‘ഇറ്റലിക്കാര്‍ക്ക് നവോധാന കലാ നിധികളെ ആയിരം വര്‍ഷം പോലും സംരക്ഷിക്കാനായില്ല. ഫാറോവമാരുടെ ശവക്കല്ലറളെ ഈജിപ്റ്റ്കാര്‍ക്ക് നാലായിരം കൊല്ലം സംരക്ഷിക്കാനായില്ല. ചില ശവക്കല്ലറകള്‍ നൂറ് വര്‍ഷത്തിനകം കൊള്ളയടിക്കപ്പെട്ടു. എന്നിരുന്നാലും ഈ തലമുറയിലെ നമുക്ക് നമ്മുടെ ആണവ മാലിന്യങ്ങളെ പതിനായിരക്കണക്കിനധികം വര്‍ഷങ്ങള്‍ സംരക്ഷിക്കാനുള്ള ബാദ്ധ്യതയുണ്ട്.
’മനുഷ്യ സംസ്കാരത്തിന് 10,000 വര്‍ഷത്തില്‍ താഴെ പ്രായമേയുള്ളു. എന്നിട്ടും നമുക്ക് അപകടകരമായ, “വിലപിടിപ്പുള്ള ഊര്‍ജ്ജത്തിന്റെ വലിയ സ്രോതസ്സ്” ആയ ആണവമാലിന്യങ്ങള്‍ in perpetuity സംരക്ഷിക്കുന്ന ജോലി ഏറ്റെടുക്കണം. പ്ലൂട്ടോണിയത്തിന്റെ അര്‍ദ്ധായുസ്സ് 24,000 വര്‍ഷങ്ങളാണ്. 2.5 ലക്ഷം വര്‍ഷം അത് അപകടകരമാണ്. കുരങ്ങില്‍ നിന്ന് നാം വേര്‍തിരിഞ്ഞിട്ട് 50 ലക്ഷം വര്‍ഷമേ ആയിട്ടുള്ളു എന്നിട്ടും നമുക്ക് അയോഡിന്‍-129 നെ 1.6 കോടി കൊല്ലങ്ങള്‍ സംരക്ഷിക്കേണ്ട ബാദ്ധ്യതയുണ്ട്. അമേരിക്ക ഒരു രാജ്യമായിട്ട് 200 വര്‍ഷമേ ആയിട്ടുള്ളു. എന്നിട്ടും നാം ആര്‍ദ്ധായുസ്സ് 2 ലക്ഷം വര്‍ഷമായിട്ടുള്ള technetium-99 സംരക്ഷിക്കേണം. ഈ പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നമുക്കുള്ള വളരെ കുറഞ്ഞകാലത്തെ പരിചയം വെച്ച് നാം എങ്ങനെ ദീര്‍ഘകാലം ആയുസ്സുള്ള ഇവയെ സംരക്ഷിക്കും?’
From ‘Burying Uncertainty: Risk and the Case Against Geological Disposal of Nuclear Waste’ by K. S. Shrader-Frechette.
-സ്രോതസ്സ് weblog.greenpeace.org]]>