“കാലാവസ്ഥാ കൊലയാളികളികളായ” 12 പേരെ കാണൂ

Rolling Stones ന്റെ പട്ടിക പ്രകാരം ഇവരാണ് ഏറ്റവും മുകളിലത്തെ 12 കാലാവസ്ഥാ കൊലയാളികള്‍.

മാസികയുടെ അഭിപ്രായത്തില്‍, “ആഗോളതപനത്തെ തടയുന്നതിന്റെ പുരോഗതിയെ തടസപ്പെടുത്തുന്നതില്‍ ഭീമന്‍ എണ്ണയേയും ഭീമന്‍ കല്‍ക്കരിയേയും സഹായിക്കുന്ന മലിനീകരണമുണ്ടാക്കുകയും കള്ളം പറയുകയും ചെയ്യുന്നവരാണ് ഇവര്‍”.

1. ലാഭക്കാരന്‍The Profiteer – വാറന്‍ ബഫറ്റ് (Warren Buffett)

അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്ന ഉപദേശി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കണ്ടിട്ട് മിക്കവരും അത്ഭുതപ്പെട്ടിട്ടുണ്ടാവും. എന്നാല്‍ ബഫറ്റ് “ആഗോളതപനത്തെ തടയാന്‍ പ്രസിഡന്റ് നടത്തുന്ന ശ്രമത്തെ ശക്തമായി ഇദ്ദേഹം എതിര്‍ക്കുന്നു. തീവൃ വലത് പക്ഷം ഉപയോഗിക്കുന്ന അതേ കള്ളങ്ങളാണ് ഇദ്ദേഹവും പറയുന്നത്”.

എന്നാല്‍ അതുകൊണ്ട് മാത്രമല്ല ഇദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തത്. “കഴിഞ്ഞ കുറച്ച് മാസങ്ങളായി ബഫറ്റ് ശതകോടിക്കണക്കിന് ഡോളറാണ് കാര്‍ബണ്‍ മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളില്‍ നിക്ഷേപിച്ചത്. ലോകം കത്തുമ്പോഴും അതില്‍ നിന്ന് ലാഭം കൊയ്യുക,” Rolling Stone പറയുന്നു.

ഇദ്ദേഹം Exxon ല്‍ വന്‍തോതില്‍ നിക്ഷേപം നടത്തുകയാണ്. അടുത്തകാലത്ത് Burlington Northern Santa Fe തീവണ്ടി പാതക്ക് $2600 കോടി ഡോളര്‍ കൊടുത്തു. അത് അമേരിക്കയിലെ ഏറ്റവും വലിയ കല്‍ക്കരി hauler ആണ്. “സര്‍ക്കാര്‍ കാലാവസ്ഥാ മലിനീകരണത്തിന് നടപടി എടുക്കില്ല എന്ന ഉറപ്പുള്ളതുകൊണ്ടാണ് savvy നിക്ഷേപകനായ ബഫറ്റ് കല്‍ക്കരി കടത്തുന്ന തീവണ്ടി പാതയില്‍ നിക്ഷേപം നടത്തുന്നത്,” Rolling Stone ചൂണ്ടിക്കാണിക്കുന്നു.

2. കള്ളംപറയുന്നവന്‍ The Disinformer: റൂപര്‍ട്ട് മര്‍ഡോക്ക് Rupert Murdoch

മാധ്യമ രാജാവ് രണ്ടാം സ്ഥാനത്ത് വന്നത് മിക്കവരേയും അത്ഭുതപ്പെടുത്താം. “കാലാവസ്ഥാ മാറ്റം വ്യക്തമായ, ദുരന്ത ഭീഷണിയാണ്” എന്ന് 2007 ന് ശേഷം മര്‍ഡോക്ക് പറഞ്ഞു. എന്നാല്‍ അദ്ദേഹവും അദ്ദേഹത്തിന്റെ മാധ്യമ പ്രവര്‍ത്തനം “കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് തെറ്റായ വിവരങ്ങളുടെ ഏറ്റവും വലിയ സ്രോതസ്സാണ്.”

3. കപട പ്രതിഷേധക്കാരന്‍ : ജാക്ക് ജെറാര്‍ഡ് Jack Gerard

പണ്ടത്തെ നല്ല എണ്ണ പയ്യന്‍മാര്‍ പട്ടികയിലെ താഴത്തെ ഇടത്തെത്താണ് എത്തിയിരിക്കുന്നത്. അത് American Petroleum Institute ല്‍ നിന്നുള്ള നമ്മുടെ നല്ലവനായ പണ്ടത്തെ ജാക്ക് ജെറാര്‍ഡ് Jack Gerard ആണ്. കഴിഞ്‍ വര്‍ഷം Energy Citizens തട്ടിപ്പിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തിയാണ് അദ്ദേഹം. Angry Mermaid Award നായി American Petroleum Institute നേയും നാമനിര്‍ദ്ദേശം ചെയ്തിരുന്നു.

4. കത്തുന്ന മനുഷ്യന്‍ : Rex Tillerson

Exxon Mobil ന്റെ CEO ആയ “T-Rex” Tillerson നെ കണ്ടിട്ട് ഒരു അത്ഭുതവുമില്ല. കാലാവസ്ഥാ നിയമനിര്‍മ്മാണങ്ങളെ അട്ടിമറിക്കുന്ന പരിപാടികള്‍ നടത്തുന്നു. കാലാവസ്ഥാ സംശയാലുക്കള്‍ക്ക് ധനസഹായം കൊടുക്കുന്നു.

5. അഴുക്ക് പിടിച്ച ഡമോക്രാറ്റ് : Senator Mary Landrieu

അമേരിക്കയുടെ പ്രാദേശി നയങ്ങളെക്കുറിച്ച് ശ്രദ്ധിക്കാത്തവര്‍ക്ക് Landrieu നെ അറിയില്ലായിരിക്കാം. എന്നാല്‍ അവര്‍ സെനറ്റിലെ കുഴിക്കാന്‍ ഏറെ താല്‍പ്പര്യപ്പെടുന്ന ഡമോക്രാറ്റാണ്. ഇപ്പോള്‍ നടപ്പാക്കുന്ന കാര്‍ബണ്‍ മലിനീകരണ നിയന്ത്രണ നയങ്ങളെ അവര്‍ തടയുകയാണ്.

6. സമ്മതിക്കാത്ത The Drudge of Denial: Marc Morano

വളര്‍ന്ന വരുന്ന സംശയാലുവാണ് Morano. അദ്ദേഹം Sen. James “Global Warming is a Hoax” Inhofe ന് വേണ്ടി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി, “the Matt Drudge of climate denial” എന്ന് Rolling Stone വിശേഷിപ്പിച്ച Climate Depot എന്ന വെബ്സൈറ്റ് തുടങ്ങി. ഇദ്ദേഹമാണ് കാലാവസ്ഥാ-സമ്മതിക്കാത്ത യന്ത്രത്തിന്റെ ആണിക്കല്ല് എന്ന് ഗ്രീന്‍പീസ് അഭിപ്രായപ്പെടുന്നു.

7. ദൈവത്തിന്റെ Denier : Sen. James Inhofe

കാലാവസ്ഥാ മാറ്റ സംശയക്കിന്റെ GOPലെ ഏറ്റവും വലിയ ശബ്ദമാണ് Inhofe എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ആഗോള തപനം ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പായാണ് Oklahomaയില്‍ നിന്നുള്ള ഈ സെനറ്റര്‍ വിശ്വസിക്കുന്നത്. കാര്‍ബണ്‍ ഡൈ ഓക്സൈഡ് ശരിക്കും മലിനീകാരിയല്ല എന്ന് ഇദ്ദേഹം പറയുന്നു. സമുദ്ര നിരപ്പ് ഉയരുന്നതില്‍ വിഷമിക്കേണ്ട എന്നും എല്ലാം പരാജയപ്പെട്ടാലും ദൈവം അവിടെയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

8. ശക്തനായ കളിക്കാരന്‍ : David Ratcliffe

Inhofe പോലെ സാധാരണ ജനങ്ങള്‍ക്ക് അറിയാവുന്ന പേരല്ല Ratcliffe. എന്നാല്‍ അദ്ദേഹമമാണ് അമേരിക്കയിലെ രണ്ടാമത്തെ വൈദ്യുതി വിതരണ കമ്പനിയുടെ തലവന്‍. അവര്‍ക്ക് 63 ലോബീയിസ്റ്റുകളുണ്ട്. കാലാവസ്ഥാ നിയമത്തെ അട്ടിമറിക്കാന്‍ മിക്ക കമ്പനികളും ഉപയോഗിക്കുന്നതിന്റെ ഇരട്ടി ലോബീയിസ്റ്റുകളാണ് അവര്‍.

9. വലിയ സ്വാധീനക്കാരന്‍ : Dick Gephardt
കല്‍ക്കരി ലോബീയിസ്റ്റുകള്‍ നടത്തുന്ന വൃത്തികെട്ട സ്വാധീനത്തെക്കുറിച്ച് പറയാന്‍ സമയമായി. മുമ്പത്തെ House ന്റെ നേതാവായ ഇദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കല്‍ക്കരി കമ്പനിയായ Peabody Energy യുടെ ലോബീയിസ്റ്റാണ് ഇപ്പോള്‍. ഏറ്റവും പ്രധാനപ്പെട്ട ശുദ്ധകല്‍ക്കരി എന്നതിന്റെ വക്താവാണ് Gephardt

10. പണ്ഡിതന്‍ : George Will

മറ്റൊരു മാധ്യമ വ്യക്തിയാണ് ഇത്. കോര്‍പ്പറേറ്റ് ഫണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ആഗോളതപനത്തെ അംഗീകരിക്കാത്ത “ശാസ്ത്ര”ത്തിന്റെ മുന്‍നിരയിലാണ് Will എന്ന് Rolling Stone പറയുന്നു.

11. ഒന്നുമറിയാത്തവന്‍ : Tom Donohue

U.S. Chamber of Commerce ന്റെ പ്രസിഡന്റ് ആയ Donohue അമേരിക്കയിലെ ബിസിനസ്സിന്റേയും വ്യവസായത്തിന്റേയും തലവനാണ്. സര്‍ക്കാരിനെ സ്വാധീനിക്കലിന്റെ പവര്‍ഹൌസാണ് USCC. $6.5 കോടി ഡോളര്‍ അതിനായി ചിലവാക്കുന്നു. ExxonMobil ചിലവാക്കുന്നതിന്റെ മൂന്നിരട്ടി. കാര്‍ബണ്‍ മലിനീകരണത്തിന് നിയന്ത്രണം കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ പരിപാടികളെ അവര്‍ തടയിട്ടു.

കാലാവസ്ഥാ വിരുദ്ധ നിലപാട് കാരണം ധാരാളം കമ്പനികള്‍ Chamber ല്‍ നിന്ന് രാജിവെക്കുകയുണ്ടായി.

12. കല്‍ക്കരി Baron: Don Blankenship

മറ്റൊരു കല്‍ക്കരി Baron പട്ടികയിലുണ്ട്. കാലാവസ്ഥാ മാറ്റം തട്ടിപ്പാണ് എന്നാണ് വിദ്വാന്റെ അഭിപ്രായം. Rolling Stone പറയുന്നത് പ്രകാരം അദ്ദേഹത്തിന്റെ ലാഭം വരുന്നത് Massey Energy ല്‍ നിന്നാണ്. അമേരിക്കയിലെ നാലാമത്തെ വലിയ കല്‍ക്കരി ഖനന കമ്പനിയാണ് അത്. പ്രതിവര്‍ഷം 4 കോടി ടണ്‍ കല്‍ക്കരി അവര്‍ ഖനനം ചെയ്യുന്നു. ചിലപ്പോള്‍ അപ്പലേച്യന്‍ പര്‍വ്വതത്തിന്റെ മുകള്‍ ഭാഗം പൊട്ടിക്കുകയും ചെയ്യുന്നു.

പട്ടികയിലെ മറ്റുള്ളവര്‍ ദീര്‍ഘകാലമായി കാലാവസ്ഥാ സംശയം പ്രകടിപ്പിക്കുന്ന Fred Singer, റിപ്പബ്ലിക്കന്‍ ജോണ്‍ മകെയ്ന്‍, അദ്ദേഹം ഇടക്കിടെ അഭിപ്രായം മറിച്ചിടും. വേറൊരാള്‍ റിപ്പബ്ലിക്കനായ Joe Barton, വലത് പക്ഷക്കാരനായ Koch സഹോദരങ്ങള്‍. അവര്‍ കാലാവസ്ഥാ വിരുദ്ധത think tankകള്‍ക്ക് പണമൊഴുക്കുന്നു.

ഇത് അമേരിക്കയെക്കുറിച്ച് മാത്രമാണ്. പട്ടികയില്‍ കയറ്റാന്‍ വേറെ ആരെങ്കിലുമുണ്ടോ?

— സ്രോതസ്സ് priceofoil.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w