കൂടുതല്‍ സംസാരം, കൂടുതല്‍ വാഗ്ദാനങ്ങള്‍, കൂടുതല്‍ പട്ടിണി

2008ല്‍ ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നത് നാം കണ്ടു. അരി, ഗോതമ്പ് തുടങ്ങിയവക്കെല്ലാം വില വാനം മുട്ടെയായി. നാം അത് അനുഭവിച്ചില്ല. കാരണം നാം നമ്മുടെ വരുമാനത്തിന്റെ 10% മാത്രമേ ആഹാരത്തിനായി ചിലവാക്കുന്നുള്ളു. ദരിദ്ര രാജ്യങ്ങളില്‍ ആഹാരം മേശപ്പുറത്തെത്തിക്കുന്നത് വലിയ ചിലവേറിയ കാര്യമാണ്. വീടിന്റെ വരുമാനത്തിലെ 50-85% വരെ ആഹാരത്തിനാണ് അവര്‍ ചിലവാക്കുന്നത്. വിലയിലുണ്ടാകുന്ന ചെറിയ മാറ്റം പോലും ദശലക്ഷക്കണക്കിനാളുകളെ പോഷകാഹാരമില്ലാത്തവരാക്കും.

2008 ല്‍ 60 രാജ്യങ്ങളിലാണ് ഭക്ഷ്യ ലഹളയഉണ്ടായത്. ഭക്ഷ്യ ലഹള ഭൂമി ഇടപാടിലും ഒരുതിരമാലയുണ്ടാക്കി. മഡഗാസ്കറില്‍(Madagascar) ‍പട്ടാള അട്ടിമറിയുണ്ടായി.

2015 ഓടെ പട്ടിണി ഇല്ലാതാക്കുക തുടങ്ങിയ മുമ്പ് നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിലെ പ്രഖ്യാപനങ്ങള്‍ വെറും വാഗ്ദാനങ്ങള്‍ മാത്രമായി. 1974 ല്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ ഈ സമ്മേളനവും പുതുക്കും. UN’s Committee on World Food Security നെ ministerial level ലേക്ക് ഉയര്‍ത്തി കൂടുതല്‍ ഗ്രാമ വികസനത്തിന് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്യുന്നു. അത് പ്രധാനപ്പെട്ടതാണ് 2006 ല്‍ 3.8% മാത്രമാണ് കൃഷിക്ക് വേണ്ടി ചിലവാക്കിയത്.

ഇതൊക്കെ വെറും വാഗ്ദാനങ്ങള്‍ മാത്രമാണ്. FAO യുടെ director-general തന്നെ പറയുന്നത് “അളക്കാവുന്ന ലക്ഷ്യങ്ങളോ സമയബന്ധിതമോ അല്ല.” അങ്ങനെയെങ്കില്‍ റോം പോലുള്ള സ്ഥലങ്ങളില്‍ സമ്മേളനം നടത്തുന്നതിന് പകരം ഹേയ്തിയിലാണ് അത് നടത്തേണ്ടത്. പട്ടിണികിടക്കുന്നവരെ നേരിട്ട് കണ്ടാല്‍ ചിലപ്പോള്‍ എന്തെങ്കിലും മാറ്റമുണ്ടായേക്കും.

— സ്രോതസ്സ് makewealthhistory.org

ഒരു അഭിപ്രായം ഇടൂ