ഫെബ്രുവരിയിലെ മഴയുള്ള ഒരു തണുത്ത ദിവസം, എന്റെ ചെരുപ്പകള്‍ കുതിരുകയും കാലുകള്‍ നനയുകയും ചെയ്തപ്പോള്‍ “എന്തുകൊണ്ട് കാറില്ലാതെ ജീവിക്കാം എന്ന തീരുമാനം ഞാന്‍ എന്തുകൊണ്ടെടുത്തു?” എന്നോര്‍ത്ത് അത്ഭുതപ്പെട്ടു.
കാര്‍ എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ സ്രോതസ്സായാണ് നഗരത്തിലെ കൌമാരകാലത്ത് എനിക്ക് തോന്നിയത്. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ കാര്‍ ഒരു സാംസ്കാരിക രോഗത്തിന്റെ ലക്ഷണമായി എനിക്ക് മനസിലായി. കോളേജില്‍ പഠിക്കുന്ന കാലത്ത് പണം സമ്പാദിക്കാനായി ഞാന്‍ കാര്‍ വാങ്ങേണ്ട എന്ന് തീരുമാനിച്ചുു. അതോടൊപ്പം ടയറിനടിയിലെ മഞ്ഞ് നീക്കം ചെയ്യുക, പാര്‍ക്കിങ് സ്ഥലം കണ്ടെത്തുക, മെക്കാനിക്കുമായി തര്‍ക്കിക്കുക തുടങ്ങിയ പലകാര്യങ്ങളില്‍ നിന്നും രക്ഷ നേടാനായി. സുഹൃത്തുക്കളുടെ മാതാപിതാക്കള്‍ എനിക്ക് പഴയ കാര്‍ വാഗ്ദാനം ചെയ്തിട്ടും ഞാന്‍ കാറിന്റെ ഉടമസ്ഥതാവകാശം വേണ്ടെന്ന് പറഞ്ഞു.
ഒറ്റപ്പെട്ട അമ്മയായ(single mother) Cecilia Kingman ജീവിക്കുകയും രണ്ട് കുട്ടികളെ വളര്‍ത്തുകയും ചെയ്തത് കാറില്ലാതെയാണ്. കാറില്ലാത്ത അവുടെ ജീവിതം ധാരാളം ജിജ്ഞാസ നിറഞ്ഞ കമന്റുകള്‍ക്ക് കാരണമായിട്ടുണ്ട്. എന്നിട്ടും അവര്‍ കാറില്ലാതെ രണ്ട് കുട്ടികളെ ഒറ്റക്ക് വളര്‍ത്തി ജീവിതം മുന്നോട്ടു കൊണ്ടുപോയി.
കാറില്ലാതെ ജീവിക്കുന്നത് വിഷമകരമാണെങ്കിലും അത് കുടുംബത്തെ കൂടുതല്‍ അടുപ്പിക്കുന്നു എന്ന് Kingman ന്റെ കുട്ടികള്‍ പറയുന്നു. ഒപ്പം മാനസിക സംഘര്‍ഷമില്ലാത്ത, പരിസ്ഥിതിയെക്കുറിച്ചുള്ള ബോധമുള്ള, സ്വന്തം സ്വാതന്ത്ര്യത്തെക്കുറിച്ചും (independence) കഴിവിനെക്കുറിച്ചും ശക്തമായ ബോധം നല്‍കുന്നതുമായ ഒന്നാണ്. “വളരെ ചെറുപ്പം മുതല്‍ അവര്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ പഠിച്ചു. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നത്താനെ നഗരം മൊത്തം തന്നത്താനെ യാത്രചെയ്യാന്‍ അറിയമായിരുന്നു,” എന്ന് അവര്‍ പറഞ്ഞു.
എല്ലാവരും “പച്ച” ആകുകയാണ്. എന്റെ അമ്മ പോലും സസ്യാഹാരം കഴിക്കുകയും പൊതു ഗതാഗതം ഉപയോഗിക്കുകയും ചെയ്യുന്നു. കാലവസ്ഥാമാറ്റം വലുതാകുമ്പോള്‍ നമ്മുടെ വ്യക്തിപരമായ ജീവിതരീതിക്ക് ഇത്ര വലിയ ഫലമുണ്ടാകുമോ എന്നോര്‍ത്ത് നാം അത്ഭുതപ്പെടും. പേപ്പറിനേയൊ പ്ലാസ്റ്റിക്കിനേയൊ ഓര്‍ത്ത് നമുക്ക് വ്യാകുലപ്പെടാമെങ്കിലും വ്യക്തിപരമായി നാം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട പരിസഥിതി തീരുമാനം മൂന്നാണെന്ന് Union of Concerned Scientists പറയുന്നു: കുറച്ച് വണ്ടിയോടിക്കുക, കുറച്ച് ആഹാരം കഴിക്കുക, ചെറിയ വീട്ടില്‍ ജീവിക്കുക.
പരിസ്ഥിത പ്രശ്നത്തിന് പുറമെ സമൂഹത്തിന്റെ സ്ഥാനമാറ്റത്തിനും കാര്‍ കാരണമാകുന്നു എന്ന് Ecocities എന്ന പുസ്തകത്തില്‍ നഗരആസൂത്രകന്‍ Richard Register പറയുന്നു.
എങ്ങനെ കുറച്ച് ഉപയോഗിക്കാം കൂടുതല്‍ പങ്കുവെക്കാം. എങ്ങനെ ആളുകളേയും ഭൂമിയേയും ആദ്യം പരിഗണിക്കാം.
Kingman അവരുടെ സ്വന്തം കാറില്ലാജീവിത അനുഭവം വിശദീകരിക്കുന്നു. “വലിയ കടകളും മാളുകളും അകലങ്ങളിലായതിനാല്‍ ഞങ്ങള്‍ക്ക് പ്രാദേശിക ബിസിനസ്സുകളെ ആശ്രയിക്കേണ്ടതായിവരുന്നു. അടുക്കളയിലെക്കുള്ളവ ഞങ്ങള്‍ മിക്ക ദിവസങ്ങളിലും വാങ്ങുന്നു. അത് കൂടുതല്‍ ആരോഗ്യം തരും. കുട്ടികളുടെ കൂട്ടുകാര്‍ അയല്‍പക്കത്തുള്ളവരാണ്. കളിക്കാന്‍ ദൂരെ പോകേണ്ട ആവശ്യമില്ല. അത് ഞങ്ങളുടെ കുടുംബത്തിന് പുറത്തും ഗുണകരമാണ്.”
എന്റെ സുഹൃത്ത് Danilo Morales വളര്‍ന്നത് ഇക്വഡോറിലാണ്. അവര്‍ ആറ് സഹോദരന്‍മാരും ഒരു സഹോദരിയുമായിരുന്നു. ഒരു കാര്‍ ആ കുടുംബത്തിന് താങ്ങാനാവാത്തതായിരുന്നു. മിക്ക കുടുംബങ്ങള്‍ക്കും അങ്ങനെതന്നെ. അയാള്‍ അമേരിക്കയിലെത്തിയപ്പോള്‍ ഒരു വീട്ടിലെ ഓരോ അംഗത്തിനും കാറുണ്ട് എന്ന് കണ്ട് ഞെട്ടി.
ജോലി അന്വേഷിച്ച് Morales അമേരിക്കയിലെത്തി. നല്ല ജോലികിട്ടാന്‍ വേണ്ടി കാറ് വാങ്ങാം എന്ന് കരുതി. എന്നാലും ഓട്ടമണിക്കൂറിലെ(rush hour) മനക്ലേശത്തെ ഓര്‍ത്ത് വ്യാകുലപ്പെട്ടു. “ഇക്വഡോറിലെ എന്റെ ചെറുപ്പകാലത്ത് കാര്‍ ആകര്‍ഷകമായ ഒന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് അടിസ്ഥാന തത്വങ്ങളുണ്ട്. കാര്‍ എന്ന മരീചികയെ ഞാന്‍ മറികടന്നു. കാറിന്റെ ഉടമസ്ഥതാവകാശം വേണ്ടെന്ന് വെക്കുന്നത് വഴി നല്ല കാര്യമാണ് ഞാന്‍ ചെയ്യുന്നത് എന്ന് എനിക്ക് തോന്നുന്നു. തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തെക്കുറിച്ച് നിങ്ങള്‍ തന്നെ തീരുമാനിക്കണം.”
ജീവിതരീതി തെരഞ്ഞെടുക്കുന്നതില്‍ ഞാന്‍ അത്ര കടുംപിടുത്തം ചെയ്യാറില്ല. ചിലപ്പോള്‍ ടാക്സിയില്‍ കയറാറുണ്ട്. മഴയുള്ളതോ, തണുത്തതോ ആയ ദിവസങ്ങളില്‍ അത് നല്ലതാണ്. നഗരത്തിന് പുറത്ത് ബന്ധുക്കളേയോ സുഹൃത്തുക്കളേയോ കാണാന്‍ പോകുമ്പോഴോ, വലിയ ഷോപ്പിങ് നടത്തുമ്പോഴോ ഞാന്‍ വാടകക്ക് കാര്‍ എടുക്കാറുണ്ട്. അസൌകര്യമില്ലെങ്കില്‍ മറ്റ് യാത്രക്കാരെ ആവശ്യപ്പെട്ടാല്‍ കാറില്‍ കയറ്റാറുണ്ട്.
കാറില്ലാതെ ജീവിക്കുന്നത് വഴി ഞാന്‍ ഈ പാഠങ്ങള്‍ പഠിച്ചു:
- വായനക്കുള്ള നല്ല സമയാണ് യാത്ര. റോഡിലെ ബഹളത്തേക്കാള്‍ തീവണ്ടി ഞാന്‍ തെരഞ്ഞെടുക്കുന്നു.
- ചിന്തിക്കാനുള്ള നല്ല സമയം നടക്കുന്ന നേരമാണ്. ഞാറാഴ്ച്ചയോ രാത്രിയിലോ നഗരത്തിലൂടെയോ പര്‍വ്വതപ്രദേശത്തോ ദീര്‍ഘ ദൂരം നടക്കുന്നത് ഭംഗിയുള്ള കാര്യമാണ്.
- ഷൂ ഭംഗിയുള്ളതാണ്. പണം ചിലവാക്കാന്‍ മുതലുള്ള സാധനമാണ്.
- എന്റെ അയല്‍ക്കാര്‍ ചേര്‍ന്ന സമൂഹം വളരെ നല്ലതാണ്. എല്ലാദിവസവും ഞാന്‍ അവരോട് കുറച്ച് മിനിട്ട് സംസാരിക്കാറുണ്ട്.
Orion Kriegman wrote this article for YES! Magazine, a national, nonprofit media organization that fuses powerful ideas with practical actions.
— സ്രോതസ്സ് alternet.org