ഇത് എന്റെ വീട്ടില്‍ ആയിരുന്നെങ്കിലോ

ഏപ്രില്‍ 20, 2010 ന് BP യുടെ Deepwater Horizon എണ്ണ കിണറില്‍ ഉണ്ടായ പൊട്ടിത്തെറി 11 ജോലിക്കാരെ കൊല്ലുകയും അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തത്തിന് കാരണമാകുകയും ചെയ്തു. Texas City Refinery പൊട്ടിത്തെറി, Prudohoe Bay എണ്ണ പൊട്ടിയൊഴുകല്‍ ഇവക്ക് ശേഷം കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ അമേരിക്കയില്‍ BP ഉള്‍പ്പെട്ട പ്രധാന ദുരന്തമാണിത്. 400 ല്‍ അധികം സ്പീഷീസുകളിലുള്ള ജീവജാലങ്ങള്‍ അധിവസിക്കുന്ന ആ പ്രദേശത്ത് പ്രതി ദിനം 3,969,000 ലിറ്റര്‍ എന്ന തോതിലാണ് പൊട്ടിയ കിണറില്‍ നിന്ന് എണ്ണ ഒഴുകുന്നത്. 248 കടലാമകളും 33 ഡോള്‍ഫിനുകളും ചത്തതായി അവിടെ കാണപ്പെട്ടു.

– from ifitwasmyhome

താങ്കളുടെ എണ്ണ ഉപഭോഗം കുറക്കുക. പൊതു ഗതാഗത മാര്‍ഗ്ഗങ്ങളും വൈദ്യുത വാഹനങ്ങളും ഉപയോഗിക്കുക.

ഒരു അഭിപ്രായം ഇടൂ