റിപ്പബ്ലിക്കന്‍ ഗൊമോറാ

തന്റെ സ്വന്തം പാര്‍ട്ടിയിലെ തീവൃവാദി സംഘത്തെക്കുറിച്ച് 50 വര്‍ഷം മുമ്പ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡ്വൈറ്റ് ഐസന്‍ഹോവര്‍(Dwight Eisenhower) ഒരു മുന്നറീപ്പ് നല്‍കി. അദ്ദേഹം പ്രസിഡന്റായിരിക്കെ സെനറ്റര്‍ ജോസഫ് മക്‌കാര്‍ത്തി, റാഡിക്കല്‍ വലത്, ജോണ്‍ ബര്‍ച്ച് സൊസേറ്റി(John Birch Society) തുടങ്ങിയവരില്‍ നിന്ന് ആക്രമണം നേരിട്ടയാളാണ്. 1959ല്‍ രണ്ടാം ലോക മഹായുദ്ധ സൈനികന് അയച്ച ഒരു കത്തില്‍ “ധാരാളം പ്രമുഖ ഉദ്യോഗസ്ഥര്‍ക്ക് അവര്‍ പറയുന്നത് പോലെ ഒരു നിലപാടോ വൈദഗ്ദ്ധ്യമോ ഇല്ല. കൃത്യതയേക്കാള്‍ stridency ആണെന്ന് വ്യക്തമാകുന്ന പ്രസ്ഥാവനകള്‍ സ്വീകരിച്ച് അവര്‍ തങ്ങളുടെ ആശയങ്ങളോ താല്‍പ്പര്യങ്ങളോ മുന്നോട്ട് കൊണ്ടുപോകുന്നു,” എന്ന് എഴുതി.

അര നൂറ്റാണ്ടുകള്‍ക്ക് ശേഷം ജനന സര്‍ട്ടിഫിക്കറ്റ് വിവാദവും ടൌണ്‍ഹാള്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെടലുകളുടേയും ഈ വേനല്‍കാലത്ത്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ അതിന്റെ തീവൃവാദി സംഘം കൈപ്പിടിയിലൊതുക്കി എന്ന, ഐസന്‍ഹോവറിന്റെ മുന്നറീപ്പ് സത്യമായി വരുകയാണ്. മാധ്യമപ്രവര്‍ത്തകനായ മാക്സ് ബ്ലുമത്താലിന്റെ(Max Blumenthal) പുതിയ പുസ്തകം Republican Gomorrah: Inside the Movement that Shattered the Party എന്ന പുസ്തകം അതാണ് പറയുന്നത്.

ഐസന്‍ഹോവറിന്റെ പാര്‍ട്ടിയില്‍ നിന്ന് GOP സാറാ പാലിന്റെ പാര്‍ട്ടിയായി മാറിയതിനെക്കുറിച്ചും ഭാവിയിലെ അമേരിക്കന്‍ രാഷ്ട്രീയിന് അരങ്ങൊരുക്കുന്നതിനെക്കുറിച്ചും അത് വിശകലനം ചെയ്യുന്നു. [2016 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഒരു ഔദ്യോഗിക സ്ഥാനാര്‍ത്ഥി പോലുമില്ല. നേതാക്കള്‍ എതിര്‍ പാര്‍ട്ടിക്ക് വോട്ടുചെയ്യുമെന്ന് പരസ്യമായി തന്നെ പ്രഖ്യാപിച്ചിരിക്കുന്നു.]

മാക്സ് ബ്ലുമത്താല്‍ സംസാരിക്കുന്നു:

ഒരു ദേശീയ പാര്‍ട്ടിയാകാന്‍ വിശാലമായ ഒരു നിയോജകമണ്‌ഡലം ഉണ്ടാകണം എന്ന റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ എല്ലാ വീക്ഷണങ്ങളേയും ഉള്‍ക്കൊള്ളുന്ന തത്വചിന്തയെ ഐസന്‍ഹോവര്‍ വിശ്വസിച്ചിരുന്നു. ഇന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒരു റിങ്ങുള്ള സര്‍ക്കസ് ആണ്. ഒബാമയുടെ ആരോഗ്യ പദ്ധതി ആര് ജീവിക്കണം ആര് മരിക്കണം എന്ന ഒരു മരണ പാനലാണെന്ന മുന്നറീപ്പ് നല്‍കുന്ന സാറാ പാലിനെ പോലെയുള്ള ആളുകളാണ് അതിനെ നിയന്ത്രിക്കുന്നത്. ഒബാമയെ ഹിറ്റ്‌ലറോടും സ്റ്റാലിനോടും ഉപമിച്ച born-again ക്രിസ്ത്യാനിയായ Paul Broun നെ പോലുള്ളവരാണ് അതിനെ നിയന്ത്രിക്കുന്നത്. അതിന് സത്യത്തില്‍ ഒരു നേതൃത്വമില്ല. തകര്‍ന്ന ഒരു പാര്‍ട്ടിയായ അതിനെ നിയന്ത്രിക്കുന്നത് വലത്പക്ഷ ക്രിസ്ത്യാനികളാണ്.

അതിനെ നിര്‍വ്വചിക്കുന്ന യാഥാസ്ഥിതികത്വം ഒരു പ്രത്യയശാസ്‌ത്രമോ ഒരു കൂട്ടം ആശയങ്ങളോ അല്ല. അത് ശരിക്കും വൈകാരികമായ ഒന്നാണ്. അത് ഒരു സാമൂഹ്യ മനശാസ്ത്രമാണ്. സാറാ പാലിന്റെ death panels നെക്കുറിച്ചുള്ള വാദത്തെ അംഗീകരിക്കുന്ന Newt Gingrich ന്റെ ഒരു വാചകത്തില്‍ അതിനെ സംഗ്രഹിക്കാം. Newt Gingrich പറഞ്ഞു, “അത് എങ്ങനെയായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നതിനെ ന്യായീകരിക്കത്തക്ക വലുതാണ് ഞാന്‍ നിമഗ്നമായ എന്റെ സുരക്ഷിതമില്ലായ്മ എന്ന് എന്റെ ഒരു മനശാസ്ത്രപരമായ profile നിങ്ങള്‍ക്ക് എഴുതാന്‍ കഴിയും.”

എറിക് ഹോഫറിന്റെ (Eric Hoffer) ഒരു മനോഹരമായ പുസ്തകത്തെക്കുറിച്ച് വിമുക്തഭടന്‍മാര്‍ക്കുള്ള കത്തില്‍ ഐസന്‍ഹോവര്‍ പറയുന്നുണ്ട്. സ്വയം വിദ്യാഭ്യാസം നേടിയ തുറമുഖ പണിക്കാരനായിരുന്നു എറിക് ഹോഫര്‍. ഒരു വിശുദ്ധ കാരണത്തിലുള്ള വിശ്വാസം ശരിക്കും നമ്മളില്‍ നമുക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് പകരമാണ് എന്നതാണ് The True Believer എന്ന ഹോഫറിന്റെ പുസ്തകത്തിന്റെ കാതല്‍. എന്റെ പുസ്തകത്തിന്റെ തീസിസും അതുപോലെയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശരിക്കുള്ള വിശ്വാസിയില്‍ അതാണ് കഴിഞ്ഞ ആറുവര്‍ഷമായി ഞാന്‍ കണ്ടത്.

R.J. റഷ്ഡൂണി (R.J. Rushdoony) മായി ഞാന്‍ സംസാരിച്ചു. ക്രിസ്ത്യന്‍ വലതുപക്ഷത്തെ സ്വാധീനിച്ചത് ആരും കേട്ടിട്ടില്ലാത്ത ഈ ദൈവശാസ്ത്രപണ്ഡിതന്‍ ആയിരുന്നു. വാഗ്ദത്ത ഭൂമി എന്ന് അവര്‍കരുതിയ ഒന്നിന്റെ രൂപരേഖ അദ്ദേഹം അവര്‍ക്ക് നല്‍കി. അത് യഥാര്‍ത്ഥത്തില്‍ ഒരു ദൈവനായകനായ നാശം മാത്രം ഉള്ള സ്ഥലം ആയിരുന്നു. ഭരണഘടനക്ക് പകരം പൗരോഹിത്യഭരണത്തിന് വേണ്ടി അദ്ദേഹം വാദിക്കുക. അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനേക്കുറിച്ച്, 1960കളില്‍ വര്‍ഗ്ഗവിവേചനം ഇല്ലാതാക്കല്‍ സമരങ്ങള്‍ നടക്കുന്ന കാലത്ത്, ആയിരക്കണക്കിന് വാക്കുകളുള്ള ബൃഹത്‌ഗ്രന്ഥങ്ങള്‍ എഴുതി വിശദീകരിച്ചു. ജെറി ഫെല്‍വെല്ലിനെ (Jerry Falwell) പോലുള്ള ആളുകളെ അത് സ്വാധീനിക്കുകയുണ്ടായി. റഷ്ഡൂണിയുടെ പദ്ധതി പ്രകാരം അനുസരണയില്ലാത്ത കുട്ടികള്‍, മന്ത്രവാദികള്‍, ദൈവനിന്ദകര്‍, വ്യഭിചാരികള്‍, ഗര്‍ഭഛിദ്രം നടത്തുന്ന ഡോക്റ്റര്‍മാര്‍ തുടങ്ങിയവര്‍ക്ക് Leviticus കേസ് നിയമപ്രകാരം വധശിക്ഷ വിധിക്കണം.

തീവൃമാണെന്ന് തോന്നിയാലും പള്ളിയിലെ ഇരിപ്പിടത്തില്‍ നിന്ന് രാഷ്ട്രീയ രംഗത്തേക്ക് നിങ്ങിയത് വഴി അത് വലതുപക്ഷ evangelical പ്രസ്ഥാനത്തിന് വലിയ ഫലമാണ് ഉണ്ടാക്കിയത്. കാരണം മതപരമായ കാനാന് പകരം Republican Gomorrah നോട് ചേര്‍ന്ന് പോകുന്ന ഒന്നാണ് അവര്‍ക്ക് കിട്ടിയിരുന്നതെങ്കിലും അത് പ്രവര്‍ത്തിക്കാനായി ചിലത് അവര്‍ക്ക് നല്‍കി.

അങ്ങനെ സംഭവിക്കാന്‍ അവര്‍ക്ക് തന്ത്രങ്ങള്‍ കൊടുത്തത് Francis Schaeffer എന്നയാളായിരുന്നു. ’70കളില്‍ Jerry Falwell നെ പോലുള്ളവര്‍ വര്‍ണ്ണവിവേചനത്തിന് വേണ്ടി നിലകൊണ്ട ആളുകളായിരുന്നു. ക്രിസ്ത്യാനികളുടെ സ്കൂളുകളില്‍ കറുത്തവരെ പ്രവേശിപ്പിക്കുന്നതില്‍ ദുഖിക്കുന്നവരായിരുന്നു അവര്‍. Francis Schaeffer അവരോട് പറഞ്ഞു, “ഇല്ല, നമുക്ക് ഗര്‍ഭഛിദ്രത്തെക്കുറിച്ചാണ് പ്രവര്‍ത്തിക്കാനുള്ളത്. ഗര്‍ഭഛിദ്രമാണ് പ്രശ്നം.”

Schaeffer വളരെ ആകര്‍ഷകമായ ഒരു ദുരന്ത കഥാപാത്രമാണ്. സ്വിസ് ആല്‍പ്സില്‍ ക്രിസ്ത്യന്‍ ഹിപ്പി സമൂഹമുണ്ടാക്കിയ iconoclastic theologian ആയിരുന്നു അദ്ദേഹം. ക്രിസ്തുവില്‍ വിശ്വസിക്കുന്ന സ്വവര്‍ഗ്ഗാനിരാഗികള്‍, കറുത്തവര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ ആളുകളേയും ആ സമൂഹം എങ്ങനെയാണ് സ്വീകരിച്ചത് Republican Gomorrah എന്ന എന്റെ പുസ്തകത്തില്‍ അതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. Timothy Leary ഈ സമൂഹത്തെ സന്ദര്‍ശിച്ചിട്ടുണ്ട്. Led Zeppelin ഗിത്താര്‍വായനക്കാരനായ Jimmy Page, അദ്ദേഹത്തിന്റെ പോക്കറ്റില്‍ Francis Schaeffer ന്റെ ഒരു പുസ്തകം എപ്പോഴും സൂക്ഷിച്ചിരുന്നു. അതായത് അദ്ദേഹം ഒരു ഒരു തരത്തിലുള്ള സഹിക്കാവുന്ന വ്യക്തിത്വം ആയിരുന്നു.

എന്നാല്‍ Roe v. Wade എത്തിയപ്പോള്‍ Francis Schaeffer ന്റെ ഉള്ളില്‍ എന്തോ ഒന്ന് പൊട്ടി. അമേരിക്കന്‍ സര്‍ക്കാര്‍ അവസാനം ശിശുഹത്യയെ നിയമാനുസൃതമാക്കുമെന്ന് ഓര്‍ത്ത് Schaeffer ന് വിഷമമായി. വര്‍ണ്ണവിവേചനത്തിനായി പ്രവര്‍ത്തിക്കുകയായിരുന്ന ഈ evangelical പ്രസ്ഥാനത്തെ ഗര്‍ഭഛിദ്രം എന്ന പ്രശ്നത്തെ ഏറ്റെടുക്കണമെന്ന് പ്രചോദിപ്പിച്ചു. അങ്ങനെ Jerry Falwell മായി ചേര്‍ന്ന് ഒരു ധാര്‍മ്മിക ഭൂരിപക്ഷം നിര്‍മ്മിക്കാന്‍ സഹായിച്ചു. ഗര്‍ഭഛിദ്രം വലിയ ഒരു പ്രശ്നമാണെന്ന് Jack Kemp നേയും Gerald Ford നേയും അയാള്‍ സമ്മതിപ്പിച്ചു. അങ്ങനെ സ്വിസ് ആല്‍പ്സില്‍ നിന്ന് വാഷിങ്ടണിലേക്ക്, അയാള്‍ ശരിക്കും അര്‍ത്ഥത്തില്‍ ഒരു evangelist ആയി മാറി.

ധാരാളം evangelical, Southern Baptists കളെ Francis Schaeffer നെ വെറുത്തു എന്നതാണ് ദുരന്ത ഭാഗം. അവര്‍ അയാളുടെ ചുറ്റും ഒത്തുകൂടി. Pat Robertson ഒരു pathological ഭ്രാന്തന്‍ ആണെന്ന് അയാള്‍ കരുതി. ഒരു അത്താഴ വിരുന്നിന്റെ സമയത്ത് താന്‍ Modigliani പെയ്ന്റിങ് കത്തിച്ചുകളഞ്ഞു എന്ന് പറഞ്ഞതിന് ശേഷമാണിത്. Jerry Falwell ഒരു കപടവേഷക്കാരന്‍ ആണെന്ന് അയാള്‍ കരുതി. അയാളെക്കുറിച്ച് പഠിക്കുന്ന James Dobson ഒരു അധികാര ഭ്രാന്തനാണെന്നും അയാള്‍ കരുതി. എന്നാല്‍ അതേ സമയം Francis Schaeffer തന്ത്രങ്ങള്‍ മെനയുകയായിരുന്നു. തെരുവുകളിലെത്തി evangelicals, വേണ്ടിവന്നാല്‍ അക്രമപരമായ ഒരു യുദ്ധം നടത്തി ഗര്‍ഭഛിദ്രം നിര്‍ത്തലാക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. Operation Rescue പോലുള്ള സംഘങ്ങളെ പ്രചോദിപ്പിച്ചത് അയാളായിരുന്നു. കന്‍സാസില്‍ Dr. Tiller ഉള്‍പ്പടെയുള്ള ഗര്‍ഭഛിദ്രം നടത്തിയ ഡോക്റ്റര്‍മാരെ കൊന്നത് ഈ സംഘമായിരുന്നു.

Francis Schaeffer മരിച്ചുപോയി. എന്നാല്‍ ആ പ്രസ്ഥാനം അയാളേക്കാള്‍ അതീതമായി മുന്നോട്ട് പോയി. “ക്രിസ്ത്യന്‍ വലതുപക്ഷവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന അവസ്ഥ കണ്ട് എന്റെ അച്ഛന്‍ ദുഖിതനായിരുന്നു. പ്രസ്ഥാനത്തിന്റെ സ്വവർഗ്ഗരതിയോടുള്ള പേടിയെ അദ്ദേഹം വെറുത്തു,” എന്നാണ് അയാളുടെ മകന്‍ Frank Schaeffer പറയുന്നത്.

Frank Schaeffer എന്നോട് പറഞ്ഞത് രസകരമായ ഒരു കാര്യമാണ്. “ഈ പ്രസ്ഥാനം, നാം അർബുദരോഗ ചികിത്സാവിദഗ്ദ്ധനെ പോലെയാണ്. നമുക്ക് തുടര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാന്‍ അമേരിക്കന്‍ സമൂഹത്തില്‍ നമുക്ക് ഒരു പ്രശ്നം എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കണം.” അതാണ് നാം ആരോഗ്യസംരക്ഷ സംവാദത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന് ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ തുടങ്ങുന്നു എന്ന് കണ്ട് പേടിച്ച ഒരു പ്രസ്ഥാനത്തെയാണ് നാം കാണുന്നത്. കാരണം ജനങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങളെ കൈകാര്യം ചെയ്ത് നിലനില്‍ക്കുകയും വളരുകയും ചെയ്യുന്നവരാണ് അവര്‍.

യാഥാസ്ഥിക ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു മാലാഖയാണ്, ഒരു സാമ്പത്തിക മാലാഖയാണ് R.H. Ahmanson.

15 വര്‍ഷത്തിനിടയില്‍ ആദ്യമായി Howard F. Ahmanson, Jr ന്റെ ഒരു അഭിമുഖം കിട്ടുന്ന ആദ്യത്തെ മാധ്യമപ്രവര്‍ത്തകനാണ് ഞാന്‍. കാലിഫോര്‍ണിയയിലുള്ള ആളുകള്‍ ചിലപ്പോള്‍ Ahmanson എന്ന പേര് തിരിച്ചറിഞ്ഞേക്കും. കാരണം ധാരാളം പരോപകാര സ്ഥാപനങ്ങള്‍ക്ക് വേണ്ടി സംഭാവനകള്‍ ചെയ്ത വലിയ ഒരു മനുഷ്യനായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍.

Howard F. Ahmanson, Jr. ന് Tourette അസുഖമുണ്ട്. ഭാര്യയുടെ സഹായത്താലാണ് അദ്ദേഹം സംസാരിക്കുന്നത്. മാധ്യമങ്ങളെ ഒഴിപ്പിക്കും. എന്തോ കാരണത്താല്‍ 2004 ല്‍ എന്നോട് സംസാരിക്കാന്‍ തയ്യാറായി. കാലിഫോര്‍ണിയയില്‍ ഒരേ ലിംഗത്തിലുള്ള ആളുകള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് തടയുന്ന Proposition 8 ന്റെ പിറകില്‍ ഇയാളാണ്. intelligent design പ്രസ്ഥാനത്തിന് വേണ്ടി അയാള്‍ $28 ലക്ഷം ഡോളര്‍ സംഭാവന കൊടുത്തു. രാജ്യത്തെ ധാരാളം ക്രിസ്ത്യാനി വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഇദ്ദേഹം സംഭാവന കൊടുത്തിട്ടുണ്ട്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന പ്രസ്ഥാനത്തിന്റെ വൈകാരികത ഇയാളാണ്. 18 വയസായപ്പോള്‍ Howard F. Ahmanson, Jr. ന് അയാളുടെ അച്ഛന്റെ മരണ ശേഷം അച്ഛനില്‍ നിന്ന് $30 കോടി ഡോളര്‍ പാരമ്പര്യമായി കിട്ടി. അമ്മയും താമസിയാതെ മരിച്ചു. അത് അയാളെ ഭ്രാന്തനാക്കി. മനശാസ്ത്ര ആശുപത്രിയില്‍ പ്രവേശിച്ചു. അവിടെ നിന്ന് അയാള്‍ പുറത്തുവന്നപ്പോള്‍ ധാരാളം ആളുകള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടാവുന്നു എന്നും അതിനെ അതിജീവിക്കാന്‍ അവര്‍ evangelical മതത്തിന്റെ സേവനം സ്വീകരിക്കുന്നതായും കണ്ടു.

അയാള്‍ R.J. Rushdoony യെ കണ്ടെത്തി. Rushdoonyയുടെ സാമ്പത്തിക മാലാഖയായി അയാള്‍. റഷ്ഡൂണി അയാളുടെ പകരക്കാരനായ അച്ഛനായി. 1985 ല്‍ Howard F. Ahmanson, Jr. നെ കൊണ്ട് “ബൈബിള്‍ നിയമങ്ങള്‍ നടപ്പാക്കുകയും നമ്മുടെ ദൈനംദിന ജീവിതത്തില്‍ അതിനെ ഏകീകരിക്കുകയുമാണ് എന്റെ ലക്ഷ്യം,” എന്ന് പ്രഖ്യാപിക്കാന്‍ അയാള്‍ സഹായിച്ചു. അത് റഷ്ഡൂണിയുടെ ലക്ഷ്യമായിരുന്നു. ക്രിസ്ത്യന്‍ വലതുപക്ഷത്തെ ഉപയോഗിച്ച് മുഖ്യധാരാ മാര്‍ഗ്ഗങ്ങളിലൂടെയാണ് അത് അയാള്‍ ചെയ്തത്. അധികാരത്തില്‍ ഡമോക്രാറ്റുകള്‍ ആയിരുന്നിട്ടുകൂടി കാലിഫോര്‍ണിയയില്‍ വോട്ടെടുപ്പോടെ അയാള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞു. മതപര ഉട്ടോപ്യ എന്ന് അവര്‍കണ്ട ഇതാണ് ഒരു Republican Gomorrah ആയി മാറിയത്.

Francis Schaeffer ന്റെ പ്രധാന അനുയായി ആയിരുന്നു James Dobson. എന്റെ പുസ്തകത്തിലെ ഒരു പ്രധാന വ്യക്തിത്വമാണ് ജെയിംസ് ഡോബ്സണ്‍. ഡോബ്സണിന്റെ സ്വാധീനം കുറവാണെന്ന് Frank Rich നെ പോലെ ധാരാളം എഴുത്തുകാര്‍ ഇപ്പോള്‍ പറയുന്നു. അമേരിക്കയിലെ മൂന്നാമത്തെ വലിയ റേഡിയോ ഷോ ആയ ഡോബ്സണിന് ആണ് ഞാന്‍ അംഗീകാരം കൊടുക്കുന്നത്. Family യെ ശ്രദ്ധിക്കുന്ന ഈ സംഘത്തിന് അവരുടെ ട്രഷറിയില്‍ $15 കോടി ഡോളറും സംസ്ഥാനത്ത് 36 പോളിസി കൌണ്‍സിലുകളും ഉണ്ട്. 2004 ലെ Republican Congress ല്‍ ജോര്‍ജ്ജ് W ബുഷിനെ തെരഞ്ഞെടുക്കുന്നതിന് സഹായിച്ച പ്രധന സംഘം ഇതാണ്. അതാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്.

ഡോബ്സണ്‍ ഒരു ആകര്‍ഷകമായ ഒരു വ്യക്തിത്വമാണ്. ഒരു മതപരമായ പ്രസ്ഥാനത്തെ നയിക്കുന്നുവെങ്കിലും അയാള്‍ ഒരു മത നേതാവല്ല. അയാള്‍ക്ക് മതപരമായ ഒരു യോഗ്യതയും ഇല്ല. അയാള്‍ ഒരു ഉപദേശി അല്ല. എന്താണയാള്‍? അയാള്‍ ഒരു ശിശു മനോ ഡോക്റ്ററാണ്. റേഡിയോ ഷോ നടത്തിയാണ് അയാള്‍ ധാരാളം ആളുകളുടെ മനം കവര്‍ന്നത്. കിടക്കയില്‍ മൂത്രമൊഴിക്കുക പോലുള്ള സാധാരണ ഐഹികമായ പ്രശ്നങ്ങളെക്കുറിച്ച്, ലൈംഗിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികളെക്കുറിച്ച് ഒക്കെ ആയിരുന്നു റേഡിയോ ഷോ. അയാള്‍ക്ക് Familyയെക്കുറിച്ച് Focus ല്‍ ഒരു ഡിപ്പാര്‍ട്ട്മെന്റുണ്ട്. Colorado Springs ല്‍ സ്വന്തമായി ഒരു മുഴുവന്‍ പിന്‍ കോണ് വെച്ചിരിക്കുന്നത്ര വലുതാണ് അത്. ആളുകള്‍ അവരുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ എഴുതും. അതിന് ഡോബ്സണ്‍ അംഗീകൃതമായ ഉപദേശങ്ങള്‍ അയാളുടെ ജോലിക്കാര്‍ മറുപടിയായി അയച്ചുകൊടുക്കും. ഒരിക്കല്‍ അവരുടെ അഡ്രസ് അയാള്‍ക്ക് കിട്ടിക്കഴിഞ്ഞാല്‍ പിന്നീട് രാഷ്ട്രീയ കത്തുകളുടെ ശരവര്‍ഷമാകും അവര്‍ക്ക് കിട്ടുക. സാവധാനം അവരെ റിപ്പബ്ലിക്കന്‍ ആഘാത പട്ടാളമായി(shock troops) മാറ്റുന്നു. അങ്ങനെ വ്യക്തിപരമായ പ്രശ്നത്തെ രാഷ്ട്രീയ അമര്‍ഷമായി മാറ്റുന്നു.

എവിടെ നിന്നാണ് ഡോബ്സണിന്റെ ഭാഗ്യം വരുന്നത്? എങ്ങനെയാണ് ഈ സാമ്രാജ്യം സ്ഥാപിച്ചത്? ഒരു പുസ്തകത്തില്‍ നിന്നാണ് അത്. Dare to Discipline. നിങ്ങളുടെ കുട്ടികളെ തല്ലാനുള്ള ശാരീരികമായ ശിക്ഷയുടെ അടിസ്ഥാന manual ആണത്. വേദന എന്നത് വൈശിഷ്‌ട്യമള്ള ഒരു ശുദ്ധീകാരിയാണ് എന്ന് ആ പുസ്തകത്തില്‍ അയാള്‍ പറയുന്നു. കുട്ടി കരയുന്നത് വരെയാവണം വേദന കൊടുക്കുന്നത്. അപ്പോള്‍ കുട്ടി നിങ്ങളിലേക്ക് വീഴും. അപ്പോള്‍ ഊഷ്മളമായ തുറന്ന കൈകളോടെ സ്വീകരിക്കണം. ഇതാണ് sadomasochism ന്റെ പാചകക്കൂട്ട്.

കുട്ടി കരയുമ്പോള്‍ നിങ്ങള്‍ കുട്ടിയ എടുക്കുകയും തൊട്ടിലാട്ടുകയും ചെയ്യുകയും വേണം എന്നാണ് Dr. Benjamin Spock പറയുന്നത്.

ദശലക്ഷക്കണക്കിന് ആളുകളുടെ ഒരു സൈന്യത്തെ നിര്‍മ്മിക്കുന്നത് വഴി ഡോബ്സണ്‍ അടുത്ത തലമുറ റിപ്പബ്ലിക്കന്‍ ആഘാത പട്ടാളത്തെ സൃഷ്ടിക്കുകയാണ്. അവര്‍ മുമ്പത്തേതിലും റാഡിക്കലായിരിക്കും. ഇന്നത്തെ റിപ്പബ്ലിക്കന്‍മാരുടെ അടിസ്ഥാന സ്വഭാവമാണ് sadomasochism. അവര്‍ സാഡിസ്റ്റുകളാണ്. വഴിതെറ്റിയവര്‍, അവരേക്കാള്‍ ശക്തികുറഞ്ഞവര്‍, സ്വര്‍ഗ്ഗാനുരാഗികള്‍, കുടിയേറ്റക്കാര്‍, വിദേശികള്‍, സോഷ്യലിസ്റ്റുകള്‍ തുടങ്ങിയവര്‍ക്കെതിരെ തുറന്നടിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അതേ സമയം അവര്‍ പീഡാനുഭവാഹ്ലാദകരാണ്. മാന്ത്രികനായ ഒരു സഹായിയായ ഡോബ്സണ്‍, ജോര്‍ജ് W. ബുഷ്‍, യേശു നെ ആരാധിക്കുന്ന, ശക്തനായ ഒരു നേതാവിന്റെ ഉന്നതമായ ലക്ഷ്യത്തിനെ പിന്‍തുടരുന്നവരാണ്. അതാണ് ഈ പ്രസ്ഥാനത്തെ നിര്‍വ്വചിക്കുന്നത്.

ഡോബ്സണുമായി അടുത്ത് പ്രവര്‍ത്തിച്ച റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസിലേയും അമേരിക്കന്‍ സംസ്കാരത്തിലേയും മിക്ക ആളുകളും കുട്ടികളായിരുന്നപ്പോള്‍ വലിയ പീഡനങ്ങള്‍ സഹിച്ചവരാണ്. കുട്ടികള്‍ക്കെതിരെ അക്രമം നടത്തുന്നത്, ബോധപൂര്‍വ്വമായ അക്രമം നടത്തുന്നത്, വഴി രാഷ്ട്രീയ അനുഭാവികളുടെ ഒരു റാഡിക്കല്‍ തലമുറയെ സൃഷ്ടിക്കും എന്ന് അയാള്‍ തിരിച്ചറിഞ്ഞു.

ഉദാഹരണത്തിന് Tom DeLay. ടെക്സാസിലെ ആരുമറിയാത്ത ലീലാവിനോദത്തിന്റേയും, സ്‌ത്രീലോലുപത്വത്തിന്റേയും സ്ഥലമായ “Macho Manor,” എന്ന് കളിപ്പോരുള്ള വീട്ടില്‍ താമസിച്ച ഈ ജനപ്രതിനിധിസഭ അംഗത്തെ Hot Tub Tommy ല്‍ നിന്ന് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസിനെ ചരിത്രത്തില്‍ ഏറ്റവും റാഡിക്കലായി മാറ്റാന്‍ കഴിഞ്ഞ “The Hammer” എന്ന് വിളിക്കുന്ന ദൃഢചിത്തതയിലേക്ക് മാറ്റാന്‍ ഡോബ്സണിന് കഴിഞ്ഞു.

അമേരിക്കയിലെ ഏറ്റവും ഭീകരനായ തുടര്‍-കൊലപാതകിയാണ് ടെഡ് ബണ്ടി(Ted Bundy). വധശിക്ഷക്ക് കാത്ത് കിടന്നിരുന്ന ടെഡ് ബണ്ടിയെ ഡോബ്‌സണ്‍ born-again Christian ആയി മാറ്റുന്നതിന് സഹായിച്ചു. ടെഡ് ബണ്ടിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അയാളുമായുള്ള അവസാനത്തെ അഭിമുഖം രേഖപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയ സാമ്രാജ്യത്തിന് വേണ്ടിയും ദേശീയ കീര്‍ത്തി നിര്‍മ്മിക്കാനും വേണ്ടി ആ വീഡിയോ വിറ്റ് പത്തുലക്ഷം ഡോളര്‍ ശേഖരിച്ചു.

ഉദാഹരണത്തിന് കുട്ടിയായിരുന്നപ്പോള്‍ കഠിനമായി പീഡിപ്പിക്കപ്പെട്ട മറ്റൊരാളാണ് നെറ്റ് ഗിന്‍ഗ്രിച്ച് (Newt Gingrich). ഗിന്‍ഗ്രിച്ചിനെതിരെ ഡോബ്സണ്‍ ഒരു അട്ടിമറി തന്നെ സംഘടിപ്പിച്ചു. അങ്ങനെ Speaker of the House എന്ന സ്ഥാനം ഗിന്‍ഗ്രിച്ചിന് നഷ്ടമായി. ക്ലിന്റണിനെ അധികാരഭ്രഷ്ടനാക്കുന്നതില്‍ ഗിന്‍ഗ്രിച്ചിന്റെ നേതൃത്വം പാര്‍ട്ടിയെ ദുര്‍ബനലപ്പെടുത്തുന്നു എന്നായിരുന്നു ധാരാണം റിപ്പബ്ലിക്കന്‍കാര്‍ വിശ്വസിച്ചത്. കാരണം ഗിന്‍ഗ്രിച്ചിന് തന്നെക്കാള്‍ ഇരുപത് വയസ് പ്രായം കുറഞ്ഞ ഒരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസിലെ ജോലിക്കാരിയായിരുന്നു ആ സ്ത്രീ. അവര്‍ ഇപ്പോള്‍ ഗിന്‍ഗ്രിച്ചിന്റെ ഭാര്യയാണ്.

പിന്നീട് ഗിന്‍ഗ്രിച്ച് തന്റെ രാഷ്ട്രീയ ജീവിതം പുനര്‍ജീവിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ നിയന്ത്രിച്ചിരുന്നത് ക്രിസ്ത്യന്‍ വലത്പക്ഷമായിരുന്നു. അയാള്‍ വിഢിയായി മനുഷ്യന്‍ ആയിരുന്നില്ല. “ഞാന്‍ എന്ത് ചെയ്യണം? ഞാന്‍ എന്റെ എല്ലാ തെറ്റുകളും ജെയിംസ് ഡോബ്സണിന്റെ റേഡിയോ ഷോയില്‍ വെച്ച് കുമ്പസരിക്കണം,” വലത് പക്ഷത്തിന്റെ രാഷ്ട്രീയ അവജ്ഞയുടെ പിറകില്‍ പതിയിരിക്കുന്ന വ്യക്തിപരമായ പ്രശ്ന സംസ്കാരത്തെ വിളമ്പുക. അത് തന്നെ അയാള്‍ ചെയ്തു. രാഷ്ടിയ നിലപാടില്ലാത്ത ഡോബ്സണിന് മുമ്പില്‍ അയാള്‍ അടിസ്ഥാനപരമായി അടിയറവു പറഞ്ഞു. പിന്നീട് നടന്നത് നിങ്ങള്‍ക്ക് അറിയാമോ, ഗിന്‍ഗ്രിച്ച് വീണ്ടും ദേശീയ രാഷ്ട്രീയത്തിലെത്തി. ക്രിസ്ത്യന്‍ വലതുപക്ഷ സംഘങ്ങള്‍ അയാളെ സ്വാഗതം ചെയ്തു. Fox News ല്‍ ഇപ്പോഴും അയാളെ കാണാം. ഡോബ്സണ്‍ എത്രമാത്രം ശക്തനാണെന്ന് വ്യക്തമാക്കുന്നതാണ് അത്. അത് ഡോബ്സണ്‍ മാത്രമല്ല, യാഥാസ്ഥിതികതയെ നിര്‍വ്വചിക്കുന്ന മാനസിക അവസ്ഥയാണ് അത്.

സാറാ പാലിനെക്കുറിച്ച് നമ്മള്‍ കേള്‍ക്കുന്നതിന് മുമ്പ് തന്നെ ഡോബ്സണും അയാളുടെ കൂട്ടാളികള്‍ക്കും അവരെ അറിയാമായിരുന്നു. സാറാ പാലിനെ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ എനിക്ക് അത്ഭുതം തോന്നിയില്ല. എന്നാലും ധാരാളം ആളുകള്‍ അവരെ തെരഞ്ഞെടുത്തത് കണ്ട് അത്ഭുതപ്പെട്ടു. ചിലര്‍ Dan Quayle മായി അവരെ താരതമ്യവും ചെയ്യുകയും അവര്‍ വലിയ ബാധ്യതയായി മാറുമെന്നും പറഞ്ഞു. ദിവസവും ഡോബ്സണിന്റെ റേഡിയോ ഷോ കേള്‍ക്കുന്ന എനിക്ക് അയാള്‍ അവരുമായി നടത്തുന്ന ആശയവിനിമയത്തെക്കുറിച്ചും, Down’s രോഗം ബാധിച്ച കുട്ടിയെ ഗര്‍ഭഛിദ്രം വഴി ഇല്ലാതാക്കാതിരുന്നതിന് അവരെ ഡോബ്സണ്‍ അഭിനന്ദിച്ചതിനെക്കുറിച്ചും അറിയാമായിരുന്നു. ജോണ്‍ മകെയിന് സ്ഥാനാര്‍ത്ഥിത്വം കിട്ടിയപ്പോള്‍ ക്രിസ്ത്യന്‍ വലത്പക്ഷത്തെ കൂടെചേര്‍ക്കണമെന്ന് അയാള്‍ക്ക് മനസിലായി. റിപബ്ലിക്കന്‍ അടിത്തറയില്‍ നിന്ന് വോട്ട് അയാള്‍ക്ക് നേടാന്‍ മറ്റൊരു വഴിയുമില്ല. കാരണം അസഹിഷ്ണതയുടെ വക്താക്കളായ Jerry Falwell നേയും Pat Robertson നേയും തള്ളിക്കളഞ്ഞ ചരിത്രമാണ് മകെയിന്. സാറാ പാലിനെ ഡോബ്സണിന് അനുകൂലമായാണെന്ന് മകെയിന്റെ സഹായികള്‍ക്കറിയാമായിരുന്നു. അവരുടെ ഗുണങ്ങളെല്ലാം ക്രിസത്യന്‍ വലത്പക്ഷവുമായി ചേര്‍ന്നുപോകുന്നതാണ്.

വലത്പക്ഷ സ്ത്രീകളുടെ മാതൃക ആയാണ് ഞാന്‍ അവരെ വിവരിക്കുന്നത്. 2005 ല്‍ Leslee Unruh എന്ന് പേരുള്ള ഒരു വ്യക്തിയെ കാണുകയുണ്ടായി. അവരാണ് ബുഷ് സര്‍ക്കാരിന്റെ സംയമന അജണ്ട രൂപീകരിച്ചത്. വിയര്‍പ്പൂടെയും കണ്ണീരിലൂടെയും AIDS പകരും എന്ന് കുട്ടികള്‍ക്ക് മുന്നറീപ്പ് നല്‍കുന്ന പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് വേണ്ടിനിര്‍മ്മിക്കാന്‍ ദശലക്ഷക്കണക്കിന് ഡോളര്‍ സര്‍ക്കാര്‍ അവര്‍ക്ക് കൊടുത്തു. Henry Waxman ഈ പാഠപുസ്തകങ്ങള്‍ പരിശോധിക്കുകയും അവയിലെ വിവരങ്ങളില്‍ 80% തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്റെ ഗവേഷണത്തില്‍ നിന്നാണ് ഞാന്‍ എന്താണ് വലത്പക്ഷ മാതൃകാ സ്ത്രീ എന്ന് കണ്ടെത്തിയത്. ഇവര്‍ ഗര്‍ഭഛിദ്രം നടത്തിയവരാണ്. വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നു. അവരാണ് തെക്കെ ഡക്കോട്ടയിലെ ഗര്‍ഭഛിദ്രവിരുദ്ധ നേതാവ്. ആ മനോഭാവം മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. വലതുപക്ഷ അടിത്തറയിലേക്ക് സാറാ പാലിനെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ആളാണ്. സംയമനത്തിന് വേണ്ടി വാദിക്കുന്ന ആളായാണ് സാറാ പാലിനെ അവര്‍ കണ്ടത്. എന്നാല്‍ അതേ സമയം അവരുടെ കുടുംബം അത് നടപ്പാക്കുന്നുമില്ല.

രാജ്യം മൊത്തം evangelical സമൂഹത്തില്‍ എന്തോ സംഭവിക്കുന്നുണ്ട്. ഉദാഹരണത്തിന് ടെക്സാസിലെ Lubbock ല്‍ സംയമനം കല്‍പനയാണ്. ദേശീയ ശരാശരിയേക്കാള്‍ ഗൊണോറിയയുടെ(gonorrhea) തോത് അവിടെ ഇരട്ടിയാണ്. പ്രശ്നവും അതിന്റെ കുമ്പസാരവും മിക്ക ആളുകളുകളും കപടനാട്യമായാണ് കണക്കാക്കുന്നത്. അതാണ് സാറാ പാലിന്റെ വളര്‍ച്ചക്ക് കാരണമായത്. ആളുകള്‍ക്ക് അവരുടെ സ്വന്തം കഷ്ടപ്പാടുകളില്‍ നിന്ന് അവരെ കണ്ടെത്താനാവുന്നു.

സാറാ പാലിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആവശ്യമായിരുന്നു. എന്നാല്‍ അത് പൂര്‍ണ്ണ ദുരന്തവുമാണ്. അവര്‍ക്ക് വേണ്ടത്ര യോഗ്യതയില്ല. മിക്ക അമേരിക്കക്കാരും അങ്ങനെയാണ് കാണുന്നത്. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അടിത്തറ എന്നത് വളരേറെ evangelical ആണ്. അതുകൊണ്ട് അവര്‍ക്ക് വേറെ വഴിയില്ല. അതിനെ മുമ്പത്തെ റിപ്പബ്ലിക്കന്‍ സെനറ്ററായ Rhode Island ലെ Lincoln Chafee പറഞ്ഞത് “cocky wacko” എന്നാണ്. “lunatic” എന്ന് റീഗണിന്റെ പ്രസംഗ എഴുത്തുകാരനായ Peggy Noonan വിശേഷിപ്പിച്ചു. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അങ്ങനെ മാറി. പാലിന്റെ പാര്‍ട്ടി. ഫലമായി കടുത്ത യാഥാസ്ഥിതികനായിട്ടും ബുഷിനേക്കാള്‍ ജോണ്‍ മകെയ്ന് 3% അധികം യാഥാസ്ഥിതികരുടെ വോട്ട് കിട്ടി. അതേ സമയം മകെയിന്‍ മിതവാദിയായിട്ടു കൂടി മിതവാദികളുടെ വോട്ടില്‍ 20% കുറവുമുണ്ടായി. സാറാ പാലിനെ തെരഞ്ഞെടുത്തതിനാലാണ് അത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്തായി മാറി എന്നതിനെ അടിസ്ഥാനമാക്കിയേ അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുള്ളു.

അധികാരമില്ലാത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടി grassroots നെ ആണ് ആശ്രയിച്ചത്. അതിന് നേതാക്കളില്ല. ടൌണ്‍ഹാള്‍ മീറ്റിങ്ങുകളില്‍ അത് നിങ്ങള്‍ക്ക് കാണാനാവും. ബ്രേക്കില്ലാത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഒരു നിയന്ത്രണവും ഇല്ല. സാമൂഹ്യ മുന്നേറ്റങ്ങളാണ് അതിനെ നയിക്കുന്നത്. അത് വളരെ വൃത്തികെട്ട കാഴ്ചയാണ്.

അധികാരമില്ലാത്ത കാലത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി grassroots നെയാണ് ആശ്രയിക്കുന്നത്. അതിന് നേതൃത്വമില്ല. ടൌണ്‍ഹാള്‍ യോഗങ്ങളില്‍ അത് നമുക്ക് കാണാം. ഒരു ബ്രേക്കുമില്ലാത്ത, നിയന്ത്രണമെല്ലാം പൊട്ടിയ, ജനമുന്നേറ്റത്തെ നിയന്ത്രിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി. അത് വളരെ വൃത്തികെട്ട കാഴ്ചയാണ്.

അതിന് bipartisanship നുള്ള ഒരു ശേഷിയുമില്ല. ആരോഗ്യ പരിരക്ഷയുടെ കാര്യത്തില്‍ അവര്‍ ഒരിക്കലും ഒത്തുതീര്‍പ്പ് നടത്തില്ല. അതുകൊണ്ട് bipartisan ആരോഗ്യ പരിരക്ഷ നിയമം കൊണ്ടുവരുന്നു എന്ന ആശയം ഒരു മിഥ്യാബോധമാണ്. ഒരു നിയമവും അവര്‍ കൊണ്ടുവരില്ല. bipartisanship നായുള്ള ബറാക് ഒബാമയുടെ നീക്കം ഡോമോക്രാറ്റുകള്‍ക്ക് ദോഷം ചെയ്യും. പ്രത്യേകിച്ച് പുരോഗമന അജണ്ടയേയും. ദിവസവും സംഭവിക്കുന്ന വ്യക്തികളുടെ സാധാരണയായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായി സര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഹാരങ്ങള്‍, ജോണ്‍ ഡോബ്സണും അദ്ദേഹത്തിന്റെ കൂട്ടാളികളും നിര്‍മ്മിക്കുന്ന സാമ്രാജ്യത്തിന്റെ തകര്‍ച്ചയാണ്. അത് ഈ ആളുകള്‍ക്ക് നന്നായി അറിയാം.

Ted Haggard, Mark Foley, Larry Craig, തുടങ്ങിയവരുമായി നടന്ന വിവാദങ്ങളെക്കുറിച്ച് വിശദമായി ഞാന്‍ പുസ്തകത്തില്‍ പറയുന്നുണ്ട്. അത് കാപട്യം ആണെന്ന് ധാരാളം ആളുകള്‍ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ കുടുംബ മൂല്യങ്ങളുടെ പാര്‍ട്ടി എന്ന് അറിയപ്പെട്ടിരുന്ന ഒരു പാര്‍ട്ടിക്ക് അത് Gomorrah പോലുള്ള ഒരു ചിത്രം സൃഷ്ടിച്ചു. ഈ വിവാദങ്ങള്‍ പാര്‍ട്ടിയെ തകര്‍ത്തു. അതിനപ്പുറം ആ ജനമുന്നേറ്റത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മനസിലാക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍. അതുപോലെ എന്താണ് ഇന്നത്തെ യാഥാസ്ഥികത എന്നും. കാരണം അധികാരമില്ലാത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ നിര്‍വ്വചിക്കുന്നത് അതാണ്. ഒബാമയുടേയും, പുരോഗമന അജണ്ടയുടേയും എതിരായ വളരെ അപകടകരമായ പാര്‍ട്ടിയാണ് ഇപ്പോഴും അത്. അവര്‍ക്ക് സര്‍ക്കാരില്‍ നിയന്ത്രണമില്ലെങ്കില്‍ കൂടിയും അവര്‍ക്ക് ചുറ്റുപാടുകളെ വന്‍തോതില്‍ ബാധിക്കാന്‍ ഇപ്പോഴും കഴിയും.
____

Max Blumenthal, award-wining journalist and author of Republican Gomorrah: Inside the Movement that Shattered the Party. He is a Puffin Foundation writing fellow at the Nation Institute.

— സ്രോതസ്സ് democracynow.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )