ആണവ വികിരണമുള്ള സ്റ്റ്രോണ്‍ഷ്യം ബാറ്ററികള്‍ നീക്കംചെയ്യുന്നത്

Murmansk Oblast ഗവര്‍ണര്‍ Yury Yevdokimov ഉം നോര്‍വ്വേയിലെ Finnmark County ഗവര്‍ണര്‍ Gunnar Kjønnøy ഉം Kirkenes ല്‍ ഒത്ത് ചേര്‍ന്ന് ആണവ സുരക്ഷാ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ബാള്‍ട്ടിക് കടലിലെ ലൈറ്റ് ഹൗസുകളില്‍ നിന്ന് ആണവ വികിരണമുള്ള സ്റ്റ്രോണ്‍ഷ്യം(strontium) ബാറ്ററികള്‍ നീക്കംചെയ്യുന്നതിന് നോര്‍വ്വേ 6.2 കോടി NOK 2009ല്‍ റഷ്യയിലെ ആണവ സുരക്ഷാ പദ്ധതികളില്‍ നിക്ഷേപിക്കും.

Kola Peninsula യിലെ Andreeva Bay യില്‍ പ്രവര്‍ത്തിക്കുന്ന ആണവമാലിന്യ സംഭരണിക്ക് വേണ്ടി ഇതുവരെ നോര്‍വ്വേ 13 കോടി NOK ചിലവാക്കിയിട്ടുണ്ട്. ഉള്‍ക്കടനില്‍ നിന്ന് പ്രത്യേകതരം ബോട്ടിലാണ് മാലിന്യം തീരത്തെത്തിക്കുക. അവിടെ നിന്ന് പീന്നീട് റയില്‍ മാര്‍ഗ്ഗം Chelyabinsk യിലെ Mayak നിലയത്തിലെത്തിക്കും. പൂര്‍ണ്ണമായി ശുദ്ധിയാക്കാന്‍ വര്‍ഷങ്ങളെടുക്കും.

2001 ന് ശേഷം 169 ആണവ വികിരണമുള്ള സ്റ്റ്രോണ്‍ഷ്യം ബാറ്ററികള്‍ White Sea പ്രദേശത്തെ ലൈറ്റ് ഹൗസുകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ആണവ വികിരണമുള്ള സ്രോതസ്സുകള്‍ക്ക് പകരം സോളാര്‍ സെല്‍ സാങ്കേതിക വിദ്യയാണിപ്പോള്‍ ഉപയോഗിക്കുന്നത്. ഇനി ദുഷ്കരമായ പ്രദേശത്തുള്ള 11 RTG കള്‍ മാത്രമാണ് അവശേഷിക്കുന്നത്.

ആണവവികിരണമുള്ള ബാറ്ററികള്‍ക്ക് പകരം സോളാര്‍ പാനല്‍ ഉപയോഗിക്കുന്ന നോര്‍വേ-റഷ്യ പ്രോജക്റ്റിന്റെ വിജയത്തോടെ ബാട്ടിക് കടലിലെല്ലായിടത്തും ഇത്തരം പദ്ധതി നടപ്പാക്കണമെന്ന രണ്ട് ഗവര്‍ണര്‍മാരും ആവശ്യപ്പെട്ടു.

Gulf of Finland ലെ 79 ലൈറ്റ് ഹൗസുകളില്‍ നിന്നും Kaliningrad തീരത്തെ 8 ലൈറ്റ് ഹൗസുകളില്‍ നിന്നും RTGs ഉടനേ മാറ്റും.

— സ്രോതസ്സ് barentsobserver

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )