അമേരിക്കന്‍ ജനങ്ങളെ പ്രചാരവേലയില്‍ വീഴ്ത്തുന്നത്

Charlie Reed, James Bamford സംസാരിക്കുന്നു:

യുദ്ധരംഗത്തുനിന്നും റിപ്പോര്‍ട്ടിങ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ background profiles കണ്ടെത്താനായി അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യം സ്വകാര്യ കമ്പനിക്ക് പണം കൊടുക്കുന്നു അവര്‍ സമ്മതിച്ചു. മാധ്യമപ്രവര്‍ത്തകരെ പരിശോധിക്കുന്ന പണിക്ക് വാഷിങ്ടണ്‍ ആസ്ഥാനമായ public relations സ്ഥാപനം Rendon Group ന് $15 ലക്ഷം ഡോളറിന്റെ കരാര്‍ സൈന്യവുമായി ഒപ്പിട്ടു എന്ന വാര്‍ത്ത സൈന്യത്തിന്റെ പത്രമായ Stars and Stripes പ്രസിദ്ധപ്പെടുത്തിയതോടെ പെന്റഗണ്‍ പ്രതിരോധത്തിലായിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടിങ്ങിന്റെ ശതമാത്തെ “positive,” “neutral”, “negative” എന്ന് ഒരു പൈ ചാര്‍ട്ട് ഉപയോഗിച്ച് രേഖപ്പെടുത്തി വിലയിരുത്തുന്നു എന്ന് പത്രത്തില്‍ നിന്ന് കാണാം.

മാധ്യമപ്രവര്‍ത്തകരെ അവരുടെ റിപ്പോര്‍ട്ടിങ്ങിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്ന് ഒഴുവാക്കിയിട്ടില്ല എന്നാണ് സൈന്യത്തിന്റെ കുമ്പസാരം. കമാന്‍ഡര്‍മാര്‍ക്ക് അഭിമുഖത്തിന് തയ്യാറാകാനായി മാധ്യമപ്രവര്‍ത്തകരുടെ biographical വിവരങ്ങള്‍, അടുത്തകാലത്ത് അവര്‍ എഴുതിയ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നു എന്ന് സൈന്യത്തിന്റെ വക്താവ് Associated Press നോട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ “Background,” “Coverage”, “Perspective, Style and Tone” എന്നീ തലക്കെട്ടോടുകൂടിയ വിവരങ്ങള്‍ അടങ്ങിയ ഒരു സാമ്പിള്‍ profile കഴിഞ്ഞദിവസം പ്രസിദ്ധപ്പെടുത്തിയിരുന്നു. തങ്ങള്‍ എങ്ങനെയാണ് തരംതിരിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ഉദാഹരണം Rendon Group അതില്‍ വിവരിക്കുന്നു. “റിപ്പോര്‍ട്ടില്‍ പറയുന്നത മിഷന്റെ ലക്ഷ്യത്തെ negative ആയി ബാധിക്കും എന്നതാണ് Neutral മുതല്‍ Negative വരെയുള്ള കവറേജ് സൂചിപ്പിക്കുന്നത്”. മിഷന്റെ ലക്ഷ്യം എന്നത് തട്ടിക്കൊണ്ടുപോകലോ suicide bombings ഓ ഒക്കെയാവാം.

പെന്റഗണിലും പുറത്തുമുള്ള ധാരാളം മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ profiles കാണമെന്ന ആവശ്യം ഉന്നയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു എന്ന് ഭാവിക്കുന്നതിനെ ഇല്ലാതാക്കുകയാണ് മാധ്യമപ്രവര്‍ത്തകരെ profiling ചെയ്യുന്നത് വഴി സൈന്യം ചെയ്യുന്നതെന്ന് ഈ നയത്തിനെതിരെ പ്രതികരിച്ച International Federation of Journalists പരാതിയില്‍ പറയുന്നു.

ഇറാഖ് യുദ്ധത്തിന്റെ പിന്‍തുണക്കായി പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനാണ് Rendon Group നെ ജോലിക്കെടുത്തതെന്ന കോണ്‍ഗ്രസിലെ ചില അംഗങ്ങളുടെ ആരോപണത്തിന് ശേഷം പെന്റഗണ്‍ ആ കമ്പനിക്കെതിരെ ഒരു അന്വേഷണം നടത്തി. ഈ കമ്പനി Iraqi National Congress എന്ന പേരില്‍ ഇറാഖില്‍ നിന്ന് നാടുകടത്തപ്പെട്ടവരുടെ ഒരു സംഘം രൂപീകരിച്ചു.
ഇറാഖ് അധിനിവേശത്തെ ന്യായീകരിക്കാനുള്ള തെറ്റായ രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കിയത് അവരാണ്. സൈനിക ഉദ്യോഗസ്ഥര്‍ എഴുതുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഇറാഖി പ്രസിദ്ധീകരണം നടത്തിക്കൊണ്ടിരുന്നതും Rendon ആയിരുന്നു.

Rendon Group ന് വലിയ ചരിത്രമുണ്ട്. അതൊരു public relations കമ്പനിയായാണ് തുടങ്ങിയത്. പിന്നീട് പനാമയില്‍ നിന്ന് നൊറിയേഗയെ(Noriega) പുറത്താക്കാനുള്ള നിഗൂഢമായ പ്രവര്‍ത്തികള്‍ ചെയ്യാനായി (covert operation) CIA അവരെ ജോലിക്കെടുത്തു. വഴിതുറക്കാന്‍ വേണ്ടിയാണ് അവര്‍ അവരെ ജോലിക്കെടുത്തത്. നൊറിയേഗയെ പുറത്താക്കിയ ശേഖം ആ സ്ഥാനത്തേക്ക് ഒരു പകരക്കാരനെ അവര്‍ കണ്ടെത്തി. പനാമയുടെ അടുത്ത നേതാവിനെ വളരെ ശക്തനായ മനുഷ്യനാക്കാനായാണ് Rendon Group നെ ജോലിക്കെടുത്തത് ലോകം മൊത്തം അയാളെക്കുറിച്ചുള്ള public relations വീക്ഷണം നിര്‍മ്മിക്കാന്‍ സഹായിക്കുകയായിരുന്നു അവര്‍ ചെയ്തത്. [ഇപ്പോള്‍ മോഡിക്ക് വേണ്ടിയും അത്തരം പരിപാടികള്‍ നടക്കുന്നുണ്ട്]

പിന്നീയും Rendon നെ ജോലിക്കെടുത്തിട്ടുണ്ട്. “പനാമയില്‍ തുടങ്ങി, ഞങ്ങള്‍ സോമാലിയ ഒഴിച്ച് മറ്റെല്ലാ എല്ലാ യുദ്ധങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട്” എന്നാണ് അയാള്‍ പറയുന്നത്. ഗള്‍ഫ് യുദ്ധത്തിന്റെ തുടക്കത്തില്‍ കുവെയ്റ്റ് സര്‍ക്കാരിനെ promote ചെയ്യാനും അവര്‍ ഇടപെട്ടു.

അതിന് ശേഷം വളരെ അസാധാരണമായി, ഇറാഖി സിര്‍ക്കാരിനെതിരേയും സദ്ദാം ഹുസൈന് എതിരേയും ഒരു രഹസ്യ ഓപ്പറേഷന്‍ നയിക്കാന്‍ Rendon നെ CIA ജോലിക്കെടുത്തു. CIA പ്രതിമാസം $350,000 ഡോളര്‍ എന്ന നിരക്കില്‍ Rendon ന് പണം കൊടുത്തി. അയാള്‍ അതില്‍ നിന്ന് അയാള്‍ (John Rendon) അയാളുടെ പങ്ക് എടുക്കും, പിന്നീട് ബാക്കി Iraqi National Congress ന്റെ തലവനായ Ahmed Chalabiക്ക് കൊടുക്കും. സത്യത്തില്‍ സദ്ദാം ഹുസൈന് എതിരായ രഹസ്യ ഓപ്പറേഷനെ സഹായിക്കാനായി ആദ്യമായി ഇറാഖിലെത്തിയപ്പോള്‍ Rendon നിര്‍മ്മിച്ചതാണ് Iraqi National Congress എന്ന സംഘം. വടക്കന്‍ ഇറാഖിലെ സദ്ദാം വിരുദ്ധരും അസംതൃപ്തരുമായ സംഘങ്ങളെ എല്ലാം Rendon ഒത്തുചേര്‍ത്തു. അവരുടെ ഒരു കോണ്‍ഫറന്‍സ് നടത്തി. അതിന് Iraqi National Congress എന്ന പേരിട്ടത് Rendon ആണ്. അത് വളരെ നാടകീയമായി കാണപ്പെട്ടു. charismatic കഥാപാത്രമായ Ahmed Chalabi യെ അതിന്റെ തലവനായി നിയോഗിച്ചു. 1990കളില്‍ മുഴുവനും Rendon ഉം Chalabi ഉം ഇറാഖ് യുദ്ധത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അവസാനം ’90ന്റെ പകുതിയായപ്പോഴേക്കും Chalabi യെ വിശ്വസിക്കാനാവില്ല എന്ന് CIA കണ്ടെത്തി. അയാള്‍ക്ക് കൊടുത്ത പണത്തിന്റെ എല്ലാ കണക്കും അവരുടെ പക്കലുണ്ടായിരുന്നതിനാല്‍ തട്ടിപ്പ് മനസിലായി. 1990കളുടെ മദ്ധ്യത്തില്‍ അയാളെ ന്റെ തട്ടിപ്പുകാരനെന്ന് പ്രഖ്യാപിച്ചു. അയാളുമായി ബന്ധമുണ്ടാക്കരുതെന്ന് എല്ലാവര്‍ക്കും മുന്നറീപ്പും നല്‍കി. എന്നാല്‍ അത് പെന്റഗണിനെ തടസപ്പെടുത്തിയില്ല. Chalabiയെക്കുറിച്ചുള്ള CIAയുടെ മുന്നറീപ്പിനെ അവഗണിച്ച് ഇറാഖില്‍ അയാളെ തങ്ങളുടെ പ്രധാന മനുഷ്യനായി ഉപയോഗിക്കാന്‍ തുടങ്ങി.

രഹസ്യ ഓപ്പറേഷനുകളുടെ ലോകത്തിലേക്ക് John Rendon എത്തിപ്പെട്ടതിന്റെ ചരിത്രം ഇതാണ്.

അയാള്‍ മിക്കപ്പോഴും പറയുന്ന ഒരു വാചകം ഇതാണ്, “ഞാന്‍ ഒരു വിവര യോദ്ധാവും വീക്ഷണ മാനേജറുമാണ്(perception manager)”. അയാളുടെ തൊഴില്‍ കാലത്ത് അതിലാണ് അയാള്‍ വൈദഗ്ദ്ധ്യം നേടാന്‍ ശ്രമിച്ചത്. അയാള്‍ ഇപ്പോഴും ആ വീക്ഷണ മാനേജുമെന്റ് പണിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

രഹസ്യ ഓപ്പറേഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചു, ഇനിയും പ്രവര്‍ത്തിക്കും എന്നതാണ് മറ്റേത് സ്വകാര്യ കമ്പനിയില്‍ നിന്ന് John Rendon നേയും Rendon Group നേയും വ്യത്യസ്ഥമാക്കി നിര്‍ത്തുന്നത്. സദ്ദാമിനെ പുറത്താക്കുന്നതില്‍ അയാള്‍ വളരെ വലിയ പങ്ക് വഹിച്ചു. കാസ്ട്രോയെ പുറത്താക്കാനും ക്യൂബന്‍ സര്‍ക്കാരിനെ തകര്‍ക്കാനും Bay of Pigs ഓപ്പറേഷന്‍ സമയത്ത് കെന്നഡി ഒരു public relations കമ്പനിയെ ജോലിക്കെടുക്കുന്നത് പോലെയാണ് അത്. രഹസ്യ ഓപ്പറേഷനുകള്‍ക്ക് CIA അവരെ സ്ഥിരമായി ഉപയോഗിക്കുന്നു എന്നതാണ് Rendon Group ന്റെ വൈശിഷ്ട്യം.

ആരാണ് നല്ലത്, ആരാണ് അനുകൂലിക്കാത്തവര്‍ എന്ന് പത്രപ്രവര്‍ത്തകരെ വിശകലനം ചെയ്യുക എന്ന പ്രവര്‍ത്തി എല്ലാ കാലത്തും നടന്നിട്ടുള്ളതാണ്. CIA, NSA തുടങ്ങിയ ഏജന്‍സികളെക്കുറിച്ച് ഞാന്‍ ധാരാളം വര്‍ഷങ്ങളായി എഴുതുന്നു. ഉദാഹരണത്തിന് ഞാന്‍ CIA യെക്കുറിച്ച് എഴുതുന്ന സമയത്ത് ഏഴാം നിലയില്‍ പോയി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ അഭിമുഖം നടത്താന്‍ വളരെ ബുദ്ധിമുട്ടാണ്. ഞാന്‍ CIAയെക്കുറിച്ച് വളരെ വിമര്‍ശനാത്മകമായാണ് എഴുതുന്നത് എന്ന് അവര്‍ക്ക് അറിയാം. എന്നാല്‍ മറ്റ് പത്രങ്ങളില്‍ നിന്ന് CIAയെക്കുറിച്ച് നല്ല അഭിപ്രായമെഴുതുന്നവരാരെങ്കിലും വന്നാല്‍ അവര്‍ക്ക് ഡയറക്റ്ററെ അഭിമുഖം നടത്താനായി പ്രശ്നങ്ങളൊന്നുമില്ലാതെ George Tenet ന്റെ ഓഫീസിലേക്ക് വേഗം കയറിപ്പോകാം. ഇത്തരത്തിലുള്ള Pavlovian രീതി കാരണം നിങ്ങള്‍ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി അഭിമുഖം വേണമെങ്കില്‍ അവരെക്കുറിച്ച് നല്ല അഭിപ്രായമേ എഴുതാന്‍ പാടുള്ളു. അത് കൂടുതല്‍ അംഗീകരിക്കപ്പെട്ട് ഒരു report card system ആയി തന്നെ മാറിയിരിക്കുന്നു എന്നാണ് Stars and Stripes ല്‍ നിന്നുള്ള ഈ പുതിയ വാര്‍ത്ത അതാണ് കാണിച്ചുതരുന്നത്, James Bamford പറയുന്നു.
__________

Charlie Reed, Reporter with the military newspaper Stars and Stripes. Her recent articles include ‘Journalists’ Recent Work Examined Before Embeds’ and ‘Files Prove Pentagon is Profiling Reporters

James Bamford, investigative journalist. In 2005 he published a major piece on the Rendon Group in Rolling Stone called “The Man Who Sold the War.”

— സ്രോതസ്സ് democracynow.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )