അതിഭയങ്കര എണ്ണ ചോര്‍ച്ചയുണ്ടായിട്ടും എക്സോണ്‍ പണം അടക്കാതെ രക്ഷപെട്ടതെങ്ങനെ?

21 വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹപ്രവര്‍ത്തകനായ ഒരു മുക്കുവന്‍ എന്റെ വീട്ടില്‍ അതിരാവിലെ എത്തി പറഞ്ഞ “We’ve had the Big One,” എന്ന ആ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു. അലാസ്കയിലെ Prince William Sound ല്‍ Exxon Valdez ന്റെ എണ്ണ ചോര്‍ന്നതിനെക്കുറിച്ചായിരുന്നു അത്.

അലാസ്കയിലെ Cordova പ്രദേശത്തെ ചെറിയ മീന്‍പിടുത്ത സമൂഹത്തില്‍ മുക്കുവനായി ജീവിക്കുന്ന ഒരാണ് ഞാന്‍. ഞങ്ങളുടെ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നു അന്ന് നടന്നത്.

Exxon Valdez മായി പൂര്‍ണ്ണമായ സാദൃശ്യത്തോടെ ഇപ്പോള്‍ BP യുടെ ഗള്‍ഫ് തീരത്തെ റിഗ്ഗ് പൊട്ടിയമര്‍ന്നത് ആ പേടിസ്വപ്നം വീണ്ടും ആവര്‍ത്തിക്കുന്നു.

ചോര്‍ച്ചയൊന്നുമില്ല എന്നും പിന്നീട് ചെറുതായി ചോര്‍ച്ചയുണ്ടെന്നും, അതിന് ശേഷം അഞ്ച് മടങ്ങ് വലിയ ചോര്‍ച്ചാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് എനിക്ക് ഒട്ടും അത്ഭുതം തോന്നിയില്ല.

ചോര്‍ച്ച തുടരുന്നു. പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന ചോര്‍ച്ചയുടെ കണക്ക് യഥാര്‍ത്ഥത്തിലുള്ള ചോര്‍ച്ചയേക്കാള്‍ വളരെ ചെറുതാണ്.

സ്വയം റിപ്പോര്‍ട്ട് ചെയ്യുന്ന ചോര്‍ച്ചയുടെ കണക്കില്‍ കള്ളം പറയുന്നത് നിയമവിരുദ്ധമാണെങ്കുിലും ചോര്‍ച്ച ചെറുതായി റിപ്പോര്‍ട്ട് ചെയ്യുന്നത് സാധാരണമാണ്. അത് പൊതുജനത്തിന്റെ വിശ്വാസത്തെയാണ് ഇല്ലാതാക്കുന്നത്.

ഇപ്പോഴും ചോര്‍ച്ചയുടെ അളവിനെ അനുസരിച്ചാണ് അതിന്റെ പിഴയും. ചോര്‍ച്ച ചെറുതായി കാണിക്കുന്നത് വഴി എക്സോണ്‍ ശതകോടിക്കണക്കിന് ഡോളറാണ് ലാഭിച്ചിരിക്കുന്നത്. കുറഞ്ഞത് 1.1 കോടി ഗ്യാലണ്‍, കൂടിയത് 3.8 കോടി ഗ്യാലണ്‍ എണ്ണയെങ്കിലും ചോര്‍ന്നിട്ടുണ്ടാവും എന്ന് സ്വതന്ത്ര നിരീക്ഷകര്‍ പറയുന്നു.

ചോര്‍ച്ചയുടെ ആഘാതം കുറക്കാനും ലൂസിയാനയുടെ തീരത്ത് കടലില്‍ 1.6 കിലോമീറ്ററോളം താഴ്ചയില്‍ പൊട്ടിയൊലിക്കുന്ന എണ്ണ ചോര്‍ച്ച ഇല്ലാതാക്കാനും “do everything we can” എന്ന BP യുടെ വാഗ്ദാനം ബാധ്യത കുറക്കാനുള്ള ശ്രമത്തിലേക്ക് അവരുടെ ശ്രദ്ധമാറുന്നതോടെ ഇല്ലാതാകും.

പിഴയും നിയമ ചിലവും കുറക്കാനായി ആവും ശുദ്ധീകരണത്തിന്റെ വകയില്‍ BP ചിലവാക്കുന്ന ശതകോടിക്കണക്കിന് ഡോളര്‍ ഉപയോഗിക്കുക. എക്സോണ്‍ മുമ്പ് ചെയ്തതു പോലെ ഇന്‍ഷുറന്‍സ് കമ്പനികളാണ് ശുദ്ധീകരണത്തിന് പണം മുടക്കുന്നതെങ്കിലും ആ കണക്ക് തങ്ങളും ബിസിനസ്‍ ചിലവില്‍ BP എഴുതിത്തള്ളും.

പൊതു സ്ഥലത്തിന്റേയും വന്യജീവികളുടേയും നാശം($800 കോടി ഡോളര്‍ കണക്കാക്കിയെങ്കിലും എക്സോണ്‍ വെറും $90 കോടി ഡോളറെ കൊടുത്തുള്ളു), ജീവിതവൃത്തി നഷ്ടപ്പെട്ടവര്‍ കൊടുത്ത class action lawsuit($500 കോടി ഡോളര്‍ ആണ് ജൂറികള്‍ വിധിച്ചതെങ്കിലും എക്സോണ്‍ 20 വര്‍ഷം സുപ്രീം കോടതിയില്‍ കേസ് നടത്തി അവസാനം $50.7 കോടി ഡോളറാണ് കൊടുത്തത്) എന്നിവയുടെ ശതകോടിക്കണക്കിന് ഡോളര്‍ വരുന്ന നഷ്ടപരിഹാരത്തുക ലാഭിക്കാന്‍ സിവില്‍ ഒത്തുതീര്‍പ്പില്‍ അത്തരത്തിലുള്ള തന്ത്രം എക്സോണ്‍ ഉപയോഗിച്ചിരുന്നു.

സുപ്രീം കോടതിയുടെ വിധി കോര്‍പ്പറേറ്റുകളും ഉത്തരവാദിത്തം പരിമിതപ്പെടുത്തുകയും ഭാവിയിലുണ്ടാവുന്ന എണ്ണ ചോര്‍ച്ചാ ദുരന്തളില്‍ കോര്‍പ്പറേറ്റുകളെ ജനങ്ങളോടും നിയമത്തോടും ഉത്തരവാദിത്തത്തില്‍ കൊണ്ടുവരാനുള്ള അതിന്റെ ഇരകളുടെ അവസരത്തേയും ഇല്ലാതാക്കി.

എണ്ണപ്പുകയെ ഓര്‍ത്ത് വ്യാകുലപ്പെടുകയാണ് ന്യൂ ഓര്‍ലീന്‍സിലെ ഒരു സുഹൃത്ത്. “വളരെ തിരക്കുള്ള ഒരു വര്‍ക്‌ഷോപ്പില്‍ നില്‍ക്കുന്ന പോലുള്ള മണമാണ് ഇപ്പോള്‍ ഇവിടെ,” എന്ന് അയാള്‍ പറയുന്നു.

വായുവിന്റെ ഗുണനിലവാരം കുറയുന്നത് രോഗമുണ്ടാക്കാന്ന ആളുകള്‍ വീട്ടിനുള്ളില്‍ തന്നെ കഴിയണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറീപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അമിതമായി ക്രൂഡോയില്‍ ഏറ്റ ഏതൊരാളും അനുഭവിക്കുന്ന nausea, ഛര്‍ദ്ദില്‍, തലവേദന, പനി പോലുള്ള രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ വൈദ്യ സഹായം തേടണം.

ഇത് ഗൌരവമായതാണ്: എണ്ണ ചോര്‍ച്ചാ ശുദ്ധീകരണം hazardous waste cleanups ആയാണ് നിയന്ത്രിക്കപ്പെട്ടിരിക്കുന്നത്. കാരണം എണ്ണയെന്നത് ആരോഗ്യത്തിന് ആപത്കരമായതാണ്. എണ്ണ ബാഷ്പം ശ്വസിക്കുന്നത് അത്യധികം ദോഷമുണ്ടാക്കുന്നതാണ്.

2002 ല്‍ സ്പെയിനിലെ Galicia ലെ Prestige, 2007 ല്‍ തെക്കന്‍ കൊറിയയിലെ Hebei Spirit എന്നീ എണ്ണ ചോര്‍ച്ചക്ക് ശേഷം മീന്‍പിടുത്തക്കാര്‍, ശുദ്ധീകരണ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ശ്വാസകോശ പ്രശ്നങ്ങളും, കേന്ദ്രീയ നാഡീവ്യൂഹ പ്രശ്നങ്ങളും (തലവേദന, nausea, dizziness, etc.), ജനിതക തകരാറുകളും (തെക്കന്ഡ കൊറിയ) കണ്ടതായി ഡോക്റ്റര്‍മാര്‍ പറഞ്ഞിരുന്നു.

Exxon Valdez ചോര്‍ച്ചയുടെ സമയത്ത് സന്നദ്ധപ്രവര്‍ത്തകര്‍ക്കുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ വിപുലമായിരുന്നു. Standard Alaska (BP)യുടെ മെഡിക്കല്‍ ഡയറക്റ്റര്‍ ആയ Dr. Robert Rigg പറയുന്നു, “നാഡീവ്യൂഹ മാറ്റങ്ങള്‍(തലച്ചോര്‍ നാശം), ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള തൊലിയുടെ പ്രശ്നങ്ങള്‍, കരള്‍സ വൃക്ക നാശം, മറ്റ് അവയവങ്ങളുടെ ക്യാന്‍സര്‍ തുടങ്ങിയവ ക്രൂഡ് ഓയിലും മറ്റ് പെട്രോ കെമിക്കലും ഏല്‍ക്കുന്നവരില്‍ ഉണ്ടാക്കും എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. താല്‍ക്കാലികമായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ വിഷമേറ്റതിന്റെ ആദ്യ സൂചകങ്ങളാണ്. പിന്നീട് ദീര്‍ഘകാലം കഴിഞ്ഞ് വരാവുന്ന വലിയ പ്രശ്നങ്ങളും പരിഹരിക്കേണം.”

ദൌര്‍ഭാഗ്യവശാല്‍ Exxon ഹൃസ്വകാല ലക്ഷണങ്ങളെ “Valdez Crud” എന്ന് വിളിക്കുകയും, 6,722 ശുദ്ധീകരണ തൊഴിലാളികള്‍ക്ക് വന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളെ “colds or flu” എന്ന് വിളിച്ച് തള്ളിക്കളയുകയും ചെയ്തു. OSHA ന്റെ അപകടകരമായ മാലിന്യ നിര്‍മ്മാര്‍ജ്ജന റിപ്പോര്‍ട്ടിങ് യോഗ്യതകളിലെ ഇളവുകള്‍ ഉപയോഗിച്ചാണ് അവര്‍ ഇത് ചെയ്തത്.

രോഗം പിടിച്ച എക്സോണ്‍ ശുദ്ധീകരണ പ്രവര്‍ത്തകര്‍ എല്ലാം സ്വയം സഹിക്കാനായി ഉപേക്ഷിക്കപ്പെട്ടു, അവര്‍ക്ക് ആരോഗ്യചിലവുകള്‍ സ്വയം ഏല്‍ക്കേണ്ടിവന്നു. രോഗങ്ങളാല്‍ വികലാംഗരായിത്തീര്‍ന്നവരേയും മരിച്ചവരേയും എനിക്കറിയാം.

കോണ്‍ഗ്രസിന് ധാരാളം മുന്നറീപ്പ് നല്‍കുന്ന കത്തുകള്‍ ഞാന്‍ അയച്ചിട്ടുണ്ട്. പഴുത്‌ അടക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമരവും ചെയ്തിട്ടുണ്ട്. കാരണം തൊഴില്‍ കാരണമുണ്ടായ രോഗങ്ങള്‍, രാസവസ്തുകൊണ്ടുണ്ടായ രോഗങ്ങളില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാന്‍ OSHA നിര്‍മ്മിച്ച നിയമങ്ങള്‍ ഇളവുകള്‍ നല്‍കുന്നുണ്ട്.

വ്യവസായശാലകള്‍, ഹൈവേ, നഗരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചെറിയ തോതിലുണ്ടാവുന്നതുള്‍പ്പടെ എണ്ണ ബാഷ്പങ്ങള്‍ ശ്വസിക്കുന്നതിന്റെ ഭീഷണിയില്‍ നിന്ന് തൊഴിലാളികളുടെ സുരക്ഷിതത്വമോ പൊതുജനാരോഗ്യമോ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ നിയമങ്ങള്‍ adequate അല്ല.

എണ്ണ മനുഷ്യന് മാത്രമല്ല ഭീഷണിയായിട്ടുള്ളത്, അത് വന്യജീവികള്‍ക്കും ഭീഷണിയാണ്. അമേരിക്കയുടെ ജൈവ സമ്പന്നമായ തീരപ്രദേശത്ത് സംഭവിക്കുന്ന ഹൃസ്വകാല, ദീര്‍ഘകാല നാശം ഓര്‍ത്ത് എനിക്ക് സഹിക്കാനാവുന്നില്ല. അത് ദേശീയ സമ്പത്തും, പ്രാദേശിക വരുമാനവും കൂടിയാണ്.

അലാസ്കയില്‍ കൊല 1989 ല്‍ തീര്‍ന്നില്ല. 21 വര്‍ഷങ്ങള്‍ക്ക് ശേഷവും കുഴിച്ചുമൂടപ്പെട്ട എണ്ണ ഇപ്പോഴും വന്യജീവികളെ മലിനമാക്കുകയാണ് ചെയ്യുകയാണ്. ചോര്‍ച്ചക്ക് മുമ്പുള്ള അവസ്ഥയിലേക്ക് Prince William Sound തിരിച്ചെത്തിയിട്ടില്ല. സത്യസന്ധമായി പറഞ്ഞാല്‍ അത് ഒരിക്കലും തിരികെ എത്തുകയുമില്ല. ഒരിക്കല്‍ ജനങ്ങളെ സഹായിച്ചിരുന്ന മത്സ്യബന്ധനം ഇപ്പോള്‍ ഇല്ലാതെയായി. ജൈവവ്യവസ്ഥ കഷ്ടിച്ച് നിലനില്‍ക്കുന്നു എന്ന് മാത്രം.

എണ്ണയെ നീക്കം ചെയ്യാനുള്ള ലൂസിയാനയിലെ പ്രാദേശികമായ ശ്രമം ആളുകളെ ക്രിയാശേഷിയുള്ളവരും ശക്തരുമാക്കും. എന്നാല്‍ ചോര്‍ച്ചയുടെ ദോഷം ഇല്ലാതാക്കുന്നതില്‍ അത് കുറവ് സഹായമേ ചെയ്യൂ എന്നതാണ് ദൌര്‍ഭാഗ്യകരമായ സത്യം. കടലിന്റെ ശാന്തമായ അവസ്ഥയില്‍ പോലും എണ്ണ ഒലിച്ച് പോകും. കാണാന്‍ കഴിയുന്ന എണ്ണയുടെ താഴെ അദൃശ്യമായ വിഷ എണ്ണ വെള്ളത്തില്‍ അലിഞ്ഞ് ചേരും. ലയിച്ച് ചേര്‍ന്ന എണ്ണ ചെമ്മീനുകള്‍ക്കും, മീന്‍ മുട്ടകള്‍ക്കും, സമുദ്രജീവിതത്തിനും അപകടകരമാണ്.

എന്നാലും അലാസ്കയില്‍ നടന്ന ചോര്‍ച്ചയെ അപേക്ഷിച്ച് ഗള്‍ഫിലെ ചോര്‍ച്ചക്ക് ഒരു ഗുണമുണ്ട്. ചൂടുകൂടിയ കാലാവസ്ഥ. ചൂട് കൂടിയ സമുദ്രം ലൂസിയാനയിലെ ക്രൂഡോയില്‍ വിഘടിപ്പിക്കാനുള്ള ബാക്റ്റീരിയകളെ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കും. എന്നാലും ആദ്യത്തെ വിഷ ആഘാതം Prince William Sound ല്‍ സംഭവിച്ചത് പോലെ വന്യജീവികളുടെ ധാരാളം തലമുറകള്‍ക്ക് ദോഷകരമായി പ്രവര്‍ത്തിക്കും.

കഴിഞ്ഞ 40 വര്‍ഷങ്ങളായി, 1967 ല്‍ ഇംഗ്ലണ്ടില്‍ Torrey Canyon ല്‍ സംഭവിച്ച ടാങ്കര്‍ ചോര്‍ച്ചക്ക് ശേഷം ഭാവിയിലുണ്ടാകുന്ന എണ്ണ ചോര്‍ച്ചകള്‍ നല്ല രീതിയില്‍ ശുദ്ധീകരിക്കാം എന്ന് എണ്ണ വ്യവസായം വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ആ വാഗ്ദാനം പാലിക്കുന്നതില്‍ വ്യവസായം പരാജയപ്പെട്ടു എന്നാണ് ഏറ്റവും പുതിയ എണ്ണ ചോര്‍ച്ച കാണിക്കുന്നത്. നേതാക്കള്‍ ഉത്തരവാദിത്തം കാണിക്കുകയും ഫോസില്‍ ഇന്ധന വ്യവസായം അടച്ചുപൂട്ടുകയും പുതിയ ഊര്‍ജ്ജ രംഗങ്ങളിലേക്ക് മാറുകയും ചെയ്യണമെന്ന് അമേരിക്കയിലെ ജനങ്ങള്‍ ആവശ്യപ്പെടേണ്ട കാലമാണ്.

— സ്രോതസ്സ് alternet.org By Riki Ott

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )