ജൈതാപൂരിലെ ആണവ നിലയം പണിയാന്‍ പോയത് വലിയ ചൂടുപിടിച്ച ചര്‍ച്ചക്ക് കാരണമായിരുന്നു. പുനരുത്പാദിതോര്‍ജ്ജം ഉപയോഗിക്കണമെന്നും അത് ആണവോര്‍ജ്ജത്തെക്കാള്‍ ദക്ഷതയുള്ളതും സാമ്പത്തിക ലാഭകരവുമാണെന്ന് പരിസ്ഥിതിവാദികള്‍ പറഞ്ഞു.
“ബഹുരാഷ്ട്ര കമ്പനികളുടെ നിര്‍ബന്ധം കാരണം സര്‍ക്കാര്‍ അവയെ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ 2009 ല്‍ പുനരുത്പാദിതോര്‍ജ്ജം 13,242 MW വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള്‍ ആണവോര്‍ജ്ജം 4,120 MW മാത്രമാണ് ഉത്പാദിപ്പിച്ചത്,” പരിസ്ഥിതി പ്രവര്‍ത്തകനായ Girish Raut പറയുന്നു.
2003 ല്‍ ആണവോര്‍ജ്ജത്തിന് വകയിരുത്തിയ തുക Rs3,350 കോടി രൂപയാണ്. അതേ സമയം പുനരുത്പാദിതോര്‍ജ്ജത്തിന് കിട്ടിയത് വെറും Rs470 കോടി രൂപ.
“തീര്‍ച്ചയായും പുനരുത്പാദിതോര്‍ജ്ജം സാമ്പത്തികമായി ലാഭകരമാണ്. ഒറ്റപ്രാവശ്യത്തെ നിക്ഷേപമേ ഇതിന് വേണ്ടിവരൂ. ഊര്‍ജ്ജത്തിന്റെ സ്രോതസ്സ് സൌജന്യമാണ്,” Nishikant Kale പറയുന്നു. “എന്നാല്‍ ആണവോര്‍ജ്ജത്തിന് പ്രവര്‍ത്തിക്കാന്‍ ഭീമമായ നിക്ഷേപം വേണം. ഇന്ധനത്തിനും വില കൂടുതലാണ്.” Kale കൂട്ടിച്ചേര്‍ത്തു.
അതോടൊപ്പം ആണവോര്‍ജ്ജത്തിന് വലിയ അപകട സാദ്ധ്യതയാണ്. എന്തെങ്കിലും മോശമായ കാര്യം സംഭവിച്ചാല്‍ ഗോവയും മുംബെയും പൂര്‍ണ്ണമായും നശിക്കും.
ആണവ റിയാക്റ്റര്‍ നല്‍കുന്നവര്‍ അപകടത്തിന്റെ ബാദ്ധ്യത ഏറ്റെടുക്കണമെന്നുള്ളതുകൊണ്ട് ഫ്രഞ്ച് റിയാക്റ്റര്‍ കമ്പനിയായ അറീവ സര്‍ക്കാരിനെ സ്വാധീനിച്ച് അപകടത്തിലെ insurance cover ന് കൂടിയ പരിധി നിശ്ഛയിക്കാന്‍ ശ്രമിക്കുകയാണ്. അമേരിക്കയിലെ കൂടിയ അപകട സുരക്ഷാ പരിധി Rs48,000 കോടിയായിരിക്കുമ്പോള്‍ ഇന്‍ഡ്യയില്‍ Rs1,700 കോടി മാത്രമാണ്.
സൌരോര്‍ജ്ജമാണ് ഇന്‍ഡ്യയെ പോലുള്ള രാജ്യങ്ങളുടെ പരിഹാരം. പവനോര്‍ജ്ജം വളരെ വേഗത്തില്‍ വളരുന്ന മേഖലയാണ്. 7,400 mw കാറ്റില്‍ നിന്നാണ് വരുന്നത്. Solar dryers, water heaters തുടങ്ങിയവ ഊര്‍ജ്ജ സംരക്ഷണത്തിന് സഹായിക്കുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ ഫോടോവോള്‍ടേയിക് പാനലുകള്‍ക്ക് പ്രചാരം കിട്ടുന്നില്ല.
ഗ്രിഡ്ഡില്‍ ബന്ധിച്ച സൌരോര്‍ജ്ജത്തിന് യുറോപ്പില്‍ വലിയ പ്രചാരമാണ് കിട്ടുന്നത്. ഉത്പാദിപ്പിക്കുന്ന ഊര്‍ജ്ജം ശേഖരിക്കാനുള്ള ബാറ്ററി വേണ്ട എന്നതാണ് അതിന്റെ ഗുണം. ഗ്രിഡ്ഡില്‍ നിന്ന് വൈദ്യുതി ആവശ്യക്കാരിലേക്ക് വിതരണം ചെയ്യുന്നു. സോളാര്‍ പാനല്‍ സ്ഥാപിച്ച ആളുകള്‍ക്ക് ഊര്‍ജ്ജം വില്‍ക്കുന്നതിനുള്ള പ്രതിഫലമായ പണത്തിന് പുറമേ പാനല്‍ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും പണം അങ്ങോട്ട് നല്‍കും.
– സ്രോതസ്സ് dnaindia.com