ജലസേചനം മണ്‍സൂണ്‍ മഴ കുറക്കും, നഗരവത്കരണം മണ്‍സൂണ്‍ മഴ കൂട്ടും

വടക്കെ ഇന്‍ഡ്യയിലെ ഗ്രാമങ്ങളില്‍ കാര്‍ഷിക ഉത്പാദനം കൂട്ടാന്‍ വേണ്ടി നടത്തുന്ന ജലസേചനം കാരണം കഴിഞ്ഞ 50 വര്‍ഷങ്ങളായി മണ്‍സൂണ്‍ മഴ കുറയുകയാണെന്ന് Dev Niyogi പറയുന്നു. എന്നാല്‍ വലിയ നഗര പ്രദേശങ്ങളില്‍ മഴ കൂടുകയും ചെയ്തു.

“ഗ്രാമ പ്രദേശങ്ങളില്‍ മണ്‍സൂണിന് മുമ്പുള്ള രണ്ടാഴ്ച് 20 വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ നേരത്തെ തന്നെ പച്ചയാകുന്നു. ചിലസ്ഥലങ്ങള്‍ പരമ്പരാഗതമായി ഗ്രാമങ്ങളായിരുന്ന ചിലസ്ഥലങ്ങള്‍ നഗരങ്ങളായി മാറുന്നു. ഇതൊക്കെ മണ്‍സൂണ്‍ മഴയെ സ്വാധീനിക്കുന്നു,” എന്ന് Niyogi പറയുന്നു.

India Meteorological Department ന്റെ 1,803 സ്റ്റേഷനുകള്‍ ശേഖരിച്ച 1951 മുതല്‍ക്കുള്ള 50 വര്‍ഷത്തിലധികം കാലത്തെ മഴയുടെ രേഖകളാണ് Niyogi പഠനത്തിന് ഉപയോഗിച്ചത്. മണ്‍സൂണ്‍ മഴയുടെ രാജ്യം മൊത്തമുള്ള mean സ്ഥിരമായി നില്‍ക്കുന്നെങ്കിലും ഇന്‍ഡ്യയുടെ വടക്ക് പടിഞ്ഞാറെ ഭാഗത്ത് കഴിഞ്ഞ 50 വര്‍ഷങ്ങളായി മഴ 35 – 40 % കുറവാണ്.

മണ്‍സൂണിന് മുമ്പ് വടക്ക് പടിഞ്ഞാറെ പ്രദേശം 300% അധികം ഈര്‍പ്പമുള്ളതായിരിക്കുകയാണെന്ന് മണ്ണിലെ ഈര്‍പ്പത്തെക്കുറിച്ചുള്ള വിശകലനത്തില്‍ കണ്ടെത്തി. കൃഷിക്കായി ഭൂഗര്‍ഭജലമുപയോഗിച്ചുള്ള ജലസേചനം വര്‍ദ്ധിച്ചതാണ് അതിന് കാരണം. നനവുള്ള ഈ പ്രദേശം കാരണമുള്ള തണുപ്പിക്കല്‍ വടക്കെ ഇന്‍ഡ്യയിലേക്കുള്ള മണ്‍സൂണിന്റെ യാത്രക്ക് സഹായിക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറക്കുന്നു.

വടക്കേ ഇന്‍ഡ്യ മുമ്പത്തേതില്‍ പച്ചയായിക്കൊണ്ടിരിക്കുകയാണെന്ന് ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ കാണിക്കുന്നത്. ആ പച്ചപ്പ് മണ്‍സൂണിന് ഒരു തടസമാണ്. ഭൂഗര്‍ഭജല സംഭരണികള്‍ വീണ്ടും നിറക്കുന്നതിന് മണ്‍സൂണ്‍ മഴ ആവശ്യമാണ്. അതാണ് പിന്നീട് ജലസേചനത്തിന് ഉപകരിക്കുന്നത്.

“മണ്‍സൂണിന് മുന്നോട്ട് പോകാന്‍ ചൂടുള്ള വരണ്ട ഉപരിതലം ആവശ്യമാണ്. ജലസേചനം വര്‍ദ്ധിക്കുന്നതിനാല്‍ നനഞ്ഞ, പച്ച പ്രദേശങ്ങളുണ്ടാകുന്നു. അതിനാല്‍ മണ്‍സൂണിന് കൂടുതല്‍ വടക്കോട്ട് പോകാനാവുന്നില്ല” എന്ന് Niyogi പറയുന്നു.

അതിന് ശേഷം അവിടങ്ങളിലേക്ക് മഴ വരുന്നില്ല. അതിനാല്‍ കൃഷിക്കായി കൂടുതല്‍ ജലസേചനം വേണ്ടിവരുന്നു. കൂടുതല്‍ ജലസേചനം വീണ്ടും കുറവ് മണ്‍സൂണ്‍ മഴക്ക് കാരണമാകുന്നു. അത് വീണ്ടും കൂടുതല്‍ ജലസേചനം ആവശ്യപ്പെടുന്നു. ഈ ചക്രം തുടരുന്നു. അതേ സമയം നഗര പ്രദേശങ്ങളില്‍ പേമാരിയുണ്ടാകുകയും ചെയ്യുന്നു. ചില നഗരങ്ങളില്‍ ഒറ്റ ദിവസം കൊണ്ട് 37 ഇഞ് മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ മഴ ലിഭിച്ച സ്ഥലങ്ങള്‍ Indian Meteorological Department ന്റേയും NASA യുടേയും ഉപഗ്രഹങ്ങള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നഗരവത്കരണം നടന്ന സ്ഥലങ്ങളാണ്. മഴ കുറഞ്ഞ സ്ഥലങ്ങള്‍ കുറവ് നഗരവത്കരണം നടന്നവയും.

Niyogi യുടെ ഗവേഷണം International Journal of Climatology യില്‍ വന്നിട്ടുണ്ട്.

ഇങ്ങനെ സംഭവിക്കാന്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, നഗരഭൂപ്രദേശം ചൂടുണ്ടാക്കും, അത് അന്തരീക്ഷത്തിലേക്ക് പടരുകയും കൊടുംകാറ്റിന് ശക്തിപകരുകയും ചെയ്യുന്നു. നഗരത്തിലില്‍ നിന്നുള്ള മലിനീകരണം കടന്നു പോകുന്ന മേഘങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് മഴക്ക് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു എന്നതാണ് രണ്ടാമത്തെ സിദ്ധാന്തം.

മറ്റുള്ളിടങ്ങളിലും ഈ പഠനത്തിന്റെ കണ്ടെത്തല്‍ ബാധകമാണെന്ന് Niyogi പറഞ്ഞു.

— സ്രോതസ്സ് sciencedaily.com

ഒരു അഭിപ്രായം ഇടൂ