ന സൈറ്റ് കാണുക.
എല്ലാ ദിവസവും രാവിലെ ഞാന്‍ ജനാല തുറക്കുമ്പോള്‍ ഞാന്‍ എതിര് വശത്തേക്ക് നോക്കും. അവിടെ Fort Benning ഉണ്ട്. അതിന്റെ വേലിയോട് ചേര്‍ന്ന് “No trespassing” എന്ന ബോര്‍ഡുണ്ട്. അവിടെ സമരക്കാരെ പാര്‍പ്പിച്ച ജയിലറകള്‍ കാണാം. സ്കൂളില്‍ ജനാധിപത്യമാണ് പഠിപ്പിക്കുന്നതെന്ന് അവര്‍ പറയുന്നു. തോക്ക് ചൂണ്ടിയല്ല ജനാധിപത്യം പഠിപ്പിക്കേണ്ടതെന്ന് ഞങ്ങള്‍ പറയും. അതിക്രമിച്ച് കയറരുത് എന്ന ചിത്രത്തിന് പിറകില്‍ നിന്ന് നിങ്ങള്‍ക്ക് ജനാധിപത്യം പഠിപ്പിക്കാനാവില്ല. ഇത് ഞങ്ങളുടെ പ്രശ്നമാണ്. ഇത് ജനാധിപത്യത്തിനായുള്ള സ്കൂളല്ല. ഒരു സുതാര്യതയുമില്ല അവിടെ. ഇത് പീഡനം നടത്താനുള്ള സ്കൂളാണ്. ഏകാധിപതികളുടെ സ്കൂളാണ്. സൈനിക അട്ടിമറിയുടെ സ്കൂളാണ്.
— സ്രോതസ്സ് democracynow.org
Father Roy Bourgeois, founder of the School of the Americas Watch.
ഫാദർ തന്റെ പേരുമാറ്റിയിരുന്നെങ്കിൽ നന്നായിരുന്നു !