20 വര്‍ഷങ്ങള്‍ക്ക് മുമ്പ് എണ്ണ ഭീമന്‍മാരുടെ കള്ളങ്ങള്‍ പുറത്തുകൊണ്ടുവന്ന ധാരാളമാളുകളുണ്ടായിരുന്നു. Dan Lawn, Riki Ott, Rick Steiner എന്നിവര്‍ അവരില്‍ ചിലരാണ്.
ശരിക്കുള്ള അര്‍ത്ഥത്തില്‍ ഈ ആളുകള്‍ നായകന്‍മാരാണ്. സര്‍ക്കാരിനെ പോലും പോക്കറ്റിലിട്ട ശക്തരായ എണ്ണ വ്യവസായത്തിനെതിരെ അവര്‍ സ്ഥിരമായ യുദ്ധം നടത്തി.
മിക്കപ്പോഴും വലിയ വ്യക്തിപരവും തൊഴില്‍പരവുമായ അപകടങ്ങള്‍ അവര്‍ക്ക് സഹിക്കേണ്ടിവന്നു. എന്നിട്ടും അവര്‍ സത്യം അധികാരികളുടെ മുമ്പില്‍ തുറന്നടിച്ചു.
30 വര്‍ഷമായി University of Alaska യിലെ marine conservation professor ആണ് Rick. ഈ കാലത്ത് അദ്ദേഹം എണ്ണ വ്യവസായത്തിന്റെ ശക്തനായ വിമര്‍ശകനായിരുന്നു. സമുദ്ര പരിസ്ഥിതിയില്‍ എണ്ണയുണ്ടാക്കുന്ന നാശത്തെ അദ്ദേഹം വ്യക്തമാക്കി.
എണ്ണ പര്യവേഷണങ്ങളെ അദ്ദേഹം എതിര്‍ത്തു. ഇപ്പോള്‍ Bristol Bay യിലേയും. Bristol Bay യില്‍ “എണ്ണക്കും മീനിനും ഒന്നിച്ച് കഴിയാം” എന്ന പ്രചരിപ്പിച്ച് കൊണ്ട് ഷെല്ലും Alaska Sea Grant ഉം നടത്തിയ സെമിനാറിനെതിരെ അദ്ദേഹം പത്രപ്രസ്ഥാവന നടത്തുകയും തുറന്ന കത്തെഴുതുകയും ചെയ്തു.
ആര്‍ക്ടിക്കിലെ ദുര്‍ബല പരിസ്ഥിതിയും എണ്ണയും ഒത്ത് പോകില്ലെന്ന് ധാരാളം ആളുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. റിക് പറയുന്നു: “ എണ്ണഖനനത്തിന് തെരഞ്ഞെടുത്ത സ്ഥലം ഏറ്റവും അധികം ഉത്പാദനപരമായ സമുദ്ര ജൈവ വ്യവസ്ഥയാണ്. സമുദ്ര സസ്തനികള്‍, കടല്‍ പക്ഷികള്‍, ഞണ്ടുകള്‍, അടിയിലുള്ള മത്സ്യങ്ങള്‍, സാല്‍മണ്‍ എന്നിവയിടെ ആധിക്യമുള്ള സ്ഥലങ്ങളിലൊന്ന്. മൊത്തത്തിലുള്ള ഫലവും, ശബ്ദത്തിന്റെ അപകടവും ആവാസവ്യവസ്ഥയുടെ നാശവും, മാലിന്യങ്ങള്‍ പുറന്തള്ളുന്നതും, കുഴലുകളും, terminals, ടാങ്കര്‍ ഗതാഗതവും മാത്രം കൊണ്ട് ഈ പദ്ധതി നിര്‍ത്തലാക്കാം.”
Bristol Bay വികസനത്തിന്റെ റിക്കിന്റെ എതിര്‍പ്പ് അധികൃതരെ ചൊടിപ്പിച്ചു. റിക്ക് പറയുന്നു: “പ്രകൃതി സംരക്ഷണത്തെ “advocate” ചെയ്യാതിരിക്കുന്നതിനെ സര്‍വ്വകലാശാലാ അധികൃതര്‍ എനിക്ക് മുന്നറീപ്പ് നല്‍കിയിട്ടുണ്ട്. പണം വരുന്ന പദ്ധതികളില്‍ സര്‍ക്കാരിനെ എതിര്‍ക്കരുതെന്നും അവര്‍ എന്നോട് പറഞ്ഞു.”
tenured professor എന്ന നിലയില്‍ അദ്ദേഹം ആ മുന്നറീപ്പുകളെ അവഗണിച്ചു. തന്റെ തൊഴില്‍ സുരക്ഷിതമാണെന്ന് അദ്ദേഹം കരുതി. സത്യം പറഞ്ഞതിനാല്‍ റിക്ക് ഇപ്പോള്‍ വലിയ പ്രശ്നത്തിലാണ്.
“ഞാന്‍ ഈ പ്രശ്നങ്ങള്‍ ഉയര്‍ത്തിയതിന് ശേഷം കഴിഞ്ഞ 30 വര്‍ഷങ്ങളായി എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന Sea Grant funding അധികാരികള്‍ നിര്‍ത്തലാക്കി. അവര്‍ക്ക് എന്നോടും എന്നന്റെ പരിസ്ഥിതി “advocacy”യോടും ഒരു പ്രശ്നമുണ്ടെന്ന് അവര്‍ പറഞ്ഞു.”
പൊതു അഭിപ്രായ പ്രകടനത്താല്‍ ധനസഹായം നഷ്ടപ്പെടുന്ന ആദ്യത്തെ അമേരിക്കന്‍ അദ്ധ്യാപകനാണ് അദ്ദേഹം. വ്യാവസായിക വികസനത്തെ advocate ചെയ്യുന്നത് ശരിയാണ്, എന്നാല്‍ പരിസ്ഥിതി സംരക്ഷത്തെക്കുറിച്ച് പറയുന്നത് തെറ്റും ആണെന്ന സര്‍വ്വകലാശാലയുടെ നയം വൈരുദ്ധ്യം നിറഞ്ഞതാണ്.
എണ്ണപ്പണത്തിന്റെ അഴുമതിക്ക് വേറൊരു ഉദാഹരണവുമുണ്ട്. നേരിട്ടും അല്ലാതെയും University of Alaska ക്ക് പ്രതിവര്‍ഷം $30 കോടി ഡോളര്‍ എണ്ണ വ്യവസായത്തില്‍ നിന്ന് കിട്ടുന്നുണ്ട്.
“എന്നെ പുറത്താക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ധനസഹായം നിഷേധിക്കുന്ന നടപടി” എന്ന് റിക്ക് പറയുന്നു. അദ്ദേഹത്തിന്റെ ഓഫീസിന്റെ lease ഉം നിര്‍ത്തലാക്കി.
സര്‍വ്വകലാശാലക്കകത്ത് അദ്ദേഹത്തിന് സ്വതന്ത്രമായി പരിസ്ഥിതി പ്രവര്‍ത്തനം നടത്താനാവില്ല. രാജിവെക്കുകയല്ലാതെ വേറെ വഴിയില്ല.
അതുവഴി അലാസ്കാ സര്‍വ്വകലാശാലക്ക് നല്ല ഒരു അദ്ധ്യാപകനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് എണ്ണയുടെ അഴുമതി വര്‍ദ്ധിച്ച് വരുന്നു. പ്രത്യേകിച്ച് വിദ്യാഭ്യാസ രംഗത്ത്.
“NOAA, സര്‍വ്വകലാശാലാ അധികൃതര്‍, അവരുടെ എണ്ണ യജമാനന്‍മാര്‍ തുടങ്ങിയവര്‍ അവര്‍ ചെയ്യുന്ന തെറ്റ് എന്തെന്ന് തിരിച്ചറിയണം. ഇപ്പോള്‍ ആഘോഷിക്കുമ്പോള്‍ ചരിത്രത്തില്‍ പരീക്ഷിച്ച് തെളിയിച്ച ഒരു പാഠം തിരിച്ചറിയുക, സത്യത്തിനേയും എതിര്‍പ്പിനേയും വായ് മൂടിക്കെട്ടാന്‍ അധികാരികള്‍ ശ്രമിക്കുന്നത് വഴി സത്യവും എതിര്‍പ്പും കൂടുതല്‍ ശക്തമാകുകയേയുള്ളു” എന്ന് അദ്ദേഹം പറയുന്നു.
— സ്രോതസ്സ് priceofoil.org