Mars ഉം PSE&G യും ചേര്‍ന്ന് 2-MW സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചു

New Jersey യിലെ Hackettstown ല്‍ Mars Chocolate അവരുടെ 2 MW സൗരോര്‍ജ്ജ നിലയം ഉദ്ഘാടനം ചെയ്തു. മുമ്പ് ശൂന്യമായി കിടന്നിരുന്ന 18 ഏക്കര്‍ സ്ഥലത്താണ് Solar Garden സ്ഥാപിച്ചിരിക്കുന്നത്. Hackettstown ഫാക്റ്ററിയുടെ അഞ്ചിലൊന്ന് വൈദ്യുതി ഇപ്പോള്‍ സൂര്യപ്രകാശത്തില്‍ നിന്നാണ് ശേഖരിക്കുന്നത്.

Mars Chocolate PV സിസ്റ്റത്തിന്റെ ഉടമസ്ഥര്‍ PSEG Solar Source ആണ്. അവര്‍ അമേരിക്കയില്‍ വലിയ സൗരോര്‍ജ്ജ നിലയ പദ്ധതികള്‍ നടത്തുന്നവരാണ്. ഈ പ്രോജക്റ്റിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്ന് 30% നികുതി ഇളവ് ലഭിച്ചിട്ടുണ്ട്. 28,000 പാനലുകളാണ് ഈ നിലയത്തിലുള്ളത്. NJ യിലെ ഏറ്റവും വലുത്. സാങ്കേതിക സഹായം ചെയ്തത് Juwi Solar Inc ആണ്. പാനല്‍ നിര്‍മ്മിച്ചത് First Solar ഉം. 190 കാറുകള്‍ പ്രതി വര്‍ഷം ഉണ്ടാക്കുന്ന മലിനീകരണം ഒഴുവാക്കുന്നതിന് തുല്യമാണ് ഇതിന്റെ ശുദ്ദ ഊര്‍ജ്ജ സംഭാവന.

— സ്രോതസ്സ് inhabitat.com

ഒരു അഭിപ്രായം ഇടൂ