ലോകത്തെ അടിമത്തം

ആധുനിക ലോകത്തെ അടിമത്തം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആളാണ് കെവിന്‍ ബെയില്‍സ് (Kevin Bales). 2.7 കോടി ആളുകള്‍ അടിമകളായി ജോലി ചെയ്യുന്നു എന്ന് അദ്ദേഹം കണക്കാക്കി. ഇത് ലോകത്തിന്റെ ചരിത്രത്തിലേക്കും ഏറ്റവും കൂടിയ സംഖ്യയാണ്.

ലോകത്തെ ഏറ്റവും പഴയ മനുഷ്യാവകാശ സംഘമായ Anti-Slavery International ന്റെ സഹോദര പ്രസ്ഥാനമായി 2001 ല്‍ അദ്ദേഹം Free the Slaves പ്രസ്ഥാനം തുടങ്ങി. ഇന്‍ഡ്യ, നേപ്പാള്‍, ഹെയ്തി, ഘാനാ, ബ്രസീല്‍, ഐവറികോസ്റ്റ്, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളിലെ ആയിരക്കണക്കിന് അടിമകളെ അദ്ദേഹം മോചിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെ ആധുനിക അടിമത്തെ പുറത്തുകൊണ്ടുവരുന്നതിലും അദ്ദേഹം പ്രവര്‍ത്തിച്ചു. പ്രതിവര്‍ഷം 14,000 നും 17,500 നും ഇടക്ക് ആളുകളെ മറ്റ് രാജ്യങ്ങളില്‍ നിന്ന് അടിമകളായി കടത്തിക്കൊണ്ടുവരുന്നു എന്ന് അദ്ദേഹം കണക്കാക്കുന്നു.

Kevin Bales സംസാരിക്കുന്നു:

അമേരിക്കയില്‍ ഏറ്റവും മെച്ചപ്പെട്ട കണക്കെടുപ്പ് അനുസരിച്ച് കുറഞ്ഞത് 40000 – 50000 ആളുകള്‍ അടിമകളായുണ്ടാകും. അത് യാഥാസ്ഥിതികമായ കണക്കാണ്. ഞാന്‍ സംസാരിക്കുന്നത് ശരിക്കുള്ള അടിമത്തമാണ്. മനുഷ്യന്റെ ചരിത്രത്തില്‍ മൊത്തം നോക്കിയാല്‍, അതിനെ വംശീയം എന്നോ, മതപരമായതെന്നോ ഉള്ള അതിന്റെ പൊതി അഴിച്ച് നോക്കിയാല്‍ അതിന്റെ കേന്ദ്രത്തില്‍ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന അവസ്ഥയാണ്. നിയന്ത്രിക്കാന്‍ വേണ്ടിയാണ് അവര്‍ അടിമത്തത്തെ ഉപയോഗിക്കുന്നത്. ആ നിയന്ത്രണം അവരെ സാമ്പത്തികമായി ചൂഷണം ചെയ്യാനാണ്. പിന്നീട് അവര്‍ക്ക് പ്രതിഫലമൊന്നും കൊടുക്കില്ല. എന്നാല്‍ പ്രധാന കാര്യം എന്നത് അക്രമപരമായ നിയന്ത്രണമാണ്.

തെക്കെ ഫ്ലോറിഡയിലെ കാര്‍ഷിക അടിമത്തം ഒരു നല്ല ഉദാഹരണമാണ്. നല്ല ജോലി വാഗ്ദാനം ചെയ്യപ്പെട്ട് ആളുകള്‍ അമേരിക്കയിലേക്ക് എത്തപ്പെടുന്നു. എന്നാല്‍ അവര്‍ ഫ്ലോറിഡയിലെ ഇമോക്കലി ജില്ലയിലെത്തിയാല്‍(Immokalee County) അവര്‍ക്ക് നേരെ തോക്ക് ചൂണ്ടപ്പെടുന്നു. തക്കാളി പറിക്കണം, ഓറഞ്ച് പറിക്കണം, രാത്രിയില്‍ മുറിയില്‍ പൂട്ടിയിടപ്പെടുന്നു. പ്രതിഷേധിക്കാനോ രക്ഷപെടാനോ ശ്രമിച്ചാല്‍ കൊടിയ പീഡനം. ശമ്പളമൊന്നും കൊടുക്കുന്നില്ല. അത് അടിമത്തം പോലെയാണ്. നിങ്ങള്‍ക്ക് വെറുതെ അങ്ങനെ ഇറങ്ങിപ്പോരാനാവില്ല. ഇത് അടിമത്തമാണോ എന്ന ചോദ്യത്തിന് ഉത്തരം തീരുമാനിക്കുന്നതിനെ ഒരു പ്രധാന കാര്യമാണ് ആ ചോദ്യം. അതായത് മോശം അവസ്ഥയാണെങ്കില്‍ വ്യക്തിക്ക് ഇറങ്ങി പോരാനാവുമോ?

എനിക്ക് നന്നായി അറിയാവുന്ന ഒരു കേസ് Given Kachepa യുടേതാണ്. സാംബിയയിലാണ് Given ജനിച്ചത്. അയാള്‍ക്ക് 11 വയസ് പ്രായമുണ്ടായിരുന്നു. വളരെ സജീവമായ ഈ കുട്ടി പ്രാദേശിക പള്ളി ഗായകസംഘത്തിലെ അംഗമായിരുന്നു. സാംബിയയിലെ ഗായക സംഘത്തെക്കുറിച്ച് അറിഞ്ഞ ടെക്സാസിലെ ഒരു മനുഷ്യന്‍, അവര്‍ അമേരിക്കയില്‍ വന്നാല്‍ പള്ളികളില്‍ പാടാമെന്നും സ്കൂള്‍ പണിയാനുള്ള പണം സമാഹരിക്കാമെന്നും സാംബിയയിലെ അതീവ ദാരിദ്ര്യം അനുഭവിക്കുന്ന തങ്ങളുടെ കുടുംബങ്ങളുടെ നില മെച്ചപ്പെടുത്താമെന്നും അവരെ പറഞ്ഞ് വിശ്വസിപ്പിച്ചു.

അയാള്‍ അവരെ അമേരിക്കയിലേക്ക് കൊണ്ടുവന്നു. സഞ്ചാരികളായ ഗായകസംഘം എന്ന പേരിലാണ് വിസ കിട്ടിയത്. പിന്നീട് അവരെ അടിമകളാക്കി. അവരെ പള്ളികള്‍ തോറും കൊണ്ടുപോയി. അവര്‍ക്ക് ശരിയായ ആഹാരം പോലും കൊടുത്തില്ല. 12-18 മണിക്കൂര്‍ വരെ ദിവസവും പണിയെടുത്തു. ചെറിയ പെട്ടി വണ്ടിയില്‍ ഉറങ്ങേണ്ടിവന്നു. അവരോടുള്ള മോശം പെരുമാറ്റത്തിനെതിരെ അവര്‍ പരാതി കൊടുത്തു. അതിന്റെ ഫലമായി അവരെ പട്ടിണിക്കിടുകയും അടിക്കുകയും ചെയ്തു. ഈ പരോപകാര തട്ടിപ്പിന് വേണ്ടി അവര്‍ പാടാത്ത അവസരത്തില്‍ അവര്‍ക്ക് നീന്തല്‍ കുളം കുഴിക്കുക പോലെ മറ്റ് ജോലികള്‍ ചെയ്യണം.

അവന് 11 വയസായപ്പോഴാണ് ഇത് സംഭവിച്ചത്. ആ സമയത്താണ് എന്തോ കുഴപ്പമുണ്ടെന്ന് immigration agent കണ്ടെത്തിയത്. എന്താണെന്ന് മനസിലായില്ല. അന്വേഷണം നടത്തി. അവസാനം Givenനെ സ്വതന്ത്രനാക്കി. സാംബിയയില്‍ നിന്നുള്ള ഒരു അഭയാര്‍ത്ഥിയായിരുന്നു അവന്‍. ഒരു പള്ളിയിലെ പാട്ട് സംഘത്തിലേക്ക് അവനെ എടുത്തു. എനിക്കിപ്പോള്‍ വളരെ സന്തോഷമുണ്ട്. അവന്‍ സര്‍വ്വകലാശാല പൂര്‍ത്തിയാക്കി എന്ന് എനിക്ക് കഴിഞ്ഞ ആഴ്ച വിവരം കിട്ടി. ദന്തല്‍ കോളേജിലേക്കുള്ള പ്രവേശന പരീക്ഷയും പാസായി എന്നറിയാന്‍ കഴിഞ്ഞു.

അമേരിക്കയില്‍ അടിമകളാക്കപ്പെട്ട മിക്ക ആളുകളും അവര്‍ അടിമത്തത്തില്‍ നിന്ന് പുറത്തുവന്നാല്‍, അത് പോലീസ് വഴിയാകണമെന്നില്ല; സന്നദ്ധ സംഘടനകള്‍ വഴിയുമാകാം, അവരുടെ വംശത്തിലുള്ള മറ്റുള്ളവര്‍ അവരെ മുന്നോട്ട് നയിക്കുന്നതില്‍ സഹായിക്കും.

അല്ലെങ്കില്‍ നമ്മളെ പോലെ അയല്‍ക്കാരോ ആകാം. അവര്‍ പറയും “ആരാണ് അയല്‍പക്കത്ത് എന്നെനിക്കറിയില്ല. പക്ഷേ അത് കണ്ടിട്ട് എനിക്ക് ഇഷ്ടപ്പെടുന്നില്ല.” അവര്‍ അന്വേഷണം നടത്തും അതിനെക്കുറിച്ച് ആലോചിക്കും ആളുകളെ സഹായിക്കും. അമേരിക്കയിലെ അടിമത്തത്തില്‍ നിന്ന് പുറത്തുവന്ന മൂന്നിലൊന്ന് ആളുകളെ രക്ഷപെടാന്‍ സഹായിച്ചത് ചുറ്റുപാടുമുള്ള പ്രവര്‍ത്തിക്കുന്ന ഒരു മനുഷ്യന്റെ ശരിയായ ഇടപെടലുകാരണമാണ്.

നമ്മുടെ immigration controls ല്‍ ധാരാളം ഗൌരവമുള്ള പ്രശ്നങ്ങളുണ്ട്. ആളുകളെ എളുപ്പം അടിമകളാക്കാന്‍ പറ്റുന്ന ചുറ്റുപാടാണുള്ളത്. ചില ഉദാഹരണങ്ങള്‍ ഞാന്‍ നല്‍കാം.

ഒന്ന് സന്ദര്‍ശക തൊഴിലാളി സംവിധാനമാണ്. 1940 കളിലാണ് നമ്മുടെ സന്ദര്‍ശക തൊഴിലാളി സംവിധാനം സ്ഥാപിതമായത്. ഫാമുകളുടെ ഉടമകള്‍ക്ക്, ചിലപ്പോള്‍ ഫാക്റ്ററികളുടേയും, പ്രത്യേക വിസക്ക് അപേക്ഷിച്ച് സന്ദര്‍ശക തൊഴിലാളികളെന്ന് വിളിക്കുന്നവരെ രാജ്യത്തേക്ക് കൊണ്ടുവരാം. ആ നിയമം ഒരു നല്ല കാര്യമാണ്. ഈ തൊഴിലാളികളുടെ പരിശോധനയും അവരുടെ തൊഴില്‍ ചുറ്റുപാടും ഈ നിയമം അനുവദിക്കുന്നു. അത് തൊഴിലാളികള്‍ക്ക് ചില അവകാശങ്ങളുടെ ഉറപ്പും നല്‍കുന്നുണ്ട്. പ്രശ്നമെന്തെന്നാല്‍ നമുക്ക് സംസാരിക്കുന്ന തൊഴില്‍ പരിശോധകരില്ല എന്നതാണ്. ലക്ഷക്കണക്കിനാളുകള്‍ക്ക് വേണി വളരെ കുറച്ച് നിരീക്ഷകരുണ്ടാകും. സന്ദര്‍ശക തൊഴിലാളികളെ കൊണ്ടുവരുന്നവര്‍ക്ക് അവരെ ആരും പരിശോധിക്കില്ല എന്ന കാര്യം അറിയാം. അതുകൊണ്ട് അവര്‍ അവരെ കൊണ്ടുവരുന്നു, അവര്‍ക്കിഷ്ടമുള്ള രീതിയില്‍ അവരെ കൊണ്ട് പണിയെടുപ്പിക്കുന്നു, ഒരിക്കലും ശമ്പളം കൊടുക്കില്ല, നിഷ്ഠൂരതയുപയോഗിച്ച് അവരെ നിയന്ത്രിക്കുന്നു, പൂട്ടിയിടുകയും ചെയ്യുന്നു.

au pair ആകാനായി വരുന്ന വംശീയ വ്യത്യാസമുള്ള, കൌമാരക്കാരായ പെണ്‍കുട്ടികള്‍, മദ്ധ്യവര്‍ഗ്ഗക്കാരായ യൂറോപ്പിലെ പെണ്‍കുട്ടികളുമായുള്ള വ്യത്യാസമാണ് എന്നെ ഞെട്ടിപ്പിച്ച ഒരു കാര്യം. അതിന് ഒരു പ്രത്യേക വിസയുണ്ട്. J1 വിസ എന്നാണ് അതിന്റെ പേര്. ഉറപ്പ്, പരിശോധന, നിരീക്ഷണം, orientation classes, വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഒക്കെ അതിനോടൊപ്പമുണ്ട്. au pair ആകാനായാണ് അവര്‍ വരുന്നത്. അവര്‍ക്ക് നമ്മുടെ സംസ്കാരത്തിന്റെ അത്ഭുതകരമായ അനുഭവം കിട്ടുന്നു. അവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകളും കിട്ടുന്നു. എന്നാല്‍ അതേ പെണ്‍കുട്ടി പടിഞ്ഞാറെ ആഫ്രിക്കയില്‍ നിന്നാണ് വരുന്നതെങ്കില്‍ B1 വിസയാണ് കൊടുക്കുന്നത്. ഒരു ഉറപ്പുമില്ല, ഒരു നിരീക്ഷണവും ഇല്ല, ഒരു വിദ്യാഭ്യാസ സംവിധാനവുമില്ല, ഒരു പരിശോധനയുമില്ല. അവര്‍ നിങ്ങളുടെ പാസ്പോര്‍ട്ട് വിമാനത്താവളത്തില്‍ വെച്ച് പരിശോധിക്കും അതിന് ശേഷം നിങ്ങല്‍ രാജ്യത്തിന്റെ എവിടെയുമാകാം. ഗാര്‍ഹിക പണിക്കാരുടെ അടിമത്തത്തിലേക്കുള്ള ഒരു ചോര്‍പ്പ് മാതിരിയാണത്.

B1 ഉം J1 ഉം വിസകള്‍ തമ്മിലുള്ള വ്യത്യാസം സ്ഥാപനവല്‍ക്കരിച്ച നിയമപരമായ വംശീയതയാണ്. അമേരിക്കയിലെ അടിമകളാക്കിയവരില്‍ പകുതിപ്പേരും വേശ്യാവൃത്തിയിലേക്കാണ് അടിമപ്പെട്ടിരിക്കുന്നത്.

അമേരിക്കയിലേക്ക് അടിമകളായി എത്തുന്നവരുടെ ഒഴുക്ക് മറ്റൊരു തരത്തിലുള്ള കുടിയേറ്റാരെ പിന്‍തുടരുന്നതാണ്. ഒരു മെച്ചപ്പെട ജീവിതത്തിനായി അമേരിക്കയിലേക്ക് വരുന്നവരാണ് അവര്‍. ധാരാളം പേര്‍ നിയമവിരുദ്ധമായി പ്രവേശിക്കുന്ന, കുറച്ച് പേര്‍ നിയമപരമായും പ്രവേശിക്കുന്നു. കള്ളക്കടത്തില്‍ നിന്നോ കുടിയേറ്റത്തില്‍ നിന്നോ അടിമത്തത്തിലേക്ക് എത്തുന്ന സന്ദര്‍ഭത്തിലേക്ക് അത് മാറുന്നു. തനിക്ക് ശരിക്കും ഒരു ജോലി കിട്ടി എന്ന് കരുതുന്നവര്‍ ഇവിടെ എത്തുമ്പോള്‍ “ഇല്ല, നിങ്ങള്‍ ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ഇനിമുതല്‍ ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ വേദനക്കും” എന്ന് ആരെങ്കിലും പറയും. അത് ഒരു കുറ്റകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്.

ആളുകള്‍ തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള വഴികള്‍ തേടുന്നു. തങ്ങളുടെ കുട്ടികള്‍ക്ക് ആഹാരം കൊടുക്കാന്‍ വേണ്ടി തൊഴില്‍ തേടുന്നു. ലോകം മൊത്തമുള്ള തൊഴിലിനെടുപ്പുകാര്‍(recruiters) ആളുകളോട് പറയും, “നിങ്ങള്‍ക്കായി ഒരു ജോലി ഞങ്ങളുടെ പക്കമുണ്ട്. ധാരാളിത്തത്തിന്റെ ഭൂമിയിലേക്ക് നിങ്ങള്‍ക്കായി ഒരു വഴി ഞങ്ങളുടെ പക്കമുണ്ട്. ഒരു മെച്ചപ്പെട്ട ജീവിതത്തിലേക്കും”. അവരുടെ സ്വന്തം അടിത്തത്തിനായി അവരെകൊണ്ട് തന്നെ പണം ചിലവാക്കുന്നതിന് ഈ തൊഴിലിനെടുപ്പുകാര്‍ വിശ്വസിപ്പിക്കും. “നിങ്ങളെ അവിടെ എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. എന്നാല്‍ നിങ്ങളെ കടത്താനും, ഫീസിനുമായുള്ള ചിലവ് നിങ്ങള്‍ വഹിക്കണം.” അതുകൊണ്ട് അമേരിക്കയിലെ അടിമത്തത്തിലേക്ക് വരുന്ന ധാരാളം ആളുകള്‍, വേശ്യാവൃത്തി, കാര്‍ഷിക തൊഴില്‍, വീട്ടുപണി, sweatshop പണി തുടങ്ങിയ എല്ലാത്തരം രംഗത്തേയും അടിമകളാകാന്‍ പണം കൊടുത്തവരാണ്.

ലോകം മൊത്തം 2.7 കോടി ആളുകള്‍. ധാരാളം മറ്റ് സ്രോതസ്സുകളാല്‍ corroborated എണ്ണമാണ്. തെക്കന്‍ ഏഷ്യ, ഇന്‍ഡ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലാണ് അടിമത്തില്ലുള്ളവര്‍ കൂടുതലുള്ളത്. അതില്‍ മിക്കവരും വളരെ വൃത്തികെട്ട, ലളിതമായ പണികളാണ് ചെയ്യുന്നത്. കൃഷി, ക്വാറികളിലെ പണി, ധാതു ശേഖരണം, തുടങ്ങിയവ. അടിമത്തത്തിലുള്ള മിക്ക ആളുകളും മനുഷ്യകടത്തിനാല്‍ അവിടെ എത്തപ്പെട്ടവരല്ല. അവര്‍ sedentary തരത്തിലുള്ള അടിമത്തത്തിലാണ്. ലോകത്ത് ധാരാളം പാരമ്പര്യപരമായ അടിമത്തവും നിലനില്‍ക്കുന്നുണ്ട്. 1 – 1.2 കോടി ആളുകള്‍ പാരമ്പര്യപരമായ അടിമത്തത്തിലാണ്. തെക്കനേഷ്യയില്‍ അതിനെ ചിലപ്പോള്‍ collateral debt bondage എന്നാണ് വിളിക്കുന്നത്.

ഇവിടുത്തെ subprime ലോകത്തില്‍ ആസ്തികളില്ലാത്ത വളരെ ദരിദ്രരായ ആളുകള്‍ക്ക് നിങ്ങള്‍ വായ്പ കൊടുക്കുന്നത് വായ്പ തിരിച്ചടക്കുന്നത് വരെ അവര്‍ തന്നെ തന്നെ, അവരുടെ ശരീരം, കുടുംബം, എല്ലാ ജോലിയും ഈട് ആയി നല്‍കാം എന്ന് ഉറപ്പ് തരുമ്പോഴാണ്. ഒരു catch-22 നിങ്ങള്‍ക്കവിടെ കാണാം. നിങ്ങള്‍ക്കുള്ളതെല്ലാം അടിമഉടമകള്‍ക്കോ, പണം കടംകൊടുക്കുന്നവര്‍ക്കോ നല്‍കിയാല്‍ പിന്നെ നിങ്ങള്‍ എങ്ങനെ അത് തിരിച്ചടക്കും? എന്നെങ്കിലും നിങ്ങള്‍ക്കത് തിരിച്ചടക്കാനാവുമോ? കാരണം, പണം തിരിച്ചടക്കുന്നത് വരെ അവരേയും അവരുടെ അദ്ധ്വാനത്തേയും ഈടായി വെച്ചിരിക്കുകയാണ്. അതുകൊണ്ട് കടം തലമുറകളിലൂടെ കടന്ന് പോകും. $10 ഡോളര്‍ കടത്തിന് നാലോ അഞ്ചോ തലമുറകളായോ, എത്ര തലമുറയായെന്ന് അറിയത്തതോ ആയ നൂറ് കണക്കിന് കുടുംബങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്.

പല രീതിയില്‍ അടിമകളാക്കപ്പെട്ടവരെ രക്ഷപെടുത്താനാവും. ചിലപ്പോള്‍ വാതില്‍ ചവിട്ടിപൊളിച്ചാല്‍ മതി. ഉദാഹരണത്തിന് വടക്കേ ഇന്‍ഡ്യയില്‍ കൈത്തറി വ്യവസായം ധാരാളം കുട്ടികളെ തട്ടിക്കൊണ്ട് വന്ന് അടിമകളാക്കി ജോലി ചെയ്യിപ്പിക്കുന്നുണ്ട്. അവിടെ നിങ്ങള്‍ ഗുണ്ടകള്‍ എത്തുന്നതിന് മുമ്പ് വാതില്‍ ചവിട്ടിപൊളിച്ച് അകത്ത് കടന്ന് കുട്ടികളെ എടുത്ത് പുനരധിവാസ കേന്ദ്രത്തിലെത്തിച്ചാല്‍ മതി.

എന്നാല്‍ ചില സ്ഥലങ്ങളില്‍ ഗ്രാമം മൊത്തം അടിമത്തിലായിരിക്കും. പാരമ്പര്യമായ debt bondage. ക്വാറികളിലോ കൃഷിയിടത്തോ പണിയെടുക്കുകയായിരിക്കും. ഞങ്ങളതിനെ Fannie Lou Hamer മാതൃക എന്നാണ് വിളിക്കുന്നത്. അവിടെ ഞങ്ങള്‍ക്ക് വളരെ സൂക്ഷ്‌മമായി ആയി വേണം ചെയ്യാന്‍. സാമൂഹ്യ പ്രവര്‍ത്തകരെ പോലെ, സംഘാടകരെ പോലെ പറയും, “നിങ്ങളെത്ര നാളായി ഇവിടെ പണിയെടുക്കാന്‍ തുടങ്ങിയിട്ട്? നിങ്ങളെല്ലാം ഒരു മനുഷ്യന് വേണ്ടിയാണോ പണിയെടുക്കുന്നത്? സ്കൂള്‍ എവിടെയാണ്? ഓ സ്കൂള്‍ ഇല്ലെന്നോ?” കാലക്രമത്തില്‍ ഇങ്ങനെ പറയാന്‍ തുടങ്ങും, “ദാ അവിടെ ഒരു ഗ്രാമമുണ്ട്. നിങ്ങളുടേത് പോലെയാണ്. എന്നാല്‍ അവര്‍ക്ക് സ്വന്തമായി ഒരു സ്കൂളുണ്ട്. അവര്‍ അവര്‍ക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്.” തലമുറകളായി സ്വാതന്ത്ര്യം എന്താണെന്ന് അറിയാത്തവരിലേക്ക് സ്വാതന്ത്ര്യം എന്ന ആശയം സാവധാനം തുറന്നുകൊടുക്കും. കുടുംബങ്ങളുടെ കൂട്ടവും ഗ്രാമവും സ്വാതന്ത്ര്യത്തിന് വേണ്ടി സംഘടിതമായി ബോധപൂര്‍വ്വമായ തീരുമാനമെടുക്കുന്നതാണ് സുന്ദരമായ മുഹൂര്‍ത്തം. അവര്‍ സ്വാതന്ത്ര്യത്തിലേക്ക് കടക്കുന്നത് പ്രശ്നങ്ങളുടെ സമയമാണ്. അപ്പോള്‍ അടിമഉടമകള്‍ അക്രമം ഉപയോഗിക്കാന്‍ തുടങ്ങുന്നു. നാം അവരോടൊപ്പം നില്‍ക്കേണ്ട സമയമാണത്.

നിങ്ങളുടെ മൊബൈല്‍ ഫോണിലെ കോള്‍ടാന്‍ മുതല്‍ കൊക്കോ മുതല്‍ പഞ്ചസാര മുതല്‍ കോഫീ വരെ നാം ഉപയോഗിക്കുന്ന മിക്ക ഉല്‍പ്പന്നങ്ങളും അടിമത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പണ്ടത്തെ അടിമത്തില്‍ നിന്ന് വ്യത്യസ്ഥമാണ് കാര്യങ്ങള്‍. പണ്ട് അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരുത്തി അടിമത്തത്തില്‍ നിന്നാണ് വന്നത്. ഇന്ന് 1-2% വരെ പരുത്തിയാണ് അടിമത്തില്‍ നിന്ന് വരുന്നത്. 2-3% കാപ്പി അടിമത്തവുമായി ബന്ധമുള്ളതാണ്. ലളിതമായ പ്രതികരണം ആയ ബഹിഷ്കരണം വിപരീതഫലം ഉളവാക്കുന്നതാണ്. അത് അടിമത്തം ഉപയോഗിക്കാത്ത ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരെ ബാധിക്കും. അത് ഇത്തിരി കൂടുതല്‍ വെല്ലുവിളിയുടെ സങ്കീര്‍ണ്ണവുമാണ് കാര്യങ്ങങള്‍.

കോര്‍പ്പറേറ്റുകളെ ആക്രമിക്കുകയും അവരുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുകയും ചെയ്യുന്നതിന് പകരം അവരെ ഭൂമിയിലെ പണിക്ക് വില കൊടുക്കാന്‍ പ്രേരിപ്പികയയാരുന്നു. അത് ഭംഗിയായി പ്രവര്‍ത്തിക്കും എന്ന് ഞങ്ങള്‍ കണ്ടെത്തി. ചോക്ലേറ്റ് വ്യവസായത്തില്‍ ഞങ്ങളത് ചെയ്തു. അത് വിജയമായിരുന്നു. കഴിഞ്ഞ 7 വര്‍ഷമായി ചോക്ലേറ്റ് കമ്പനികളുടെ ലാഭത്തില്‍ നിന്നും ഏകദേശം $5 കോടി ഡോളര്‍ പടിഞ്ഞാറെ ആഫ്രിക്കയിലെ ഭൂമിയിലെ പണിക്ക് കൊടുക്കാന്‍ കഴിഞ്ഞു. കൊക്കോ ഉത്പാദനത്തിലെ അടിമത്തം, ബാലവേല, എന്നിവ ഇല്ലാതാക്കാനായി. തുടക്കത്തിലേ നാം അക്കാര്യം പറഞ്ഞിരുന്നുവെങ്കില്‍ മനുഷ്യാവകാശത്തിനോ, അടിമത്തവിരുദ്ധ പ്രവര്‍ത്തനത്തിനോ കിട്ടില്ല. നമുക്ക് സെനറ്റര്‍ Harkin ഉം കോണ്‍ഗ്രസ് അംഗം Engel ഒക്കെ ഇവരെ ചര്‍ച്ചയിലേക്ക് തള്ളിവിടാനായി ഉണ്ടായിരുന്നു. പടിഞ്ഞാറെ ആഫ്രിക്കയില്‍ അല്ലെങ്കിലും ഒന്നും നടക്കുമായിരുന്നില്ല.

Kevin Bales, founder of Free the Slaves, the American sister organization of the UK’s Anti-Slavery International. He is co-author of the book The Slave Next Door: Human Trafficking and Slavery in America Today.

— സ്രോതസ്സ് democracynow.org


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s