CHANGE കൊണ്ട് ഒബാമ ഉദ്ദേശിച്ചതെന്ത്

അപകടം പിടിച്ച subprime ലോണുകള്‍ നല്‍കി ഭവന വായ്പ്പാ പ്രതിസന്ധി തീഷ്ണമാക്കിയ lenders ഇപ്പോള്‍ സര്‍ക്കാര്‍ കടംവാങ്ങിയവര്‍ക്ക് നല്‍കുന്ന $2100 കോടി ഡോളറിന്റ ധനസഹായം വാങ്ങാന്‍ ക്യൂ നില്‍ക്കുകയാണ്. Making Home Affordable പദ്ധതിയില്‍ പങ്കെടുത്ത 25 പേരില്‍ 21 പേരും subprime ലോണുകള്‍ സൃഷ്ടിച്ചവരോ അത് പരിപാലിച്ചവരോ ആണ്.

സര്‍ക്കാര്‍ കൊണ്ടുവന്ന $7500 കോടി ഡോളറിന്റെ Home Affordable Modification Program(HAMP) ആണ് ധനസഹായം നല്‍കുന്നത്. ജപ്തി ഒഴുവാക്കന്‍ നികുതിദായകരുടെ പണം കടം നല്‍കിയവര്‍ക്ക് കൊടുത്ത് വായ്പ കുറക്കാനാണ് ഈ പദ്ധതി.

“ഈ പദ്ധതിയെക്കുറിച്ച് എനിക്കൊരു കാര്യം വ്യക്തമാക്കാനുണ്ട്. ഉത്തരവാദിത്തമില്ലാത്ത വീട്ടുടമകള്‍ക്ക് വേണ്ടി നികുതിദായകരുടെ പണം വലിച്ചെറിയുകയല്ല ഉദ്ദേശിക്കുന്നത്. അപകടം പിടിച്ച പന്തയം വെച്ച ഊഹക്കച്ചവടക്കാരെ സഹായിക്കാനുമല്ല. താമസിക്കാനല്ലതെ വില്‍ക്കാന്‍ വേണ്ടി വീടുവാങ്ങിച്ചവരേയും സഹായിക്കാനാല്ല. തങ്ങള്‍ക്ക് താങ്ങാനാവില്ല എന്നറിയാമെങ്കിലും വലിയ വീട് വാങ്ങിയവരേയും സഹായിക്കില്ല,” എന്ന് ഒബാമ ഫിനിക്സില്‍വെച്ച് പറഞ്ഞു.

എന്നാല്‍ ഈ കുഴപ്പങ്ങളെല്ലാമുണ്ടാക്കിയ subprime കളിക്കാര്‍ക്ക് സര്‍ക്കാര്‍ ശതകോടിക്കണക്കിന് ഡോളര്‍ സഹായം നല്‍കുന്നു എന്നാണ് ആറ് മാസത്തിന് ശേഷം വാഷിങ്ടണിലെ ഒരു സന്നദ്ധ സംഘടന ആയ Center for Public Integrity നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഏറ്റവും മുകളിലത്തെ 25 subprime lenders നും അവരുടെ സാമ്പത്തിക സഹായികള്‍ക്കും സര്‍ക്കാരിന്റെ TARP ധനം കിട്ടി എന്ന ഇതിന് മുമ്പ് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയാണ് ഈ റിപ്പോര്‍ട്ടും.

Countrywide ന് $520 കോടി ഡോളര്‍ കിട്ടി ഒന്നാമത്തെ സ്ഥാനത്ത്. രണ്ടാമത് JPMorgan Chase ന് $270 കോടി ഡോളര്‍ കിട്ടി. മൂന്നാമത് Wells Fargo, അവര്‍ക്ക് $240 കോടി ഡോളര്‍ കിട്ടി.

— സ്രോതസ്സ് democracynow.org

What a change.

ഒരു അഭിപ്രായം ഇടൂ