ഹൊണ്ടൂറസ്, ഇറാന്‍, ഗാസ, കോര്‍പ്പറേറ്റ് മാധ്യമം, ഒബാമയുടെ യുദ്ധങ്ങള്‍, അമേരിക്കന്‍ സാമ്രാജ്യത്തെ പ്രതിരോധിക്കുന്നത്

ജോണ്‍ പില്‍ജര്‍ സംസാരിക്കുന്നു:

എന്തെങ്കിലും മാറിയതായി ഞാന്‍ വിശ്വസിക്കുന്നില്ല. മദ്ധ്യപൂര്‍വ്വേഷ്യയിലും ലോകത്തിന്റെ മറ്റ് ഭാഗത്തും എന്തെങ്കിലുമൊന്ന് മാറിയെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് മുഖ്യധാരാ മാധ്യമങ്ങളെന്ന് വിളിക്കുന്നയില്‍ നിന്ന് വരുന്ന വിവരങ്ങളാണ്.

വിവരങ്ങള്‍ കിട്ടാന്‍ ഇപ്പോള്‍ നമുക്ക് ധാരാളം ബദല്‍ സ്രോതസ്സുകളുണ്ട്. എന്നാലും മിക്ക ആളുകളെ സംബന്ധിച്ചടത്തോളം വിവരങ്ങളുടെ പ്രധാന സ്രോതസ്സ് മുഖ്യധാര തന്നെയാണ്. അതില്‍ പ്രധാനം ടെലിവിഷനാണ്. ഇന്റര്‍നെറ്റ്, അതിന്റെ എല്ലാ subversiveness നോടുമൊപ്പം, മുഖ്യധാരയുടെ ഒരു പ്രധാന ഘടകമാണ്.

അതായത് നമുക്ക് ഇപ്പോഴും യുദ്ധം, സാമ്പത്തികം തുടങ്ങി നമ്മുടെ ജീവിതത്തെ ബാധിക്കുന്ന എല്ലാ കാര്യങ്ങളേയും കുറിച്ച് ഏകവചനമായ സന്ദേശങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ആസൂത്രിതമായ ഒരു നിശബ്ദതയാണ് നമുക്ക് കിട്ടുന്നത് എന്ന് ഞാന്‍ പറയും. ഒഴുവാക്കുന്നത് വഴിയുള്ള സെന്‍സര്‍ഷിപ്. അതാണ് ഇന്നത്തെ ഏറ്റവും പ്രധാന പ്രശ്നം. കാരണം വിവരങ്ങള്‍ ഇല്ലാതെ നമുക്ക് സര്‍ക്കാരില്‍ സ്വാധീനം ചെലുത്താനാവില്ല. യുദ്ധങ്ങളില്ലാതാക്കാനുള്ള ശ്രമം തുടങ്ങാന്‍ കഴിയില്ല.

ഒബാമയുടെ സര്‍ക്കാരില്‍ ഇതെല്ലാം ഒന്നിച്ച് അടങ്ങിയിരിക്കുന്നു. ഇത്തരത്തിലുള്ള ഒരു മാധ്യമ ലോകം സൃഷ്ടിച്ചത് ഒബാമയാണ്. ഒബാമ ചില കാര്യങ്ങള്‍ വാഗ്ദാനം ചെയ്തു. അതില്‍ കൂടുതലും അവ്യക്തമായവയായിരുന്നു. പറഞ്ഞതിന് നേരെ വിപരീതമായ കാര്യങ്ങളാണ് പിന്നീട് ചെയ്തത്. പാകിസ്ഥാനില്‍ ഒബാമ സ്വന്തായ ഒരു യുദ്ധം തുടങ്ങി. ഇറാനിലേയും ഹൊണ്ടോറസിലേയും കാര്യങ്ങള്‍ നാം കാണുകയാണ്. എന്നിട്ടും മുഖ്യധാരാ മാധ്യമങ്ങളുടെ സ്വാധീനമുള്ള ആളുകള്‍ ഒബാമ സര്‍ക്കിരനെ സംശയിക്കുന്നുപോലുമില്ല.

മാധ്യമങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നമുക്ക് പഠിക്കാനുള്ളതോ അല്ലെങ്കില്‍ ആ അവസരം വെറുതെ ഉപേക്ഷിക്കാനോ ഉള്ള ഒരു സമയമാണിത്. ലോകത്തെക്കുറിച്ച് നമുക്കുള്ള അവബോധം അങ്ങേയറ്റം വളച്ചൊടിക്കപ്പെട്ടതാണെന്നും അതിലൂടെയാണ് മിക്കപ്പോഴും വിശ്വസനീയമായ സ്രോതസ്സെന്ന് നാം കരുതിയിരുന്നവയെന്നും തിരിച്ചറിയാനുള്ള ചരിത്രപ്രധാനമായ ഒരു അവസരമാണിത്.

ഇറാനിലെ തെരഞ്ഞെടുപ്പും ഹൊണ്ടോറസിലെ പട്ടാള അട്ടിമറിയും തമ്മിലുള്ള മാധ്യമ കവറേജിലെ വൈരുദ്ധ്യം. അതിന്റെ പ്രതികരണം.

New York Times എടുക്കൂ. ഇറാനിലെ പ്രതിഷേധങ്ങള്‍ ബഹുജന മുന്നേറ്റമാണെന്നും അത് അവിടെയുള്ള ബഹുഭൂരിപക്ഷവും പിന്‍തുണക്കുന്നു എന്നും New York Times പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഇറാനിലെ തെരുവുകളില്‍ പ്രതിഷേധം നടത്തുന്നവരില്‍ ധാരാളം പേരും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നവരാണ്. മറ്റൊരു ഇറാന്‍ വേണമെന്ന് പറയുന്നവരാണ്. അവരില്‍ നിന്ന് നാം മുമ്പും പലപ്രാവശ്യം അത് കേട്ടിട്ടുള്ളതാണ്. എന്നാല്‍ ഒരു smoking gun ഇല്ലാതെ, ഒരു വിശ്വസനീയമായ വിവരങ്ങളുമില്ലാതെ, ഒരു തെളിവുകളുമില്ലാതെ ആണ് ഇറാനിലെ തെരഞ്ഞെടുപ്പ് ഒരു കോടി കള്ളവോട്ട് ചെയ്ത തട്ടിപ്പാണ് എന്ന് പറയുന്നത്.

അമേരിക്കയിലെ തെരഞ്ഞെടുപ്പ് പോലെതന്നെയാണ് ഇറാനിലെ തെരഞ്ഞെടുപ്പും. തട്ടിപ്പുണ്ട്. മിക്ക തെരഞ്ഞെടുപ്പിലും. ഇറാനിലും അത് സംഭിവിച്ചിട്ടുണ്ട്. എന്നാല്‍ ഇറാനിലെ ഈ സംഭവങ്ങളെക്കുറിച്ച് നമ്മുടെ വീക്ഷണം, അവിടെ ഒരു വിപ്ലവമുണ്ടായിരുന്നു എന്ന് അത് 1979 ലെ ഇസ്ലാമിക വിപ്ലവ സര്‍ക്കാരിനെ മറിച്ചിടുന്നതാണ് എന്നൊക്കെ തോന്നിപ്പിക്കാനായി കൃത്രിമം നടത്തിയവയാണ്. അത് സത്യമല്ല. മുഖ്യധാരാ മാധ്യമങ്ങളില്‍ അത് മുമ്പേകയറിയതാണ്. മിക്ക പത്രങ്ങളുടെ ആദ്യ താളിലും ടെലിവിഷനിലെ വലിയ വാര്‍ത്തയായും ആണ് അത് പ്രത്യക്ഷപ്പെടുന്നത്.

പൊണ്ടോറസ് അതിന് വിപരീതമാണ്. അത് വാര്‍ത്ത ആയിരുന്നു, പക്ഷേ മൈക്കല്‍ ജാക്സണിന്റേതിന് ശേഷം. ഒബാമ സര്‍ക്കാര്‍ പട്ടാള അട്ടിമറിയെ അപലപിക്കുന്നതായിരുന്നതായിരുന്നു വാര്‍ത്തയുടെ പ്രധാന ഘടകം എന്നാല്‍ അട്ടിമറി എന്ന വാക്ക് പറയാതെയുള്ള ഒരു അപലപിക്കലായിരുന്നു അതെന്ന് നിങ്ങള്‍ അതിനെ നോക്കിയാല്‍ മനസിലാവും. ഹിലറി ക്ലിന്റണ്‍ അട്ടിമറി എന്ന വാക്ക് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ അങ്ങനെ പറഞ്ഞാല്‍ Foreign Assistance Act പ്രയോഗത്തില്‍ വരും. അപ്പോള്‍ എല്ലാ സൈനിക സഹായവും, അവിടെയുള്ള 600 അമേരിക്കന്‍ സൈനികരേയും പിന്‍വലിക്കേണ്ടിവരും.

“ഇത് തുര്‍ന്ന് മുന്നോട്ട് കൊണ്ടുപോകരുത് എന്ന് ഞങ്ങള്‍ ഹൊണ്ടൂറസിലെ സൈന്യത്തെ നിര്‍ബന്ധിക്കും,” എന്ന് എന്നാല്‍ അവരും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പറഞ്ഞു. അതായത് അട്ടിമറി നടക്കുന്നു എന്ന് അവര്‍ക്ക് അറിയാമായിരുന്നു എന്ന് വ്യക്തം. അവര്‍ക്ക് ഇതില്‍ വലിയ പങ്കില്ലെന്നും അവരുടെ നിയന്ത്രണത്തിന് പുറത്താണെന്നും ബോധിപ്പിക്കുകയാണിവിടെ. ഈ മോശമായ രീതിയില്‍, ഈ സമയത്ത് അവിടെയൊരു അട്ടിമറിയുണ്ടാകരുത് എന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ അവര്‍ക്ക് അറിയാമായിരുന്നു. 2002 ല്‍ ഷവാസിനെതിരായ അട്ടിമറി പോലയാണിത്. അന്നത്തെ വാര്‍ത്തയുടെ കാമ്പ്, അട്ടിമറിയില്‍ അമേരിക്ക അതിന്റെ പരമ്പരാഗതമായ പങ്ക് വഹിച്ചോ ഇല്ലയോ? ഹൊണ്ടോറസിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ എന്തി പുറത്താക്കി? That’s been relegated.

അതുകൊണ്ട് നിങ്ങള്‍ക്ക് രണ്ട് വാര്‍ത്തകളാണ്. സ്വാതന്ത്ര്യത്തിനായി ഇറാനിലെ പ്രതിഷേധം. അത് അംഗീകരിച്ചു. അത് പ്രധാനപ്പെട്ട വാര്‍ത്തയാണ്. നിങ്ങള്‍ക്കിനി ഹൊണ്ടോറസ് വാര്‍ത്തയുണ്ട്. അവിടെ നമ്മുടെ സുഹൃത്തുക്കള്‍ക്ക് ഇത്തിരി നിയന്ത്രണം നഷ്ടപ്പെട്ടു. അത് പ്രാധാന്യമില്ലാത്തതാണ്. വളരെ വളരെ പ്രധാനപ്പെട്ട പ്രദേശങ്ങളിലെ രണ്ട് വ്യത്യസ്ഥ വീക്ഷണങ്ങള്‍.

ബഞ്ചമിന്‍ നെതന്യാഹു ഇറാനിലെ പ്രക്ഷോഭത്തിന്റെ അടിച്ചമര്‍ത്തലിനെക്കുറിച്ചാണ് പറയുന്നത്.

ഇസ്രായേല്‍ നേതാവായ നെതന്യാഹുവിനേയോ, Olmert നേയോ മറ്റുള്ളവരേയോ ആരും നിര്‍ബന്ധിക്കില്ല. ഡിസംബര്‍ ജനുവരിയിലെ വ്യവസ്ഥ ഇല്ലാത്ത കൂട്ടക്കൊല നടക്കുമ്പോള്‍ ഇസ്രായേല്‍ നേതാക്കളെ ന്യായീകരിക്കുകകയായിരുന്നു അവര്‍. അത് രണ്ട് കാര്യങ്ങളാണ് നിര്‍ദ്ദേശിക്കുന്നത്. ൧. ഇസ്രായേലും ഗാസയുമായി ഒരു യുദ്ധം നടക്കുന്നു. അത് തെറ്റാണ്. പൌരന്‍മാരെ ലക്ഷ്യം വെച്ച് പ്രതിരോധമില്ലാത്ത, നിസഹായമായ, കൂട്ടിലടക്കപ്പെട്ട ജനമുള്ള രാജ്യമായ ഗാസയില്‍ ഒരു ആക്രമണം ആണ് നടന്നത്. ൨. ഇസ്രായേല്‍ ഒരു ജനാധിപത്യമാണെന്ന് വരുത്തിത്തീര്‍ക്കുക.

അങ്ങനെ അമേരിക്കയില്‍ പ്രചരിപ്പിക്കുന്ന ഇസ്രായേല്‍ എന്നത് മാധ്യമ കൃത്രിമത്തിന്റെ ഉയര്‍ന്ന അവസ്ഥയാണ്. നെതന്യാഹൂവിനെ പോലുള്ളവര്‍ യുദ്ധക്കുറ്റവാളികളാണ്. വിദേശകാര്യ സെക്രട്ടറിയായ Lieberman നേ പോലുള്ളവര്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ്. അയാളെ കൂട്ടത്തിലെ ഒരു ചീത്തയായ മാങ്ങ എന്ന് പറയുന്നത് ഒരു വശത്തിന് മുഖ്യധാരാ മാധ്യമങ്ങള്‍ കൊടുക്കുന്ന ന്യായാനുസൃതമായത് എന്ന മുഖമാണ്. അതിന്റെ എല്ലാം ഫലമായി ന്യായാനുസൃതമല്ലാത്ത കൈയ്യേറ്റം എന്നൊന്നില്ലാതായിരിക്കുന്നു. നിയമവിരുദ്ധമായും ഒന്നുമില്ലാതായിരിക്കുന്നു. അല്‍പ്പം നിയമവിരുദ്ധമായ കാര്യമുണ്ടെന്ന് കെയ്റോയില്‍ ഒബാമ നടത്തിയ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. പാര്‍പ്പിട(settlements) നിര്‍മ്മാണം തുടരുന്നത്. എന്നാല്‍ നമ്മുടെ കാലത്തെ ഏറ്റവും ദീര്‍ഘമേറിയതും നിഷ്ടൂരവും നിയമവിരുദ്ധവുമായ സൈനിക്ക കൈയ്യേറ്റത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

രണ്ട് ദശാബ്ദത്തിലധികമായി കൈയ്യേറിയ സ്ഥലത്ത് തേനീച്ചക്കൂട് പോലെ settlements പണിയുന്നതിനെക്കുറിച്ച് ഒബാമ എന്തു പറഞ്ഞു? settlements നിര്‍മ്മാണം തുടരുന്നത് നിര്‍ത്തുന്നതിനെക്കുറിച്ചാണ് അവരുടെ പ്രസ്ഥാവനയിലെ പ്രധാന ഭാഗം. അതായത് ഇതുവരെ പണിഞ്ഞത് അത് പോലെ നില്‍ക്കട്ടെ.. ഇനി പുതിയവ പണിയാതിരിക്കുക. എന്നാല്‍ ഇസ്രായേല്‍ ഇനി പണിയാന്‍ പോകുന്നതിന് കൂടി പണിഞ്ഞ് കഴിഞ്ഞു എന്ന് കരുതിക്കൊണ്ട് ലൈസന്‍സ് കൊടുക്കുകയാണ്. ഒബാമ പറയുന്നതൊന്നും അവര്‍ കേള്‍ക്കില്ല.

ഒബാമയുടെ പ്രസംഗം എന്തെങ്കിലും കൂടുതല്‍ കൂട്ടിച്ചേര്‍ത്തു എന്ന് ഞാന്‍ കരുതുന്നില്ല. ശരിയാണ്. അത് വേറൊരു ഭാഷയിലായിരുന്നു. ബുഷ് പറഞ്ഞത് പോലെ “നിങ്ങള്‍ ഞങ്ങളുടെ കൂടെയാണോ അതോ ഞങ്ങള്‍ക്കെതിരാണോ” എന്നത് പോലുള്ള അക്രമാസക്തമായിരുന്നില്ല അത്. ശാന്തമാക്കുന്ന തരത്തിലായിരുന്നു. ഒബാമയുടെ വാക്കുകള്‍ മദ്ധ്യപൂര്‍വ്വേഷ്യയോട് ശാന്ത സംഗീതം പ്രയോഗിക്കുന്നത് പോലെ എന്നാണ് ഒരു അവതാരകന്‍ പറഞ്ഞത്. എന്നാല്‍ അവസാനം എന്താണ് ഒബാമക്ക് വാഗ്ദാനം ചെയ്യാനുള്ളത്?

നിയമത്തെക്കുറിച്ച് ഒബാമ എന്താണ് പറഞ്ഞത്? പാലസ്തീനെക്കുറിച്ചുള്ള എല്ലാ പ്രശ്നവും യഥാര്‍ത്ഥത്തില്‍ നിയമത്തിനെ ബഹുമാനിക്കുന്നതിനെക്കുറിച്ചാണ്. 1976 ലെ resolution ലേക്ക് ഒബാമ പോകുമോ? അവിടെയാണ്. അതാണ് പാലസ്തീന്‍ രാഷ്ട്രം എന്ന് വിളിച്ചത്. ഗാസയിലെ സര്‍ക്കാരുമായി ഒബാമ ബന്ധപ്പെടുമോ? വീണ്ടും രണ്ട് രാഷ്ട്ര പരിഹാരം എന്ന് വിളിച്ചോ? അനീതി ഇല്ലാതാക്കാനുള്ള എന്തെങ്കിലും ഒരു നീക്കം നടത്തിയോ? അനീതി എന്ന് വ്യക്തമാക്കിയോ? കാരണം അത് അനീതിയാണ്. നമ്മുടെ ഒരു രാജ്യത്തിലും ഒരിക്കലും സഹിക്കാന്‍ പറ്റാത്ത വിധം വലിയ അനീതിയാണ്. ഇല്ല എന്നാണ് അതിന്റെ ഉത്തരം. ഒബാമ അതൊന്നും വ്യക്തമാക്കിയില്ല.

ഇവിടെ സഹായകരമായ window dressing നടക്കുന്നു എന്നല്ല ഞാന്‍ പറയുന്നത്. എനിക്കത് അറിയില്ല. മദ്ധ്യ പൂര്‍വ്വേഷ്യയെക്കുറിച്ച് ഒബാമക്ക് മേലുള്ള സമ്മര്‍ദ്ദം വളരെ ചെറുതായതിനാല്‍ ഒബാമക്ക് ചെറിയ ബുഷ് എന്ന് വേഷം വേണമെങ്കില്‍ അണിയമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.

ഇറാനില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മൊസാദക്കിനെ 1953 ല്‍ അധികാര ഭ്രഷ്ഠനാക്കിയ പട്ടാള അട്ടിമറിയില്‍ അമേരിക്കക്ക് പങ്കുണ്ട് എന്ന് തുറന്ന് പറഞ്ഞ ആദ്യത്തെ അമേരിക്കന്‍ പ്രസിഡനറാണ് ഒബാമ.

ഓ എന്തൊരു ഔദാര്യം. നമുക്ക് 1953 കിട്ടിയത് 56 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അത് എളുപ്പമാണ്. എന്നാല്‍ അതിന് ശേഷം സംഭവിച്ചതും അത് തന്നെയാണ്. ഇറാനെ ഭീകരരായി ചിത്രീകരിക്കുന്ന പ്രവണത തുടര്‍ന്നു വരുന്നു. ഇറാനെക്കുറിച്ചുള്ള പ്രഭാഷണം. രാഷ്ട്രീയമായി അതി സങ്കീര്‍ണ്ണമായ ഒരു സമൂഹമാണത്. നയം ഇപ്പോഴും മാറിയിട്ടില്ല.

സ്വാതന്ത്ര്യം ആണ് എല്ലായിപ്പോഴും കുറ്റകൃത്യം. ഇറാന്‍ ഒരു സ്വതന്ത്ര രാഷ്ട്രമാണ്. അത് സ്വയം നിലനിന്ന് പോരുകയാണ്. നാം അവരെ അംഗീകരിക്കില്ലായിരിക്കാം. എന്നാല്‍ അവര്‍ മദ്ധ്യ പൂര്‍വ്വേഷ്യയിലെ ഒരു പ്രധാന രാജ്യമമായി നിലനിന്ന് പോരുന്നു. അതാണ് അമേരിക്കക്ക് സഹിക്കാനാവാത്തത്.

ഒബാമ അതില്‍ നിന്ന് ഒട്ടും മാറിയിട്ടില്ല. ഇറാനികളോട് ഒബാമ ധാരാളം patronizing അഭ്യര്‍ദ്ധനകള്‍ നടത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ ടെഹ്റാനിലെ തെരുവുകളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ അനുവദിക്കണം എന്നാണ് ആ പറഞ്ഞതിന്റെ അര്‍ത്ഥം. അതിനെ തിരിച്ചിടുക. വാഷിങ്ടണില്‍ പ്രതിഷേധക്കാര്‍ തെരുവകളുടെ നിയന്ത്രണം ഏറ്റെടുക്കട്ടെ എന്ന് പറഞ്ഞാല്‍ എന്താവും സ്ഥിതി. ഇരട്ട നയങ്ങളുടെ മറ്റൊരു ഉദാരണമാണിത്.

എന്തെങ്കിലും മാറ്റം വന്നെന്ന് ഞാന്‍ കരുതുന്നില്ല. മദ്ധ്യപൂര്‍വ്വേഷ്യയിലും ലോകത്തിന്റെ മറ്റ് സ്ഥലങ്ങളിലും എന്തെങ്കിലും മാറ്റം വരുന്നെങ്കില്‍ അത് സമാധാന പ്രസ്ഥാനം, യുദ്ധ വിരുദ്ധ പ്രസ്ഥാനം, തുടങ്ങി എല്ലാ പ്രസ്ഥാനങ്ങളില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്താലാവും.

ആരോഗ്യ പരിപാലന വ്യവസായം:

സാധാരണക്കാരായ അമേരിക്കക്കാര്‍ അവരുടെ രാഷ്ട്രീയക്കാരേക്കാളും, അവരുടെ മാധ്യമങ്ങളേക്കാളും, വളരെ മുമ്പിലാണ്. അവരുടെ ഏറ്റവും നല്ലത് എന്ന് പറയുന്നവരേക്കാളെല്ലാം മുമ്പിലാണ്. മാഡിസണിന്റെ അഭിപ്രായത്തില്‍ അമേരിക്കയിലെ പൊതുജനം എല്ലാറ്റിലും അനാവശ്യമായി തലയിടുന്നവരാണ്.

അമേരിക്കക്കാര്‍ എത്രമാത്രം അപകടകരമായി subversive ആണെന്ന് Pew പോലുള്ള സംഘടനകള്‍ നടത്തിയ വോട്ടെടുപ്പുകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും. അവര്‍ ഇടത് പക്ഷക്കാരാണെന്ന് ഞാന്‍ പറയും. അത് വിഷമിപ്പിക്കുന്ന അവസ്ഥയാണ്. എന്നാല്‍ കൂടുതല്‍ പേര്‍ക്കും മാന്യമായ ജീവിതമാണ് വേണ്ടത്. അവര്‍ക്ക് സാര്‍വ്വത്രിക ആരോഗ്യ പരിപാലന വ്യവസ്ഥ വേണം. മൂന്നില്‍ രണ്ടു വരുന്ന ജനങ്ങളുടെ കാര്യമാണിത്. 70%-74%. അവര്‍ പങ്കെടുക്കുന്ന കോളനിവ്യവസ്ഥയുടെ യുദ്ധങ്ങളില്‍ നിന്ന് തങ്ങളുടെ രാജ്യത്തെ മോചിപ്പിക്കണം. അഫ്ഗാനിസ്ഥാനില്‍, ഇറാഖില്‍ അങ്ങനെ ധാരാളം യുദ്ധങ്ങള്‍. സ്വയം നില്‍ക്കാന്‍ കഴിയാത്തവരുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് അവരുടെ ആവശ്യം. ബാങ്കുകാരേയും റൂസവല്‍‍റ്റ് banksters എന്ന് വിളിച്ചവരേയും accountable ആക്കാണം. ഇവയെ റാഡിക്കലായ ആശങ്ങള്‍ എന്ന് ഞാന്‍ പറയില്ല. അവ റാഡിക്കലല്ല. മാന്യതയുടെ ആശയങ്ങളാണ് അവ. സര്‍ക്കാരിന്റെ മുമ്പില്‍ അവ വളരെ വിചിത്രമായി അവര്‍ക്ക് തോന്നുന്നു. അത് ബുഷ് സര്‍ക്കാരാകട്ടേ, ഒബാമ സര്‍ക്കാരാകട്ടെ, ജനങ്ങളുടെ വീക്ഷണങ്ങള്‍ അവര്‍ക്ക് മുമ്പില്‍ വിചിത്രമാകുന്നു. മാധ്യമങ്ങള്‍ പറയുന്നത് അവര്‍ ജനത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന്. നാം കാണുന്ന ചര്‍ച്ചകള്‍ ചര്‍ച്ചകളേയല്ല. അവ കോമാളിത്തരമാണ്.

ആരോഗ്യ ഇന്‍ഷുറന്‍സ് വ്യവസായ രംഗത്ത്, വളരെ മോശം ഘടകങ്ങളുള്ള ഹിലറി ക്ലിന്റണിന്റെ നയത്തിന് പിറകെയാണ് ഒബാമ പോകുന്നത്. വളരെ കൂടിക്കുഴഞ്ഞ പഴയ രീതിയിലേക്കാണ് ഒബാമ പോകുന്നത്. പണ്ടത്തെ കടല്‍കൊള്ളക്കാര്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥ. അതില്‍ Medicare ന്റെ അടിസ്ഥാനത്തില്‍ ചില ഇന്‍ഷുറന്‍സ് ഉറപ്പാക്കും. എന്നാല്‍ അതില്‍ വലിയ കുഴഞ്ഞ് മറിഞ്ഞ കാര്യങ്ങളുണ്ട്.

ബ്രിട്ടണിലാണ് ഞാന്‍ കൂടുതല്‍ കാലം ജീവിച്ചത്. ഞാന്‍ National Health Service ഉപയോഗിച്ചിട്ടുണ്ട്. അത് ഒരു നിധി പോലെയാണ് ഞാന്‍ കരുതുന്നത്. എനിക്ക് കിട്ടാന്‍ സാദ്ധ്യതയില്ലാത്ത ഏറ്റവും നല്ല ശുസ്രൂഷയാണ് അതില്‍ നിന്ന് കിട്ടിയത്.

നിങ്ങള്‍ ഒരു general practitioner(GP) ന്റെ അടുത്ത് പോകുന്നു. നിങ്ങളുടെ സൌകര്യമനുസരിച്ച് ആരേ വേണമെങ്കിലും തെരഞ്ഞെടുക്കാം. നിങ്ങള്‍ ഒന്നും ഒപ്പ് വെക്കേണ്ടതില്ല. നിങ്ങളുടെ പേരും വിലാസവും പറഞ്ഞാല്‍ മതി. നിങ്ങള്‍ക്ക് ഡോക്റ്ററെ കാണാം. പിന്നീട് ആവശ്യമുണ്ടെങ്കില്‍ നിങ്ങളെ specialist ന്റെ അടുത്തേക്ക് refer ചെയ്യും. ലണ്ടനില്‍ ഞാന്‍ താമസിച്ചിരുന്ന സ്ഥലത്തിനടുത്ത് ലോകത്തെ 5 പ്രധാനപ്പെട്ട മെഡിക്കല്‍ കോളേജുകളുണ്ടായിരുന്നു. അതെല്ലാം പ്രവര്‍ത്തിപ്പിച്ചരുന്നത് National Health Service ആയിരുന്നു.

National Health Service നെ അമേരിക്കയില്‍ പ്രചരിപ്പിച്ചിരുന്നത് അത്യന്തം നിന്ദ്യമായ രീതിയിലാണ്. “സോഷ്യലിസ്റ്റ്” എന്ന വാക്ക് വലിച്ചിഴച്ചു. അത് ഒരു തരം infantile ആണ്. ശരിയാണ്. അത് സോഷ്യലിസ്റ്റാണ്. സോഷ്യലിസ്റ്റുകള്‍ ബഹുഭൂരിപക്ഷത്തെ പരിപാലിക്കുന്നുവെങ്കില്‍, ചികില്‍സ നിഷേധിക്കുമോ എന്ന ഭീതി ഇല്ലാതാക്കുകയും ചെയ്യുന്നുവെങ്കില്‍ അതെ അതങ്ങനെയാണ്.

അത് വലിയ ഒരു സാമൂഹ്യ പ്രവര്‍ത്തനമാണ്. വലിയ തോതില്‍ imperfectഉം. മാനസികമായ രോഗങ്ങളുള്ളവരെ അത് വേണ്ടത്ര പരിപാലിച്ചില്ല. പ്രായമായവരേയും അത് വേണ്ടത്ര പരിപാലിച്ചില്ല. പ്രധാന നഗര കേന്ദ്രങ്ങള്‍ക്ക് പുറത്ത് ബ്രിട്ടണിലെ ചില ഭാഗങ്ങളില്‍ അത് ലണ്ടനിലെ മെഡിക്കല്‍ കോളേജുകളുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് നല്ലതായിരുന്നില്ല. But it’s bereft of the kind of bureaucracy that means-tests anyone coming into it. ആശുപത്രിയില്‍ പോകുമ്പോള്‍ എനിക്ക് ഒന്നും ഒപ്പ് വെക്കേണ്ടതായി വന്നിട്ടില്ല. എന്നില്‍ ഡോക്റ്റര്‍മാര്‍ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് എനിക്ക് ഒപ്പ് വെക്കേണ്ടതായിട്ടുണ്ട്. അത് മാത്രം.

അത് ആളുകളുടെ ജീവിതത്തില്‍ അത്രയധികം സ്വാധീനം ചെലുത്തുന്നതിനാല്‍ ലോകത്തിലെ ഏറ്റവും യാഥാസ്ഥികമായ ആരോഗ്യ സംഘടനകളിലൊന്നായ British Medical Association പോലും National Health Service ന്റെ വലിയ വക്താക്കളാണ്. ഗവേഷണങ്ങളില്‍ കൂടുതലും National Health Service ന്റെ ഭാഗമായാണ് ചെയ്യുന്നത്.

അതുപോലെയൊന്ന് എന്തുകൊണ്ട് അമേരിക്കയില്‍ സാദ്ധ്യമാകുന്നില്ല? ഫ്രാന്‍സില്‍ അതുപോലെയൊരു നയമുണ്ട്. ഇറ്റലിയിലുമുണ്ട്. ഹോളണ്ടിനുണ്ട്. എന്തിനാണ് അമേരിക്കയിലെ രാഷ്ട്രീയക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പോലുള്ള ശക്തരായ സ്ഥാപിതതാല്‍പ്പര്യക്കാരുടെ കൂടെ കൂടി സ്വന്തം ജനങ്ങളുടെ താല്‍പ്പര്യത്തിനും ജനങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്‍? അതാണ് കാര്യം. അത് Universal Declaration of Human Rights ല്‍ പറഞ്ഞിട്ടുള്ളതാണ്. ഇത്തരത്തിലുള്ള ഒരു ആരോഗ്യ പരിപാലനം മനുഷ്യാവകാശമാണ്.

ഭീതിയെ എടുത്ത് കളയുന്നതിനെക്കുറിച്ചാണത്. രോഗിയാവും എന്ന ഭീതി നാം എല്ലാം അനുഭവിക്കുന്ന ഒന്നാണ്. അമേരിക്കയിലെ ധാരാളം ആളുകളെ ഞാന്‍ അഭിമുഖം നടത്തിയിട്ടുണ്ട്. ഈ ഭീകരമായ അസ്ഥിരത കാരണം അവര്‍ തകര്‍ന്നവരാണ്. ആരോഗ്യപരിപാലനത്തിന് പണം ചിലവാക്കിയാല്‍ ദാരിദ്ര്യമാണ് വരാന്‍ പോകുന്നതെന്ന് അവര്‍ക്കറിയാം. it’s primitive.

പാകിസ്ഥാനിലെ യുദ്ധം:

ഒബാമ പുതിയ യുദ്ധം തുടങ്ങി. പാകിസ്ഥാനിലാണ് അത്. പാകിസ്ഥാനിന്റെ വടക്ക് പടിഞ്ഞാറ് 20 ലക്ഷം അഭയാര്‍ത്ഥികളെ സൃഷ്ടിച്ചു. പാകിസ്ഥാന്‍ നടത്തിയ ആ ആക്രമണത്തിനുള്ള പണം ഒബാമ സര്‍ക്കാര്‍ അവര്‍ക്ക് കൊടുത്തു. ഡ്രോണുകളുള്‍പ്പടെ ആയുധങ്ങള്‍ കൊടുത്തു. പാകിസ്ഥാനില്‍ നിന്ന് പുറപ്പെടുന്ന ലാസ് വെഗാസില്‍ നിന്ന് നിയന്ത്രിക്കുന്ന ഡ്രോണുകള്‍ 700 സാധാരണത്താരെയാണ് കൊന്നത്. ഇത് പുതിയ യുദ്ധമാണ്. അത് പാകിസ്ഥാനിലാണ് നടക്കുന്നത്. പുതിയ ഒരു ജാര്‍ഗണ്‍ വാഷിങ്ടണില്‍ പ്രചരിക്കുന്നുണ്ട്, “AfPak”. അതിനെക്കുറിച്ച് ഒന്നും പറയാന്‍ പോലും തോന്നുന്നില്ല.

അഫ്ഗാസിസ്ഥാന്‍ യുദ്ധം എന്നത് ആ രാജ്യത്തിനകത്ത് സുരക്ഷിതമായ സ്ഥാരമായ സൈനിക താവളങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ളതാണ് എന്നാണ് Defense Secretary ആയ Robert Gates പറഞ്ഞത്. ബാഗ്രാമിലെ(Bagram) താവളം കൂടുതല്‍ ശക്തിപ്പെടുത്താനും. അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തു പോകാന്‍ അമേരിക്ക ഒരിക്കലും ആഗ്രഹിക്കുന്നില്ല. കാബൂളില്‍ ഒരു എംബസി കോട്ട പണിയുകയാണ്. ഇസ്ലാമാബാദില്‍ $100 കോടി ഡോളര്‍ ചിലവാക്കി എംബസി പണിയുന്നു. ബാഗ്ദാദില്‍ അതിഭീമന്‍ ഏംബസി കോട്ട പണിത് കഴിഞ്ഞു. അമേരിക്കയുടെ കരസേനയെ പിന്‍വലിച്ചേക്കാം. പക്ഷേ കരസേനക്ക് എന്ത് സംഭവിച്ചാലും ഇറാഖിലേയും, അഫ്ഗാനിസ്ഥാനിലേയും, പാകിസ്ഥാനിലേയും അമേരിക്കയുടെ അക്രമാസക്തമായ സാന്നിദ്ധ്യത്തിന് ഒരു മാറ്റവും സംഭവിക്കില്ല. അവരുടെ സാമ്രാജ്യത്വ പ്രതിയോഗികളെ നിരീക്ഷിക്കാനും ചിലപ്പോള്‍ സ്വാധീനിക്കാനും, ചിലപ്പോള്‍ നിയന്ത്രിക്കാനും സൈനികതന്ത്രപരമായ ഈ സ്ഥലങ്ങളിലെ അമേരിക്കയുടെ സാന്നിദ്ധ്യം സഹായിക്കും. ബാഗ്രാം താവളം വലുതാക്കിയിരിക്കുകയാണ്. മനുഷ്യാവകാശ ധ്വംസനത്തിന്റെ കാര്യത്തില്‍ അത് ഗ്വാണ്ടാനമോയേക്കാള്‍ മോശമായ അവസ്ഥയിലാണ്.

ഒബാമ പറയുന്നത് അമേരിക്കയുടെ കരസേന പിന്‍വാങ്ങും എന്നാണ്. അവര്‍ പിന്‍വാങ്ങുന്നതിനോടൊപ്പം ഇലക്ട്രോണിക് ആയുധങ്ങളും ബോംബിങ്ങും വര്‍ദ്ധിക്കും. അല്ലെങ്കില്‍ അതിനെക്കുറിച്ച് അമേരിക്കകത്ത് ഒരു അഭിപ്രായമുണ്ടാകണം. എങ്കിലേ എന്തെങ്കിലും മാറ്റമുണ്ടാകൂ. ജനങ്ങള്‍ സര്‍ക്കാരിന്റെ വാക്ക് അത് പോലെ വിശ്വസിക്കുന്ന കാലത്തിന് മാറ്റം വരണം. തങ്ങള്‍ ഇറാഖില്‍ നിന്ന് പിന്‍മാറുകയാണ്, ഇതാണ് ടൈം ടേബിള്‍ എന്ന് ഒബാമ Annapolis ല്‍ പറഞ്ഞതിന് ആഴ്ചകള്‍ക്ക് ശേഷം സൈന്യ തലവനായ ജനറല്‍ Casey പറഞ്ഞത്, “ഇല്ല ഞങ്ങള്‍ ചിലപ്പോള്‍ ഒരു പത്ത് വര്‍ഷം കൂടി ഇവിടെക്കാണം” എന്നാണ്. പെന്റഗണിലെ ജനറല്‍ കുറച്ചുകൂടി കൂട്ടി 15 വര്‍ഷം എന്നാണ് പറയുന്നത്.

അമേരിക്കയുടെ അതി ബ്രഹത്തായ കൂലിപ്പട്ടാളത്തെക്കുറിച്ച്(mercenaries) സൂചിപ്പിച്ചു പോലുമില്ല. അതുപോലെ Special Forces ന്റെ കാര്യവും. ഇറാനില്‍ Special Forces നടത്തുന്ന ഓപ്പറേഷനുകളേക്കുറിച്ചും സൂചിപ്പിച്ചില്ല. $40 കോടി ഡോളറാണ് ബുഷ് ആ രഹസ്യ യുദ്ധത്തിനായി നല്‍കിയത്. Kurdish, Baluchi വിഘടനവാദികള്‍ക്ക് പണം നല്‍കാനായി ബുഷ് ഒപ്പ് വെച്ച നിയമങ്ങള്‍ അതിനാണ്.

വളരെ ദീര്‍ഘകാലത്തേക്കുള്ള അമേരിക്കന്‍ കോളനിയായി ആ പ്രദേശം മൊത്തത്തില്‍ crafted ചെയ്തുകൊണ്ടിരിക്കുന്നു. ഒരു standing army യെ അവിടെ ഇനി ആവശ്യമില്ല. ലോകത്തിന്റെ ഭാവി അതാണ്. അതിനെക്കുറിച്ച് ജനത്തിന് ബോധമില്ലാത്തടത്തോളം കാലം, ജനം അമേരിക്കന്‍ കോണ്‍ഗ്രസിന്റെ വാതിലുകളില്‍ മുട്ടിവിളിക്കുന്നടം വരെ.

interview with John Pilger

John Pilger, award-winning investigative journalist and filmmaker. He was born in Australia but has lived in London since the ’60s and began his career as a hard-hitting war reporter covering the Vietnam War. He has written close to a dozen books and made over fifty documentaries on subjects ranging from struggles around the world for a more just and peaceful society and against Western military and economic intervention, films on East Timor, Cambodia, Vietnam, Iraq, Israel, Palestine and the United States.

— സ്രോതസ്സ് democracynow.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )