തേനീച്ചകളുടെ എണ്ണം കുറയുന്ന അമേരിക്കയിലെ നാലാമത്തെ വര്‍ഷമാണ് ഇത്. മൂന്നിലൊന്ന് തേനീച്ച കോളനികള്‍ ഇപ്രാവശ്യം തകരും.
2006 ല്‍ അമേരിക്കയില്‍ 24 ലക്ഷം തേനീച്ച കൂടുകളുണ്ടായിരുന്നു. എന്നാല്‍ colony collapse disorder (CCD) എന്ന ഒരു പ്രതിഭാസം കാരണം ലക്ഷക്കണക്കിന് കോളനികള്‍ ഇല്ലാതായി. അതിന് ശേഷം അമേരിക്കയില്‍ 30 ലക്ഷം തേനീച്ച കോളനികളും ലോകം മൊത്തം ശതകോടിക്കണക്കിന് തേനീച്ചകളും ഇല്ലാതായി. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ക്കറിയില്ല.
Apiary Inspectors of America യും Agricultural Research Service (ARS) നടത്തിയ സര്‍വ്വേ പ്രകാരം അമേരിക്കയിലെ തേനീച്ചക്കോളനികളില്‍ 33.8% ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ആഗോളതലത്തില്‍ തേനീച്ചകളുടെ നാശം കാര്‍ഷിക വിളകളെ ബാധിക്കുന്നുണ്ട്. നാം കഴിക്കുന്ന ആഹാരത്തിന്റെ മൂന്നിലൊന്നിന് വേണ്ട പരാഗണം നടത്തുന്നത് തേനീച്ചകളാണ്. അതായത് ആഗോള സമ്പദ്‌വ്യവസ്ഥയില്‍ തേനീച്ചക്ക് £2600 കോടി പൌണ്ടിന്റെ സംഭവാനയുണ്ട്.
രക്തംകുടിക്കുന്ന varroa mite പോലുള്ള പരാദങ്ങള്‍, വൈറസ്, ബാക്റ്റീരിയ ആക്രമണം, കീടനാശികള്‍, അമിത കൃഷിയുടെ ഫലമായുണ്ടാകുന്ന മോശം nutrition stemming തുടങ്ങിയവ കാരണങ്ങളായേക്കാം. ചത്ത തേനീച്ചകളെ കാണാത്ത ശൂന്യമായ കൂട് കാരണം ഈ പ്രതിഭാസത്തെ കോളനികളില്ലാതാവുന്നതിനെ “Mary Celeste syndrome” എന്നും വിളിക്കുന്നു.
തേനീച്ചയിലും, മെഴുകിലും പൂമ്പൊടിയിലും 121 വ്യത്യസ്ഥ കീടനാശിനികളുടെ അംശം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. കീടനാശിനികളാവാം ഇതിന്റെ പ്രധാന കാരണം എന്ന് കരുതുന്നു.
ബ്രിട്ടണില്‍ 2.5 ലക്ഷം തേനീച്ച കോളനികളുണ്ട്. അവിടെ ചില തേനീച്ച കൃഷിക്കാര്‍ക്ക് മൂന്നിലൊന്ന് എന്ന തോതില്‍ ആണ് തേനീച്ചകളെ നഷ്ടപ്പെടുന്നത്. ചിലര്‍ക്ക് കുറവൊന്നും സംഭവിക്കുന്നുമില്ല.
സ്കോട്‌ലാന്റിലെ തേനീച്ച കര്‍ഷകര്‍ക്ക് അമേരിക്കയിലേ പോലെ നഷ്ടമാണ് സംഭവിക്കുന്നത്. 1,200 കൂടുകളുള്ള Andrew Scarlett ന് 80% കൂടും നഷ്ടപ്പെട്ടു. തേനീച്ച പരിശോധകരുടെ കുറവ് കാരണം അതിവേഗത്തില്‍ പടരുന്ന ബാക്റ്റീരിയ ആക്രമണമാണ് ഇതിന് കാരണം എന്ന് പറയുന്നു.
പൂക്കളുണ്ടാവുന്ന ചെടുകള്‍ക്ക് പ്രാണികള്‍ നടത്തുന്ന പരാഗണം വേണം. അതില്‍ ഫലപ്രദം തേനീച്ചകളാണ്. അവയാണ് ലോകം മൊത്തമുള്ള വാണിജ്യ വിളകളുടെ 90% ലും പരാഗണം നടത്തുന്നത്. ആപ്പിള്‍, ഓറഞ്ച്, സ്റ്റ്രാബറി, ഉള്ളി, ക്യാരറ്റ് മിക്ക പഴങ്ങളും പച്ചക്കറികളും അങ്ങനെ തന്നെ. അവ nuts, സൂര്യകാന്തി, oil-seed rape, കാപ്പി, സോയാബീന്‍, clovers തുടങ്ങിയവയും എന്തിന് പരുത്തി പോലും തേനീച്ചകളെ ആശ്രയിക്കുന്നു.
ബ്രിട്ടണില്‍ തന്നെ തേനീച്ചകള്‍ £20 കോടിയുടെ പരാഗണം നടത്തുന്നുണ്ട്. നൂറ്റാണ്ടുകളായി മനുഷ്യര്‍ തേനീച്ചകളെ ഉപയോഗിക്കുന്നുണ്ട്. അവ ഇല്ലാതാകുന്നത് നമ്മുടെ ആഹാരം ഇല്ലാതാക്കുക മാത്രമല്ല വലിയൊരു ഭക്ഷ്യശൃംഖലയും പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങി അതിലെ ജീവികളേയും ഇല്ലാതാക്കും.
— സ്രോതസ്സ് alternet.org