ജങ്ക് ആഹാരം ആസക്തിയുണ്ടാക്കുന്നതാണ്

ജങ്ക് ആഹാരങ്ങള്‍, ഹെറോയില്‍ പോലുള്ള മയക്കുമരുന്നിനോടുള്ള പോലെ, എലികളില്‍ ആസക്തിയുണ്ടാക്കുന്ന സ്വഭാവത്തിന് കാരണമാകുന്നു എന്ന് പുതിയ ഒരു പഠനം കണ്ടെത്തി. ഉയര്‍ന്ന കൊഴുപ്പ്, ഉയര്‍ന്ന കലോറി ആഹാരങ്ങളോട് ആസക്തി കാണിക്കുന്ന എലിയുടെ തലച്ചോറിലെ സന്തോഷത്തിന്റെ കേന്ദ്രങ്ങള്‍ കുറച്ച് കഴിയുമ്പോള്‍ കുറവ് പ്രതികരണ ശേഷിയേ കാണിക്കുന്നുള്ളു. അതിനാല്‍ എലി കൂടുതല്‍ ആഹാരം കഴിക്കുന്നു. Society for Neuroscience ന്റെ വാര്‍ഷിക സമ്മേളനത്തില്‍ ഈ പഠനത്തിന്റെ ഫലങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ആളുകള്‍ പൊണ്ണത്തടിയുള്ളവരാകുന്നതിന്റെ കാരണം ഇതിന് വിശദീകരിക്കാനാകും.

Scripps Research Institute in Jupiter, Fla. ലെ Paul Johnson ആണ് ഈ പഠനം നടത്തിയത്.

തലച്ചോറിന്റെ സ്വാഭാവികമായ സമ്മാന സംവിധിാനത്തെ(reward system) എങ്ങനെ ബാധിക്കുന്നു എന്ന് അറിയാന്‍ Johnson പലചരക്ക് കടയിലാണ് ശ്രദ്ധിച്ച് തുടങ്ങിയത്. സന്തോഷം തരുന്ന രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന നാഡീകോശങ്ങളുടെ കൂട്ടമാണ് ഈ സമ്മാന സംവിധിാനം. Ho Hos, sausage, pound cake, bacon, cheesecake ഉള്‍പ്പടെയുള്ള സാധാരണ പടിഞ്ഞാറന്‍ ആഹരത്തെ തെരഞ്ഞെടുത്തു. അതില്‍ നിന്ന് ഉയര്‍ന്ന പോഷകഗുണമുള്ള ഒരു സാധാരണ ആഹാരവും നിയന്ത്രണമില്ലാത്ത ജങ്ക് ആഹാരവും എലിക്ക് നല്‍കി. ജങ്ക് ആഹാരം തിന്ന എലികള്‍ കൂടുതല്‍ ആഹാരം കഴിക്കുന്ന പ്രവണ വേഗം തന്നെ കാണിച്ചുതുടങ്ങുകയും അവ പൊണ്ണത്തടിയുള്ളവയാകുകയും ചെയ്തു. സാധാരണ എലികളേക്കാള്‍ ഇരട്ടി ആഹാരമായിരുന്നു അവ കഴിച്ചത്.

അമിതമായി ആഹാരം കഴിക്കുന്ന എലികളുടെ തലച്ചോറിലെ സന്തോഷ കേന്ദ്രങ്ങള്‍ എങ്ങനെ ബാധിക്കപ്പെടുന്നു എന്ന് ഗവേഷകര്‍ പരിശോധിച്ചു. ആ പ്രദേശം മയക്ക് മരുന്ന് ആസക്തി ബാധിക്കുന്ന തലച്ചോറിലെ പ്രദേശമാണ്. വൈദ്യുത ഉത്തേജകങ്ങള്‍ ഉപയോഗിച്ച് ഈ സമ്മാന സംവിധാനത്തെ ഉത്തേജിപ്പിച്ച് സന്തോഷമുണ്ടാക്കാന്‍ ഗവേഷകര്‍ ശ്രമിച്ചു.
സന്തോഷം തരുന്ന ഉത്തേജനത്തെ നിയന്ത്രിക്കാന്‍ എലികള്‍ക്ക് ഒരു ചക്രത്തില്‍ ഓടുന്നത് വഴി കഴിയും. കൂടുതല്‍ ഓടിയാല്‍ കൂടുതല്‍ ഉത്തേജനം കിട്ടിയെന്ന് സാരം. ജങ്ക് ആഹാരം കഴിക്കുന്ന എലികള്‍ കൂടുതല്‍ ഓടി. അതായത് കൂടുതല്‍ ഉത്തേജനം കിട്ടിയെങ്കിലെ അവക്ക് സന്തോഷം കിട്ടൂ എന്നാണ് അതില്‍ നിന്ന് മനസിലാവുന്നത്.

5 ദിവസത്തെ ജങ്ക് ആഹാര ഭക്ഷണത്തിന് ശേഷം എലികളുടെ തലച്ചോറിലെ സന്തോഷത്തിന്റെ കേന്ദ്രങ്ങളുടെ സംവേദനശേഷിയില്‍ വലിയ കുറവ് വന്നതായി കണ്ടു. ഈ ജീവികള്‍ ആ ആഹാരം വേഗം ശീലമായി എന്ന് ഇതില്‍ നിന്ന് മനസിലാകും. അതിന്റെ ഫലമായി എലികള്‍ പണ്ടത്തേതിന്റെ അത്ര സന്തോഷം കിട്ടാന്‍ കൂടുതല്‍ ആഹാരം കഴിച്ചു. മയക്ക് മരുന്നിന് അടിമകളായവര്‍ക്ക് സന്തോഷം കിട്ടാനായി കൂടുതല്‍ കൂടുതല്‍ മയക്ക് മരുന്ന് കഴിക്കേണ്ടി വരുന്നത് പോലെയാണിത്. എലികള്‍ക്ക് കൂടുതല്‍ കൂടുതല്‍ ആഹാരം വേണ്ടിവരുന്നു. “അവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുന്നു. അത് ആസക്തിക്കടിമപ്പെട്ടതിന്റെ സൂചനയാണ്,” എന്ന് Kenny പറയുന്നു.

ജങ്ക് ആഹാരത്തോടുള്ള ആസക്തി എത്ര ശക്തമാണെന്ന് അറിയാന്‍ അമിതമായി ആഹാരം കഴിച്ചപ്പോള്‍ എലികള്‍ക്ക് ഒരു വേദന ഗവേഷകര്‍ ഏല്‍പ്പിച്ചു. ജങ്ക് ആഹാരം കഴിക്കാത്ത എലികള്‍ ഈ നിമിഷം തീറ്റ നിര്‍ത്തി. എന്നാല്‍ ആസക്തിയില്‍ അടിമപ്പെട്ട എലികള്‍ പിന്നെയും ആഹാരം കഴിച്ചുകൊണ്ടിരുന്നു. അടികിട്ടുമെന്ന് അറിഞ്ഞിട്ടു കൂടി അവ അത് തുടര്‍ന്നു.

എലികള്‍ ജങ്ക് ആഹാരം കഴിക്കുന്നത് നിര്‍ത്തിയതിന് ആഴ്ചകള്‍ക്ക് ശേഷവും ഈ സമ്മാന വഴികളുടെ ശോഷണം തുടര്‍ന്നും നിലനിന്നു. “എന്തെങ്കിലും പൊട്ടിയാല്‍ പിന്നീട് അത് പഴയതു പോലെയാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ജങ്ക് ആഹാരം കൊടുക്കാതയായാല്‍ പൊണ്ണത്തടിയുള്ള എലികള്‍ പോഷക ഗുണമുള്ള chow കഴിച്ചില്ല. രണ്ടാഴ്ച അവ സ്വയം പട്ടിണികിടന്നു. അവയുടെ ആഹാര പരിഗണന വളരേറെ മാറി,” എന്ന് Kenny പറയുന്നു.

സമ്മാന സംവിധാനത്തിന്റെ മാറ്റങ്ങളിലെ ദീര്‍ഘകാലത്തെ ഫലങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നു.

— സ്രോതസ്സ് sciencenews.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w