അംഗീകാരം കിട്ടിയ മൂന്ന് GMOകള്‍ അവയവ നാശമുണ്ടാക്കുന്നവയാണ്

By Rady Ananda

ജനിതക മാറ്റം വരുത്തിയ ആഹാരത്തിന്റെ സസ്തനികളുടെ ആരോഗ്യത്തിലുണ്ടാക്കുന്ന ഫലത്തെക്കുറിച്ച് ഈ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊണ്‍സാന്റോയുടെ GM maize കഴിക്കുന്നതിനാല്‍ അവയവ നാശമുണ്ടാക്കുന്നു എന്ന് ഗവേഷണത്തില്‍ നിന്ന് വ്യക്തമായി.

മൊണ്‍സാന്റോയുടെ GM ചോളത്തിന്റെ മൂന്ന് തരങ്ങള്‍ – Mon 863, കീടനാശിനി ഉത്പാദിപ്പിക്കുന്ന Mon 810, Roundup® കളനാശിനിയെ സ്വീകരിക്കുന്ന NK 603 – അമേരിക്കയിലും യൂറോപ്പിലും മറ്റ് പല രാജ്യങ്ങളുലും ഭക്ഷണമായി ഉപയോഗിക്കാന്‍ അംഗീകാരം കിട്ടിയതാണ്. ആ അംഗീകാരം കിട്ടാന്‍ ഉപയോഗിച്ച അതേ ഡാറ്റകളുപയോഗിച്ചാണ് അവയവ നാശമുണ്ടാക്കുന്നു എന്ന കാര്യം സ്വതന്ത്ര ഗവേഷകര്‍ കണ്ടെത്തിയത്.

മൊണ്‍സാന്റോ 2002 ല്‍ ​എലികളില്‍ നടത്തിയ തീറ്റ പരീക്ഷണത്തില്‍ നിന്ന് കിട്ടിയ രഹസ്യ raw data പുറത്ത് വിടണമെന്ന 2005 ലെ യൂറോപ്യന്‍ കോടതി വിധിയുടെ ഫലമായി Committee of Independent Research and Information on Genetic Engineering (CRIIGEN) ഉം Universities of Caen ഉം Rouen ഉം ലഭിച്ചു.

“വൃക്ക, കരള്‍, dietary detoxifying organs, ഹൃദയം, adrenal glands, spleen, haematopoietic system എന്നിവക്ക് നാശമുണ്ടാക്കുന്നു എന്ന് ആ ഡാറ്റ വ്യക്തമായി അടിവരയിട്ട് പറയുന്നു” എന്ന് University of Caen ലെ molecular biologist ആയ Gilles-Eric Séralini പറയുന്നു.

അവരുടെ December 2009 ലെ പഠനങ്ങള്‍ International Journal of Biological Sciences (IJBS) ല്‍ പ്രസിദ്ധപ്പെടുത്തി. മുമ്പ് 2007 ല്‍ Mon 863 വിളയില്‍ CRIIGEN നടത്തയ പരീക്ഷണങ്ങളില്‍ കണ്ടെത്തിയ വിവരങ്ങളെ അംഗീകരിക്കുന്നതാണ് പുതിയ വിവരങ്ങളും. അന്നത്തെ പഠനം Environmental Contamination and Toxicology ല്‍ ആണ് പ്രസിദ്ധപ്പെടുത്തിയത്.

മരുന്നോ, കീടനാശിനിയോ അംഗീകരിക്കുന്നതിന് മുമ്പ് മൂന്ന് സസ്തനികളിലെങ്കിലും പരീക്ഷിച്ചതിന് ശേഷമേ അംഗീകാരം നല്‍കാവൂ എന്നാണ് നിയമം. എന്നാല്‍ GMO എലികളില്‍ മാത്രമേ പരീക്ഷിച്ചുള്ളു. എന്നിട്ടും ഡസന്‍കണക്കിന് രാജ്യങ്ങളില്‍ അംഗീകാരം നേടി.

ആദ്യത്തെ 90 ദിവസങ്ങളില്‍ വലിയ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. സാധാരണ ഇത്തരം പരീക്ഷണങ്ങള്‍ രണ്ട് വര്‍ഷം വരെ നടത്താറുണ്ട്. “മൂന്ന് മാസങ്ങളില്‍ കൂടിയ കാലത്തേക്കുള്ള പരീക്ഷണങ്ങളാണ് metabolic, nervous, immune, hormonal, cancer പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവരിക” എന്ന് Seralini പറയുന്നു. [See “How Subchronic and Chronic Health Effects can be Neglected for GMOs, Pesticides or Chemicals.” IJBS; 2009; 5(5):438-443.]

കൂടാതെ മൊണ്‍സാന്റോയുടെ വിശകലനം പരസ്പരബന്ധമില്ലാത്ത പരീക്ഷണ കൂട്ടത്തെയും ഫലം കൂട്ടിക്കുഴക്കുന്നതും ആണ്. ആഹാരത്തില്‍ കീടനാശിനിയുടെ അംശം കാണപ്പെട്ടു എന്നും അത് ആരോഗ്യപ്രശ്നമുണ്ടാക്കും എന്നുമാണ് മൂന്ന് GMO പഠനത്തില്‍ നിന്നുമുള്ള raw data.

GMOകളുടെ ഇറക്കുമതിയും കൃഷിയും ഉടന്‍ നിരോധിക്കണം എന്ന് ഈ ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നു.

മനുഷ്യന്റെ ആരോഗ്യം എന്നത് പ്രധാനപ്പെട്ടതാണ്. പക്ഷേ പാരിസ്ഥിതിക ഫലവും പ്രധാനപ്പെട്ടതാണ്. GMO വിളകളുടെ 99% വും കീടനാശിനിയെ സഹിക്കാന്‍ കഴിവുള്ളതോ അതിനെ ഉത്പാദിപ്പിക്കുന്നതോ ആണ്. തേനീച്ചക്കൂട്ടത്തെ തകര്‍ക്കുന്നതും ചിത്രശലഭങ്ങള്‍ ചാകുന്നതിലും അതിന് പങ്കുണ്ട്. GMO ഭൂമിയിലെ പരാഗണക്കാരെ കൂട്ടത്തോടെ കൊല്ലുന്നെങ്കില്‍ അവ മനുഷ്യനും മറ്റ് ജീവികള്‍ക്കും വിനാശകാരികള്‍ തന്നെ.

— സ്രോതസ്സ് foodfreedom.wordpress.com

ഒരു അഭിപ്രായം ഇടൂ