മാന്ദ്യത്തിനും കാലാവസ്ഥാ വ്യാകുലതയുയേയും ഇടയില്‍ ആണവോര്‍ജ്ജത്തിന് കനിവ് കിട്ടുന്നു

വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ആണവനിലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഒബാമ സര്‍ക്കാര്‍ ഉടന്‍ തന്നെ $1850 കോടി ഡോളര്‍ ലോണ്‍ ഗ്യാരന്റി നല്‍കും. ആണവോര്‍ജ്ജം വ്യാപിപ്പിക്കുന്നതിന്റെ പിന്‍തുണക്കായി കോണ്‍ഗ്രസ് ശതകോടിക്കണക്കിന് ഡോളര്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു.

ഈ പ്രവര്‍ത്തികള്‍ കമ്പനികളും അവയുമായി ബന്ധപ്പെട്ട യൂണിയനുകളും $60 കോടി ഡോളര്‍ സ്വാധീനിക്കാനും $6.3 കോടി ഡോളര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായും വിശാലമായ, ദശാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ നടത്തിയതിന് ശേഷമാണുണ്ടാകുന്നത് എന്ന് American University യുടെ Investigative Reporting Workshop പറയുന്നു.

അമേരിക്കയിലെ വൈദ്യുതിയുടെ 20% നല്‍കുന്നത് ആണവോര്‍ജ്ജമാണ്. എന്നാല്‍ ആ ആണവനിലയങ്ങള്‍ക്ക് പ്രായം ഏറിവരുന്നു. പെന്‍സില്‍വാനിയയിലെ Three Mile Island ല്‍ 1979 ല്‍ നടന്ന അപകടത്തിന് ശേഷം ഒരു പുതിയ നിലയത്തിനും അംഗീകാരം അമേരിക്ക കൊടുത്തിട്ടില്ല. വളരെ ചെറിയ ആണവചോര്‍ച്ചയാണന്നുണ്ടായത്. വലിയ ചോര്‍ച്ചയുണ്ടാകുമെന്നായിരുന്നു അധികൃതരുടെ ഭയം.

പുതിയ ആണവനിലയം പണിയാന്‍ $800 കോടി ഡോളര്‍ വേണ്ടിവരും എന്നതാണ് ഒരു കാരണം. ആണവമാലിന്യത്തിന്റെ പ്രശ്നവും, നിലയത്തിന്റെ സുരക്ഷയും മറ്റ് പ്രശ്നങ്ങളാണ്.

എന്നാല്‍ ആഗോളതപനം എന്ന പ്രശ്നം പരിഹരിക്കപ്പെടാതെ നില്‍ക്കുന്നു. രാജ്യം മാന്ദ്യത്തിന്റെ ആഴങ്ങളിലേക്ക് പോകുമ്പോള്‍ പുതിയ ആണവനിലയങ്ങള്‍ നിര്‍മ്മിക്കുക എന്നത് വലിയ തൊഴിലവസരമുണ്ടാക്കുന്ന പരിപാടിയായി ചിലര്‍ക്ക് തോന്നുന്നു. ചൂടിനെ കടത്തിവിടാത്ത കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനുള്ള പ്രവര്‍ത്തികളില്‍ ആണവോര്‍ജ്ജത്തേയും കൂട്ടണമെന്നും വ്യവസായം പറയുന്നു.

$20000 കോടി ഡോളര്‍ വില വരുന്ന നിര്‍മ്മാണത്തിന് വൈദ്യുതി കമ്പനികള്‍ക്ക് $10000 കോടി ഡോളര്‍ ലോണ്‍ ഗ്യാരന്റി വേണം. ചില കമ്പനികളുടെ ആണവ പദ്ധതികളില്‍ ഈ ലോണ്‍ ഗ്യാരന്റികള്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്.

ഉദാഹരണത്തിന് Glen Rose ന് അടുത്ത് Comanche Peak ആണവനിലയത്തില്‍ ഡള്ളസ് ആസ്ഥാനമായുള്ള Energy Future Holdings രണ്ട് റിയാക്റ്ററുകള്‍ പുതിയതായി പണിയാനുള്ള അപേക്ഷ കൊടുത്തു. $1500 കോടി ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്ന Comanche Peak വിപുലീകരണത്തിനായി $1200 കോടി ഡോളര്‍ വായ്പ എടുക്കും എന്ന് Star-Telegram നുമായി 2008 ലെ അഭിമുഖത്തില്‍ EFH Chief Executive ആയ John Young പറഞ്ഞു.

സര്‍ക്കാരിന്റെ ഗ്യാരന്റിയില്ലാതെ വായ്പ കിട്ടുക എന്നത് അസാദ്ധ്യമായ കാര്യമാണ്, പ്രത്യേകിച്ച് ടെക്സാസിന്റെ നിയന്ത്രണങ്ങളൊഴുവാക്കിയ വൈദ്യുതി കമ്പോളത്തില്‍. അവിടെ ആണവനിലയത്തിന്റെ വില ഉപഭോക്താക്കളില്‍ നിന്ന് നിരക്കായി കണ്ടെത്താനാവില്ല എന്ന് Young പറയുന്നു.

ലോണ്‍ ഗ്യാരന്റി നികുതിദായകര്‍ക്ക് അധിക ചിലവുണ്ടാക്കുന്നില്ല എന്നാണ് Nuclear Energy Institute ന്റെ അഭിപ്രായം. വായ്പ കിട്ടുന്നവര്‍ ഫീസ് അടക്കുന്നതിനാല്‍ അടവ് മുടങ്ങിയാലും അത് മറികടക്കാനാവും. വാഹന ഇന്‍ഷുറന്‍സുകാര്‍ അപടത്തിന്റെ ചിലവ് നല്ല ഡ്രൈവര്‍മാര്‍ കൊടുക്കുന്ന പ്രീമിയത്തില്‍ നിന്ന് കണ്ടെത്തുന്നത് പോലെ. എന്നാല്‍ ആണവ വായ്പകളുടെ തിരിച്ചടക്കാതിരിക്കലിന്റെ തോത് വളരെ വലുതാണ് – 50% ന് മുകളിലാണ് – എന്ന് 2003 ലെ Congressional Budget Office കണ്ടെത്തിയിരുന്നു.

ഈ തുകകള്‍ വൈദ്യുതിയുടെ കാര്‍ബണ്‍ കുറഞ്ഞ സ്രോതസ്സില്‍ നിന്ന് വഴിമാറ്റുകയാണ് ചെയ്യുന്നതെന്ന് ആണവോര്‍ജ്ജത്തിന്റെ വിമര്‍ശകര്‍ പറയുന്നു. അവക്ക് ആണവോര്‍ജ്ജം പോലുള്ള സുരക്ഷാ പ്രശ്നമോ മാലിന്യ പ്രശ്നമോ ഇല്ലാത്തതാണ്. പവനോര്‍ജ്ജം, സൌരോര്‍ജ്ജം, ബയോമാസ്, ഭൌമതാപോര്‍ജ്ജം ഒക്കെ ഇതില്‍ ഉള്‍പ്പെടുന്നു. കല്‍ക്കരിയുടെ കാര്‍ബണ്‍ ശേഖരണവും, ആണവനിലയ നിര്‍മ്മാണ് ചിലവേറിയതാണ്. അത് ചെയ്താല്‍ പിന്നെ പുനരുത്പാദിതോര്‍ജ്ജത്തിന് പണമൊന്നും ബാക്കിയുണ്ടാവില്ല.

ധാരാളം പണവും സമയവുമാണ് അതിന് വേണ്ടി ചിലവാക്കേണ്ടി വരുന്നത്. അത് കൂടാതെ ആണവരോ‍ജ്ജത്തിന്റെ സാമ്പത്തികശാസ്ത്രവും സുരക്ഷയും ചൊല്ലിയുള്ള തര്‍ക്കത്തിന് ഇതുവരെ സമാപ്തിയുമായിട്ടില്ല.

ബുഷ് സര്‍ക്കാരിന്റെ കാലത്ത് ആണവോര്‍ജ്ജ വ്യവസായത്തിന് എല്ലാ ഫോസിലിന്ധനത്തിനും കിട്ടിയിരുന്നതിനേക്കാള്‍ കൂടുതല്‍ പണം ഗവേഷണത്തിനായി കിട്ടിയിരുന്നു. ലോണ്‍ ഗ്യാരന്റി കോണ്‍ഗ്രസ് അംഗീകരിക്കുകയും ചെയ്തിരുന്നു.

പുതിയതായി അധികാരത്തിലേക്കെത്തിയ ഡമോക്രാറ്റുകളുമായി വ്യവസായം അടുത്തു തുടങ്ങി. ആ സംസ്ഥാനങ്ങള്‍ രാജ്യത്തെ മുന്‍നിര ആണവോര്‍ജ്ജ ഉത്പാദകരാണ്. (പ്രസിഡന്റ് ഒബാമയുടെ സ്വന്തം സംസ്ഥാനമായ Illinois ആണ് ഏറ്റവും വലുത്. അദ്ദേഹത്തിന് വളരെ അടുത്ത കൂട്ടാളികള്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ ആണവോര്‍ജ്ജ കമ്പനിയായ Exelon Corp. നോട് അടുത്ത ബന്ധമുണ്ട്.)

ശക്തമായ തൊഴിലാളി യൂണിയനുകളുമായും ഈ വ്യവസായം ചങ്ങാത്തം കൂടാന്‍ ശ്രമിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, സാമ്പത്തിക ഉത്തേജന പാക്കേജിന്റെ കൂടെ ആണവ വായ്പാ ഗ്യാരന്റി കൂട്ടണോ എന്ന് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്ന സമയത്ത് , കാലാവസ്ഥാ മാറ്റ നിയമത്തിന്റെ പണി തുടങ്ങുന്ന കാലമായിരുന്നു അത്. ആണവോര്‍ജ്ജത്തില്‍ താല്‍പ്പര്യമുള്ള കമ്പനികളും യൂണിയനുകളും $5.58 കോടി ഡോളറാണ് സര്‍ക്കാരിനെ സ്വാധീനിക്കാനായി ചിലവാക്കിയത്.

2009 ന്റെ ആദ്യ പകുതിയില്‍ രാജ്യത്തെ വാണിജ്യ സംഘമായ Nuclear Energy Institute സംഭാവനയായി $99,000 ഡോളര്‍ 63 സ്ഥാനാര്‍ത്ഥികള്‍ക്ക് കൊടുത്തു എന്ന് Federal Election Commission ന്റെ രേഖകളില്‍ കൂടി പറയുന്നു. ആണവ തല്‍പ്പരരായ സംഘം കഴിഞ്ഞ വര്‍ഷത്തെ ആദ്യ ആറുമാസക്കാലത്ത് കോണ്‍ഗ്രസിലേക്കുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് $35 ലക്ഷം ഡോളര്‍ കൊടുത്തു.

ഊര്‍ജ്ജത്തിന്റെ വിലയില്‍ വമ്പന്‍ വര്‍ദ്ധനവും കല്‍ക്കരി നിലയങ്ങള്‍ കൊണ്ടുണ്ടാവുന്ന കാര്‍ബണ്‍ ഉദ്‌വമനത്തേയും ആഗോളതപനത്തേയും കുറിച്ചുള്ള വ്യാകുലതയും ഒരുമിച്ചു വരുന്ന സമയത്താണ് ഈ പ്രവര്‍ത്തികളെല്ലാം നടക്കുന്നത്.

ധാരാളം പരിസ്ഥിതി സംഘടനകള്‍ ആണവോര്‍ജ്ജത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ദുഖിതരാണ്. “ആണവോര്‍ജ്ജ വ്യവസായം എപ്പോഴും ഒരു വലിയ അപകടത്തിനും ദുരന്തത്തിനും ഏതാനും മിനിട്ടുകള്‍ അകലെ മാത്രമാണ്,” പരിസ്ഥിതി സംഘടനയായ Friends of the Earth ന്റെ Southeastern Nuclear Campaign കോഓര്‍ഡിനേറ്ററായ Tom Clements പറയുന്നു.

1957 ല്‍ പാസാക്കിയ Price-Anderson Act ആണവ അപകടത്തില്‍ വ്യവസായത്തിന്റെ ബാദ്ധ്യത പരിമിതപ്പെടുത്തുന്ന നിയമമാണ്. സ്വകാര്യ കമ്പനിക്ക് സ്വകാര്യ ഇന്‍ഷുറന്‍സ് വാങ്ങാനും – ഇപ്പോള്‍ $30 കോടി ഡോളറിന്റെ – നാശം ആ തുകക്ക് അധികമാകുന്ന അവസരത്തില്‍ അത് കണ്ടെത്തായായുള്ള ഒരു ഫണ്ട് നിര്‍മ്മിക്കാന്‍ വ്യവസായത്തിന് മുകളില്‍ ചാര്‍ത്താനായുള്ള ഒരു ഫീസ് കണക്കാക്കാനും വേണ്ടി 2005 ല്‍ അത് പരിഷ്കരിച്ചു. ഇപ്പോള്‍ $1000 കോടി ഡോളറിന്റെ ആ ഫണ്ട് പോലും തികയാതെ വന്നാല്‍ വ്യവസായത്തില്‍ നിന്നോ പൊതുജനത്തില്‍ നിന്നോ കൂടുതല്‍ പണം ശേഖരിക്കുന്ന കാര്യം കോണ്‍ഗ്രസ് തീരുമാനിക്കും. 2025 വരെ ഈ നിയമം പ്രാബല്യത്തിലുണ്ട്.

സര്‍ക്കാരിന്റെ സബ്സിഡി എന്തിന് ആണവോര്‍ജ്ജത്തിന് കൊടുക്കുന്നു എന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. “ആണവോര്‍ജ്ജമാണ് ശരിയായ വഴിയെങ്കില്‍ എന്തുകൊണ്ട് അതിന് സ്വന്തം കാലില്‍ നിന്നുകൂടാ? ആണവോര്‍ജ്ജം നിലനില്‍ക്കുന്നത് സബ്സിഡിയാലും പിച്ചകൊടുക്കുന്നതിനാലുമാണ്. എന്നാലും നമുക്ക് കിട്ടുന്നത് ആണവ മാലിന്യങ്ങളും അപകടമുണ്ടാകുമോ എന്ന ഭീതിയുമാണ്” Clements പറയുന്നു.

മാലിന്യ പ്രശ്നമാണ് ഏറ്റവും വലിയ തടസം. ആണവോര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായി അണുബോംബിന്റെ പ്രധാന ഘടകമായ പ്ലൂട്ടോണിയമുള്‍പ്പടെയുള്ള ആണവ വികിരണമുള്ള മാലിന്യങ്ങള്‍ വന്‍ തോതില്‍ നിര്‍മ്മിക്കപ്പെടും. ഫെഡറല്‍ സര്‍ക്കാര്‍ ഈ മാലിന്യം സംഭരിക്കാനുള്ള സംഭരണി നിര്‍മ്മിക്കുമെന്ന വിശ്വാസമാണിപ്പോളുള്ളത്. ദശാബ്ദങ്ങളായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ആ വാഗ്ദാനം ഇനിയും നിറവേറ്റിയിട്ടില്ല. ഫലമായി നിലയങ്ങള്‍ തന്നെ മാലിന്യങ്ങള്‍ സംഭരിച്ചിരിക്കുകയാണ്.

— സ്രോതസ്സ് commondreams.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )