ആണവ വികിരണമുള്ള ഐസടോപ്പ് ആണവനിലയത്തിന് സമീപം

Scriba യിലെ Fitzpatrick ആണവ നിലയത്തിന് സമീപം ചെറിയ അളവില്‍ ആണവ വികിരണമുള്ള ഐസടോപ്പ് കണ്ടെത്തി. അപകടകരമായ നിലയിലല്ലാത്തതിനാല്‍ പേടിക്കാനൊന്നുമില്ലെന്ന് അധികാരികള്‍ അറിയിച്ചു.

റിയാക്റ്റര്‍ കെട്ടിടത്തിനടുത്തുള്ള കുളത്തിലാണ് ട്രിഷിയം (Tritium) കണ്ടെത്തിയത് എന്ന് Nuclear Regulatory Commission പറഞ്ഞു. കെട്ടിടത്തില്‍ നിന്നും ഭൂഗര്‍ഭ ജലം അകറ്റിനിര്‍ത്താന്‍ വേണ്ടിയാണീക്കുളം നിര്‍മ്മിച്ചത്.

നിലയത്തിനകത്തുനിന്നാവണം ഈ ഐസടോപ്പ് അവിടെ എത്തിയത്. കുടിവെള്ളത്തില്‍ അനുവദിക്കപ്പെട്ടിട്ടുള്ള നിലയേക്കാള്‍ താഴെയാണ് ഇതിന്റെ നില എന്നും NRC വക്താവ് അറിയിച്ചു.

NRC പരിശോധന തുടരും. ഇപ്പോഴത്തെ നില ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവില്ല.

— സ്രോതസ്സ് 9wsyr.com

ഹും… എത്ര സഹിച്ചാ ഇതൊക്കെ നടത്തിക്കൊണ്ടുപോകുന്നതെന്ന് ലവന്‍മാര്‍ക്ക് വല്ല വിവരവുമുണ്ടോ… പക്ഷേ എന്തിനാ ഈ കഷ്ടപ്പാടൊക്കെ….എന്തരോ എന്തോ…. വെള്ളം ചൂടാക്കാനുള്ള ഓരോ വഴികളേ…

ഒരു അഭിപ്രായം ഇടൂ