ഒരു വര്‍ഷം മുമ്പ് അമേരിക്കയുടേയും ഇറാഖിന്റേയും സൈനികര്‍ ബാഗ്ദാദിലെ Jassam ന്റെ വീട് റെയ്ഡ് ചെയ്തു. പട്ടാളക്കാര്‍ കമ്പ്യൂട്ടറും, ഹാര്‍ഡ്‌ഡിസ്കും, ക്യാമറകളും പിടിച്ചെടുത്തു. Jassam നെ കൈവിലങ്ങിടുകയും കണ്ണ് മൂടിക്കെട്ടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മുഴുവന്‍ Jassam നെ കുറ്റം ആരോപിക്കാതെ തടവില്‍ വെച്ചു.
പത്ത് മാസം മുമ്പ്, തെളിവുകളില്ലാത്തതിനാല്‍ അദ്ദേഹത്തെ വിട്ടയക്കണമെന്ന് Iraqi Central Criminal Court ഉത്തരവിട്ടു. എന്നാല്‍ അമേരിക്കന്‍ സൈന്യം അത് സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. അദ്ദേഹം “high security threat” ആണെന്ന് അവര്‍ക്ക് തോന്നുന്നതാണ് കാരണം. Reuters ഉം, Committee to Protect Journalists ഉം, Reporters Without Borders എല്ലാവരും അദ്ദേഹത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നു.
“ശേഖരിച്ച intelligence വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയാള്‍ ഇപ്പോള്‍ high security threat ആണ്. Central Criminal Court of Iraq ന്റെ Ibrahim Jassam വിധി ഞങ്ങള്‍ appreciate ചെയ്യുന്നു. അയാള്‍ ഇറാഖിന്റെ സുരക്ഷക്കും സുസ്ഥിരതക്കും ഭീഷണിയാണെന്ന intelligence വിവരങ്ങളെ അവരുടെ തീരുമാനം ഇല്ലാതാക്കുന്നില്ല” എന്ന് US Marine Corps വക്താവ് Lieutenant Colonel Patricia Johnson പറഞ്ഞു.
Reuters ന്റെ editor-in-chief ആയ David Schlesinger ഇങ്ങനെ പറഞ്ഞു, “Ibrahim Jassam നെ തടവില്‍ വെക്കുന്നത് തുടരുന്നതില്‍ Reuters ന് വ്യാകുലതയുണ്ട്. ഒന്നുകില്‍ അദ്ദേഹത്തെ കുറ്റമാരോപിക്കണം അല്ലെങ്കില്‍ വിട്ടയക്കണം എന്ന് ഞങ്ങള്‍ അമേരിക്കന്‍ സൈന്യത്തോട് വീണ്ടും വീണ്ടും അഭ്യര്‍ത്ഥിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഏത് ആരോപണവും പരസ്യമായി പ്രസിദ്ധപ്പെടുത്തുകയും അവര്‍ക്ക് counsel ചെയ്യാനും defense present ചെയ്യാനും അവകാശമുണ്ടെന്നാണ് Reuters വിശ്വസിക്കുന്നത്.”
Reuters ന് വലിയ ആഘാതമാണ് സംഭവിക്കുന്നത്. Reuters ന്റെ ഏറ്റവും നല്ല ക്യാമറാമാന്‍മാരില്‍ ഒന്നായ അവാര്‍ഡ് കിട്ടിയിട്ടുള്ള Mazen Dana അബു ഗ്രേയ്ബില്‍(Abu Ghraib)വെച്ച് കൊല്ലപ്പെട്ടു. കുറച്ച് വര്‍ഷം മുമ്പാണിത്. “We engaged a cameraman” എന്നായിരുന്നു അമേരിക്കന്‍ സൈന്യത്തിന്റെ വാക്കുകള്‍. അദ്ദേഹം കൈയ്യില്‍ ക്യാമറയേന്തിയിരുന്നു. 2003 ഏപ്രില്‍ 8 ന് Taras Protsyuk മറ്റൊരു Reuters ന്റെ ക്യാമറാമാന്‍. അമേരിക്കന്‍ സൈന്യം അതിക്രമിച്ച് കയറിയ കാലത്തായിരുന്നു. Palestine Hotel ലില്‍ അവര്‍ വെടിവെപ്പ് നടത്തി. സ്പെയിനിലെ Telecinco യില്‍ പ്രവര്‍ത്തിച്ച Jose Couso യും കൊല്ലപ്പെട്ടു. ഇറാഖിലെ ധാരാളം മാധ്യമപ്രവര്‍ത്തകെ കുറ്റമൊന്നും ആരോപിക്കാതെ വര്‍ഷങ്ങളോളം തടവില്‍ വെക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.
2003 ന് ശേഷം അമേരിക്ക തടവില്‍ വെച്ച മാധ്യമപ്രവര്‍ത്തകരാരേയും കുറ്റം ആരോപിച്ചിട്ടില്ല. ഒറ്റരാളേപോലും. എല്ലാവരേയും പിന്നീട് വിട്ടയച്ചു.
മൂന്ന് ഡസന്‍ മാധ്യമപ്രവര്‍ത്തകരെ ഇറാന്‍ തടവില്‍ വെച്ചിട്ടുണ്ട്. ജൂണ്‍ 12 ന് അത്ര തന്നെ മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കുകയും ചെയ്തു.
കോടതിയിലെത്തിയ Bahari വളരെ ക്ഷീണിതനായി കാണപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ തൂക്കവും വളരെ കുറഞ്ഞു.
മാധ്യമപ്രവര്‍ത്തകനായ Zaid-Abadi ക്ക് അവസാനം ഭാര്യയെ കാണാനായി. ജൂണിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 53 ദിവസം ജയിലില്‍ കിടന്നു. ഭീകര അവസ്ഥയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഒരു മീറ്റര്‍- ഒന്നരമീറ്റര്‍ സെല്ലിലാണ് അദ്ദേഹത്തെ ഏകാന്ത തടവിലിട്ടത്. 17 ദിവസം അദ്ദേഹം മരണത്തിനടുത്തെത്തിയ നിരാഹാര സമരം നടത്തി. സെല്ലില്‍ നിന്ന് നീക്കി അദ്ദേഹത്തിന് ആഹാരം കൊടുത്ത് വീണ്ടും സെല്ലിലടക്കുകയുണ്ടായി.
മാനസികമായി അത്യധികം തകര്‍ന്ന നിലയിലാണ് ഈ മാധ്യമ പ്രവര്‍ത്തകര്‍
— സ്രോതസ്സ് democracynow.org
ധാരാളം അമേരിക്കന്‍ പട്ടാളക്കാരും, വത്തിക്കാന്റെ വലിപ്പമുള്ള അമേരിക്കന്‍ എംബസിയും അനേകം ജീവനക്കാരും, BP, ഷെവ്രോണ്‍ തുടങ്ങി ധാരാളം വിദേശ എണ്ണക്കമ്പനികളും ഉണ്ടായിട്ട് കൂടി, ISIS എന്ന പുതിയ ഭീകരവാദികള്‍ക്ക് ഭീകരത പ്രകടിപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകരെമാത്രം കിട്ടുന്നതെന്തുകൊണ്ട് എന്ന് നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ?