1970കളില്‍ വന്‍തോതില്‍ നിരോധിച്ചെങ്കിലും ലോകത്തെ കടലുകളില്‍ നിന്ന് ഇപ്പോഴും DDT (dichlorodiphenyltrichloroethane) പുറത്തുവന്നുകൊണ്ടിരിക്കുന്നു.
ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്നാണ് ബാക്കിയുള്ള DDT ഉപയോഗം നടക്കുന്നത്. കടല്‍വഴിയും അന്തരീക്ഷം വഴിയും ഇത് ഉത്തരാര്‍ദ്ധഗോളത്തിലേക്ക് എത്തുന്നതിനാല്‍ അവിടെയും സാന്ദ്രത കൂടുന്നു.
1940 – 1970 കാലത്ത് 15 ലക്ഷം ടണ്‍ DDT ലോകത്ത് മൊത്തം ഉപയോഗിച്ചു. കൃഷി നാശം വരുത്തുന്ന കീടങ്ങളെ കൊല്ലാനും രോഗംപരത്തുന്ന കൊതുകുകളെ കൊല്ലാനുമുള്ള പ്രധാന ആയുധമായിരുന്നു DDT. എന്നാല്‍ DDT വലിയ വിഭാഗം ജല ജീവികള്‍ക്കും പക്ഷികള്‍ക്കും ദോഷകരമായിരുന്നു. പക്ഷികളുടെ മുട്ടത്തോടിന്റെ കനം കുറക്കുകയും ചെയ്യുന്നു. വിഷമായതിനാല്‍ പല രാജ്യങ്ങളും 1970കളില്‍ DDT നിരോധിച്ചു.
അതിന് ശേഷം DDTയുടെ ഉപയോഗത്തില്‍ കുറവ് വന്നു. എന്നാലും അതിന്റെ legacy ഇപ്പോഴും നമ്മുടെകൂടെയുണ്ട് എന്ന് ജര്‍മ്മനിയില്‍ പ്രവര്‍ത്തിക്കുന്ന Max Planck Institute for Chemistry ലെ Irene Stemmler ഉം Gerhard Lammel ഉം പറയുന്നു. DDT വീണ്ടും സമുദ്രത്തില്‍ നിന്ന് അന്തരീകഷത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ചക്രം വീണ്ടും ആവര്‍ത്തിക്കുന്നു.
ഇത് പാരിസ്ഥിതിക പ്രശ്നമാണ്. കടല്‍ ജീവികള്‍കളുടെ ഭക്ഷ്യശൃംഘലയില്‍ മുകളിലേക്ക് പോകും തോറും DDT 10 ലക്ഷം എന്ന തോതില്‍ സാന്ദ്രത വര്‍ദ്ധിപ്പിക്കും. മീനുകള്‍ക്കും അവയെ തിന്നുന്ന മറ്റ് ജീവികള്‍ക്കും അത് വിഷഫലം നല്‍കും.
DDT സ്ഥിരമായി അങ്ങനെ നിലനില്‍ക്കില്ല. സമുദ്രത്തിന്റെ അടിത്തട്ടില്‍ കുറച്ച് അടിഞ്ഞ് കൂടും. കുറച്ച് സൂര്യപ്രകാശത്തില്‍ വിഘടിച്ച് പോകുകയും ചെയ്യും.
ഇത് രണ്ടും സാവധാനം നടക്കുന്ന പ്രവര്‍ത്തനമാണ്. ഈ വിവരങ്ങള്‍ Geophysical Research Letters ആണ് പ്രസിദ്ധപ്പെടുത്തിയത്.
ഒരുകാര്യവും അങ്ങനെ പെട്ടെന്ന് ഇല്ലാതാക്കാനാവില്ല. പ്രകൃതിയില്‍ അത് ദീര്‍ഘകാലം നിലനില്‍ക്കും. നിരോധനം നടത്തിയാലും ആ ഫലം കിട്ടണമെങ്കില്‍ വര്‍ഷങ്ങള്‍ വീണ്ടും കഴിയണം.
— സ്രോതസ്സ് nature.com