203 MW ന്റെ കാറ്റാടിപ്പാടം പ്രവര്‍ത്തിച്ചു തുടങ്ങി

Milford Wind Corridor പ്രോജക്റ്റിന്റെ ആദ്യ ഘട്ടം വടക്കേ അമേരിക്കയിലെ പവനോര്‍ജ്ജക്കമ്പനിയായ First Wind പൂര്‍ത്തീകരിച്ചു.

ഉട്ട(Utah)യിലെ Millard and Beaver County യില്‍ പ്രവര്‍ത്തിക്കുന്ന നിലയം 203.5 MW ശുദ്ധ ഊര്‍ജ്ജം ഉത്പാദിപ്പിക്കും. ഉട്ടയിലെ ഏറ്റവും വലിയ കാറ്റാടിപ്പാടമാണിത്. ഉദ്ഘാടനച്ചടങ്ങില്‍ ഉട്ട Lt. Governor Greg Bell, federal Bureau of Land Management (BLM) ഉദ്യോഗസ്ഥര്‍, പ്രാദേശിക ഉദ്യോഗസ്ഥര്‍, Los Angeles Department of Water and Power (LADWP) ഉദ്യോഗസ്ഥര്‍, Southern California Public Power Authority (SCPPA) ഉദ്യോഗസ്ഥര്‍, First Wind ജോലിക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

2.5 MW ന്റെ 58 Clipper Liberty കാറ്റാടികളും 1.5 MW ന്റെ 39 GE കാറ്റാടികളും കൂടി മൊത്തം 97 കാറ്റാടികളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 45,000 വീടുകള്‍ക്ക് വേണ്ട വൈദ്യുതി ഇത് നല്‍കും. ഒരു വര്‍ഷം മുമ്പ് 2008 നവംബറില്‍ തുടങ്ങിയ ആദ്യ ഘട്ടത്തിന്റെ പണി RMT, Inc ന്റെ dedicated സംഘമാണ് Manage ചെയ്തത്. $3 കോടി ഡോളര്‍ First Wind നേരിട്ട് ചിലവാക്കിയ ഈ പദ്ധതി 250 വികസന നിര്‍മ്മാണ തൊഴില്‍ ഈ പദ്ധതി നല്‍കി. ഇതു കൂടാതെ $5.6 കോടി ഡോളര്‍ കൂലി, നികുതി തുടങ്ങിയ നേരിട്ടല്ലാത്ത ചിലവുകളും ഉണ്ടായി.

EPA യുടെ Emissions and Generation Resource Integrated Database (E-GRID) കണക്ക് പ്രകാരം ഇത്ര വൈദ്യുതിയുണ്ടാക്കാന്‍ ഫോസില്‍ ഇന്ധന നിലയങ്ങള്‍ 210,000 ടണ്‍ CO2 പ്രതിവര്‍ഷം പുറത്ത് വിടേണ്ടിവരും. 37,000 വാഹനങ്ങളില്‍ നിന്ന് വരുന്ന CO2 ന് തുല്യമാണിത്.

കൂടാതെ ഫോസില്‍ ഇന്ധന നിലയങ്ങള്‍ ഇത്ര വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 295 ടണ്‍ സള്‍ഫര്‍ ഡൈ ഓക്സൈഡ് (SO2)പുറത്ത് വിടും. SO2 അമ്ല മഴയുണ്ടാക്കുകയും നദികളേയും തടാകങ്ങളേയും ദോഷമായി ബാധിക്കുകയും ചെയ്യും.

കാറ്റാടി ഊര്‍ജ്ജം ഉത്പാദിപ്പിക്കാനായി മറ്റ് ഫോസില്‍ നിലയങ്ങളെപ്പോലെ ജലം ഉപയോഗിക്കുന്നുമില്ല.

— സ്രോതസ്സ് milfordwind.com

ഒരു അഭിപ്രായം ഇടൂ