ചെക് (Czech) ഊര്‍ജ്ജ ഭീമനായ CEZ ന്റെ Dukovany ആണവനിലയത്തിലെ നാല് റിയാക്റ്ററുകളില്‍ ഒന്ന് ജോലിക്കാരന്റെ തെറ്റിനാല്‍ നിന്നുപോകുന്ന അവസ്ഥയിലെത്തി എന്ന് കമ്പനി പറഞ്ഞു.
ജോലിക്കാരന്‍ അറിയാതെ ആറ് ശീതീകരണ സര്‍ക്യൂട്ടുകളെ ഓഫ് ചെയ്തതിനാല്‍ യൂണിറ്റിന്റെ രണ്ട് ടര്‍ബൈനുകള്‍ automatic ആയി ഓഫായിപ്പോകുകയായിരുന്നു. റിയാക്റ്ററിന്റെ വൈദ്യുതോല്‍പ്പാദനം 6% വരെ എത്തി. സുരക്ഷക്ക് കുഴപ്പമൊന്നുമില്ലെന്ന് CEZ പറഞ്ഞു.
സോവ്യേറ്റ് കാലത്തെ രണ്ട് ആണവ നിലയങ്ങള്‍ Dukovany ലും Temelin ലും സര്‍ക്കാര്‍ കമ്പനിയായ CEZ പ്രവര്‍ത്തിച്ച് വരുന്നു. Austrian രാഷ്ട്രീയക്കാരും ആണവവിരുദ്ധ പ്രവര്‍ത്തകരും രണ്ടാമത്തെ നിലയത്തെ ശക്തിയായി എതിര്‍ക്കുകയാണ്.
യൂറോപ്പില്‍ ആണവോര്‍ജ്ജത്തെ അനുകൂലിക്കുന്ന രണ്ട് രാജ്യങ്ങളാണ് ചെക് റിപബ്ലിക്കും സ്ലോവേക്യയും(Slovakia). ചെക് റിപബ്ലിക്കില്‍ പുതിയതായി ആണവ നിലയം പണിയാതിരിക്കുന്നതില്‍ പരിസ്ഥിതി സംഘടനകള്‍ വിജയിച്ചിട്ടുണ്ട്.
– സ്രോതസ്സ് climatesceptics.org