സാം അമ്മാവന് നിങ്ങളുടെ കുട്ടിയെ വേണം

ദശലക്ഷക്കണക്കിന് കുട്ടികള്‍ അടുത്ത അദ്ധ്യയന വര്‍ഷം ആരംഭിക്കുന്ന അവസരത്തില്‍ അവരുടെ രക്ഷകര്‍ത്താക്കളുടെ ഒരു വ്യാകുലതയിലേക്ക് നാം ശ്രദ്ധതിരിക്കുകയാണ്. രാജ്യത്തെ ഹൈസ്കൂളുകളിലെ സൈനിക recruiters ന്റെ വര്‍ദ്ധിച്ചുവരുന്ന സാന്നിദ്ധ്യവും കുട്ടികളെക്കുറിച്ച് സൈന്യം ശേഖരിക്കുന്ന വിവരങ്ങളും ആണ് അത്.

David Goodman and Ari Rosmarin സംസാരിക്കുന്നു:

രാജ്യത്തെ കുടുംബങ്ങളും കുട്ടികളും സ്കൂളുകളിലേക്ക് തിരിച്ചെത്തുന്ന ഈ ആഴ്ചയില്‍ അവര്‍ അറിയാതെ ഈ ഒരു കൂട്ടം കടലാസ് ചുരുള്‍ അവര്‍ക്ക് ലഭിക്കും. ഈ രാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥികളുടേയും വിവരങ്ങള്‍ തന്നിഷ്ടപ്രകാരം സൈനിക recruiters ന് അയച്ചുകൊടുക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു കത്ത് ആ കടലാസ് ചുരുളിനുള്ളില്‍ ഒളിച്ചിരിപ്പുണ്ട്. ഉണ്ട്. അങ്ങനെ അയച്ചുകൊടുക്കപ്പെടാതിരിക്കണമെങ്കില്‍ എന്ത് ചെയ്യണമെന്ന വിവരം ആ കത്തില്‍ കൊടുത്തിട്ടുണ്ട്. പക്ഷേ അത് നിങ്ങള്‍ ആ കത്ത് കണ്ടെത്തിയങ്കില്‍ മാത്രമേ അറിയൂ.

പ്രസിഡന്റ് ബുഷ് ഒപ്പ് വെച്ച ഒരു വിദ്യാഭ്യാസ നിയമത്തിന്റെ ഭാഗമായാണ് ഈ കത്ത്. 2002 ല്‍ കൊണ്ടുവന്ന No Child Left Behind Act എന്ന നിയമത്തില്‍ എല്ലാ ഹൈസ്കൂളുകളും എല്ലാ കുട്ടികളുടേയും വിവരങ്ങള്‍ സൈനിക recruiters ന് അയച്ചുകൊടുക്കണമെന്ന് വ്യവസ്ഥ കൂടി ലൂസിയാനയിലെ ജനപ്രതിനിധിയായ David Vitter കൂട്ടിച്ചേര്‍ത്തു. അത് ഈ വിദ്യാഭ്യാസ നിയമത്തെ ഇന്നുവരെ സൈനിക സേവനം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ആക്രമണകാരിയായ സൈനിക recruitment ഉപകരണമാക്കി മാറ്റി.

ഈ ഒരു രീതിയില്‍ മാത്രമല്ല വിവരങ്ങള്‍ ശേഖരിക്കുക. No Child Left Behind നിയമം ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിപ്പോള്‍ തന്നെ recruiters മാളുകളിലും ഹൈസ്കൂള്‍ ഫുട്ബാള്‍ കളിസ്ഥലത്തും ഒക്കെ സൈനിക സന്നദ്ധ പ്രവര്‍ത്തകര്‍ കറങ്ങി വിവരങ്ങള്‍ ശേഖരിക്കുന്നു. അവര്‍ പുറത്തുപോകുന്നു, ചെറുപ്പക്കാരെ കണ്ടുമുട്ടുന്നു. ഇമെയില്‍, മൊബാല്‍ ഫോണ്‍നമ്പര്‍, വീട്ടിലെ ഫോണ്‍ നമ്പര്‍ ഒക്കെ കരസ്ഥമാക്കുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ധാരാളമുണ്ട്.

പെന്റഗണ്‍ വന്‍തോതില്‍ പേരുകള്‍ ശേഖരിക്കുന്നതായി സ്വകാര്യകത പ്രവര്‍ത്തകര്‍ 2005 ല്‍ കണ്ടെത്തി. ആ സമയത്ത് 3.4 കോടി കുട്ടികളുടെ പേരുകള്‍ JAMRS database കയറ്റിയിരുന്നു. പ്രതിരോധ വകുപ്പ് നടത്തുന്ന ഒരു പദ്ധതിയാണ് Joint Advertising Market Research & Studies. അവിടെയാണ് Selective Service മുതല്‍ No Child Left Behind വരെയുള്ള എല്ലാ വിവരങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്.

Student Marketing Group, American Student List പോലുള്ള വാണിജ്യപരമായ ഡാറ്റാ ബ്രോക്കര്‍മാരില്‍ നിന്നുമുള്ള വിവരങ്ങള്‍ അതിലുണ്ട്. ഈ ഡാറ്റാ ബ്രോക്കര്‍മാര്‍ക്ക് വേണ്ടി പെന്റഗണ്‍ പ്രതിവര്‍ഷം $6 ലക്ഷം ഡോളര്‍ ചിലവാക്കുന്നുണ്ട്. നിങ്ങള്‍ ഒരു yearbook വാങ്ങുമ്പോഴോ, student ring വാങ്ങുമ്പോഴോ, മറ്റേതെങ്കിലും വാങ്ങല്‍ നടത്തുമ്പോഴോ ആണ് ഡാറ്റാ ബ്രോക്കര്‍മാര്‍ക്ക് വിവരങ്ങള്‍ കിട്ടുന്നത്. എന്നാലും വഞ്ചനാപരമായ പ്രവര്‍ത്തികള്‍ ചെയ്യുന്നു എന്ന് ഈ രണ്ട് ഡാറ്റാ ബ്രോക്കര്‍മാരെക്കുറിച്ചും ആരോപണങ്ങളുണ്ട്.

രാജ്യം മുഴുവനുള്ള അദ്ധ്യാപകര്‍ ഉപയോഗിക്കുന്ന സൈറ്റാണ് marchtosuccess.com. ഈ സൈറ്റില്‍ വരുന്ന പരീക്ഷ സഹായങ്ങളക്കുറിച്ച് അവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയച്ചുകൊടുക്കാറുമുണ്ട്. പ്രമുഖ പരീക്ഷാ നടത്തിപ്പുകാരായ Kaplan, Princeton Review പോലുള്ള സ്ഥാപനങ്ങളാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ അതിന്റെ വിവരങ്ങള്‍ നല്‍കുന്ന കരാറുകാര്‍ Peterson’s ആണ്. സൈന്യം നടത്തുന്ന ഒരു സൈറ്റാണ് ഇത്. അത് നിങ്ങള്‍ പെട്ടെന്ന് തിരിച്ചറിയില്ല. സൂക്ഷിച്ച് നോക്കിയാല്‍ വലത്ത് താഴെയായി ചെറിയ ഒരു ലിങ്ക് goarmy.com എന്ന സൈറ്റിലേക്ക് കൊടുത്തിരിക്കുന്നത് കാണാം. അത് സൈന്യത്തിന്റെ ജോലിക്കെടുപ്പ് വെബ് സൈറ്റാണ്. സൈന്യത്തിന്റെ തന്നെ അഭിപ്രായത്തില്‍ അവരടെ ഏറ്റവും ഫലപ്രദമായ ജോലിക്കെടുപ്പ് സംവിധാനമാണ് goarmy.com. ഇത് നടത്താനായി $12 ലക്ഷം ഡോളറാണ് സൈന്യം ചിലവാക്കുന്നത്.

“സ്കൂളുകള്‍ക്ക് ഞങ്ങള്‍ വളരെ നല്ല ഒരു സൌജന്യ സേവനമാണ് നല്‍കുന്നത്. അല്ലെങ്കില്‍ അവര്‍ക്കതിന് പണം ചിലവാക്കേണ്ടി വന്നേനെ” എന്ന് marchtosuccess.com നെക്കുറിച്ച് അതിന്റെ ഡയറക്റ്റര്‍ പറഞ്ഞു. marchtosuccess.com ല്‍ പ്രതിമാസം 17,000 പുതിയ അംഗങ്ങള്‍ ചേരുന്നു എന്ന കാര്യം അയാള്‍ ഞങ്ങളോട് പറഞ്ഞില്ല. നിങ്ങളുടെ പരീക്ഷയുടെ പുരോഗതിയെ നിരീക്ഷിക്കാന്‍ ഒരു recruiter നെ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാനാവും. അതൊരു അദ്ധ്യാപകനല്ല. പകരം സൈനിക recruiter ആയിരിക്കും. അയാള്‍ നിങ്ങളെ പരീക്ഷകള്‍ക്കായി സഹായിക്കും. ഒപ്പം നിങ്ങള്‍ സൈന്യത്തിലെത്തിച്ചേരുന്നതിനുള്ള തീരുമാനമെടുക്കുന്നതിലും സഹായിക്കും.

കഴിഞ്ഞ 7 വര്‍ഷങ്ങളായി No Child Left Behind പദ്ധതിയുടെ സ്വകാര്യതാ പ്രശ്നത്തെക്കുറിച്ച് ജനങ്ങളെ ബോധവര്‍ക്കരിക്കുന്നതില്‍ Know Your Rights വലിയ ശ്രമമാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ ശതകോടിക്കണക്കിന് ഡോളര്‍ ഒഴുക്കുന്ന ജോലിക്കെടുപ്പിന്റെ വലിയ പരിപാടികളെക്കുറിച്ച് ആളുകള്‍ ബോധവാന്‍മാരല്ല. ഉദാഹരണത്തിന് No Child Left Behind പ്രകാരം സൈനിക ജോലിക്കെടുപ്പുകാര്‍ക്ക് വിവരങ്ങളെത്തുന്ന അപേക്ഷകളൊന്നും എഴുതാതിരിക്കാന്‍ ഒരു വിദ്യാര്‍ത്ഥിക്കോ സ്കൂളിനോ സ്വയം തീരുമാനിക്കാം. എന്നാല്‍ അതേ വിവരങ്ങള്‍ വേറെ ആറ് വഴികളിലൂടെ സൈനിത്തിന് നേടാനുള്ള സംവിധാനങ്ങള്‍ വേറെയുണ്ട്. സൈനിക ജോലിക്കെടുപ്പുകാരില്‍ വിവരങ്ങളെത്തുന്നത് തടയാനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ ഇല്ല.

JAMRS ഡാറ്റാബേസ് കൂടുതല്‍ വിഷമകരമാണ്. അതില്‍ നിന്ന് പേര് നീക്കം ചെയ്യാനുള്ള രീതി കഠിമാണ്. പെന്റഗണിന്റെ അഭിപ്രായത്തില്‍ കുട്ടികള്‍ക്ക് അവരുടെ സ്വന്തം പേര് അതില്‍ നിന്ന് നീക്കം ചെയ്യാനാവില്ല. കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പെന്റഗണിന് തന്റെ കുട്ടിയുടെ പേര് നീക്കം ചെയ്യണമെന്ന് ഒരു കത്ത് അയച്ചെങ്കിലേ അവര്‍ പേര് നീക്കം ചെയ്യൂ. അപ്പോള്‍ പോലും പേര് പൂര്‍ണ്ണമായും നീക്കം ചെയ്യില്ല. പകരം suppression file എന്ന വേറൊരു പട്ടികയിലേക്ക് നീക്കുകമാത്രമേ ചെയ്യൂ. JAMRS system ന് അകത്തുള്ള മറ്റൊരു പട്ടികയാണത്. ഡാറ്റാബേസ് സിസ്റ്റം നിങ്ങളെ നീക്കം ചെയ്യുമെങ്കിലും നിങ്ങളെ ആ പട്ടികയില്‍ നിന്ന് ഒരിക്കലും നീക്കം ചെയ്യില്ല.

Privacy Act, Defense Act തുടങ്ങിയ നിയമങ്ങള്‍ ലംഘിക്കുന്നു എന്ന് ആരോപിച്ച് കൊണ്ട് 2005 ല്‍ New York Civil Liberties Union പെന്റഗണിനെതിരെ ഒരു കേസ് കൊടുത്തു. സൈന്യം വിവരങ്ങള്‍ ഈ ഡാറ്റാ ബേസില്‍ നിറക്കുന്നത് നിയമം ലംഘിച്ചാണ്. നിയമ പ്രകാരം 17 വയസിന് മുകളിലുള്ളവരുടെ വിവരങ്ങള്‍ മാത്രമേ സൂക്ഷിക്കാവൂ. എന്നാല്‍ 15 വയസ് പ്രായമായവരുടേയും വിവരങ്ങള്‍ ശേഖരിച്ച് സംഭരിക്കുന്നു. മൂന്ന് വര്‍ഷമേ ഈ വിവരം സൂക്ഷിക്കാവു എന്നാണ് നിയമം, എന്നാല്‍ അവര്‍ 5 വര്‍ഷം സൂക്ഷിക്കുന്നു. Social Security numbers ശേഖരിക്കുക തുടങ്ങി മറ്റ് പല നിയമ ലംഘനങ്ങളും അവര്‍ നടത്തുന്നു.

ആ കേസ് ഒത്തുതീര്‍പ്പിലായി മൂന്ന് വര്‍ഷത്തിലധികം വിവരങ്ങള്‍ സൂക്ഷിക്കുന്നത്, Social Security numbers ശേഖരിക്കുന്നത് എന്നിവ തടയാനും വിവരങ്ങള്‍ ശേഖരിക്കാതിരിക്കാനുള്ള വഴി തെരഞ്ഞെടുക്കുന്നതിലേയും, സ്വകാര്യത നിയന്ത്രണത്തിലേയും വ്യക്തത വരുത്തുവാനും നമുക്ക് കഴിഞ്ഞു.

എന്നാല്‍ നാം ആവശ്യപ്പെട്ട പ്രധാനപ്പെട്ട ഒരു കാര്യം നടപ്പാക്കാന്‍ സൈന്യം വിസമ്മതിച്ചു. അത് racial and ethnic വിവരങ്ങള്‍ ശേഖരിക്കുന്നതിനെക്കുറിച്ചുള്ളതാണ്. സൈന്യം അതിനായി വാശിപിടിക്കുന്നു. ആരൊക്കെയാണ് സൈന്യത്തിലെത്തപ്പെടുന്നത് എന്ന് സൂചിപ്പിക്കുന്ന രണ്ട് വ്യക്തമായ ഘടകങ്ങള്‍ racial and ethnic വിവരങ്ങളും കോളേജ് പ്ലാനുകളുമാണ്. സൈന്യം ജോലിക്കെടുപ്പ് നടത്തുമ്പോള്‍ ആ വിവരങ്ങളാവും പ്രധാനമായും ഉപയോഗിക്കുക.

രണ്ട് വീഡിയോ ഗെയിമുകളാണ് സൈന്യം പ്രധാനമായും ഉപയോഗിക്കുന്നത്. അതില്‍ ഒന്ന് സൈന്യം തന്നെ നിര്‍മ്മിച്ചതാണ്. “America’s Army” എന്നാണ് അതിന്റെ പേര്. 14-24 വയസ് പ്രായമുള്ള വിദ്യാര്‍ത്ഥികളില്‍ നാലിലൊന്ന് പേര്‍ ഈ കളി കളിച്ചവരാണ്. അതിന്റെ പുതിയ വെര്‍ഷന്‍ “America’s Army 3” ജൂണില്‍ പുറത്തിറങ്ങി. ആ കളി കളിച്ചവരില്‍ 29% പേരും സൈന്യത്തിലെത്തിച്ചേരും എന്ന് സൈന്യം പറയുന്നു. അതുകൊണ്ട് ഇത് സൈന്യത്തിന് വേണ്ടി നിര്‍മ്മിച്ചതാണ്.

വേറൊന്ന് “Halo 3” എന്ന Xbox ലെ ഹിറ്റായ ഗെയിം. ഹാരീ പോട്ടര്‍ സീരീസിനെക്കാള്‍ കൂടുതല്‍ കോപ്പി ഇതിന്റെ വിറ്റഴിഞ്ഞിട്ടുണ്ട്. സൈന്യം പത്ത് ലക്ഷം ഡോളറിലധികം ഈ ഗെയിം പ്രചരിപ്പിക്കാനായി ചിലവാക്കിയിട്ടുണ്ട്. ഇത് മൈക്രോ സോഫ്റ്റിന്റെ ഗെയിമാണ്. എന്നാലും ജോലിക്കെടുപ്പ് സൈറ്റായ goarmy.com ല്‍ അതിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്. അതായത് വേറെയും വഴിയില്‍ സൈന്യം പോകുന്നു.

വ്യാകുലരായ രക്ഷകര്‍ത്താക്കള്‍ എന്ത് ചെയ്യുന്നു എന്ന ചോദ്യമാണ് ഞാന്‍ പിന്‍തുടരുന്നത്. രാജ്യം മൊത്തം ധാരാളം സ്കൂളുകളില്‍ ASVAB test നടത്തുന്നു. ചില സ്കൂളുകളില്‍ ഈ പരീക്ഷ നിര്‍ബന്ധിതമാണ്. സൈന്യത്തിലെ ജോലിക്കായി ഈ പരീക്ഷ ഉപയോഗിക്കപ്പെടുന്നു. ധാരാളം വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ഈ പരീക്ഷ സ്കൂളിന് പുറത്താക്കണം എന്ന ആവശ്യമുള്ളവരാണ്. അതുകൊണ്ട് വളരെ പ്രധാനപ്പെട്ട സന്നദ്ധപ്രവര്‍ത്തനം ഈ രംഗത്ത് നടക്കുന്നുണ്ട്.

David Goodman, contributing writer for Mother Jones. His most recent article is titled “A Few Good Kids?: How the No Child Left Behind Act Allowed Military Recruiters to Collect Info on Millions of Unsuspecting Teens.”

Ari Rosmarin, Senior Advocacy Coordinator at the New York Civil Liberties Union, where he works on the organization’s Project on Military Recruitment and Students’ Rights.

— സ്രോതസ്സ് democracynow.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )