കല്‍ക്കരി താപവൈദ്യുത നിലയങ്ങള്‍, incinerators, ക്ലോറിന്‍ ഉത്പാദന നിലയങ്ങള്‍, തുടങ്ങിയ മനുഷ്യ നിര്‍മ്മിതമായ സ്രോതസ്സുകളില്‍ നിന്ന് മെര്‍ക്കുറി മഞ്ഞിലേക്കും വെള്ളത്തിലേക്കും എത്തിച്ചേരുന്നു എന്നത് മുമ്പേ കണ്ടെത്തിയ കാര്യമാണ്. ഭക്ഷ്യ ശൃംഖലയിലൂടെയും അത് മുകളിലേക്ക് പോകുന്നു.
ധൃവക്കരടികളുടെ ആഹാരത്തില്‍ ഇതെങ്ങനെ എത്തിച്ചേരുന്നു എന്നത് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തി. ഭാവിയില്‍ ഇത് കൂടുതലാവും എന്നാണ് അവര്‍ പറയുന്നത്.
പ്രകൃതിദത്തമായി കാണപ്പെടുന്ന ഒരു മൂലകമാണ് മെര്‍ക്കുറി(രസം). എന്നാല്‍ പ്രതിവര്‍ഷം 150 ടണ്‍ മെര്‍ക്കുറി വൈദ്യുത നിലയങ്ങളും വ്യവസായ സ്ഥാപനങ്ങളും പ്രകൃതിയലേക്ക് പുറന്തള്ളുന്നു. ഈ നിക്ഷേപം സൂഷ്മജീവികള്‍ ആഹാരമാക്കുകയോ, ആഗിരണം ചെയ്യുകയോ ചെയ്യുന്നു. അത് രൂപമാറ്റം വന്ന് വിഷവസ്തുവായ മീഥൈല്‍ മെര്‍ക്കുറി(methylmercury) ആകുന്നു. ജൈവ സാന്ദ്രീകരണം (bioaccumulation) എന്ന പ്രക്രിയയുടെ ഫലമായി ഭക്ഷ്യ ശൃംഖലയില്‍ മുകളിലേക്ക് പോകും തോറും ഈ രാസവസ്തുവിന്റെ സാന്ദ്രത കൂടുന്നു. അങ്ങനെ ഭക്ഷ്യശൃംഖലയില്‍ ഏറ്റവും മുകളിലുള്ള ജീവികളായ ധൃവക്കരികള്‍ പോലുള്ള ജീവികളുടെ ആഹാരത്തില്‍ കൂടിയ അളവിലാണ് ഈ വിഷം പ്രത്യക്ഷപ്പെടുക.
University of Canterbury, the University of Michigan എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ ധൃവക്കരടികളുടെ ആഹര ശൃംഖലയിലെ രണ്ട് പ്രധാന ആഹാര-വലകള്‍ (food-webs) കണ്ടെത്തി. ഒന്ന് phytoplankton കളില്‍ നിന്ന് തുടങ്ങുന്ന മെര്‍ക്കുറി-ഏണി ചങ്ങല. മറ്റേത് ആര്‍ക്ടിക് മഞ്ഞില്‍ വളരുന്ന ആല്‍ഗകള്‍ അടിസ്ഥാനമായതും.
വ്യക്തമായ നേട്ടം ആര്‍ക്ടിക്കിലെ മഞ്ഞ് ഇല്ലാതാകുന്നത് മൂലം ധൃവക്കരടികള്‍ക്ക് ആഹാരത്തിനായി phytoplankton മെര്‍ക്കുറി-ഏണി ചങ്ങലയെ ആശ്രയിക്കേണ്ടതായി വരുന്നത് ഭാവിയില്‍ അവയെ കൂടുതല്‍ കഷ്ടത്തിലാക്കും.
– സ്രോതസ്സ് treehugger.com