ചെര്‍ണോബില്‍: ഒരു ആണവനിലയത്തിന് ഭൂമിയുടെ ഒരു അര്‍ദ്ധഗോളത്തെ മലിനമാക്കാനാവും

1986ലെ ആണവ ദുരന്തം മൂലമുള്ള ആണവവികിരണം കാരണം ലോകത്ത് ഏകദേശം 10 ലക്ഷം ആളുകള്‍ മരിച്ചു എന്ന്, ദുരന്തത്തിന്റെ 24 ആം വാര്‍ഷിക ദിനത്തില്‍ New York Academy of Sciences പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തില്‍ പറയുന്നു.

Chernobyl: Consequences of the Catastrophe for People and the Environment,” എന്ന പുസ്തകം എഴുതിയത്
മോസ്കോയിലെ Center for Russian Environmental Policy ന്റെ Alexey Yablokov ഉം Belarus Minsk ലെ Institute of Radiation Safety ന്റെ Alexey Nesterenko യും Vassily Nesterenko ഉം ആണ്.

പ്രധാനമായും Slavic ഭാഷകളിലെഴുതപ്പെട്ട ഇതുവരെ ഇംഗ്ലീഷില്‍ ലഭ്യമാകാതിരുന്ന 5,000 ല്‍ അധികം ലേഖനങ്ങളുടെ പഠനങ്ങളും എഴുത്തുകാര്‍ പരിശോധിച്ചു.

അവര്‍ പറയുന്നു, “ആണവായുധങ്ങളേക്കാള്‍ വളരെ വലിയ ഒരു അപകടം ആണവോര്‍ജ്ജത്തില്‍ ഒളിഞ്ഞിരുപ്പമുണ്ടെന്ന് കഴിഞ്ഞ 23 വര്‍ഷങ്ങളായി വ്യക്തമായ ഒരു കാര്യമാണ്. ഹിരോഷിമയിലും നാഗസാക്കിയിലും പൊട്ടിയ ബോംബുകളേക്കാള്‍ 100 മടങ്ങ് ആണവ വികിരണം ഒരു ആണവ റിയാക്റ്ററില്‍ നിന്ന് പുറത്തുവന്നു”

“ലോക രാജ്യങ്ങളിലെ ഒരു പൌരനും താന്‍ ആണവ മലിനീകരണത്തില്‍ നിന്ന് സുരക്ഷിതനാണെന്ന് ഉറപ്പ് പറയാനാവില്ല. ഒരു ആണവനിലയത്തിന് ഭൂമിയുടെ ഒരു അര്‍ദ്ധഗോളത്തെ മലിനമാക്കാനാവും. ചെര്‍ണോബിലില്‍ നിന്ന് മലിനീകരണം ഉത്തരാര്‍ദ്ധ ഗോളം മുഴുവന്‍ വീഴുകയുണ്ടായി.”

ലോകാരോഗ്യ സംഘടനയും International Atomic Energy Agency ഉം കണ്ടെത്തിയ വിവരങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ് അവരുടെ കണ്ടെത്തലുകള്‍. “liquidators” അതായത് ചെര്‍ണോബിലിലെ തീ അണക്കാനും സൈറ്റ് ശുദ്ധിയാക്കാനും നിയോഗിക്കപ്പെട്ടവരില്‍ 31 പേര്‍ മാത്രമാണ് മരിച്ചത് എന്നായിരുന്നു ലോകാരോഗ്യ സംഘടനയും International Atomic Energy Agency ഉം പറഞ്ഞത്.

2005 ഓടെ 112,000 മുതല്‍ 125,000 പേരെങ്കിലും മരിച്ചിട്ടുണ്ടാവും എന്നാണ് ഈ പുസ്തകത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

“മിക്ക ഗവേഷകരും വിശ്വസിച്ചിരുന്നതിന് വിഭിന്നമായി, പ്രത്യാഘാതം വളരെ മോശമാണ് എന്ന് ചെര്‍ണോബില്‍ ദുരന്തത്തിന്റെ ഈ 24ആം വാര്‍ഷികത്തില്‍ നാം മനസിലാക്കുന്നു,” എന്ന് പുസ്തകം എഡിറ്റ് ചെയ്ത Janette Sherman, MD പറയുന്നു.

ചെര്‍ണോബില്‍ പൊട്ടിത്തെറിക്ക് കാരണം 1986 മുതല്‍ 2004 വരെയുള്ള കാലത്ത് ലോകം മൊത്തം 985,000 പേര്‍ മരിച്ചിട്ടുണ്ടാവും എന്ന് വിശദമായി വിവരങ്ങള്‍ ശേഖരിച്ചതില്‍ നിന്ന് എഴുത്തുകാര്‍ കണ്ടെത്തി.

ഇതിന് വിപരീതമായി WHO ഉം IAEA ഉം കണക്കാക്കുന്നത് 2005 വരെ ഏകദേശം 9,000 പേര്‍ മരിച്ചതായും 200,000 പേര്‍ക്ക് രോഗം വന്നു എന്നുമാണ്.

1986 ഏപ്രില്‍ 26 ന് ചെര്‍ണോബിലിലെ നാലാം നമ്പര്‍ റിയാക്റ്ററില്‍ രണ്ട് പൊട്ടിത്തെറിയുണ്ടായി. അത് റിയാക്റ്റിന്റെ മൂടിയും അത് നിന്നിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയും പൊളിച്ച് റിയാക്റ്റര്‍ കാമ്പിനെ തുറന്നുവെച്ചു. പൊട്ടിത്തറിയുടെ ഫലമായുണ്ടായ തീപിടുത്തം ആണവവികിരണമുള്ള പദാര്‍ത്ഥങ്ങള്‍ പടിഞ്ഞാറെ സോവ്യേറ്റ് യൂണിയന്‍, യൂറോപ്പ് ഉള്‍പ്പടെ ഉത്തരാര്‍ദ്ധഗോളത്തിന്റെ വലിയൊരു പ്രദേശത്തേക്ക് വ്യാപിച്ചു. ഉക്രേയ്ന്‍, ബലാറസ്, റഷ്യ എന്നിവിടങ്ങളിലെ വിശാലമായ പ്രദേശത്തു നിന്ന് ധാരാളം ആളുകളെ ഒഴുപ്പിച്ചു.

തകര്‍ന്ന റിയാക്റ്ററിലിലെ ആണവവികിരണ പദാര്‍ത്ഥങ്ങള്‍ 5 കോടി ക്യൂറീസ് വരുമെന്നായിരുന്നു ഒരിക്കല്‍ കരുതിയിരുന്നത്. തുടക്കത്തിലെ കണക്കിനേക്കാള്‍ 200 മടങ്ങ് ആധികം ശക്തിയില്‍ 1000 കോടി ക്യൂറിയായിരുന്നു എന്ന് പിന്നീട് കണക്കാക്കുകയുണ്ടായി. ഹിരോഷിമയിലേയും നാഗസാക്കിയിലേയും ബോംബുകളേക്കാള്‍ നൂറുകണക്കിന് മടങ്ങ് ആണവവികിരണ പദാര്‍ത്ഥങ്ങളാണ് ശരിക്കും പടര്‍ന്നത്.

നോര്‍വ്വേ, സ്വീഡന്‍, ഫിന്‍ലാന്റ്, യൂഗോസ്ലാവിയ, ബള്‍ഗേറിയ, ഓസ്ട്രിയ, റുമേനിയ, ഗ്രീസ്, ജര്‍മ്മനിയുടേയും ബ്രിട്ടണിന്റേയും ഭാഗങ്ങള്‍ എന്ന സോവ്യേറ്റ് യൂണിയന് പുറത്തുള്ള രാജ്യങ്ങളിലും ശക്തമായ മാത്രയില്‍ ആണവവികിരണപദാര്‍ത്ഥങ്ങള്‍ വീണു.

55 കോടി യൂറോപ്പിലെ ജനങ്ങള്‍ക്കും, 15 മുതല്‍ 23 കോടി വരുന്ന ഉത്തരാര്‍ദ്ധഗോളത്തിലെ ജനങ്ങള്‍ക്കും ശ്രദ്ധിക്കപ്പെടുന്ന തോതിലുള്ള മലിനീകരണം ഏറ്റു. ആ പദാര്‍ത്ഥങ്ങള്‍ അമേരിക്ക, ക്യാനഡ തുടങ്ങിയ രാജ്യങ്ങളില്‍ 9 ദിവസങ്ങള്‍ക്ക് ശേഷം എത്തി.

വികിരണമേറ്റ രക്ഷകര്‍ത്താക്കള്‍ക്ക് ജനിച്ച ആരോഗ്യമുള്ള കുട്ടികളുടെ തോത് 1986 ന് ശേഷം 80%ല്‍ നിന്ന് 20%ന് താഴേക്ക് താഴ്ന്നു.

ഈ പുസ്തകത്തിനായി പരിശോധിച്ച് ധാരാളം റിപ്പോര്‍ട്ടുകളില്‍ ചെര്‍ണോബില്‍ പ്രദേശത്ത് രോഗങ്ങളുടെ തോത് വര്‍ദ്ദിച്ചു എന്നാണ് കാണുന്നത്. നവജാത ശിശുക്കളുടെ മരണം, ജന്മവൈകല്യം, ശ്വാസകോശ, ദഹന, musculoskeletal, നാഡീ, endocrine, reproductive, hematological, urological, cardiovascular, ജനിതക, പ്രതിരോധ വ്യവസ്ഥകളിലെ രോഗങ്ങള്‍ വര്‍ദ്ധിച്ചു. അതോടൊപ്പം ക്യാന്‍സറും, ക്യാന്‍സറല്ലാത്ത മുഴകളും വര്‍ദ്ധിച്ചു.

മനുഷ്യരിലുണ്ടാക്കിയ മോശം ഫലം കൂടാതെ പക്ഷികള്‍, മീന്‍, സസ്യങ്ങള്‍, മരങ്ങള്‍, ബാക്റ്റീരിയകള്‍, വൈറസ് തുടങ്ങി ധാരാളം മറ്റ് സ്പീഷീസുകളേയും ഇത് ബാധിച്ചു.

മുമ്പത്തെ സോവ്യേറ്റ് യൂണിയനിലെ കൂടുതല്‍ മലിനീകൃതമായ പ്രദേശങ്ങളില്‍ നിന്ന് ഉത്പാദിപ്പിച്ച ആഹാരം കയറ്റിയയപ്പെടുകയും, ലോകം മൊത്തം ഉപയോഗിക്കുകയും ആ രാജ്യങ്ങളിലെ ജനത്തിനെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. അത്തരം മലിനീകരണത്തില്‍ ചിലത് കണ്ടെത്തപ്പെടുകയും കയറ്റിയയക്കല്‍ തടയുകയും ചെയ്തിട്ടുണ്ട്.

ഉയര്‍ന്ന തോതില്‍ മലിനീകൃതമായ പ്രദേശങ്ങളിലെ മണ്ണ്, ഇല, വെള്ളം എന്നിവയില്‍ ഇപ്പോഴും അപകടകരമായ തോതില്‍ റേഡിയോ ആക്റ്റീവ് രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട് എന്ന് എഴുത്തുകാര്‍ മുന്നറീപ്പ് നല്‍കുന്നു. അടുത്ത ദശാബ്ദങ്ങളിലും അത് മനുഷ്യര്‍ക്ക് ദോഷകരമായിരിക്കും.

അപകടത്തിന് 9 ദിവസത്തിന് ശേഷം അമേരിക്കയുടെ പുറത്ത് വീണ ചെര്‍ണോബലില്‍ രാസവസ്തുക്കളുടെ ഫലത്തേക്കുറിച്ച് പുസ്തകം വിശദമായി പരിശോധിക്കുന്നുണ്ട്. മഴ വഴി ആ പദാര്‍ത്ഥങ്ങള്‍ അമേരിക്കയുടെ പരിസ്ഥിതിയിലും ഭക്ഷ്യ ശൃംഘലയിലും എത്തി. ഉദാഹരണത്തിന് May, June 1986 കാലത്ത് പാലിലെ iodine-131 ന്റെ അളവ് സാധാരണയുള്ളതിനേക്കാള്‍ 7 – 28 മടങ്ങ് ആയിരുന്നു. Pacific Northwest ല്‍ ആയിരുന്നു ഏറ്റവും അധികം ആണവവികിരണ തോത് രേഖപ്പെടുത്തിയത് എന്ന് എഴുത്തുകാര്‍ കണ്ടെത്തി.

ഈ ദുരന്തം ബാധിച്ച രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ആഹാരം കഴിച്ച അമേരിക്കക്കാരേയും അത് ബാധിച്ചു. നാല് വര്‍ഷത്തിന് ശേഷവും ഇറക്കുമതി ചെയ്യപ്പെട്ട ആഹരത്തിന്റെ 25% വും ഇപ്പോഴും മലിനീകൃതമാണ്.

ചെര്‍ണോബിലിന്റെ ആരോഗ്യ പ്രതിഫലനങ്ങളെക്കുറിച്ച് അമേരിക്കയില്‍ കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. എന്നാല്‍ അപകടത്തിന് വളരെക്കാലത്തിന് ശേഷം 1990കളുടെ തുടക്കത്തില്‍ Radiation and Public Health Project നടത്തിയ ഒരു പഠനം Connecticut ലെ കുട്ടികളുടെ തൈറോയിഡ് ക്യാന്‍സറിന്റെ തോത് ഇരട്ടിയായി എന്ന് കണ്ടെത്തിയിരുന്നു.

മുമ്പത്തെ സോവ്യേറ്റ് യൂണിയന്‍ രാജ്യങ്ങളിലെ കുട്ടികളില്‍ തൈറോയിഡ് ക്യാന്‍സര്‍ വളരെ ഉയര്‍ന്ന തോതില്‍ നിന്നിരുന്ന കാലമായിരുന്നു അത്. തൈറോയിഡ് ഗ്രന്ധിയെയാണ് ആണവവികിരണമുള്ള അയോഡിന്‍ ബാധിക്കുന്നത്.

ലോകത്തിന്ന് 435 ആണവനിലയങ്ങളുണ്ട്. അതില്‍ 104 എണ്ണം അമേരിക്കയിലാണ്.

അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ കോര്‍പ്പറേറ്റുകള്‍ പുതിയ ആണവനിലയങ്ങള്‍ നിര്‍മ്മിക്കുകയും ഇപ്പോഴുള്ളവയുടെ ആയുസ് നീട്ടിക്കൊടുക്കുകയും ചെയ്യുന്ന ആ കാലത്ത് ചെര്‍ണോബിലിന്റെ പ്രത്യാഘാതത്തെക്കുറിച്ചുള്ള പഠനത്തിന് വലിയ ശ്രദ്ധയൊന്നും കൊടുത്തിരുന്നില്ല എന്ന് New York Academy of Sciences പറഞ്ഞു.

ഒരു പത്ര പ്രസ്ഥാവനയില്‍ അവര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു, “International Atomic Energy Agency ഉം ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികളും കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള ശാസ്ത്രീയ പഠനങ്ങളെ താഴ്ത്തിക്കെട്ടുകയും അവഗണിക്കുകയോ ആണ് ചെയ്തത്”.

— സ്രോതസ്സ് alternet.org

ആണവോര്‍ജ്ജം – വെള്ളം ചൂടാക്കാനായി ഇതുവരെ കണ്ടത്തിയതിലേക്കും ഏറ്റവും വിഢിത്തപരവും, അപകടകരവും, ചിലവേറിയതും, ചവറായതുമായ വഴി. ആണവനിലയം വേണ്ടേ വേണ്ട.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )