ഒരു കൈ കൊണ്ട് കൊടുക്കും, മറ്റേ കൈ കൊണ്ട് തിരിച്ചെടുക്കും

ഒബാമ സര്‍ക്കാര്‍ ഹൊണ്ടൂറസ് സര്‍ക്കാരിനുള്ള സഹായത്തില്‍ $3 കോടി ഡോളര്‍ കുറവ് ചെയ്യുകയും നവംബറില്‍ നടന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യതയുള്ളതുമല്ലെങ്കില്‍ സര്‍ക്കാരിനെ അംഗീകരിക്കില്ല എന്ന് പ്രസ്ഥാവന ഇറക്കുകയും ചെയ്തു.

ജൂണ്‍ 28 ന് നടന്ന പട്ടാള അട്ടിമറി പ്രസിഡന്റ് മാനുവല്‍ സലായയെ പുറത്താക്കി എങ്കിലും അമേരിക്ക അതിനെ ഔദ്യോഗികമായി പട്ടാള അട്ടിമറി എന്ന് പറഞ്ഞില്ല. US Foreign Operations Bill പ്രകാരം അങ്ങനെ പ്രഖ്യാപിച്ചാല്‍ ചെയ്യുന്ന സഹങ്ങള്‍ ഉടനടി നിര്‍ത്തേണ്ടി വരും. നിയമ വാഴ്ച പുനസ്ഥാപിച്ചെങ്കില്‍ മാത്രമേ പിന്നീട് അത് തുടരാനാവൂ.

Greg Grandin സംസാരിക്കുന്നു:

ഇതൊരു നല്ല തുടക്കമാണ്. തെക്കെ അമേരിക്കയുടെ ഒപ്പമെത്താന്‍ അമേരിക്ക ശ്രമിക്കുന്നതിന്റെ ഒരു സൂചനയായും അതിനെ കാണാം. ഇപ്പോഴത്തെ സര്‍ക്കാര്‍ നടത്തുന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യതയുള്ളതുമല്ലെങ്കില്‍ അതിന്റെ ഫലത്തെ അംഗീകരിക്കില്ല എന്ന് മാസങ്ങള്‍ക്ക് മുമ്പേ Organization of American States, Union of South American Nations ഒക്കെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ പട്ടാള ഭരണത്തിന്റെ അന്ത്യമാകുന്നു എന്ന സൂചനയും അതിലുണ്ട്. നവംബര്‍ 29 ന്റെ തെരഞ്ഞെടുപ്പിന് ഇനി രണ്ട് മാസങ്ങളുണ്ട്. സ്വതന്ത്രവും സുതാര്യതയുള്ള തെരഞ്ഞെടുപ്പ് ഇപ്പോഴത്തെ അവസ്ഥയില്‍ നടത്താനാവില്ല. രാജ്യം സൈനിക വല്‍ക്കരിച്ചിരിക്കുകയാണ്. രാഷ്ട്ര സ്ഥാപനങ്ങളെല്ലാം സൈനിക വല്‍ക്കരിച്ചിരിക്കുകയാണ്. പ്രതിഷേധക്കാരിലും സാധാര പൌരന്‍മാരിലും താഴ്ന്ന രീതിയില്‍ സ്ഥിരമായി അക്രമം നടത്തുന്നു. കഴിഞ്ഞ രണ്ട് മാസമായി സ്ത്രീകള്‍ക്കെതിരായ അക്രമം 60% വര്‍ദ്ധിച്ചു. സാംസ്കാരിക സ്ഥാപനങ്ങള്‍ തകരുന്നു. സ്വതന്ത്രവും സുതാര്യം ആയ തെരഞ്ഞെടുപ്പ് നടക്കില്ല. അതിനെ മറികടക്കാന്ന് നവംബര്‍ 29 ന്റെ തെരഞ്ഞെടുപ്പിന് മുമ്പ് കാര്യങ്ങള്‍ നേരെയാക്കാന്‍ അമേരിക്ക വളരെ കഷ്ടപ്പെടുന്നു.

ഇതിനെ പട്ടാള അട്ടിമറി എന്ന് വിളിച്ചാല്‍ അത് ഉടന്‍ തന്നെ സാമ്പത്തിക സഹായങ്ങളെല്ലാം റദ്ദ് ചെയ്യും. അത് കോണ്‍ഗ്രസ് സര്‍ട്ടിഫൈ ചെയ്യണം. ആ യുദ്ധം ഒബാമയോ ഹിലറിയോ ചെയ്യാന്‍ തയ്യാറല്ല. റിപ്പബ്ലിക്കന്‍മാര്‍ ഈ പ്രശ്നത്തെ ഉപയോഗിച്ച് ഒബാമയെ ഹ്യൂഗോ ഷാവാസുമായും ലാറ്റിനമേരിക്കയിലെ ഇടതുമായും ബന്ധിപ്പിക്കാന്‍ ശ്രമിക്കും. അതുകൊണ്ട് കോണ്‍ഗ്രസിലേക്ക് ഈ ചര്‍ച്ച കൊണ്ടുപോകാന്‍ അവര്‍ താല്‍പ്പര്യപ്പെടുന്നില്ല.

Organization of American States ശക്തമായ പ്രസ്ഥാവനയാണ് നടത്തിയത്. ഇപ്പോഴത്തെ വ്യവസ്ഥയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് State Department നും സ്വീകാര്യമല്ല എന്ന് പറഞ്ഞത് ശരിയാ ദിശയിലേക്കുള്ള നീക്കമാണ്.

തെരഞ്ഞെടുപ്പ് നിയമപരമായി തന്നെ നടത്താനാണ് അട്ടിമറി സര്‍ക്കാരും ശ്രമിക്കുന്നത്. കൂടുതലാളുകള്‍ വോട്ടിങ്ങില്‍ പങ്കെടുക്കുന്നതിനെ അവര്‍ പ്രോത്സാഹിപ്പിക്കേണ്ടിവരും. നവംബര്‍ 29 നുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ കേസെടുക്കാനുള്ള ഒരു നിയമം അവര്‍ പാസാക്കിയിട്ടുണ്ട്. കാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്.

സലയാ തിരിച്ചുവന്നാല്‍ അത് പ്രതീകാത്മകമായ തിരിച്ചുവരവായിരിക്കും. അതിന് പ്രാധാന്യമുണ്ട്. പ്രതീകാത്മകമായ ആയി പോലും അദ്ദേഹം തിരിച്ചുവന്നാല്‍ അത് പ്രതിഷേധ പ്രസ്ഥാനത്തെ ശക്തമാക്കും. അട്ടിമറിയുടെ ഫലമായാണ് അത് രൂപീകൃതമായിരിക്കുന്നത്. സലയാ ചെയ്ത കാര്യങ്ങളൊന്നും അട്ടിമറി നടത്തിയവര്‍ക്ക് നേടാനായില്ല. അവര്‍ രാജ്യത്തെ ധൃവീകരിക്കുകയാണ് ചെയ്തത്. രാഷ്ട്രീയ സ്ഥാപനങ്ങളെ നിയമവിരുദ്ധമാക്കി. പ്രതി ദിനം ശക്തമാകുന്ന ജനകീയ പ്രസ്ഥാനമാണ് അതിന്റെ ഒക്കെ ഫലം. സലയാ ഇപ്പോള്‍ ഒരു പ്രതീകാത്മകമായ രൂപമാണ്. ഒരാഴ്ചക്ക് പോലും അദ്ദേഹം ഇവിടെ എത്തിയാല്‍ അത് ജനകീയ പ്രസ്ഥാനത്തിന്റെ ശക്തിയാവും തെളിയിക്കുക. അമേരിക്കയേയും അവര്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കുന്നു.

അന്താരാഷ്ട്ര നാണയ നിധി(IMF) അടുത്തകാലത്ത് ഹൊണ്ടോറസ്ന് $16 കോടി ഡോളര്‍ ധനസഹായം നല്‍കിയിരുന്നു.

ഒരു കൈ കൊണ്ട് കൊടുക്കും, മറ്റേ കൈ കൊണ്ട് തിരിച്ചെടുക്കും. IMF നെ നിയന്ത്രിക്കുന്നത് അമേരിക്കയാണ്. State Department $3 കോടി ഡോളര്‍ സഹായം കുറക്കുന്നു എന്ന തീരുമാനം IMF ന് അറിയാം. അപ്പോഴാണ് അവര്‍ $15 കോടി കൊടുക്കുന്നത്. ലോക ബാങ്ക്, Inter-American Development Fund, അത്തരത്തിലുള്ള എല്ലാ സ്ഥാപനങ്ങളും ഹൊണ്ടോറസിനുള്ള വായ്പകളും സഹായങ്ങളും വെട്ടിക്കുറക്കുന്നു, എന്നാല്‍ IMF മുന്നോട്ട് പോകുകയാണ്. അത് കൂടുതലും പ്രതീകാത്മകമായി ആണ്.

ഹൊണ്ടോറസിന് ഇപ്പോള്‍ പ്രതിദിനം $2 കോടി ഡോളര്‍ എന്ന തോതില്‍ അതിന്റെ സെന്‍ട്രല്‍ ബാങ്കിലേക്ക് പണം എത്തുന്നു. അട്ടിമറി നടന്ന് കഴിഞ്ഞ രണ്ട് മാസത്തിനകം 50 കോടി ഡോളര്‍ കിട്ടിയിട്ടുണ്ട്. ജനുവരിയില്‍ ആരധികാരത്തിലെത്തിയാലും ഈ തകര്‍ന്ന രാജ്യത്തില് എന്ത് ഫലം. അത് വേറൊരു വശം. സാമ്പത്തിക സഹായം തുടരും എന്ന് മാത്രമല്ല, ലോകത്തെ മറ്റ് രാജ്യങ്ങളുമായി നല്ല ബന്ധമുണ്ടാക്കിയാലേ അധികാരത്തില്‍ തുടര്‍ന്ന് പോകാനാവൂ എന്ന് അറിയാവുന്നവരാണ് ഹൊണ്ടൂറസിലെ രാഷ്ട്രീയ ഉന്നതരും സാമ്പത്തിക ഉന്നതരും.

ജനപ്രിയ ഇടത് പക്ഷത്തിന്റെ വളര്‍ച്ചയെ centrists എന്ന് സ്വയം കരുതുന്ന യാഥാസ്ഥിതികരും മറ്റ് ധാരാളം പേരും ഭയക്കുന്നുണ്ട്. ആ വേലിയേറ്റത്തെ തടയുകയാണ് ഹൊണ്ടോറസ്. അട്ടിമറിയുടെ നേതാക്കള്‍ വ്യക്തമായി അതി പറഞ്ഞിട്ടുണ്ട്. ആദ്യമായി Chavismoയെ ഇല്ലാതാക്കി. ലാറ്റിനമേരിക്ക ഏത് ദിശയിലേക്ക് തിരിയണമെന്നത് തീരുമാനിക്കുന്ന ഒരു യുദ്ധമായാണ് എനിക്കിത് തോന്നുന്നത്. Uruguay, Chile, Brazil, Argentina തുടങ്ങി ഒരു നിര രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. അവിടെ യാഥാസ്ഥിതികര്‍ വിജയിച്ചേക്കാം. ഇടതിനെ അത് ചെറുതായി തള്ളി മാറ്റിയേക്കാം. anti-Chavistas ഹൊണ്ടോറസിനെ ഒരു turning point ആയി കാണുന്നു.

തെക്കെ അമേരിക്കയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതി പ്രകാരം ഹൊണ്ടൂറസും അമേരിക്കയും ഹൊണ്ടൂറസ് വിഷയത്തില്‍ ഉത്തരം പറയാതെ സംഭ്രമിച്ചിരിക്കുകയുമാണ്. തെക്കെ അമേരിക്കയില്‍ അമേരിക്ക അവരുടെ സൈനിക സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നും എന്ന് പ്രഖ്യാപിച്ചു. അത് വെനെസ്വലയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. അവരെക്കുറിച്ചാണ് കൂടുതല്‍ മാധ്യമ ശ്രദ്ധകിട്ടുന്നത്. എന്നാല്‍ തെക്കെ അമേരിക്കയുടെ ഉള്ളിലേക്ക് അമേരിക്ക സൈനിക കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ബ്രസീലിലെ സൈന്യത്തിന് വളരെ വ്യാകുലതയുണ്ട്. ഇതിനെതിരെ തെക്കെ അമേരിക്കയിലെ രാജ്യങ്ങള്‍ ഒത്തുചേരുകയാണ്. അമേരിക്കയുടെ രാഷ്ട്രീയ സ്വാധീനം, സ്ഥാപന സ്വാധീനം, വര്‍ദ്ധിച്ചുവരുന്ന സൈനിക സ്വാധീനം എന്നിവയെ ഒറ്റപ്പെടുത്തുന്നതിന്റെ സൂചനയാണ് അത്. അപകടകരമായ കീഴ്‌വഴക്കം ആണ്.
____
Greg Grandin, professor of Latin American history at NYU and author of Empire’s Workshop: Latin America, the United States, and the Rise of the New Imperialism. His latest book is Fordlandia: The Rise and Fall of Henry Ford’s Forgotten Jungle City.

— സ്രോതസ്സ് democracynow.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w