വെല്‍സ് ഫാര്‍ഗോയുടെ മുമ്പത്തേ ഉദ്യോഗസ്ഥ ഇപ്പോള്‍ വീട് ജപ്തിക്കെതിരെ പ്രവര്‍ത്തിക്കുന്നു

ഏറ്റവും മുകളിലത്തെ പത്ത് subprime lenders ലെ ഒരു ബാങ്കാണ് വെല്‍സ് ഫാര്‍ഗോ(Wells Fargo). Home Affordable Modification Program വഴി സര്‍ക്കാരിന്റെ ധനസഹായം കിട്ടിയ ഏറ്റവും മുകളിലത്തെ പത്ത് ബാങ്കുകളിലൊന്ന് അവരാണ്. ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് അന്യായവും തെറ്റിധാരണാപരവുമായ കടംകൊടുക്കല്‍ രീതി നടത്തി എന്ന കേസ് അധികവും വരുന്നത് ഇവര്‍ക്കെതിരയാണ്. “reverse red-lining” എന്നാണതിനെ വിളിക്കുന്നത്. ബാള്‍ടിമോര്‍, മേരീലാന്റ് പ്രദേശത്തെ കറുത്തവംശജര്‍ എടുത്തിരുന്ന subprime വായ്പകളുടെ പലിശ വര്‍ദ്ധിപ്പിക്കാനുള്ള ഒരു കൂട്ടം തട്ടിപ്പ് രീതികള്‍ നടപ്പാക്കുകയും അതിനാല്‍ നൂറുകണക്കിന് വീടുകള്‍ ജപ്തിചെയ്യപ്പെട്ടു എന്ന കാരണത്താല്‍ 2008 ജനുവരിയില്‍ ബാള്‍ടിമോര്‍(Baltimore) നഗരം Wells Fargoക്കെതിരെ കേസ് കൊടുത്തു.

“പ്രധാനമായും കറുത്തവരും ലാറ്റിനമേരിക്കാരുമായ ആളുകള്‍ താമസിക്കുന്ന നമ്മുടെ നഗരങ്ങളെ subprime വായ്പകളുടെ ground zero ആയി മാറ്റി,” എന്ന് ആരോപിച്ചുകൊണ്ട് ജൂലൈയില്‍ Illinois Attorney General ആയ Lisa Madigan വെല്‍സ് ഫാര്‍ഗോക്ക് എതിരെ കേസ് കൊടുത്തു. അവരുടെ പ്രസ്ഥാവനയില്‍ പറയുന്നു, “Wells Fargoയുടെ നിയമവിരുദ്ധവും അന്യായവുമായ പരിപാടികള്‍ കാര​ കഷ്ടപ്പെട്ട് ജീവിക്കുന്ന കുടുംബങ്ങള്‍ക്ക് അവസാനം വീട് നഷ്ടപ്പെടുകയാണുണ്ടായിരിക്കുന്നത്.”

ഈ വര്‍ഷം Wells Fargo യുടെ മുമ്പത്തെ രണ്ട് ജോലിക്കാര്‍ ബാള്‍ടിമോറിന്റെ കേസിനെ പിന്‍തുണച്ചുകൊണ്ട് affidavits കോടതില്‍ നല്‍കുകയുണ്ടായി. subprime വായ്പകള്‍ക്കായി Wells Fargo കറുത്തവംശജരെ ബോധപൂര്‍വ്വം ലക്ഷ്യം വെക്കുകയായിരുന്നു എന്ന് അവര്‍ ആരോപിക്കുന്നു. prime വായ്പകള്‍ കിട്ടാവുന്ന ഉപഭോക്താക്കളെ പോലും അവര്‍ subprime ലേക്ക് കൊണ്ടുവന്നു.

Elizabeth Jacobson സംസാരിക്കുന്നു:

9 വര്‍ഷം ഞാന്‍ Wells Fargo യില്‍ ജോലി ചെയ്തു. ഞാന്‍ വായ്പകള്‍ കൊടുത്തിട്ടുണ്ട്. Wells Fargo ക്ക് രണ്ട് വ്യത്യസ്ഥ വിഭാഗങ്ങളുണ്ട്: prime division ഉം subprime division ഉം. നിങ്ങള്‍ subprime division ല്‍ ജോലി ചെയ്യുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്ക് prime വായ്പകള്‍ കൊടുക്കാനാവില്ല. 9 വര്‍ഷം അതാണ് ഞാന്‍ Wells Fargoയില്‍ ചെയ്തത്. അതായത് ഞാന്‍ subprime വായ്പകള്‍ കൊടുത്തുകൊണ്ടിരുന്നു.

Wells Fargoയില്‍ ഞാന്‍ ജോലി ചെയ്ത് തുടങ്ങിയ കാലത്ത് അവിടെ ഒരു അരിപ്പ സംവിധാനം ഉണ്ടായിരുന്നില്ല. നിങ്ങളുടെ ഓഫീസിലേക്ക് ആരെങ്കിലും വായ്പക്കായി വന്നാല്‍ അയാള്‍ക്ക് prime വായ്പക്ക് അര്‍ഹതയുണ്ടെങ്കിലും നിങ്ങള്‍ക്ക് subprime വായ്പ കൊടുക്കാനാവുമായിരുന്നു. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് വലിയ incentive കമ്പനിയില്‍ നിന്ന് കിട്ടും. എന്തിന് prime വായ്പാ ഉദ്യോഗസ്ഥര്‍ പോലും വായ്പക്കാരനെ അത്തരം വായ്പ കൊടുക്കാതെ subprime division ലേക്ക് പറഞ്ഞ് വിട്ടാല്‍ പോലും prime വായ്പ കൊടുക്കുമ്പോള്‍ നേടുന്ന പണത്തിന് തുല്യമായ അളവില്‍ പണം നേടിയിരുന്നു. അതുകൊണ്ട് വായ്പകളെ subprime വശത്തേക്ക് നീക്കുന്നത് prime വായ്പാ ഉദ്യോഗസ്ഥര്‍ക്കുള്ള ഒരു incentive ആണ്.

ഒരു കമ്പനി എന്ന നിലയില്‍ subprime വായ്പകള്‍ക്ക് Wells Fargo കൂടുതല്‍ പ്രാധാന്യം കൊടുത്തു. കാരണം subprime division കമ്പനിയുടെ മൊത്തം fixed costs വഹിക്കണം എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതുകൊണ്ട് എത്തിച്ചേരേണ്ട quotas ഉണ്ടായിരുന്നു. Wells Fargo ഓഫീസില്‍ ആരെങ്കിലും എത്തിച്ചേര്‍ന്നാല്‍ അവര്‍ക്ക് ചേരുന്ന ഒരു വായ്പ കൊടുക്കണം എന്ന ഒരു projection ആയിരുന്നു കമ്പനിക്കുണ്ടായിരുന്നത്. വായ്പാ ഉദ്യോഗസ്ഥന്‍ ആരായിരുന്നാലും ശരി അവര്‍ അവരുടെ വിശ്വാസമനുസരിച്ച്, ഉപഭോക്താവിന് യോജിച്ചത് എന്ന് അവര്‍ കരുതിയ ഒരു വായ്പ അവര്‍ക്ക് കൊടുത്തു. മിക്കവാറും ആ വായ്പ വഴി തങ്ങള്‍ക്ക് എത്ര പണമുണ്ടാക്കാനാവും എന്നതായിരുന്നു അടിസ്ഥാനം.

നിങ്ങള്‍ക്ക് ഒരാളെ subprime വായ്പക്ക് നിര്‍ദ്ദേശിച്ചാല്‍ മൂന്നോ നാലോ ഇരട്ടി കമ്മീഷന്‍ കിട്ടും. ഉപഭോക്താവിന് നല്ല credit score ഉണ്ടെങ്കിലും prime വായ്പ കൊടുക്കാതെ എന്തുകൊണ്ട് subprime വായ്പ കൊടുക്കും എന്ന ചോദ്യമായിരിക്കും അപ്പോള്‍ നിങ്ങളുടെ മനസിലേക്ക് വരുന്നത്.

തുടക്കത്തിലെ നിരക്ക് നോക്കിയാല്‍ 6% ഓ 6.5% ആയിരിക്കും. അത് prime side മായി താരതമ്യം ചെയ്യപ്പെടാവുന്നതാണ്. അതുകൊണ്ട് subprime വായ്പയിലേക്ക് എത്തുമ്പോള്‍ നിങ്ങള്‍ക്ക് ഒരുപോലുള്ള പലിശയും, ഒരുപോലുള്ള അടവും ആണുള്ളത്. എന്നാല്‍ രണ്ട് വര്‍ഷം കഴിയുമ്പോള്‍ ആ നിരക്ക് ക്രമീകരിക്കപ്പെടുന്നു. ആദ്യത്തെ ക്രമീകരണം. മൂന്ന് ശതമാനം വര്‍ദ്ധിച്ച് 9% ആകും. അടുത്ത ആറ് മാസം കഴിയുമ്പോള്‍ വീണ്ടും ക്രമീകരിക്കപ്പെട്ട് 12% ആകും.

വായ്പക്ക് പോയിന്റുകളുമുണ്ട്. രണ്ട് origination പോയിന്റും രണ്ട് discount പോയിന്റുമുണ്ട്. prime വായ്പകളെ സംബന്ധിച്ചടത്തോളം അതിന്റെ നിരക്ക് കുറക്കാന്‍ വേണ്ടിയാണ് നിങ്ങള്‍ നിങ്ങളുടെ പോയിന്റുകള്‍ക്ക് പണം അടക്കുക. എന്നാല്‍ അവര്‍ പണമടവുകള്‍ വില്‍ക്കുകയാണ്. ചില വായ്പാ ഉദ്യോഗസ്ഥര്‍ principal പണമടവുകളും പലിശ പണമടവുകളും വില്‍ക്കുന്നു. കാരണം subprime വായ്പകള്‍ക്ക് നികുതിയുടേയും ഇന്‍ഷുറന്‍സിന്റേയും escrow ഇല്ല. തീര്‍ച്ചയായും ആ പണമടവുകള്‍ തീര്‍ച്ചയായും ഒരിക്കല്‍ നടത്തേണ്ടതാണ്. എന്നാല്‍ വായ്പാ ഉദ്യോഗസ്ഥന്‍ പറയും “OK, ഇതാണ് നിങ്ങളുടെ പണമടവ്.”

ആളുകള്‍ നല്ല വിശ്വാസത്തോടെ prime വായ്പയോടാവും താരതമ്യം ചെയ്യുക. തങ്ങള്‍ക്ക് നല്ല കരാര്‍ കിട്ടിയെന്ന് അവര്‍ കരുതി സന്തോഷിക്കും. യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. കാര്യങ്ങള്‍ നടപ്പാകുമ്പോള്‍ എല്ലാം തലതിരിയും. 30 വര്‍ഷത്തെ സ്ഥിര പലിശയാവും എന്നായിരിക്കും അവര്‍ കരുതുത, എന്നാല്‍ പെട്ടെന്ന് ആവും two-year arm ലാണ് തങ്ങള്‍ എന്ന ദുഖ സത്യം തിരിച്ചറിയുക.
[അമേരിക്കക്കാരുടെ പൊട്ടന്‍ ബാങ്കിങ് നിയമങ്ങള്‍ അവര്‍ക്ക് തന്നെ മനസിലാകില്ല. പിന്നല്ലേ നമ്മള്‍. ഇത്തരം തട്ടിപ്പുകള്‍ ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുകയാണ് നമ്മുടെ കേന്ദ്ര സര്‍ക്കാര്‍]

Wells Fargo യില്‍ എനിക്ക് ജോലികിട്ടുന്നതിന് മുമ്പ് ഞാന്‍ ഒരിക്കലും ഭവനവായ്പാ വ്യവസായത്തില്‍ ജോലി ചെയ്തിരുന്നില്ല. ഞാന്‍ paralegal ആയിരുന്നു. അതുകൊണ്ട് Wells Fargo പറഞ്ഞതെല്ലാം അതുപോലെ കേട്ടൂ. ഇങ്ങനെയാണ് രീതികള്‍ എന്ന അവരുടെ നയങ്ങള്‍ക്കെതിരെ ഞാന്‍ ചോദ്യങ്ങളൊന്നും ചോദിക്കാതെ അനുസരിച്ചു. ഞങ്ങള്‍ ആളുകളെ ശരിക്കും 55% debt-to-income ratio യിലേക്ക് തള്ളുകയായിരുന്നു. രണ്ട് വര്‍ഷം മാത്രമായിരുന്നു കുറഞ്ഞ പലിശ. ഓരോ രണ്ടു വര്‍ഷത്തിലും നിങ്ങള്‍ വായ്പകള്‍ refinance ചെയ്യും എന്നതായിരുന്നു ലക്ഷ്യം. ഈ ആളുകള്‍ ഒരു വായ്പയില്‍ 30 വര്‍ഷത്തേക്ക് നില്‍ക്കാന്‍ പരിഗണിക്കപ്പെട്ടവരായിരുന്നില്ല.

’06 ഓടെ സമ്പദ്‌വ്യവസ്ഥയില്‍ കാര്യങ്ങള്‍ സംഭവിക്കാന്‍ തുടങ്ങിയതോടെ guidelines കൂടുതല്‍ കര്‍ക്കശമാകുന്നത് ഞാന്‍ കണ്ടു. ഉത്തരവാദിത്തപരമായ വായ്പ കൊടുക്കലാണ് അവര്‍ ചെയ്യുന്നതെങ്കില്‍ എന്തുകൊണ്ട് അവ കര്‍ക്കശമാകുന്നത് എന്ന ചോദ്യം നിങ്ങളിലുണ്ടാവും. താഴ്ന്ന credit scores ലുള്ള income loans അവര്‍ ഇല്ലാതാക്കാന്‍ തുടങ്ങി. ഞാന്‍ ജോലി തുടങ്ങിയ കാലത്ത് 520 credit score ഉള്ളവര്‍ക്ക് income loan തുടങ്ങാമായിരുന്നു. അങ്ങനെ കാര്യങ്ങള്‍ കൂടുതല്‍ കര്‍ക്കശമായി. നിക്ഷേപകര്‍ക്ക് ഇതാണ് വേണ്ടത് എന്നതായിരുന്നു ചോദ്യങ്ങളുടെ പ്രതികരണം. ഈ വായ്പകള്‍ വില്‍ക്കുന്നതില്‍ നിക്ഷേപകര്‍ വിഷമത അനുഭവിക്കുകയോ വായ്പകള്‍ ആളുകള്‍ തിരിച്ചടക്കാതിരിക്കുകയോ ചെയ്തിരിക്കാം. അതുകൊണ്ട് അവര്‍ ആഭ്യന്തരമായി guidelines കര്‍ക്കശമാക്കിയതാവാം.

അടിസ്ഥാനപരമായി ഞങ്ങള്‍ ആളുകള്‍ പരാജയപ്പെടാനുള്ള അവസ്ഥയുണ്ടാക്കുകയായിരുന്നു. ’07 ന്റെ മൂന്നാം പാദത്തില്‍ ഞാന്‍ കമ്പനി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അന്ന് അമേരിക്കയിലെ ഒന്നാമത്തെ subprime വായ്പകൊടുക്കുന്ന ബാങ്കായിരുന്നു Wells Fargo. ആഭ്യന്തരമായി ഞങ്ങള്‍ക്ക് ഈ ഇമെയിലുകള്‍ ലഭിച്ചുകൊണ്ടിരുന്നു. അതിലെ എല്ലാ വിവരങ്ങളും “മഹത്തായ ജോലി, നാം നമ്മുടെ ലക്ഷ്യം നേടി, രാജ്യത്തെ ഒന്നാമത്ത subprime കടംകൊടുക്കുന്നവരാണ്” എന്നൊക്കെയായിരുന്നു. Wells Fargo യുടെ CFO യുടെ ഒരു വാര്‍ത്താ പരിപാടി ഞാന്‍ കാണുകയുണ്ടായി. അതില്‍ അയാള്‍ subprime division നെ ചോദ്യം ചെയ്യുകയായിരുന്നു. Wells Fargoക്ക് ഒരു subprime division ഉണ്ടെന്ന് പോലും അയാള്‍ സമ്മതിച്ചില്ല. subprime വായ്പകള്‍ കമ്പനിയുടെ fixed costs മുഴുവനും വഹിക്കുന്ന അവസരത്തില്‍ തങ്ങള്‍ subprime വായ്പകള്‍ കൊടുക്കുന്നില്ല എന്നാണ് കമ്പനിയുടെ chief financial officer പറയുന്നത്. മിഥ്യാബോധത്തിന്റെ അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു അത്. അപ്പോള്‍ ഞാന്‍ എന്റെ രാജി കൊടുത്തു.

ഇല്ലെന്ന് അയാള്‍ പറഞ്ഞ subprime division തലവയായിരുന്നു ഞാന്‍. ഞാന്‍ ആയിരുന്നു top producer. ആ വര്‍ഷം ഞാന്‍ $5.5 കോടി ഡോളറിന്റെ subprime വായ്പ കൊടുത്തു.

ബാള്‍ട്ടിമോര്‍ നഗരം Wells Fargoയുമായി ചേര്‍ന്ന് അവിടെയുള്ള ദുര്‍ബല വിഭാഗങ്ങളെ, പ്രത്യേകിച്ച് കറുത്തവര്‍ഗ്ഗക്കാരെ, ഉയര്‍ത്താനുള്ള പദ്ധതികള്‍ കൊണ്ടുവന്നിരുന്നു.

ഒരു സെയില്‍സ് മാനേജര്‍മാരുടെ യോഗത്തില്‍ വെച്ച് എനിക്ക് അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം ലഭിച്ചു. കറുത്തവരുടെ പള്ളികളെ ലക്ഷ്യം വെക്കുകയും പള്ളീലച്ചന്‍മാരുമായി ബന്ധങ്ങളുണ്ടാക്കുകയും അത് ഉപയോഗിച്ച് ആളുകളെ യോഗങ്ങളിലേക്ക് എത്തിക്കാനും കമ്പനി ലോണ്‍ ഓഫീസര്‍മാരെ പ്രോത്സാഹിപ്പിച്ചു. “wealth-building seminar” എന്നാണ് അതിനെ അവര്‍ വിളിച്ചത്. അതില്‍ പള്ളിയുടെ ആള്‍ക്കാരും പങ്കെടുത്തു. അത് വഴി Wells Fargo കൊടുക്കുന്ന ഓരോ വായ്പകള്‍ക്കും കമ്പനി $350 ഡോളര്‍ പള്ളിക്ക് സംഭാവനയായി കൊടുത്തു. അതുകൊണ്ട് അത്തരം സെമിനാറുകള്‍ നടത്തുന്നത് പള്ളിക്കൊരു incentive ആയിരുന്നു.

സാധാരണ ഇത്തരം സെമിനാറുകളില്‍ വായ്പാ ഓഫീസറായി മിക്കപ്പോഴും subprime വായ്പാ ഓഫീസര്‍മാരായിരിക്കും പോകുക. ഒരു തമാശയുണ്ട്. സെയില്‍സ് മാനേജര്‍മാരുടെ യോഗത്തില്‍ ഒരു വെള്ളക്കാരനായ ഓഫീസര്‍ തനിക്ക് wealth-building സെമിനാറുകളില്‍ പോകാനാവുമോ എന്ന് ചോദിച്ചു. നിങ്ങള്‍ കറുത്തവനാണെങ്കില്‍ മാത്രമേ ഇത്തരം സെമിനാറുകളില്‍ പോകാവൂ എന്നാണ് കമ്പനി മറുപടി പറഞ്ഞത്. അതായത് കറുത്തവരായ Wells Fargo വായ്പാ ഉദ്യോഗസ്ഥനേ കറുത്തവരുടെ സമൂഹത്തില്‍ പോയി വായ്പകള്‍ വില്‍ക്കാവൂ എന്ന് കമ്പനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

പള്ളികള്‍ക്ക് Wells Fargo ഒരു വീട്ടുടമസ്ഥന് $350 ഡോളര്‍ എന്ന തോതില്‍ സംഭാവന നല്‍കുമായിരുന്നു. പള്ളികള്‍ക്ക് മാത്രമല്ലായിരുന്നു ഇത്. വായ്പ കിട്ടിയ ഓരോരുത്തവര്‍ക്കും പരോപകാര പ്രവര്‍ത്തനത്തിനായി ചിലവാക്കാന്‍ $350 ഡോളര്‍ കമ്പനിയോട് ആവശ്യപ്പെടാം. എന്നാല്‍ പണം തിരികെ നിങ്ങളുടെ പള്ളിയലേക്കെത്തും എന്ന രീതിയിലായിരുന്നു അവര്‍ പ്രചരണം നടത്തിയത്.

– American Casino എന്ന ഡോക്കുമെന്ററിയില്‍ വീട് നഷ്ടപ്പെട്ട ബാള്‍ട്ടിമോറിലെ Reverend Almalene “Emily” Wade ഇങ്ങനെ പറയുന്നു, “എനിക്കിന് വീടില്ല. വലിയ കഷ്ടമാണ്. ഇതൊരു സമരമാണ്. അത് വലിയ നാശമാണ്. മനസ് തകര്‍ക്കുന്നതാണ്. ഇത് വിശ്വസിക്കാനാവാത്തതാണ്. എന്നാല്‍ സത്യമാണ്. എനിക്ക് ഇനിമേല്‍ ഒരു വീടില്ല. ഇത് ഞാന്‍ ഒരിക്കലും മറക്കില്ല. ഞാന്‍ വളര്‍ന്ന ഈ വീട്. 1961 ലാണ് ഞാന്‍ അമ്മയുടേയും അച്ഛന്റേയുമൊപ്പം ഇവിടെയെത്തിയത്. കോളേജില്‍ പോയി. തൊട്ടടുത്ത് തന്നെ പള്ളിയുണ്ടായിരുന്നു. അയല്‍പക്കം എല്ലാം വീട് പോലെയായിരുന്നു.

എനിക്ക് ആളുകളെ സഹായിക്കണമെന്നുണ്ടായിരുന്നു. വസ്തു നല്ല അവസ്ഥയിലായിരുന്നില്ല. അതുകൊണ്ട് ഒരു വായ്പ എടുത്ത് അതില്‍ നിന്ന് എന്റെ പ്രോജക്റ്റ് തുടങ്ങാം എന്ന് എനിക്ക് ഉപദേശം കിട്ടി. വായ്പ $28,000 ഡോളറിന്റേതായിരുന്നു. വെറും $28,000 ഡോളറിന്റെ പേരില്‍ ഇതെല്ലാം നഷ്ടപ്പെടുന്നു എന്ന് പറയുന്നത് ദുഖകരമാണ്. Wells Fargo ആണ് ഭവന വായ്പ തന്നത്. ഒരു സമയത്ത് ഭവന വായ്പയുടെ അകംപുറങ്ങള്‍ എനിക്ക് അറിയില്ലായിരുന്നു. എല്ലാം ശരിയാകും എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ അത് എടുത്തു.

ഒത്തുതീര്‍പ്പ് വേഗത്തിലായിരുന്നു. നിങ്ങള്‍ക്കൊന്നും അറിയില്ല. നിങ്ങളുടെ ഭവന വായ്പാ ദല്ലാളിനെ നിങ്ങള്‍ വിശ്വസിക്കുകയാണ്. ഒത്തുതീര്‍പ്പ് നടത്തുന്നവരെ നിങ്ങള്‍ വിശ്വസിക്കുകയാണ്. ബാങ്കിനെ നിങ്ങള്‍ വിശ്വസിക്കുകയാണ്. വേറെ എന്ത് ചെയ്യാനാവും? നിങ്ങള്‍ക്ക് ഒരു സൂചന പോലുമില്ല. “ഞങ്ങള്‍ നിങ്ങള്‍ക്ക് വായ്പ തരാം, നിങ്ങളുടെ വായ്പ പാസായി, നിങ്ങള്‍ക്ക് ഒത്തുതീര്‍പ്പിന് പോകാം” എന്നൊക്കെ ആരെങ്കിലും പറയുമ്പോള്‍ നിങ്ങള്‍ സന്തുഷ്ടരാകുകയാണ്.”

ഞാന്‍ ഇപ്പോള്‍ ധാരാളം അഭിഭാഷകരുമായി ചേര്‍ന്ന് മേരീലാന്റില്‍ പ്രവര്‍ത്തിക്കുകയാണ്. ഞങ്ങള്‍ കാണുന്ന ആളുകളില്‍ ഒരുപാടു പേര്‍ ഇരപിടിയന്‍ വായ്പകളിലകപ്പെട്ടിരിക്കുന്നു. ആ വായ്പകള്‍ ഭവനവായ്പ അടിസ്ഥാനമായ securities ആയി വില്‍ക്കപ്പെട്ടിരിക്കുന്നു. ആരാണ് യഥാര്‍ത്ഥത്തില്‍ വായ്പയുടെ ഉടമസ്ഥര്‍ എന്ന് മിക്ക ആളുകള്‍ക്കും ഒരു പിടിയുമില്ല. Wells Fargo ഓ, Chase നോ, Bank of America ക്കൊ ആ വായ്പ service ചെയ്യാം. അവരാണ് വായ്പയുടെ ഉടമസ്ഥര്‍ എന്ന് ജനം കരുതുന്നു. അതുകൊണ്ട് അവര്‍ക്ക് foreclosure filing കിട്ടിന്നു. തങ്ങള്‍ വായ്പകളുടെ ഉടമകളാണെന്നതിന്റെ രേഖകള്‍ കൊണ്ടുവരാന്‍ അവരോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. കാരണം, മിക്ക അവസരത്തിലും chain of custody of the note ഉണ്ടാവില്ല. തുടക്കത്തിലെ നോട്ട് കൊണ്ടുവരണം എന്നത് മേരീലാന്റില്‍ അവശ്യമല്ല.

അതുകൊണ്ട് ഞങ്ങള്‍ അത് പ്രതിരോധമായി എടുക്കുന്നു. തങ്ങള്‍ക്ക് ബാങ്കുകള്‍ക്കെതിരെ ഒരു പ്രതിരോധമുണ്ടെന്ന് മിക്ക ആളുകള്‍ക്കും അറിയില്ല. foreclosure filing ചെയ്യുന്ന വാദികള്‍ നിയമം പാലിക്കുന്നുമില്ല. secured party ആയി ജപ്തി നോട്ടീസില്‍ ഒരു entity എഴുതിവെക്കും. പിന്നീട് docket ചെയ്യാനായി വേറൊന്ന് file ചെയ്യും. circuit court ല്‍ ഫയല്‍ ചെയ്യുന്ന ഒരു instrument ആണ് docket. ശരിക്കും വേറൊരു കമ്പനിയാകും അത് list ചെയ്യുന്നത്.

വീട്ടുടമസ്ഥന്‍ അല്‍പ്പെങ്കിലും പ്രതിരോധം നടത്തിയില്ലെങ്കില്‍, ഇതെല്ലാം ഒപ്പുവെക്കപ്പെടും(rubber-stamped). മേരീലാന്റ് ഒരു non-judicial സംസ്ഥാനമാണ്. It just goes through the system. അതുകൊണ്ട് വാദികളുടെ വക്കീല്‍മാര്‍ക്ക് ഈ രേഖകളിലെന്തും എഴുതിവെക്കാനാവും. വീട്ടുടമസ്ഥര്‍ പ്രതിരോധിക്കാതെ ജഡ്ജി അതൊന്നും നോക്കാന്‍ പോകുന്നില്ല.

ഈ പ്രതിരോധത്തിനായി ജനങ്ങളെ സഹായിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. HAMP പദ്ധതി പ്രകാരം വായ്പകള്‍ക്ക് മാറ്റം വരുത്താം. അതുവഴി ജപ്തി ഒഴുവാക്കാം. HAMP അംഗീകരിക്കപ്പെടണമെന്നില്ല. ജനം HAMP ന് അപേക്ഷ കൊടുത്താല്‍ മതി. എന്നിരുന്നാലും വായ്പ കൊടുത്തവര്‍ ജപ്തിയുമായി മുന്നോട്ട് പോകും, HAMP അപേക്ഷ കൊടുത്തിട്ടും.

— സ്രോതസ്സ് democracynow.org

Elizabeth Jacobson, Former loan officer at a Maryland branch of Wells Fargo. In June of this year, she submitted an affidavit in support of a federal lawsuit by the city of Baltimore against Wells Fargo. She now works in foreclosure defense.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )