എണ്ണ ചോര്‍ച്ചാ ദുരന്തങ്ങള്‍ ഒഴുവാക്കണമെന്ന് താങ്കള്‍ കരുതുന്നുവോ? എങ്കില്‍ കുറവ് ദൂരം യാത്ര ചെയ്യുക

BP Horizon എണ്ണക്കിണര്‍ പൊട്ടിത്തെറിച്ച് മുങ്ങിത്താന്നു. അടിക്കടലില്‍ നിന്നും എണ്ണയുടെ ഒരു നദി ലൂസിയാന തീരത്തേക്ക് ഒഴുകി വന്നു. പക്ഷികളും മീനുകളും ചത്തൊടുങ്ങും. ബീച്ചുകള്‍ മലീമസമാകും. ആളുകള്‍ക്ക് വളരെ ദോഷകരമാകും. “drill, baby drill” എന്ന കടലിലെ എണ്ണ ഖനനം വീണ്ടും മുന്‍നിരയിലേക്ക് വന്നിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ അതിന്റെ പരിസ്ഥിതി നാശമാണ് പ്രധാന വാര്‍ത്ത.

ഈ പരിതസ്ഥിതിയില്‍ രാഷ്ട്രീയ പുരോഗമനക്കാര്‍ പ്രതികരിക്കണം. “ഹരിത കാര്‍” എന്നതിന് മുന്‍തൂക്കം കൊടുക്കുന്നതായി കാണുന്ന മിക്ക പുരോഗമനക്കാരുടേയും നയം സത്യത്തില്‍ ശ്രദ്ധമാറ്റലാണ്. പുരോഗമനക്കാര്‍ അതിനെ മറികടക്കണം. ഹരിത കാറുകള്‍ക്കും എണ്ണ വേണം. വളരേധികം എണ്ണ. എണ്ണയും യാത്രയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുരോഗമനക്കാര്‍ പ്രതികരിക്കേണ്ട സമയമായി. മെക്സിക്കോ ഉള്‍ക്കടലില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പരിസ്ഥിതി നാശം ശാശ്വതമാക്കുന്നതില്‍ യാത്രയുടെ രീതി വഹിക്കുന്ന പങ്കിനെ ചോദ്യം ചെയ്യേണ്ട സമയമായി.

തീര്‍ച്ചയായും എണ്ണ ആകര്‍ഷകമാണ്. മനുഷ്യന് കിട്ടിയതില്‍ വെച്ച് ഏറ്റവും അധികം ഉപയോഗമുള്ള പ്രകൃതി വിഭവമാണ് എണ്ണ​. എണ്ണയില്‍ വളരേറെ അളവില്‍ ഊര്‍ജ്ജം ശേഖരിക്കപ്പെട്ടിരിക്കുന്നു. പൈപ്പ് ലൈന്‍, റയില്‍, കപ്പല്‍, ട്രക്ക് തുടങ്ങിയ ഉപയോഗിച്ച് അതിനെ വലിയ ദൂരം കടത്തിക്കൊണ്ട് പോകാനാവും. ദുഷിച്ച് പോകാതെ വളരെക്കാലം സൂക്ഷിച്ച് വെക്കാനാവും. എളുപ്പം ശുദ്ധീകരിച്ച് മനുഷ്യന്റെ പല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവും. അതിന്റെ പെട്രോളിയം സഹഉല്‍പ്പന്നങ്ങള്‍ പ്ലാസ്റ്റിക്കും മരുന്നുകളിലും, കൃഷിയുടെ ഊര്‍ജ്ജ സ്രോതസ്സായും, ആഹാരം കടത്താനും ഒക്കെ ഉപയോഗിക്കുന്നുണ്ട്. സിലിക്കണ്‍ വാലിയും ഇന്റര്‍നെറ്റിനും മുമ്പ് Houston ഉം New Orleans ഉം എണ്ണയിലെ കണ്ടുപിടുത്തങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ലാപ്ടോപ്പുകളിലും സെര്‍വ്വറുകളിലും എണ്ണ അടങ്ങിയിരിക്കുന്നു. എല്ലാ പുരോഗതിയും എണ്ണയോടും എണ്ണ കമ്പനികളോടും കടപ്പെട്ടതാണ്. അമേരിക്കയിലെ ജീവിതത്തിന്റെ അടിത്തറ എന്നത് എണ്ണയാണ്. അത് കിട്ടാനായി നാം കുഴിച്ചുകൊണ്ടേയിരിക്കുന്നു.

എന്നാല്‍ കാണുന്നടത്തെല്ലാം നാം കുഴിക്കേണ്ട കാര്യമില്ല. തീരക്കടലില്‍ തുടര്‍ന്നും തിരയേണ്ട കാര്യമില്ല. വന്യമായ സ്ഥലങ്ങളേക്ക് അത് വ്യാപിപ്പിക്കേണ്ട കാര്യമില്ല. വൃത്തികെട്ട ടാര്‍ മണ്ണ് കത്തിക്കേണ്ട കാര്യമില്ല. സംരക്ഷിക്കുകയാണ് നാം ചെയ്യേണ്ടത്. ഉപയോഗം കുറക്കണം. വണ്ടിയോടിക്കുന്നതും കുറക്കണം.

automobility വ്യവസ്ഥ കാരണമാണ് അമേരിക്കക്ക് എണ്ണ പ്രധാനമായും ആവശ്യമായി വരുന്നത്. ഒരു വ്യവസ്ഥ മോട്ടോര്‍ വാഹനങ്ങള്‍, ഹൈവേ, തെരുവ് നെറ്റ്‌വര്‍ക്ക്, എണ്ണ പമ്പുകളുടെ ശൃംഖല, കാറും അതിന്റെ സ്ഥലവും അടിസ്ഥാനമായുള്ള ദൈനംദിന ജീവിതരീതിയാണത്. ലോകത്തിന്റെ മൊത്തം എണ്ണയുടെ 25% ഉപയോഗിക്കുന്നത് അമേരിക്കയാണ്. അതില്‍ 70% വും automobility ക്ക് വേണ്ടി ചിലവാക്കുന്നു. ദൈനംദിനവും നടത്തുന്ന ചെറിയ യാത്രകള്‍ക്ക് വേണ്ടി ഇതില്‍ അധികവും ചിലവാക്കുന്നത്. പ്രതിവര്‍ഷം 34,000 കിലോമീറ്റര്‍ ഒരു കാര്‍ സഞ്ചരിക്കുന്നു. അമേരിക്കയിലെ വീടുകളുടെ 92% ത്തിനും ഒരു കാര്‍ സ്വന്തമായുണ്ട്. 62% ന് രണ്ടുകാറുകളുണ്ട്.

ഇത്തരത്തിലുള്ള hyper-automobilityക്ക് ഒരു ഊര്‍ജ്ജ സ്രോതസ്സുകൊണ്ടും പകരം വെക്കാനാവില്ല. എണ്ണക്ക് പകരം വൈദ്യുതി, ഹൈഡ്രജന്‍ കാറുകളുപയോഗിക്കുകയാണെങ്കില്‍ ഇത്തരത്തിലുള്ല hyper-automobility നിലനിര്‍ത്താന്‍ നൂറുകണക്കിന് ഭീമന്‍ കല്‍ക്കരി, ആണവ നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വരും. എവിടെ നാം ഈ നിലയങ്ങളെല്ലാം നിര്‍മ്മിക്കും? ഈ ഊര്‍ജ്ജ നിലയങ്ങളില്‍ നിന്നെല്ലാം എത്രമാത്രം CO2 പുറത്തുവരും‍? വണ്ടിയോടിക്കുക എന്ന നമ്മുടെ രീതി നിലനിര്‍ത്താന്‍ വേണ്ടി ഇങ്ങനെ ചെയ്യുന്നത് ഗുണകരമാണോ? നമുക്കിപ്പോഴുള്ള ഗതാഗത സൌകര്യം നിലനിര്‍ത്താന്‍ നഗരങ്ങളില്‍ മുഴുവന്‍ plug-in outlets സ്ഥാപിക്കുകയാണെങ്കില്‍ അതിന് പുതിയ ഊര്‍ജ്ജ സ്രോതസ്സുകള്‍ വേണ്ടിവരും. പാലങ്ങളുടേയും റോഡുകളുടേയും സ്ഥിതിയും പൊതുഗതാഗതവും മെച്ചപ്പെടുത്താനാവാത്ത ഒരു രാജ്യമെന്ന നിലക്ക് എങ്ങനെ അമേരിക്കക്ക് അത് നിലനിര്‍ത്താനാവും? അതേ സമയം കാറ്റാടികളും സോളാര്‍ പാനലുകളും എണ്ണയില്‍ നിന്നുള്ള പോളിമറുകളില്‍ നിന്നാണ് വരുന്നത്. പുതിയ “smart grid” ഉം ബദല്‍ ഊര്‍ജ്ജവും വരുന്നത് എണ്ണയില്‍ നിന്നാണ്. വിളകള്‍ കൃഷി ചെയ്ത് കാറുകളിലോടിക്കാനുള്ള ഇന്ധനമുണ്ടാക്കാനും എണ്ണ വേണം.

മറ്റ് ഊര്‍ജ്ജ വഴികളിലേക്ക് തിരിയാന്‍ നമുക്ക് എണ്ണ വേണം. എന്നാലും അമേരിക്ക ഉപയോഗിക്കുന്ന എണ്ണയുടെ വലിയ ഭാഗം ചെറിയ ദൂരം യാത്ര ചെയ്യാന്‍ വേണ്ടിയുള്ളതാണ്. തീരക്കടലിലെ എണ്ണ ഖനനം നാം വര്‍ദ്ധിപ്പിക്കുന്നു. ഈ automobility യെ നിലനിര്‍ത്താനായി വിദൂരങ്ങളിലും ഖനനം നടത്തുന്നു. അതേ സമയം ഒരു രാജ്യമെന്ന നിലക്ക് പുതിയ ഊര്‍ജ്ജ വ്യവസ്ഥകള്‍ക്കായി വലിയ കുതിച്ച് ചാട്ടം പ്രതീക്ഷിക്കുന്നു. എന്നാല്‍ അതിന് വളരേറെ എണ്ണയുടെ ആവശ്യമുണ്ട്. അത് രണ്ടും ഒരേ സമയം ചെയ്യാനാവില്ല.

യുക്തിയുള്ള ചിന്തിക്കുന്ന ഏത് മനുഷ്യനും ഇത് ആപല്‍സൂചകമായ അവസ്ഥയാണെന്ന് കരുതും. എന്നാല്‍ രാഷ്ട്രീയ പുരോഗമനവാദികളെന്ന് പറയുന്നവര്‍ കാര്‍ സ്വന്തമാക്കാനും കാറോടിക്കല്‍ സ്ഥിര സ്വഭാവമായും തുടരുകയാണ് ചെയ്യുന്നത്. അത് അമ്പരപ്പിക്കുന്നതാണ്. വ്യക്തമായ ബോധമുള്ള, തങ്ങളുടെ കുട്ടികള്‍ക്ക് നന്നായി ജീവിക്കാന്‍ കഴിയുന്ന ഒരു ഭൂമിയെ പ്രതീക്ഷിക്കുന്ന ഒരു progressive-leftist-liberal-“green”-environmentalist ന് ആ കുട്ടികളെ സ്കൂളില്‍ വിടാനായി കാറോടിച്ച് പോകാനാവില്ല.

പരിസ്ഥിതി ബോധത്തിന്റെ വളര്‍ച്ചയോടെ വന്ന ഒന്നാണ് “ഹരിത കാര്‍” പ്രസ്ഥാനം. എണ്ണ നല്‍കുന്ന വാഹനജീവിതരീതിയുടെ സൌകര്യങ്ങളും എണ്ണ ഖനനം ചെയ്യാനുള്ള വൃത്തികെട്ട പണിയുമായി തുലനം ചെയ്യുന്നത് അമേരിക്കയിലെ പുരോഗമനക്കാര്‍ക്ക് വലിയ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. Prius അത് ഇല്ലാതാക്കില്ല. എണ്ണ കുടിക്കുന്ന എണ്ണയില്‍ നിന്ന് എടുക്കുന്ന പോളീമറുകളാല്‍ നിര്‍മ്മിക്കുന്ന ദിവസവും 50 കിലോമീറ്റര്‍ നിങ്ങളെ കൊണ്ടുപോകുന്ന ഒരു യന്ത്രം ആണ് നിങ്ങള്‍ ഓടിക്കുന്നത്.

ചില പുരോഗമനക്കാര്‍ അത് ചെയ്യാറുണ്ട്. കാരണം അവര്‍ മടിയന്‍മാരാണ്. മറ്റ് ചിലര്‍ കരുതുന്നത് അവര്‍ വിശിഷ്ടരാണെന്നാണ്. നഗരത്തില്‍ 20 മിനിട്ട് യാത്ര ചെയ്ത് ജോലിസ്ഥലത്ത് പോകാനോ, നഗരത്തിന്റെ മറുവശത്തുള്ള ഡന്റിസ്റ്റിന്റെയടുത്ത് പോകാനോ അതിനാല്‍ കഴിയുന്നു. ബീച്ചിലേക്ക് വണ്ടി ഓടിച്ച് പോകുന്ന അമേരിക്കയിലെ മിക്ക പുരോഗമനക്കാരും അവിടെ എണ്ണ ഖനനമൊന്നും കാണുന്നില്ല. അത് പുരോഗമനമല്ല. അത് സാമ്രാജ്യത്വമാണ്. ആ കാറുകള്‍ നിര്‍മ്മിച്ചിരിക്കുന്നതും അതിന് ഇന്ധനം നല്‍കുന്നതും, നിയന്ത്രണമില്ലാതെ എണ്ണ കുഴിച്ചെടുക്കുന്നതിനാല്‍ മലിനമായ നൈജീരിയ, ഇറാഖ്, ലൂസിയാന, അലാസ്ക തുടങ്ങിയ സ്ഥലങ്ങളാണ്.

ഈ ബൌദ്ധിക dissonance ഏറ്റവുമധികമുള്ളത് Bay Area യില്‍ ആണ്. പുരോഗമന പരിസ്ഥിതിവാദത്തിന്റെ തലസ്ഥാനമാണത്. San Francisco, Berkeley, Marin County തുടങ്ങിയ സ്ഥലങ്ങളിലെ എണ്ണ ഖനനം, പ്രത്യേകിച്ച് തീരക്കടല്‍, anathema ആണ്. ഈ കൂടിയ utilitarian സ്വഭാവം ഒഴുവാക്കാനാവാത്ത എണ്ണ ചോര്‍ച്ച കടലിലെ ജൈവവ്യവസ്ഥയെ തകരാറിലാക്കുകയും കടല്‍ ആഹാരത്തിന് ഭീഷണിയുണ്ടാക്കുകയും, ടൂറിസം ഇല്ലാതാക്കുകയും ചെയ്യുന്നു. തീരക്കടലിലെ എണ്ണ ഖനനം സൂര്യാസ്തമന കാഴ്ചയെ തടസപ്പെടുത്തുന്നു. അതിലാന്‍ കാലിഫോര്‍ണിയ, അറ്റ്‌ലാന്റിക് Seaboard എന്നിവിടങ്ങളില്‍ ഖനനം നിരോധിച്ചിരിക്കുകയാണ്.

BP Horizon ചോര്‍ച്ച കാലിഫോര്‍ണിയയില്‍ ആയിരുന്നെങ്കില്‍ അത് ലോകാവസാനം പോലെയായേനെ. വസ്തു വില കുറയും. പരിസ്ഥിതി കലാപം തന്നെയുണ്ടായേനെ. ചത്ത പക്ഷികള്‍ കരക്കടിയുന്നതിനെ കാത്ത് ആയിരക്കണിന് സന്നദ്ധ പ്രവര്‍ത്തകര്‍ ഒത്ത് ചേര്‍ന്നേനെ. 2007 നവംബറിലെ Cosco Busan ചോര്‍ച്ച പോലെ ഒരു നിമിഷം സമൂഹം നല്ല മനസ് ഉയര്‍ത്തി ഒത്ത് ചേര്‍ന്നു. മിക്കവരും Prius ലിലോ ജൈവഡീസല്‍ കാറുകളിലോ എത്തിച്ചേര്‍ന്നേനെ.

ഇത് ഇവിടെ വരെ വായിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങളിലെ മിക്ക “പുരോഗമനക്കാരയ” വാഹനഉടമകള്‍ പ്രതിരോധം തെരയുകയായവും. നിങ്ങള്‍ Prius ഓടിക്കുന്ന ആളാണെങ്കില്‍ നിങ്ങളുടെ ഭാഗം നിങ്ങള്‍ ചെയ്തു എന്ന് സമാധാനിക്കുന്നവരാവും. അല്ലെങ്കില്‍ അധികം യാത്ര ചെയ്യാത്തവരാണെങ്കിലും, അല്ലെങ്കില്‍ നിങ്ങളുടെ പലചരക്ക് വാങ്ങല്‍ ചെറുതാണെങ്കിലും, നിങ്ങള്‍ക്കൊരു കാര്‍ വേണം. ധാരാളം കുന്നുകളുള്ള Bay Areaയിലും കാലിഫോര്‍ണിയയുടെ മിക്ക ഭാഗങ്ങളിലും അതുകൊണ്ട് “എനിക്ക് കാറില്ലാതെ പറ്റില്ല.” തൊഴിലാളിവര്‍ഗ്ഗത്തിന് തൊഴില്‍ സ്ഥലത്ത് പോകാനും കുട്ടികളെ നോക്കാനും വീട്ടാവശ്യത്തിനുമൊക്കെ കാറുവേണമെന്ന് Populists വിളിച്ച് പറയും.

എന്നാല്‍ സഖാക്കളെ, കാല്‍നട, സൈക്കിള്‍യാത്ര, പൊതുഗതാഗതം എന്നിവയിലടിസ്ഥാനമായ ജീവിതരീതിയിലേക്ക് ഗൌരവകരമായി മാറുന്നതിനെക്കുറിച്ച് പരിഗണിക്കൂ. കുറവ് എണ്ണയേ നിങ്ങള്‍ ഉപയോഗിക്കുന്നു എന്നുണ്ടെങ്കില്‍, അത് കൂടുതല്‍ നല്ല രീതിയില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. അമേരിക്കയിലെ ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളില്‍ പോലും കാര്‍ യാത്രകളുടെ 40%വും 8 കിലോമീറ്ററിന് താഴെയുള്ളതാണ്. സൈക്കിളില്‍ പോകാന്‍ പറ്റുന്ന അനുയോജ്യമായ ദൂരം. കടയില്‍ പോകാന്‍ കാറിന്റെ ആവശ്യമില്ല. നടക്കുകയോ, സൈക്കിളിലോ, ബസിലോ പോകാം. ഭാരം വഹിക്കാനുള്ള നല്ല മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് കണ്ടുപിടിക്കാം. [നമ്മുടെ ചില കടക്കാര്‍ ഫോണില്‍ ഓര്‍ഡര്‍ സ്വീകരിച്ച് സാധനങ്ങള്‍ വീട്ടില്‍ എത്തിക്കുന്ന രീതിയുണ്ട്.] നടക്കുകയും സൈക്കിളില്‍ പോകുകയും ചെയ്യുന്നത് വഴി നിങ്ങളുടെ കുട്ടികള്‍ക്ക് കിട്ടുന്ന വ്യായാമത്തെക്കുറിച്ച് ഓര്‍ക്കുക. ചെറിയ ദൂരത്തിന് എണ്ണ ഉപയോഗിക്കുന്നത് വഴിയുള്ള പിന്‍തിരിപ്പന്‍ സ്വഭാവം മനസിലാക്കുക. നമുക്ക് സംരക്ഷണം നടത്തേണ്ട സമയത്ത് ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ ഉപയോഗിച്ച് പ്ലാസ്റ്റിക് ബാഗുകള്‍ നിര്‍മ്മിച്ച് അവ പിന്നീട് വലിച്ചെറിയുന്നതിന്റെ വലിയ നഷ്ടത്തെക്കുറിച്ച് അറിയുക.

നാം കുറവ് ഉപയോഗിക്കുകയാണെങ്കിലും അത് മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കുക. മറ്റ് ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് മാറാനായി നമുക്ക് എണ്ണയെ മാറ്റിവെക്കാം. അതിന് വലിയ infrastructure program വേണം. അതിവേഗ തീവണ്ടി, നഗര ഗതാഗത വ്യവസ്ഥ, പുതിയ സൈക്കിള്‍ പാതകള്‍, ചെറു റെയില്‍, പുതിയ വൈദ്യുതി വാഹനങ്ങള്‍, തുടങ്ങി നമ്മുടെ തൊഴിലും ഷോപ്പിങ് സ്ഥലവും എല്ലാം പുതിയ രീതിയില്‍ ആസൂത്രണം ചെയ്യണം.

കാറോടിക്കുന്നത് ഇനിയും ഉപേക്ഷിക്കാത്ത പുരോഗമനവാദികള്‍ കുറഞ്ഞ പക്ഷം പരാതി പറയുന്നതെങ്കിലും നിര്‍ത്തണം. കാര്‍ ഓടിക്കുന്ന കൂടുതല്‍ വിഷമകരമാക്കുന്ന തരത്തില്‍ അമേരിക്കന്‍ നഗരങ്ങളെ മാറ്റുന്നതിനെ നിങ്ങള്‍ പിന്‍തുണക്കണം. വീട്ടില്‍ നിന്ന് ഇറങ്ങി ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച് സിനിമക്ക് പോകാന്‍ കൂടുതല്‍ വിഷമകരമാക്കണം. നഗരങ്ങളിലെ “സൌജന്യ പാര്‍ക്കിങ്” നിര്‍ത്തലാക്കണം. ദരിദ്രര്‍ക്ക് പൊതുഗതാഗതമുപയോഗിക്കാന്‍ പണം ചിലവാക്കേണ്ടിവരുന്നിടത്ത് പുരോഗമനകാരികള്‍ സൌജന്യ പാര്‍ക്കിങ് പ്രതീക്ഷിക്കുന്ന അവസ്ഥയാണ്. നഗരത്തിനകത്ത് അതിവേഗ യാത്ര നിയന്ത്രിക്കണം. പുരോഗമനക്കാരായ യാത്രക്കാര്‍ വേഗത കുറക്കാന്‍ ശ്രമിക്കണം.

പുരോഗമനകാരികളെ ഞാന്‍ എന്നും കാണാറുള്ളതാണ് — സൈക്കിള്‍ പാതകളിലുടെ കയറി വേഗം പോകുന്ന Prius ലും, സൈക്കിള്‍യാത്രക്കാരേയും കാല്‍നടക്കാരേയും പരിഗണിക്കുന്ന ഹോണടിക്കുന്ന Subaru യിലും hybrid SUVകളിലും, ഒബാമയുടെ സ്റ്റിക്കറൊട്ടിച്ച കാറുകളിലുമൊക്കെ. Honking, hoarding, Trader Joe’s ഉം Whole Foods ഉം പാര്‍ക്കിങ് സ്ഥലത്തിനായി യുദ്ധം ചെയ്യവരെ. ഇതൊക്കെ ഭ്രാന്താണ്.

പുരോഗമനക്കാര്‍ ഒരു ഉദാഹരണമായി നയിക്കുകയാണ് വേണ്ടത്. വണ്ടി ഓടിക്കരുത്. അങ്ങനെ എണ്ണക്കായി കുഴിക്കുന്നത് യുക്തിപരമായി മാറണം. അപകടം മനസിലാക്കിക്കൊണ്ട് കുഴിക്കാന്‍ കഴിയണം. അതിന്റെ വികാസം പരിമിതപ്പെടുത്താനും കഴിയണം. അല്ലെങ്കില്‍ ഗള്‍ഫിലെ എണ്ണ ചോര്‍ച്ചയെക്കുറിച്ചുള്ള പുരോഗമനക്കാരുടെ കരച്ചില്‍ വെറും തമാശയായേ തോന്നു. അമേരിക്കയില്‍ ഒരു കാറില്ലാ പ്രസ്ഥാനമുണ്ട്. അതില്‍ അംഗങ്ങളാകൂ.

— സ്രോതസ്സ് alternet.org By Jason Henderson

ശരിയാണ് പൊതു ഗതാഗതമാകണം ആദ്യ പരിഗണന. സ്വന്തം കാര്‍ എന്നത് തെറ്റായ കാര്യമാണ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )