പ്രധാനമന്ത്രി Kevin Rudd, NSW Premier Nathan Rees, കാലാവസ്ഥാമാറ്റത്തിന്റെ മന്ത്രി Senator Penny Wong എന്നിവര്‍ ചേര്‍ന്ന് Capital Wind Farm ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
New South Wales ലെ ഏറ്റവും വലിയ കാറ്റാടിപ്പാടമാണിത്. Bungendore ല്‍ സ്ഥിതിചെയ്യുന്ന ഈ കാറ്റാടിപ്പാടം ആസ്ട്രേലിയയുടെ കാറ്റാടി ശേഷി 10% വര്‍ദ്ധിപ്പിക്കും.
2.1MW വീതം ശേഷിയുള്ള Suzlon ന്റെ 67 S88 കാറ്റാടികള്‍ മൊത്തത്തില്‍ 140.7MW ഉത്പാദിപ്പിക്കും. 60,000 വീടുകള്‍ക്ക് വേണ്ട വൈദ്യുതിയാണിത്. Kurnell ലെ ഉപ്പുവെള്ള ശുദ്ധീകരണ നിലയത്തിനും വേണ്ട വൈദ്യുതി ഈ കാറ്റാടിപ്പാടം നല്‍കും.
ആസ്ട്രേലിയയില്‍ ഇപ്പോള്‍ 50 കാറ്റാടിപ്പാടങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ പ്രോജക്റ്റ് 120 പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. ആസ്ട്രേലിയന്‍ കമ്പനികളായ Keppel Prince Engineering ഉം RPG ഉം Capital Wind Farm ന് വേണ്ട ഘടകങ്ങള്‍ ഉത്പാദിപ്പിച്ച് നല്‍കി.
ആസ്ട്രേലിയ പുനരുത്പാദിതോര്‍ജ്ജ രംഗത്ത് മുന്നേറുന്നുണ്ടെങ്കിലും Renewable Energy Target നിയമത്തിലെ പാകപ്പിഴകളെ സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ ഈ കാറ്റാടിപ്പാടത്തിന്റെ സംഭാനകൊണ്ട് കാര്യമായ ഗുണമില്ലെന്ന് Australian Greens Deputy Leader Senator Christine Milne മുന്നറീപ്പ് നല്‍കി.
— സ്രോതസ്സ് energymatters.com.au