ആഗോളതാപനത്തിന് 35 വയസായി. ആഗോളതാപനം എന്ന വാക്കിന്റെ 35ആം വാര്‍ഷിമാണ് കഴിഞ്ഞത്. “Are we on the brink of a pronounced global warming?” എന്ന ലേഖനം Wally Broecker 1975 ആഗസ്റ്റ് 8 ന് Science മാസികയില്‍ പ്രസിദ്ധീകരിച്ചു. ശാസ്ത്ര സാഹിത്യത്തില്‍ ആഗോളതാപനം എന്ന വാക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടത് അന്നാണ്. (കുറഞ്ഞ പക്ഷം ശാസ്ത്ര ജേണലുകളുടെ ISI database ല്‍ ലഭ്യമായ 10,000 ശാസ്ത്ര ലേഖനങ്ങളില്‍ ആദ്യത്തേത്)
“ഇപ്പോള്‍ കാണുന്ന തണുക്കല്‍ ഒരു പതിറ്റാണ്ടിനകം കാര്‍ബണ്‍ ഡൈ ഓക്സൈഡിനാലുള്ള ചൂടുപിടിപ്പിക്കലിന് വഴിമാറും. അടുത്ത നൂറ്റാണ്ടിന്റെ ആദ്യത്തോടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഭൂമിയുടെ ശരാശരി താപനിലയെ കഴിഞ്ഞ 1000 വര്‍ഷത്തെ താപനിലാ പരിധിയെ മറികടക്കന്ന് വളരെ അധികമാക്കും”. 20-ആം നൂറ്റാണ്ടില്‍ ആഗോളതാപനം 0.8ºC ആയിരിക്കും താപനിലകൂട്ടുന്നതെന്നു് അദ്ദേഹം മനസിലാക്കി. കൃഷിയേയും സമുദ്ര ജലനിരപ്പിനേയും അത് ബാധിക്കുമെന്നതിനാല്‍ അദ്ദേഹം ദുഖിതനായിരുന്നു.
– from realclimate.org
ആഗോളതാപന സിദ്ധാന്തം ഒരു ദിവസം പ്രത്യക്ഷപ്പെട്ടതല്ല. 1824 ല്‍ Joseph Fourier എന്ന ശാസ്ത്രജ്ഞന്‍ ഹരിത ഗൃഹ പ്രഭാവം എന്ന സിദ്ധാന്തം ആവിഷ്കരിച്ചു. 1896 ല്‍ അത് Svante Arrhenius എന്ന ശാസ്ത്രജ്ഞന്‍ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ തെളിയിച്ചു. അക്കാലത്തെ മനുഷ്യ നിര്‍മ്മിതമായ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനവും അതിന്റെ തോതും കണക്കാക്കിയ Arvid Högbom എന്ന ശാസ്ത്രജ്ഞന്‍ പറഞ്ഞത് ആഗോളതാപനില ഇരട്ടിയാകാന്‍ കുറഞ്ഞത് 3000 വര്‍ഷമെങ്കിലും വേണ്ടിവരും എന്നാണ്. എന്നാല്‍ നാം അദ്ദേഹത്തെ കബളിപ്പിച്ചു. അടുത്ത 50 വര്‍ഷത്തിനകം നാം അത് നേടിയെടുക്കും.