Darlington ആണവനിലയെ ജോലിക്കാര്‍ തെറ്റായ ടാങ്കില്‍ വെള്ളവും ആണവവികിരണമുള്ള ഐസോടോപ്പും നിറക്കുകയും രണ്ട് ലക്ഷം ലിറ്റര്‍ Ontario തടാകത്തിലേക്ക് ഒഴുക്കിക്കളയുകയും ചെയ്തു.
എങ്ങനെയാണ് ഈ അപകടമുണ്ടായതെന്ന് Ontario Power Generation പരിശോധിച്ച് വരുന്നു. മണിക്കൂര്‍ ഇടവിട്ട് തടാകത്തിലെ ജലത്തിന്റെ ടെസ്റ്റ് നടത്തുന്നതില്‍ ഉയര്‍ന്ന ട്രിഷ്യത്തിന്റെ അളവ് കണ്ടെത്തി. സമീപവാസികള്‍ക്ക് കുഴപ്പില്ല എന്ന് അധികൃതര്‍ പറഞ്ഞു.
നിലയത്തിന് അനുവദിച്ചിരിക്കുന്ന പ്രതിമാസ ട്രിഷ്യം ചോര്‍ച്ചയായ 0.1% മേ ചോര്‍ന്ന വെള്ളത്തിലുള്ളു എന്ന് OPG വക്താവായ Ted Gruetzner പറഞ്ഞു.
“ചോര്‍ന്നതിന്റെ വലിപ്പമല്ല അങ്ങനെ ഒരു സംഭവമുണ്ടായതാണ് കൂടുതല്‍ വിഷമിപ്പിക്കുന്നത്. ആണവ നിലയത്തിലെ അശ്രദ്ധ വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകും. മാപ്പ് നല്‍കാത്ത സാങ്കേതികവിദ്യയാണിത്. ഇത് ചെറിയ ഒരു ചോര്ച്ചയായിട്ടാവും പറയുക. എന്നാല്‍ അതൊരു ചീത്തയായ സൂചനയാണ്”. Greenpeace ന്റെ Shawn-Patrick Stensil പറയുന്നു.
Clarington നിലയത്തില്‍ വൈകിട്ട് 3 മണിക്കാണ് അപകടമുണ്ടായത്. ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ Ministry of the Environment, Canadian Nuclear Safety Commission, Durham Medical Officer of Health and water treatment എന്നിവരെ വിവരമറിയിച്ചു. അത്യാഹിതമുണ്ടാകുമ്പോള്‍ ശീതീകരണി പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ജലമാണ് ചോര്‍ന്നത്.
അറിവില്ലാത്ത അളവില്‍ hydrazine ഉം വെള്ളത്തില്‍ ലയിച്ച് ചേര്‍ന്നിട്ടുണ്ട്. പൈപ്പുകളും ടാങ്കുകളും തുരുമ്പിക്കാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന വിഷാംശമുള്ള inorganic രാസവസ്തുവാണിത്. ജലം ടാങ്ക് നിറഞ്ഞ് ഒഴുകുകയും തടാകത്തിലെത്തിച്ചേരുകയുമുണ്ടായത്.
ഒരു പരിധിയിലധികം ട്രിഷ്യം അകത്ത് ചെന്നാല്‍ അത് അപകടകരമാണ്. അത് അതിവേഗം gastrointestinal tract എത്തിച്ചേരുകയും രണ്ട് മണിക്കൂറിനകം രക്തത്തിലെത്തുകയും ചെയ്യുന്നു.
Sierra Club of Canada ട്രിഷ്യം ചോര്‍ച്ചയെക്കുറിച്ച് മുന്നറീപ്പ് നല്‍കിയതിന് രണ്ട് മാസം കഴിഞ്ഞപ്പോഴാണ് ഈ ചോര്‍ച്ചയുണ്ടായത്. കുടിവെള്ളത്തില്‍ യുറോപ്യന്‍ യൂണിയേക്കാള് 70 മടങ്ങും കാലിഫോര്ണിയേക്കാള് 473 മടങ്ങും അധികം ട്രിഷ്യം ക്യാനഡ അനുവദിക്കുന്നതിനെ അവര്‍ വിമര്‍ശിച്ചു.
ക്യാനഡയിലെ ആണവ സുരക്ഷാ കമ്മീഷന് Sierra Club ന്റെ റിപ്പോര്‍ട്ടിനെ “junk science” എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ മുമ്പത്തെ കമ്മീഷന് തലവയായ Linda Keen ഇത് ഗൌരവമായി കാണുന്നു. ക്യാനഡയിലെ ആണവനിലയങ്ങളാണ് ആണവവികിരണമുള്ള ഈ ഐസോട്ടോപ്പ് ലോകത്തില്‍ ഏറ്റവും അധികം പുറംതള്ളുന്ന രാജ്യം എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
— സ്രോതസ്സ് thestar.com