ജല യുദ്ധങ്ങള്‍

ആന്‍ഡീസ് പര്‍വ്വതത്തില്‍, സമുദ്ര നിരപ്പില്‍ നിന്ന് 8,000 അടി ഉയരത്തില്‍ ആണ് ബൊളീവയയിലെ കൊചബാമ്പ(Cochabamba). ആദിവാസി Quechua ജനതയുടെ ഭാഷ പ്രകാരം കൊച്ച പാമ്പാ(Khocha Pampa) എന്നാല്‍ ചേറുള്ള സമതലം എന്നാണ് അര്‍ത്ഥം. ഒരിക്കല്‍ lush ഉം കടുംപച്ചയായുമായ ഈ പ്രദേശത്തെ ജലത്തിന് മേല്‍ വിവിധ സ്രോതസ്സുകളില്‍ നിന്ന് സമ്മര്‍ദ്ദമനുഭവിച്ചു. അതില്‍ ആദ്യത്തേത് സ്വകാര്യവല്‍ക്കരണമായിരുന്നു.

സ്വകാര്യവല്‍ക്കരണത്തെ തോല്‍പ്പിച്ച ജല യുദ്ധത്തിന്റെ 10 ആം വാര്‍ഷികത്തെ ഓര്‍പ്പെടുത്തുന്നതാണ് ഈ ആഴ്ചത്തെ ജല ആഘോഷമായ Feria del Agua. പരിപാടികള്‍ ഏപ്രില്‍ 15 ന് കൊചബാമ്പ മുതല്‍ Complejo Fabril (Cochabamba Federation of Workers) വരെയുള്ള 4,000-ആളുകളുടെ ഘോഷയാത്രയോടെ തുടങ്ങി.

Fabriles ലെ അടുത്ത മൂന്ന് ദിവസം പ്രാദേശിക സംഘങ്ങള്‍, അവിടെ താമസിക്കുന്നവര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എങ്ങനെ സ്വയം സംഘടിക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കും. തൊഴിലാളികളുടെ സംഘടിക്കാനുള്ള സ്ഥലമാണ് Fabriles. 2000 ലെ ജല യുദ്ധത്തില്‍ യോഗങ്ങളുടെ കേന്ദ്ര സ്ഥാനം വഹിച്ച സ്ഥലമാണത്.

ജല യുദ്ധങ്ങള്‍

1995 ല്‍ ലോക ബാങ്ക് വൈസ് പ്രസിഡന്റ് Ismail Serageldin പ്രവചിച്ചു, “20 ആം നൂറ്റാണ്ടിലെ മിക്ക യുദ്ധങ്ങളും എണ്ണയെ ചെല്ലിയുള്ളതായിരുന്നു. എന്നാല്‍ 21 ആം നൂറ്റാണ്ടില്‍ അത് ജലത്തെ കുറിച്ചുള്ളതായിരിക്കും.”

ലോക ബാങ്കിന് അറിയാം. ബൊളീവിയ ജലം സ്വകാര്യവര്‍ക്കരിച്ചില്ലെങ്കില്‍ $60 കോടി ഡോളറിന്റെ കടാശ്വാസം പുതുക്കില്ല എന്ന് 1997 ല്‍ ലോക ബാങ്ക് പറഞ്ഞു. അതുകൊണ്ട് Hugo Banzer ന്റെ നേതൃത്വത്തിലുള്ള ബൊളീവിയയിലെ സര്‍ക്കാര്‍ മുന്‍സിപ്പല്‍ ഏജന്‍സിയായ Servicio Municipal de Agua Potable y Alcantarillado (SEMAPA) യെ ലേലത്തിന് വെച്ചു. 1971 – 1978 കാലത്ത് ബൊളീവിയ ഭരിച്ച ഏകാധിപതിയായിരുന്നു ഈ Hugo Banzer.

സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായിട്ടുള്ള Bechtel corporation ന്റെ ശാഖയും ബഹുരാഷ്ട്ര കമ്പനികളുടെ ഒരു consortium ഉം ആയ Aguas de Tunari ആയി ഒരു അടഞ്ഞ-മുറി യോഗത്തില്‍ 1999 സെപ്റ്റംബര്‍ 3 ന് സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചു. അതില്‍ ഏക ലേലം വിളിക്കാരന്‍ ആയിരുന്ന Aguas de Tunari ന് കരാര്‍ കിട്ടി. അങ്ങനെ കൊചബാമ്പയിലെ എല്ലാവര്‍ക്കും ജലവിതരണം ചെയ്യേണ്ട ജോലി Aguas de Tunari ന് കിട്ടി.

അതിനെ തുടര്‍ന്ന് 1999 ഒക്റ്റോബര്‍ 29 ന് സര്‍ക്കാര്‍ കുടിവെള്ള വിതരണത്തിനും മലിനജലനിര്‍മ്മാര്‍ജ്ജനത്തിനും ആയി 2029 (Drinking Water and Sanitation Law) എന്നൊരു നിയമം പാസാക്കി. Law 2029 പ്രകാരം കൊചബാമ്പയിലെ വെള്ളം മാത്രമല്ല സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്കുള്ള വെള്ളവും Aguas del Tunari നായി സ്വകാര്യവല്‍ക്കരിക്കുന്നു എന്ന് തീരുമാനിച്ചു. ജലസേചനത്തിനുള്ള വെള്ളം മുന്‍സിപ്പല്‍ ഏജന്‍സിയായ SEMAPA ന്റെ നിയന്ത്രണത്തില്‍ അതുവരെ ഒരിക്കലും വരാതിരുന്നതായിരുന്നു. അതുകൊണ്ട് അതിനെ ഒഴുവാക്കാമായിരുന്നു. നിലനില്‍ക്കാന്‍ കര്‍ഷകര്‍ അത് സൌജന്യമായി ഉപയോഗിച്ച് വന്നു. അതുകൊണ്ട് ഈ സ്വകാര്യവല്‍ക്കരണം ആ പ്രദേശത്ത് താമസിച്ചിരുന്ന ധാരാളം കര്‍ഷകരെ ദുരിതത്തിലാഴ്ത്തി.

ജലവിതരണ സേവനം Bechtel ഏറ്റെടുത്തു. അവര്‍ നിരക്ക് 35% മുതല്‍ 50% വരെ വര്‍ദ്ധിപ്പിച്ചു. തെക്കെ അമേരിക്കയിലെ ഏറ്റവും ദരിദ്രമായ രാജ്യമാണ് ബൊളീവിയ. പ്രതിമാസം $100 ഡോളര്‍ വരുമാനുള്ള കുടുംബങ്ങളുടെ വെള്ളത്തിനുള്ള നിരക്ക് പ്രതിമാസം $20 ഡോളറായി പെട്ടെന്ന് വര്‍ദ്ധിച്ചത്. അതിന്റെ ആഘാതം പെട്ടെന്നും ഭീമവും ആയിരുന്നു.

അവരുടെ ദയനീയമായ അവസ്ഥ കാരണം ആളുകള്‍ ഒത്തു ചേര്‍ന്ന് La Coordinadora de Defensa del Agua y de la Vida (The Coalition Defense of Water and Life) രൂപീകരിച്ചു. സൌജന്യമായി ജലത്തിന്റെ ലഭ്യതയെ ആശ്രയിച്ചിരുന്ന ഗ്രാമീണ കര്‍ഷകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ഫാക്റ്ററി തൊഴിലാളികള്‍ എന്നിവരുള്‍പ്പെട്ട ഈ Coordinadora യെ നയിച്ചത് യൂണിയന്‍ സംഘാടകനും നേതാവുമായ Oscar Olivera ആയിരുന്നു.

നിരക്ക് വര്‍ദ്ധിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. വിശാലമായ രംഗങ്ങളില്‍ നിന്നുള്ള ആളുകള്‍ അതില്‍ പങ്കെടുത്തു. ഫാക്റ്ററി തൊഴിലാളികള്‍, ഗ്രാമീണ, വീട്ടമ്മമാര്‍, നിരത്തിലെ കച്ചവടക്കാര്‍, വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍ എല്ലാവരും ഒത്തു ചേര്‍ന്നു. 2000 ലെ ജനുവരിയിലും ഏപ്രിലിലും ജനങ്ങള്‍ മൂന്ന് പ്രാവശ്യം പൊതു സമരവും റോഡ് തടയലും നടത്തി നഗരം അടപ്പിച്ചു.

മാര്‍ച്ച് 22, 2000, ന് ഔദ്യോഗികമല്ലാത്ത ഒരു ഹിതപരിശോധന Coordinadaro നടത്തി. അതില്‍ 55,000 വോട്ടര്‍മാരുടെ 96% പേരും Aguas del Tunari മായുള്ള കരാര്‍ സര്‍ക്കാര്‍ നിര്‍ത്തണം എന്ന് ആവശ്യപ്പെട്ടു. ഒന്നും ചര്‍ച്ച ചെയ്യാനില്ല എന്ന മറുപടിയായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നത്.

ഏപ്രിലില്‍ പ്രതിഷേധക്കാര്‍ കൊച്ചബാമ്പയിലെ സെന്‍ട്രല്‍ പ്ലാസ കൈയ്യേറി.

അടുത്ത ദിവസം ഏപ്രില്‍ 6, 2000 ന് Coordinadora യുടെ നേതാക്കള്‍ ഗവര്‍ണറെ ചെന്ന് കണ്ടു. എന്നാല്‍ അവരെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. അതേ സമയം സമരം La Paz, Potosí പോലുള്ള മറ്റ് നഗരങ്ങളിലേക്ക് വ്യാപിച്ചു.

ഏപ്രില്‍ 8, 2000 ന് പ്രസിഡന്റ് Banzer അടിയന്തിരാവസ്ഥ (ഒരു state of siege) പ്രഖ്യാപിച്ചു. എല്ലാ ഭരണഘടനാപരമായ അവകാശങ്ങളും ഇല്ലാതാക്കി. അധികാരം മുഴുവന്‍ പ്രസിഡന്റ് Banzer ലും ഗവര്‍ണര്‍ Walter Cespedes യിലും മേയര്‍ Manfred Reyes Villaയിലും കേന്ദ്രീകരിച്ചു. (ഈ മൂന്ന് പേരും ഫോര്‍ട്ട് ബെനിങ്ങിലെ School of the Americas ല്‍ പരിശീലനം നേടിവരാണ്.) കര്‍ഫ്യൂ നടപ്പാക്കി, പത്ര സ്വാതന്ത്ര്യം തടഞ്ഞു, നാല്‍ കൂടുതലാളുകള്‍ ഒത്തു ചേരുന്നത് നിരോധിച്ചു, വാറന്റില്ലാത്ത പരിശോധകള്‍ തുടങ്ങി.

അവസാനം ഏപ്രില്‍ 10 ന് Aguas del Tunari മായുള്ള കരാര്‍ റദ്ദാക്കിക്കൊണ്ടുള്ള കരാര്‍ Olivera യും സര്‍ക്കാരുദ്ദ്യോഗസ്ഥരും ഒപ്പ് വെച്ചു. ജലത്തിന്റെ നിയന്ത്രണ അധികാരം La Coordinadora ക്ക് നല്‍കി. അവര്‍ 2029 നിയമം എടുത്തുകളഞ്ഞു. ഏപ്രില്‍ 13, 2000 ന് അടിയന്തിരാവസ്ഥ ഇല്ലാതെയായി.

Aguas del Tunari കാര്യങ്ങളെ International Centre for Settlement of Disputes (ICSID) ല്‍ എത്തിച്ചു. ലോക ബാങ്കിന്റെ മദ്ധ്യസ്ഥത സംഘമാണത്. ബൊളീവിയ സര്‍ക്കാര്‍ കരാര്‍ ലംഘിച്ചു എന്ന പരാതി അവിടെയെത്തി. എന്നാല്‍ റദ്ദാക്കിയ കരാറിന്റെ നഷ്ടപരിഹാരം ചോദിക്കില്ല എന്ന വ്യവസ്ഥയില്‍ കോടതിക്ക് പുറത്ത് ബൊളീവിയയിലെ സര്‍ക്കാരുമായി ഒരു ഒത്തുതീര്‍പ്പിലെത്തി.

കഠിനാധ്വാനം പിന്നേയും ബാക്കിയായിരുന്നു

ജല യുദ്ധം വളരെ വിജയപ്രദമായിരുന്നു. മുമ്പ് നിലനിന്നിരുന്ന ഭൂമിശാസ്ത്രപരമായ വര്‍ഗ്ഗപരമായ അതിര്‍ത്തികളെ മുറിച്ച് കൊണ്ട് അത് സമുദായങ്ങളെ ഒന്നിപ്പിച്ചു. ജലസേചനം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ഗ്രാമീണ campesinos നഗരത്തിലെ ഫാക്റ്ററി തൊഴിലാളികളോടൊപ്പം പ്രവര്‍ത്തിച്ചു. രാജ്യം മൊത്തം സമരത്തില്‍ പങ്കെടുത്തു.

ബൊളീവിയയിലെ ജലയുദ്ധം ജലത്തെ സ്വകാര്യവര്‍ക്കരിക്കുന്ന ശ്രമത്തെ തകിടംമറിച്ചു. മറ്റ് സ്ഥലങ്ങളിലെ ജല സ്വകാര്യവര്‍ക്കരണത്തിന്റേയും ശ്രദ്ധയെ ആകര്‍ഷിച്ചു. അത് ജലം എന്നത് അടിസ്ഥാന അവകാശമാണെന്നും അത് പൊതുവായതിന്റെ(commons) ഭാഗമാണെന്നും എന്ന ചിന്ത പ്രചരിപ്പിക്കാന്‍ സമരത്തിന് കഴിഞ്ഞു. Cochabamba: Water War in Bolivia യുടെ ആമുഖമായി വന്ദനാ ശിവ ഇങ്ങനെ എഴുതി, “[…] പൊതുവായുള്ളതിനെ തിരിച്ച് പിടിക്കുന്നത് നമ്മുടെ കാലത്തെ രാഷ്ട്രീയവും, സാമ്പത്തികവും, പാരിസ്ഥിതികവുമായ അജണ്ടയാണ്.”

കൊചബാമ്പയുടെ ആഗോള പ്രഭാവത്തെക്കുറിച്ചും ശിവ പറയുന്നുണ്ട്. ഗംഗാ നദീജലത്തെ സ്വകാര്യവല്‍ക്കരിക്കുാന്‍ Suez നടത്തുന്ന ശ്രമത്തിനെതിരായ സമരത്തിന് അത് പ്രചോദിപ്പിച്ചു. കൊചബാമ്പയിലെ ജലയുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്ത അമേരിക്കയിലും ക്യാനഡയിലും എത്തിച്ച ബൊളീവിയയിലെ Democracy Center ന്റെ ഡയറക്റ്റര്‍ ആയ Jim Schultz പറഞ്ഞു: “ജലത്തിന്റെ സ്വകാര്യവര്‍ക്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അതിനൊരു സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു. കൊചബാമ്പയിലെ ജലയുദ്ധത്തിന് ശേഷം അര്‍ജന്റീന മുതല്‍ അറ്റ്‌ലാന്റ വരെ ആളുകള്‍ ജലത്തിന്റെ സ്വകാര്യവല്‍ക്കരണത്തെ വെല്ലുവിളിച്ചു.”

ജലയുദ്ധത്തിന് ശേഷം കൊചബാമ്പയിലെ വെള്ളത്തിന്റെ വില 2000 ന് മുമ്പുണ്ടായിരുന്നതിലേക്ക് തിരിച്ചുവന്നു. Coordinadora വെള്ളത്തിന്റെ അവകാശം SEMAPA ന് തിരിച്ച് കൊടുത്തു. സാമൂഹ്യ നേതാക്കളാണ് അത് ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

ജലത്തിന്റെ ലഭ്യതക്കായി വളരേധികം കാര്യം ഇനിയും ചെയ്യാനുണ്ട്. കൊചബാമ്പയുടെ വടക്കന്‍, മദ്ധ്യ പ്രദേശങ്ങളുടെ 90% ത്തും സ്ഥിരമായി ശുദ്ധജലം കിട്ടുന്നുണ്ട്. തെക്കന്‍ ഭാഗത്തിന്റെ 50%ത്തും. ട്രക്കുകളില്‍ വെള്ളം വിതരണം ചെയ്യുന്നതിനാല്‍ വടക്കന്‍ പ്രദേശത്തേക്കാള്‍ അവിടെ വെള്ളത്തിന് വില കൂടുതലാണ്. വടക്കന്‍ പ്രദേശത്ത് പൈപ്പുകളിലൂടെയാണ് വെള്ളം വിതരണം ചെയ്യുന്നത്.

തെക്കന്‍ കൊചബാമ്പയിലെ ജനങ്ങള്‍ വളരേധികം ദരിദ്രരാണ്. കഴിഞ്ഞ 40 വര്‍ഷങ്ങളായി ബൊളീവിയിലെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് കുടിയേറിയവരാണ് ആ പ്രദേശത്ത് താമസിക്കുന്നത്. 1960കളിലും 1970കളിലും വരള്‍ച്ച കാരണവും ഭൂ പരിഷ്കരണം കാരണവും ധാരാളം ഗ്രാമീണ കൃഷിക്കാര്‍ കാര്‍ഷിക പ്രദേശങ്ങളില്‍ നിന്ന് നഗരത്തിലേക്ക് നീങ്ങി. പ്രത്യേകിച്ച് La Paz, Sucre പ്രദേശത്തു നിന്നും. 1980കളില്‍ Jeffrey Sachs കൊണ്ടുവന്ന New Economic Plan (NEP) പ്രകാരമുള്ള വ്യവസായങ്ങളുടെ ഉദാരവല്‍ക്കരണവും decree DS 21060 ഉം കാരണം വളരേധികം തൊഴിലാളികളെ പിരിച്ചുവിട്ടു. Oruro, Potosi പോലുള്ള നഗരങ്ങളില്‍ നിന്നുള്ള ഈ തൊഴിലാളികളും കൊചബാമ്പയിലേക്ക് കുടിയേറി.

വീട്ടുകാര്‍ സംയം സംഘടിതരാണ്. അവര്‍ Association of the Community Water Systems of the South (La Associacíon de Sistemas Comunitarios de Agua del Sur – ASICA Sur) എന്ന രാഷ്ട്രീയമായി പക്ഷം ചേരാത്ത ഒരു സംഘം 2004 ല്‍ രൂപീകരിച്ചു. ധാരാളം സഹകരണ സംഘങ്ങളുടേയും സംഘടനകളുടേയും കമ്മറ്റികളുടേയും umbrella group ആണ് ASICA Sur. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വായ്പ നേടി ASICA-Sur വെള്ളത്തിനായി കുഴിക്കുകയും, ജലഗോപുരം നിര്‍മ്മിക്കുകയും, പൈപ്പുകള്‍ സ്ഥാപിക്കുകയും ജലം വിതരണം ചെയ്യുകയും ചെയ്തു.

ASICA Sur ന് അകത്ത് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് Codaste 22 Abril. തെക്കന്‍ കൊചബാമ്പയിലെ 14ആം ജില്ലയില്‍ ആണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. “പൈപ്പിടാനും വെള്ളത്തിനായി കുഴിക്കാനുമായാണ് ഞങ്ങളവിടെ സംഘടിക്കുന്നത്” എന്ന് Codaste 22 Abril ന്റെ പ്രസിഡന്റ് പറഞ്ഞു. വെള്ളം സര്‍ക്കാര്‍ കൊണ്ടുവന്നതോ സമൂഹം കൊണ്ടുവന്നതോ എന്ന് നോക്കാതെ അത് ചെയ്യുന്നു. മൂലധനമില്ല എന്നതാണ് വലിയ ഒരു പ്രശ്നം.

കുടിവെള്ള ലഭ്യത മെച്ചപ്പെടുത്തുന്നതിന്റെ സാമ്പത്തിക പ്രതിസന്ധി കൂടാതെ കാലാവസ്ഥാമാറ്റവും ജല ലഭ്യതക്ക് പുതിയ വെല്ലുവിളികളുയര്‍ത്തുകയാണ്. ജനസംഖ്യാവര്‍ദ്ധനവും ആഗോള തപനവും കാരണം കഴിഞ്ഞ ദശാബ്ദമായി കൊചബാമ്പയിലെ water table അതിവേഗം dwindle ചെയ്യുന്നു.

ലോകത്തെ tropical മഞ്ഞ്മലകളുടെ 25% വും ബൊളീവിയയിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ അവ അതിവേഗം ഉരുകുകയാണ്. അത് ജല സ്രോതസ് ചുരുങ്ങുന്നതിന് കാരണമാകുന്നു.

കഴിഞ്ഞ ആഴ്ച അയല്‍ രാജ്യമായ പെറുവില്‍ മഞ്ഞ്മലയുടെ 1,640 അടി x 656 അടി വരുന്ന വലിയൊരു ഭാഗം അടര്‍ന്ന് തടാകത്തില്‍ വീണു. അതുണ്ടാക്കിയ സുനാമി ജലനിരപ്പ് 75 അടി വരെ ഉയരത്തിലെത്തുകയും ഗ്രാമങ്ങളേയും ജനങ്ങളേയും തുടച്ച് നീക്കുകയും ചെയ്തു. ലോകത്തെ tropical പ്രദേശത്തെ മഞ്ഞിന്റെ 70% വും പെറുവലാണ്. അവിടെയും ആഗോള തപനം കാരണം മഞ്ഞ് അതിവേഗം ഉരുകുന്നു.

1975 – 2006 കാലത്ത് ആന്‍ഡീസിലെ ഒരു പര്‍വ്വതനിരയായ Cordillera Real ലെ മഞ്ഞ്മലക്ക് അതിന്റെ 48% വലിപ്പം കുറഞ്ഞു. Chacaltaya പര്‍വ്വത നിരകളിലെ ഒരിക്കല്‍ സ്കീയിങ് റിസോട്ടായിരുന്ന, ലാ പാസിന്(La Paz) വെള്ളം നല്‍കിയിരുന്ന Chacaltaya മഞ്ഞ്മല കഴിഞ്ഞ വര്‍ഷം അപ്രത്യക്ഷമായി. Illimani എന്ന മറ്റൊരു മഞ്ഞ്മലയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ലാ പാസിന്റെ ജല സ്രോതസ്സിന്റെ 30% വും മഞ്ഞുമലകള്‍ ഉരുകുന്നത് വഴിയാണ് കിട്ടിയിരുന്നത്. ഈ തോതിലാണെങ്കില്‍ അടുത്ത 20 വര്‍ഷങ്ങള്‍ക്കകം മഞ്ഞുമലകളെല്ലാം ഉരുകി ഇല്ലാതാവും.

ദശാബ്ദങ്ങളായ നവഉദാരവല്‍ക്കരണ സ്വകാര്യവല്‍ക്കരണ ശ്രമത്തിന്റെ ഫലമായുള്ള ബൊളീവിയയിലെ ജലയുദ്ധങ്ങള്‍ ഇനിയും ഇല്ലാതായിട്ടില്ല. കാലാവസ്ഥാ മാറ്റം അതിന്റെ ഇപ്പോഴത്തെ മുന്നണിയായി മാറിയിരിക്കുകയാണ്.

– Tina Gerhardt is a freelance journalist and academic. Her writings have appeared in In These Times and the San Francisco Chronicle, and on thenation.com and salon.com. In December, she wrote daily dispatches about the UNFCCC and climate justice actions in Copenhagen. In April, she covered the UNFCCC preparatory meeting for the COP 16 in Mexico.

— സ്രോതസ്സ് alternet.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )