ഊഗര്‍, ആരാണവര്‍?

ചൈനയുടെ പടിഞ്ഞാറെ Xinjiang പ്രദേശത്ത് പുതിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ദശാബ്ദങ്ങളിലെ ഏറ്റവും മോശമമായ വംശീയ കലാപത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ 156 പേര്‍ മരിക്കുകയും 1,000 ഏറെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലഹളക്ക് ശേഷം 1,400 ഓളം ആളുകളെ കൂട്ട അറസ്റ്റ് ചെയ്തതിനെതിരെ 200 ഓളം മുസ്ലീം ന്യൂനപക്ഷമായ ഉഗര്‍(Uyghur) വംശക്കാര്‍ തെരുവുകളില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. തോക്കുകളും കണ്ണീര്‍ വാതകവുമായി കലാപ പോലീസ് അവരെ വളഞ്ഞു.

പിന്നീട് നൂറുകണക്കിന് ഹാന്‍ ചൈനക്കാര്‍ Xinjiang ന്റെ തലസ്ഥാനമായ Urumqi ല്‍ പ്രകടനം നടത്തി. വടികളുമൊക്കെയേന്തിയ അവരുടെ പ്രകടനം ഊഗറുകാരുടെ കടകളും സ്ഥാപനങ്ങളും തല്ലിത്തകര്‍ത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

അക്രമത്തിന്റെ കാരണം രണ്ട് പക്ഷം കുറ്റം പരസ്പരം ആരോപിച്ചു. 156 ഹാന്‍ വംശജര്‍ മരിച്ചു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരിച്ചവരില്‍ 90% വും തങ്ങളുടെ ആളുകളാണെന്നാണ് ഊഗര്‍ വിഭാഗം പറയുന്നത്. ഒരു മാസം മുമ്പ് തെക്ക് കിഴക്കന്‍ ചൈനയിലെ ഒരു കളിപ്പാട്ട ഫാക്റ്ററിയില്‍ ഹാന്‍വംശജരുമായി സംഘട്ടനത്തിലേര്‍പ്പെട്ട രണ്ട് ഊഗര്‍മാരുടെ കൊലപാതകത്തിന് നീതി വേണമെന്ന് ഊഗര്‍ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

കൂട്ട അറസ്റ്റും, മാധ്യമ നിയന്ത്രണവും, മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയും ചൈനയിലെ അധികാരികള്‍ ഈ എതിര്‍പ്പുകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Nury Turkel സംസാരിക്കുന്നു:

ഊഗര്‍ ആള്‍ക്കാര്‍ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണത്താല്‍ അതൃപ്തരാണ്. അവര്‍ രാഷ്ട്രീയമായും, സാമ്പത്തികമായും, സാമൂഹ്യ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും ഒക്കെ ഊഗര്‍ ജനത്തെ കഴിഞ്ഞ 60 വര്‍ഷങ്ങളായി നിഷ്ടൂരമായി അടിച്ചമര്‍ത്തുകയാണ്. Guangdong പ്രവശ്യയിലെ കളിപ്പാട്ട ഫാക്റ്ററിയിലെ ആള്‍ക്കൂട്ടത്തിന്റെ അക്രമമവും കൊലപാതകവും. അവിടെ നൂറുകണക്കിന് ഊഗര്‍ ജനങ്ങള്‍ക്ക് പരിക്കേറ്റു. ധാരാളം പേര്‍ കൊല്ലപ്പെട്ടു.

Guangdong ലെ ഊഗര്‍മാരുടെ കൊലപാതകങ്ങള്‍ക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ Urumqi ലെ ഊഗര്‍ ആള്‍ക്കാര്‍ ഇന്റര്‍നെറ്റും ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളുമുപയോഗിച്ച് പ്രാദേശിക സര്‍ക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പ്രാദേശിക സര്‍ക്കാരും, കമ്യൂണിസ്റ്റ് പാര്‍ട്ടി തലവനും എല്ലാം ആ ആവശ്യത്തെ അവഗണിക്കുകയാണുണ്ടായത്. അതുകൊണ്ട് ഞായറാഴ്ചത്തെ പ്രകടനത്തിന് ഈ രണ്ട് സംഭവങ്ങളാണ് കാരണമായത്.

ഊഗര്‍മാര്‍ ആരും കേട്ടിട്ടില്ലാത്ത മറ്റേ ടിബറ്റന്‍കാരാണ്. വംശീയമായി അവര്‍ ടര്‍കിക്(Turkic) ജനങ്ങളാണ്. ഉസ്ബെകിസ്ഥാന്‍ ജനങ്ങള്‍ സംസാരിക്കുന്നത് പോലുള്ള ഒരു ഭാഷയാണ് അവര്‍ സംസാരിക്കുന്നത്. തുര്‍ക്കിയുടെ കരിങ്കടല്‍, മദ്ധ്യ തുര്‍ക്കി വരെ അത് വ്യാപിച്ച് കിടക്കുന്നു.

ചരിത്രപരമായി ഈ പ്രദേശത്തെ രാഷ്ട്രീയമായി വളരെ സജീവമായ ഒരു കൂട്ടരാണ് ഇവര്‍. ചരിത്രത്തില്‍ അവര്‍ക്ക് സ്വന്തമായി ഒരു ഊഗര്‍ സാമ്രാജ്യവും ഉണ്ടായിരുന്നു. ആധുനിയ കാലത്ത് അവര്‍ക്ക് ഹൃസ്വകാലത്തേക്ക് നിലനിന്ന രണ്ട് രാഷ്ട്രങ്ങളുണ്ടായിരുന്നു(Republics). ആദ്യത്തേത് 1933 ല്‍ സ്ഥാപിതമായി. രണ്ടാമത്തേത് 1944 ലും. ചൈനയുമായി സഹകരിക്കുക എന്ന സ്റ്റാലിന്റെ ലക്ഷ്യത്താല്‍ രണ്ടാമത്തേത് തകര്‍ന്നു. Uyghur Republic ലെ 5 പ്രധാന നേതാക്കള്‍ 1949 ല്‍ കസാഖിസ്ഥാനില്‍ വെച്ച് നിഗൂഢമായ വിമാനതകര്‍ച്ചയില്‍ കൊല്ലപ്പെട്ടു. അവര്‍ ചൈനയുമായി East Turkistan ന്റെ സ്ഥിതിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പോയതായിരുന്നു. അതിന് ശേഷം ഊഗര്‍മാര്‍ കമ്യൂണിസ്റ്റ് ചൈനയുടെ അധീനതയിലായി. തുറന്ന ഒരു ജയിലിലാണ് തങ്ങള്‍ കഴിയുന്നത് എന്നാണ് ഇന്ന് ഊഗര്‍മാര്‍ പറയുന്നത്.

9/11 ന് ശേഷം ഊഗര്‍മാര്‍ എല്ലാ വശത്തുനിന്നുമുള്ള സമ്മര്‍ദ്ദം അനുഭവിക്കുന്നു. ഉള്ളതെല്ലാം അവര്‍ക്ക് നഷ്ടപ്പെട്ടു. എന്തിന് അവരുടെ തദ്ദേശീയ ഭാഷ പോലും. അതുമായി ബന്ധപ്പെട്ട് സംസ്കാരവും പാരമ്പര്യവും നഷ്ടപ്പെട്ടു. സാമ്പത്തിക സമ്മര്‍ദ്ദം, സാമൂഹ്യ സമ്മര്‍ദ്ദം, രാഷ്ട്രീയ സമ്മര്‍ദ്ദം തുടങ്ങിയവ കാരണം തങ്ങള്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനാല്‍ അടിച്ചമര്‍ത്തപ്പെടുന്നു എന്ന് അവര്‍ കരുതുന്നു.

ഇന്ന് ഊഗര്‍ സമൂഹത്തിന് ആരാധനാ സ്വാതന്ത്ര്യമില്ല. നല്ല ജോലിക്ക് അവകാശമില്ല. അവരുടെ സാംസ്കാരിക പാരമ്പര്യം അനുഭവിക്കാനുള്ള സ്വാതന്ത്ര്യമില്ല. സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൌരന്‍മാര്‍ എന്നിവര്‍ക്ക് ഒരു മതപരമായ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാനുള്ള അനുവാദമില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തു നിന്ന് ഊഗര്‍ ഭാഷയെ നിരോധിച്ചു. ചൈനീസ് ഭാഷയിലടിസ്ഥാനമായ വിദ്യാഭ്യാസമാണ് അവര്‍ അടിച്ചേല്‍പ്പിക്കുന്നത്. ചൈനയില്‍ വലിയ സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടും ഊഗര്‍ ജനം കടുത്ത തൊഴിലില്ലായ്മ അനുഭവപ്പെടുന്നു. ഉയര്‍ന്ന ശമ്പളം കിട്ടുന്ന ജോലികളില്‍ നിന്ന് ഊഗര്‍ ജനത്തെ മാറ്റി നിര്‍ത്തുന്നു. തൊഴിലിന്റെ പരസ്യങ്ങള്‍ തന്നെ നോക്കിയാല്‍ അത് വ്യക്തമായി നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

ചൈനയുടെ അന്തര്‍ നഗരങ്ങളിലേക്ക് ഊഗര്‍ ജനത്തെ കൊണ്ടുവരാനുള്ള പരിപാടി ധാരാളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനീസ് സര്‍ക്കാര്‍ നടപ്പാക്കി. ഗ്രാമ പ്രദേശത്തെ സ്ത്രീകള്‍ അതില്‍ ഉള്‍പ്പെടും. അവരെ ചൈനയുടെ തീരപ്രദേശ നഗരങ്ങളിലെ ഫാക്റ്ററികളില്‍ എത്തിച്ചു. ഇന്ന് ഊഗര്‍ തൊഴിലാളികളെ നൈക്കിയുടെയും മറ്റും ഫാക്റ്ററികളില്‍ കാണാം.

പ്രശ്നമുണ്ടായ ഫാക്റ്ററി Guangdong ലെ ഒരു വലിയ ഫാക്റ്ററിയാണ്. അവിടെ Kashgar നഗരത്തില്‍ നിന്നുള്ള ഏകദേശം 800 ഊഗര്‍ തൊഴിലാളികളുണ്ട്. ചൈനക്കാരിയായ ഒരു സ്ത്രീയെ രണ്ട് ഊഗര്‍ തൊഴിലാളികള്‍ ബലാല്‍ക്കാരം ചെയ്യു എന്ന കള്ളവാര്‍ത്ത ചൈനക്കാരനായ ഒരു തൊഴിലാളി പ്രചരിപ്പിച്ചു. അത് കേട്ട് രോഷാകുലരായ ഹാന്‍ വംശജരായ ചൈനീസ് തൊഴിലാളിക്കൂട്ടം ആ ഊഗര്‍ തൊഴിലാളികളെ ആക്രമിച്ചു. സര്‍ക്കാര്‍ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അതിലും കൂടുതല്‍ ആളുകള്‍ മരിച്ചിട്ടുണ്ടാവും.

ആ ഫാക്റ്ററിയ്ല ‍പണിയെടുത്തിരുന്ന 400 ഊഗര്‍ തൊഴിലാളികളെ ഒരു രഹസ്യ സ്ഥലത്ത് ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ അവരെ സുരക്ഷിതരായി സംരക്ഷിക്കുന്നു എന്നാണ് അവകാശവാദം. സര്‍ക്കാര്‍ അവരെ സംരക്ഷിക്കുകയാണെങ്കില്‍ അവരെ തിരികെ Kashgar ല്‍ എത്തിക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ അത് ചെയ്യില്ല.

കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ Guangdong പ്രവിശ്യയിലെ പ്രാദേശിക സര്‍ക്കാര്‍ പരാജയപ്പെട്ടു. മാരകായുധങ്ങളുമായി പുറത്തുനിന്നുള്ള ജനക്കൂട്ടത്തെ കടത്തിവിടുകയും സ്ത്രീകളുള്‍പ്പടെയുള്ള ഊഗര്‍ തൊഴിലാളികളെ തല്ലുന്നതിനും ഫാക്റ്ററിയുടെ സുരക്ഷാ ജോലിക്കാര്‍ അനുവദിച്ചു എന്ന് Radio Free Asia യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏത് രീതിയിലായാലും ഇത് അംഗീകരിക്കാനാവില്ല. തൊഴിലാളികള്‍ക്ക് നേരെ നടന്ന ഈ നിഷ്ഠൂരമായ പ്രവര്‍ത്തികളെ Urumqi ലെ ഊഗര്‍ ജനങ്ങള്‍ അംഗീകരിച്ചുകൊടുക്കില്ല. ഗ്രാമ പ്രദേശങ്ങളില്‍ നിന്ന് അല്‍പ്പം വരുമാനം കൂടുതല്‍ ലഭിക്കാനും പിന്നീട് തിരികെ പോകാനുമായി എത്തിയവരാണ് ആ തൊഴിലാളികള്‍.

ഊഗര്‍ ജനം മറ്റൊരു അസംതൃപ്തിയും പ്രകടിപ്പിച്ചിട്ടുണ്ട്. 1949 ല്‍ ഹാന്‍ വിഭാഗം ജനസംഖ്യയില്‍ 3% മാത്രമേയുണ്ടായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ അവര്‍ 45% വരും. ഹാന്‍ ചൈനക്കാര്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. അവര്‍ക്ക് ജോലി ചെയ്യാം. അവര്‍ക്ക് എല്ലാത്തരത്തിലുള്ള വായ്പകളും ലഭിക്കും. സര്‍ക്കാരിലെ എല്ലാ ഉന്നത ജോലികളും അവര്‍ക്ക് ലഭിക്കും. എന്നാല്‍ പാവം ഊഗര്‍മാര്‍ക്ക് സമാധാനപരമായി ജോലിചെയ്യാന്‍ പോലും അവസരമില്ല. സ്വാഭാവികമായ ഇത് ചൈനയിലെ ഊഗര്‍ ജനത്തിന് മാത്രമല്ല ലോകത്തുള്ള മൊത്തം ഊഗര്‍മാരിലും ഒരു അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. നൂറുകണക്കിന് ഊഗര്‍മാര്‍ ഫാക്റ്ററികളില്‍ ജീവിതവൃത്തിക്കായി പണിയെടുക്കുമ്പോള്‍ ലക്ഷക്കണക്കിന് ചൈനക്കാര്‍ അവരുടെ നാട്ടിലേക്കെത്തി അവരെ രണ്ടാം തരം പൌരന്‍മാരായി കണക്കാക്കുന്നു.

ഗ്വാണ്ടാനമോ കാരണമാണ് ഊഗര്‍ എന്ന വിഭാഗത്തെ അമേരിക്കയിലെ ജനം കേട്ടത്. ഊഗര്‍ തടവുകാര്‍ അവിടെയുണ്ട്. 7 വര്‍ഷമായി തടവില്‍ പാര്‍പ്പിച്ചിരുന്ന ഒരു കൂട്ടം ഊഗര്‍ തടവുകാരെ ബര്‍മുഡയും Palau യും ഏറ്റെടുക്കാമെന്ന് രണ്ടാഴ്ചക്ക് മുമ്പ് പറഞ്ഞിരുന്നു. അവരെ തെറ്റായാണ് ശിക്ഷിച്ചത് എന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പോലും പറയുന്നത്. ജയിലിലടച്ച് പീഡിപ്പിക്കപ്പെടുമെന്ന് ഭയക്കുന്നതിനാല്‍ ചൈനയിലേക്ക് ഊഗര്‍മാര്‍ക്ക് തിരിച്ച് പോകാനാവില്ല.

ഗ്വാണ്ടാനമോയിലെ ഊഗറുടെ അവസ്ഥ മനസിലാകണമെങ്കില്‍ കിഴക്കന്‍ തുര്‍കിസ്ഥാനിലെ(East Turkistan) മൊത്തം മനുഷ്യാവകാശ സ്ഥിതി കാണണം. അല്ലെങ്കില്‍ ഈ ഊഗര്‍മാര്‍ എന്തുകൊണ്ട് ചൈനയെ ഉപേക്ഷിച്ച് താലിബാനിന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ എത്തി എന്ന് മനസിലാക്കാന്‍ കഴിയില്ല.

ഗ്വാണ്ടാനമോയില്‍ എത്തപ്പെട്ട ഊഗര്‍മാരില്‍ ചിലര്‍ 1997 ലെ പ്രകടനത്തില്‍ പങ്കെടുത്തവരാണ്. Urumqi ല്‍ ഇപ്പോള്‍ നടന്നത് പോലുള്ള ഒരു പ്രതിഷേധമായിരുന്നു അത്. ഉദാഹരണത്തിന് അല്‍ബേനിയയിലേക്ക് സ്വതന്ത്രരാക്കി വിട്ട 5 ഊഗര്‍മാര്‍ 1997 ലെ Gulja പ്രകടനത്തില്‍ പങ്കെടുത്തവര്‍ മാത്രമല്ല, ഒരാള്‍ അതിന്റെ നേതാവ്‍ കൂടിയായിരുന്നു. അദ്ദേഹത്തെ ശിക്ഷിച്ചു എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ മൊത്തം കുടുംബത്തേയും ജയിലിലടച്ചു. അദ്ദേഹത്തിന്റെ brother-in-law ജയിലില്‍ വെച്ചാണ് മരിച്ചത്. അതുകൊണ്ട് ചൈനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ തുര്‍കിസ്ഥാനില്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് ഗ്വാണ്ടാനമോയില്‍ അടക്കപ്പെട്ട ഊഗര്‍മാരുമായി നേരിട്ട് ബന്ധമുണ്ട്.

ടിബറ്റിലെ ജനങ്ങള്‍ കഴിഞ്ഞ മാര്‍ച്ചില്‍ തെരുവിലിറങ്ങിയപ്പോള്‍ അന്തര്‍ദേശീയ സമൂഹം ക്രൂരതെന്ന് പറഞ്ഞു. Lhasa നേക്കാള്‍ വലിയ തോതില്‍ Urumqi ല്‍ കലാപം പടര്‍ന്നപ്പോള്‍ എല്ലാവരും നിശബ്ദരായിരുന്നു. എല്ലാ പക്ഷത്തുള്ളവരും സംയമനം പാലിക്കണം എന്നാണ് ഒബാമയുടെ വക്താവായ Robert Gibbs കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഏത് പ്രശ്നമുണ്ടാവുമ്പോഴും സാധാരണ പറയുന്ന ഒരു വാചകം. എന്നാല്‍ ഞങ്ങള്‍ക്ക് അതില്‍ കൂടുതല്‍ വേണം. അമേരിക്കക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. അമേരിക്കക്കാര്‍ക്കും ലോകത്തെ ബാക്കിയുള്ളവര്‍ക്കും കൊടുത്തത് പോലെ ഊഗര്‍ക്ക് വേണ്ടിയും ഒബാമ സര്‍ക്കാര്‍ അല്‍പ്പം പ്രത്യാശ കൊടുക്കണം.

Nury Turkel, a Uyghur American attorney. He is the co-founder of the Uyghur Human Rights Project and past president of the Uyghur American Association.

— സ്രോതസ്സ് democracynow.org

[അവസാനത്തെ വാചകമാണ് എനിക്ക് ഇഷ്ടപ്പെട്ടത്. അദ്ദേഹം ഒന്നുകില്‍ തെറ്റിധരിക്കപ്പെട്ടവനാണ്, അല്ലെങ്കില്‍ മറ്റൊരു തട്ടിപ്പ്. ഒബാമ എന്ത് പ്രത്യാശയാണ് അമേരിക്കക്കാര്‍ക്കും ലോകത്തുള്ളവര്‍ക്കും കൊടുത്തതെന്ന് കാലം സാക്ഷി. അമേരിക്ക ലോക പോലീസാണെന്ന് നാം എന്തിന് സ്വയം അംഗീകരിക്കണം. ജനമാണ് തീരുമാനങ്ങളെടുക്കേണ്ടത്.
എന്തായാലും ഇങ്ങനെ ഒരു ജനവിഭാഗമുണ്ടെന്നും അവര്‍ക്ക് പ്രശ്നങ്ങളുണ്ട് എന്നും അറിയാനാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.]

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )