കുറ്റകൃത്യത്തിലൂടെ ഭരിക്കുന്നത്

കാലിഫോര്‍ണിയയിലാണ് അമേരിക്കയിലെ ഏറ്റവും അധികം തടവുകാരുള്ളത്, 160,000 ആളുകളാണ് അഴികള്‍ക്ക് പിറകില്‍. ജയിലുകള്‍ അവയുടേ ശേഷിയിലധികം ആളുകളെ ഉള്‍ക്കൊള്ളുന്നതിനാല്‍ അടുത്ത രണ്ട് വര്‍ഷം ജയിലിലെ ജനസംഖ്യ 40,000 കുറക്കണമെന്ന് കഴിഞ്ഞ മാസം ഫെഡറല്‍ കോടതി ഉത്തരവിട്ടിരുന്നു. അതില്‍ പറയുന്നത് പ്രകാരം സംസ്ഥാന ജയിലില്‍ അമിതമായി തിരക്ക് കൂടുന്നത് തടവുകാരുടെ ആരോഗ്യപരിപാലനത്തേയും മാനസികാരോഗ്യത്തേയും ബാധിക്കുന്നു. ഈ ഉത്തരവ് വൈകിപ്പിക്കണമെന്ന ഗവര്‍ണര്‍ Schwarzenegger ന്റെ ആവശ്യം കോടതി തള്ളി.

കാലിഫോര്‍ണിയ കടുത്ത ബഡ്ജറ്റ് പ്രശ്നത്തിലൂടെ കടന്നുപോകുന്ന സമയത്താണ് ഈ വിധി വന്നിരിക്കുന്നത്. ഈ വേനലില്‍ $2400 കോടി ഡോളറിന്റെ ബഡ്ജറ്റ് കമ്മി നേരിടുന്നതിനാല്‍ ജനപ്രതിനിധികള്‍ penal ചിലവാക്കലില്‍ $120 കോടി ഡോളറിന്റെ കുറവ് വരുത്താമെന്ന് സമ്മതിച്ചിരിക്കുന്നു. അടുത്ത പത്ത് മാസത്തില്‍ കാലിഫോര്‍ണിയ ജയിലുകളിലെ ജനസംഖ്യ 17,000 കുറക്കണമെന്ന ഒരു നിയമം സംസ്ഥാന അസംബ്ലി പാസാക്കി. അത് സംസ്ഥാന സെനറ്റിലേക്ക് അയച്ചു. ഈ നിയമ പ്രകാരം ചില തടവുകാരെ നേരത്തെ വിട്ടയക്കാം, അക്രമ കുറ്റമല്ലാത്ത തടവുകാര്‍ക്ക് parole supervision ഒഴുവാക്കാം. നിരീക്ഷണഘട്ടം ലംഘിക്കുന്നവരെ പ്രാദേശിക ജയിലിലിടാം.

JONATHAN SIMON സംസാരിക്കുന്നു:

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി നാം ജയില്‍ കെട്ടിടം binge ആണ്. വളരേധികം നമ്മുടെ സഹ പൌരന്‍മാരെ ജയിലിലിട്ട് നമുക്ക് നമ്മുടെ സമൂഹത്തെ മെച്ചപ്പെടുത്താം എന്ന ഒരു പ്രധാന പൊതു നയം ആണ് കാലിഫോര്‍ണിയയില്‍. 1000ല്‍ ഒരു കാലിഫോര്‍ണിയക്കാരന്‍ എന്നതിന് പകരം 200ല്‍ ഒരു കാലിഫോര്‍ണിയക്കാരന്‍ എന്ന തോതിലേക്ക് നാം എത്തിയിരിക്കുകയാണ്. ആ 30 വര്‍ഷക്കാലത്ത് നാം 22 ജയിലുകള്‍ പണിതു. University of California ഒരു കാമ്പസും, Cal State University ഒരു കാമ്പസും ആണ് ആ 30 വര്‍ഷക്കാലത്ത് പണിതത്. അതുകൊണ്ട് നമ്മുടെ പ്രാധാന്യങ്ങളെ ജയിലുകളാണ് കൈയ്യേറിയിരിക്കുന്നത് എന്ന് മനസിലാക്കാം.

നമ്മളാണ് ഏറ്റവും വലിയ സംസ്ഥാനം. നമ്മുടെ തടവിലിടുന്നതിന്റെ തോത് ദേശിയ ശരാശരിക്ക് അടുത്താണെന്ന് ഡിപ്പാര്‍ട്ടുമെന്റ് പറയും. പക്ഷേ അത് ദേശീയ ശരാശരിയാണ്. അതില്‍ ഒരുപാട് ജയിലുകളുള്ള പഴയ കോണ്‍ഫെഡറസിയും(Confederacy) ഉള്‍പ്പെടും. കാലിഫോര്‍ണിയ എന്നത് അലബാമയുടെ ക്രിമിനല്‍ നീതി നയമുള്ള ന്യൂയോര്‍ക്ക് പോലെയാണ്. അതായത് നമുക്ക് ധാരാളം തടവുകാരുണ്ട്. നാം അവര്‍ക്ക് വേണ്ടി വളരേധികം പണം ചിലവാക്കുകയും ചെയ്യുന്നു. അത് ഒരു പാപ്പരാകല്‍ അവസ്ഥ തെക്കന്‍ സംസ്ഥാനങ്ങളിലുണ്ടാക്കുന്നുണ്ട്.

റിയലെസ്റ്റേറ്റ് വളര്‍ച്ചയുമായി ബന്ധപ്പെടുത്തി കാലിഫോര്‍ണിയയില്‍ കൂടുതല്‍ പണം ചിലവാക്കുന്നടത്തോളും ജയില്‍ സംവിധാനം വികസിപ്പിക്കുന്നതില്‍ ആളുകള്‍ക്ക് എതിര്‍പ്പൊന്നുമുണ്ടാവില്ല. കഴിഞ്ഞ മൂന്ന് ദശബ്ദങ്ങളായി ജയില്‍ സംവിധാനം വികസിപ്പിക്കുന്നത് Democrats ഉം Republicans ഉം സംയുക്തമായാണ്. ഇത്തരത്തിലുള്ള തടവിലിടുന്നത് നമുക്ക് താങ്ങാനാവുമോ ഇല്ലയോ എന്നും അത് നമുക്ക് വേണ്ടി എന്ത് പണി ചെയ്യുന്നു എന്നുമുള്ള ഗൌരവകരമായ ചോദ്യം 30 വര്‍ഷങ്ങളിലാദ്യമായി ബഡ്ജറ്റിലെ പ്രശ്നം കാരണം ഉയര്‍ന്ന് വരുന്നുണ്ട്. ജയിലുപയോഗിച്ച് സുരക്ഷിതത്വം നേടാം എന്ന നയത്തിനെ പുനപരിശോധിക്കുന്നതിന് പകരം നാം പ്രശ്നത്തില്‍ കൂട്ടിക്കുഴയ്‌ക്കുകയാണ് എന്ന കാര്യം എന്നെ വിഷമിപ്പിക്കുന്ന ഒന്നാണ്.

കോടതി വിധി കാലിഫോര്‍ണിയക്കാര്‍ക്ക് പ്രശ്നത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വലിയ ഒരു സഹായമായി. 20 വര്‍ഷത്തെ നിയമ വ്യവഹാരത്തിന്റെ അന്ത്യമായിരുന്നു അത്. ആരോഗ്യസംരക്ഷണവും മാനസികാരോദഗ്യവും ഉള്‍പ്പെട്ടതായിരുന്നു പ്രധാനമായും അത്. അതാണ് നമ്മേ ഇവിടെ എത്തിച്ചിരിക്കുന്നത്. കൂട്ടിക്കുഴച്ച് കടന്നുപോകാന്‍ കഴിയുന്നതായിരുന്നു പ്രശ്നം. തടവുകാര്‍ക്ക് ഒരു നിശ്ഛിത ശ്രദ്ധ കൊടുക്കണം, അല്ലെങ്കില്‍ തടവ് ശേഷി ഇത്ര പരിധിവരെ ആകാവൂ എന്ന് ഉത്തരവിടുക മാത്രമാണ് കോടതിക്ക് ചെയ്യാന്‍ കഴിയുമായിരുന്നത്. ഈ പ്രശ്നത്തില്‍ നിന്ന് പുറത്തു കടക്കാനുള്ള നമ്മുടെ വഴി നാം നിര്‍മ്മിക്കും എന്ന് തീരുമാനിക്കാം. അങ്ങനെയെങ്കില്‍
നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ പട്ടിണിക്കിട്ടുകൊണ്ട് അവസാനം അത് ഇല്ലാതാക്കി കുറച്ച് ദശാബ്ദങ്ങളും കൂടി തള്ളിനീക്കാനായേക്കും.

സംസ്ഥാനത്ത് പൊതുജന സുരക്ഷക്ക് ഒരു പുതിയ മാതൃക മാറ്റം നമുക്ക് വേണം. ജയിലുകളെയാണ് നാം പൊതുജന സുരക്ഷക്ക് സമമായി നാം കാണുന്നത്. ഒരാള്‍ക്ക് കഴിക്കാവുന്ന ആഹാരം എന്നത് പരിപ്പുവട മാത്രമാണെന്ന് കരുതുന്നത് പോലെയാണിത്. നമുക്ക് പോലീസ് വേണം. നമുക്ക് probation officers വേണം. ആദ്യ പ്രതികരണക്കാര്‍ വേണം. നമുക്ക് മയക്ക്മരുന്ന് രക്ഷയുടെ ചികില്‍സ വേണം. മാനസികാരോഗ്യ സേവന ജോലിക്കാര്‍ വേണം. പലതരത്തിലുള്ള ഭീഷണികളെ നേരിടാന്‍ നമുക്ക് ബഹുമുഖമായ തൊഴില്‍ സേന വേണം. അത് ഭൂമികുലുക്കമോ, കത്രീന കൊടുംകാറ്റോ, നമ്മുടെ നഗരങ്ങള്‍ വലിയ പരിസ്ഥിതി, സാമൂഹ്യ ഭീഷണിയോ പൊതു സുരക്ഷയോ ഒക്കെ നേരിടുന്നുണ്ട്. കുറ്റകൃത്യം എന്നത് അതിലെ ഒരു ചെറിയ ഭാഗം മാത്രമാണ്. വളരുന്ന ശരിക്കുമുള്ള ഭീഷണികള്‍ പരിഹരിക്കാന്‍ നമുക്ക് ജയിലുകള്‍ മാത്രം പോരാ.

മനുഷ്യ മൂലധന കേന്ദ്രീകൃതമായ പൊതു സുരക്ഷാ പരിപാടിയാണ് ബദല്‍. കുറ്റകൃത്യത്തിനെതിരെ യുദ്ധം ചെയ്യുന്നതില്‍ പോലീസിന് ഒരുപാട് കാര്യം ചെയ്യാന്‍ പറ്റും. പീനല്‍ സംവിധാനത്തിന്റെ കാവര്‍ക്കാര്‍ എന്നതിലധികം അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് കാര്യം നാം സാധാരണ വിശ്വസിക്കാറില്ല. എന്നാല്‍ പോലീസുകാര്‍ക്ക് അവരുടെ ഏറ്റവും നല്ല കാര്യം ചെയ്യാന്‍ കഴിയുന്നത് കുറ്റകൃത്യങ്ങളുണ്ടാകാതെ നോക്കുന്നതിലാണ്. അങ്ങനെ വരുമ്പോള്‍ ആളുകളെ ജയിലിലടക്കേണ്ട കാര്യമില്ല.

പ്രശ്നം എന്തെന്നാല്‍, പോലീസ് സേനയെ നിങ്ങള്‍ വളര്‍ത്തുമ്പോള്‍, അതിന്റെ ചിലവും നിങ്ങള്‍ നല്‍കണം. നിങ്ങള്‍ നിങ്ങളുടെ ശിക്ഷാപരമായ സംവിധാനം വളര്‍ത്തുമ്പോള്‍, നിങ്ങള്‍ക്ക് നിയമങ്ങള്‍ പാസാക്കേണ്ടിവരും. ദശാബ്ദങ്ങളോളം നിങ്ങള്‍ അതിന് വേണ്ട ചിലവ് നല്‍കേണ്ടതില്ല. എന്നാല്‍ ആ ചക്രത്തില്‍ നാം ഇപ്പോള്‍ അതിന് വേണ്ടി ചിലവാക്കണം എന്ന ഒരു ബിന്ദുവിലെത്തിയിരിക്കുകയാണ്. അത് വേദനാജനകമാണ്.

അമേരിക്കയിലെ ഭരണത്തെ ഭീകരതക്കെതിരായ യുദ്ധം മാറ്റിയിരിക്കുന്നു എന്ന് 9/11 ന് ശേഷം ധാരാളം ആളുകള്‍ കരുതുന്നുണ്ട്.

ഈ പുസ്തകത്തില്‍ ഞാന്‍ വാദിക്കുന്നത് ചരിത്രത്തെ തെറ്റായി കാണുകയാണത്, അമേരിക്കയുടെ ജനാധിപത്യത്തെ തകര്‍ത്തത് കുറ്റകൃത്യങ്ങള്‍ക്കെതിരായ യുദ്ധം ആയിരുന്നു. ജോര്‍ജ്ജ് ബുഷിനേയും ഭീകരതക്കെതിരായ യുദ്ധവും നമുക്ക് കിട്ടിയപ്പോള്‍, നാല്‍പ്പത് വര്‍ഷം മുമ്പ് റിച്ചാര്‍ഡ് നിക്സണിന്റെ കാലം മുതല്‍ തുടങ്ങിയ നാം പിന്നീട് വികസിപ്പിച്ച കുറ്റകൃത്യങ്ങള്‍ക്കെതിരായ യുദ്ധത്തിന്റെ സര്‍ക്കാര്‍ സംവിധാനങ്ങളെ വികസിപ്പിക്കു മാത്രമാണ് അദ്ദേഹം ചെയ്തത്. കഴിഞ്ഞ 9 വര്‍ഷം അമേരിക്കയില്‍ നടന്നു എന്ന് നിങ്ങള്‍ കരുതുന്ന എല്ലാ കാര്യങ്ങളും അവിടെ എത്തിയത് നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പ് എടുത്ത ചിത്രമാണ്. അത് വലിയ മാറ്റങ്ങളുണ്ടാക്കി, അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കടല്‍ പോലെ മാറ്റമുണ്ടാക്കി ഇവിടെ എത്തിച്ചു.

അമേരിക്ക ഭയക്കുന്നതെന്തിനെയാണ് എന്ന് നന്നായി നമുക്ക് പരിശോധിക്കണം. നാം ഭയക്കുന്നവ വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം അത് നമ്മേ തന്നെ മാറ്റും. 1960കളില്‍ നാം കുറ്റകൃത്യങ്ങളെ വിപുലമായ രീതിയില്‍ ഭയക്കാന്‍ തുടങ്ങി. അത് അയുക്തി അല്ലായിരുന്നു. നാം അമേരിക്കയില്‍ അനുഭവിച്ച പ്രശ്നങ്ങളുടെ ചിത്രത്തിന്റെ ഒരു ഭാഗമായിരുന്നു. എന്നാല്‍ കുറ്റകൃത്യങ്ങളുടെ മേലുള്ള നമ്മുടെ ഒഴിയാബാധയാകുന്ന ശ്രദ്ധ ഭൂമികുലുക്കും, കൊടുംകാറ്റ് പോലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത് പരിമിതമാക്കുന്നു എന്ന് മാത്രമല്ല നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളേയും ബാധിച്ചു. കാരണം കുറ്റകൃത്യങ്ങളോടുള്ള പേടി പൊതു പരിഹാരം കാണുന്നതിന് വേണ്ട വിശ്വാസത്തെ ഇല്ലാതാക്കും. ആരോഗ്യപരിപാലന ചര്‍ച്ചയില്‍ നമുക്കത് വ്യക്തമായി കാണാവുന്നതാണ്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വലിയ ഒരു മതിലാണ് നമ്മോട് തന്നെയും നമ്മുടെ സര്‍ക്കാരിനോടും നമ്മുക്കുള്ള വിശ്വാസം.

അടിസ്ഥാനപരമായി ദൈനംദിനമുള്ള കലാപത്തിലേക്ക് നമ്മുടെ ജയിലുകള്‍ ഒരു ദിവസത്തിന്റെ അകലത്തിലാണ് എന്ന കാര്യം ആളുകള്‍ മനസിലാക്കേണ്ടതാണ്. കാരണം അത് വംശപരമായി വിഭജിച്ചതാണ് അത്. നിങ്ങള്‍ കാലിഫോര്‍ണിയയിലെ ഒരു ജയിലിലേക്ക് കടന്നുവരുമ്പോള്‍ നിങ്ങള്‍ 1940കളിലെ തെക്കന്‍ സംസ്ഥാനങ്ങളുടെ ആഴത്തിലേക്ക് കടന്നുവരുന്നത് പോലെയാണ് എന്നത് ധാരാളം ആളുകള്‍ക്ക് മനസിലാകുന്നില്ല. “കറുത്തവരായ സന്ദര്‍ശകര്‍ ഇന്ന് അനുമതി ഇല്ല” എന്ന് ശരിക്കും വാതലില്‍ എഴുതി വെച്ച സംഭവത്തെക്കുറിച്ച് എന്റെ ഒരു വക്കീല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. കാരണം അവര്‍ കറുത്തവരായ തടവുകാരെ lockdown ചെയ്യുമ്പോള്‍ കറുത്ത സന്ദര്‍ശകര്‍ക്ക് അനുമതി കൊടുക്കില്ല. ആളുകളെ അവരുടെ വംശത്തിന്റെ അടിസ്ഥാനത്തില്‍ lockdown അവര്‍ നിരന്തരം ചെയ്യുന്ന കാര്യമാണ്. അപ്പോള്‍ ആ വംശത്തിലെ സന്ദര്‍ശകര്‍ക്ക് ജയിലില്‍ വരാന്‍ അനുമതി കൊടുക്കില്ല. അത് ഭരണത്തിന്റെ ഒരു യുക്തിയാണ്, പക്ഷേ അത് വംശീയതയില്‍ അടിസ്ഥാനമായതാണ്.

നിര്‍ബന്ധിതമായ ഔദ്യോഗിക താല്‍പ്പര്യത്തിന്റെ പേരില്‍ പരിമിതമായ സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് വംശീയത ഉപയോഗിക്കാം എന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ജയിലിന്റെ സുരക്ഷ എന്നത് അത്തരത്തിലുള്ള താല്‍പ്പര്യമാണ്. എന്നാല്‍ ഉള്ളില്‍ നിയന്ത്രണത്തിന്റെ ശൂന്യതയുള്ള ഒരു ജയില്‍ സംവിധാനം നാം നിര്‍മ്മിച്ചിരിക്കുകയാണ് എന്ന കാര്യം നിങ്ങള്‍ മനസിലാക്കണം. നമുക്ക് ശക്തമായ ഭിത്തികളുണ്ട്. എന്നാല്‍ അകത്ത് ഫലപ്രദമായ ഒരു സംസ്കാരമോ സംവിധാനമോ ഇല്ല. നാം ബോസ്നിയയിലും മറ്റ് രാജ്യങ്ങളിലും കണ്ടതുപോലെ അത് തടവുകാരെ അവരുടെ വംശത്തിലേക്ക് തള്ളുന്നു. സംവിധാനത്തിന്റെ ശേഷി അപ്രത്യക്ഷമാകുമ്പോള്‍ വംശം പ്രത്യക്ഷമാകുന്നു.

Jonathan Simon, Associate Dean of Jurisprudence and Social Policy and Professor of Law at the University of California, Berkeley. He is author of the book Governing Through Crime: How the War on Crime Transformed American Democracy and Created a Culture of Fear.

— സ്രോതസ്സ് democracynow.org


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s